സുരേഷ്
പാലേരി: ഗുജറാത്തിൽ വെച്ച് ടയറിൽ കാറ്റ് നിറക്കുമ്പോൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കടിയങ്ങാട് മഹിമ സ്വദേശി കോവുമ്മൽ സുരേഷ് (50) മരിച്ചു. ഗുജറാത്തിലെ രാജ്ഘട്ട് മുന്ന എന്ന സ്ഥലത്ത് ടയർ കമ്പനി നടത്തിവരുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് അപകടം.
പിതാവ്: കുഞ്ഞിക്കുട്ടി നായർ. മാതാവ്: പരേതയായ നാരായണി അമ്മ. ഭാര്യ: ഷീബ (പന്തിരിക്കര). മക്കൾ: ആകാശ് (ബി.ടെക് വിദ്യാർഥി), അശ്വിൻ (എസ്.എസ്.എൽ.സി വിദ്യാർഥി). സഹോദരങ്ങൾ: ഗീത അച്യുതൻ നായർ (ചരണ്ടത്തൂർ), പത്മിനി രാമകൃഷ്ണൻ (പന്തിരിക്കര), പരേതയായ ഷിജി അനീഷ് (ഉള്ള്യേരി).
തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.