ചോലക്കൽ കോയ

മക്കരപ്പറമ്പ്​ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ് കോവിഡ്​ ബാധിച്ച്​ മരിച്ചു​

മക്കരപ്പറമ്പ് (മലപ്പുറം): മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ചോലക്കൽ കോയ (56) നിര്യാതനായി. കാച്ചിനിക്കാട് സ്വദേശിയാണ്​. കോവിഡിനെ തുടർന്ന്​ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കാച്ചിനിക്കാട് മഹല്ല് മുൻ സെക്രട്ടറി, ലഹരി നിർമാർജന സമിതി, മങ്കട മുസ്​ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ്​, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ വൈസ് പ്രസിഡന്‍റ്​ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ: സഫിയ മേലേടത്ത് (രാമപുരം). മക്കൾ: നവാസ് ശരീഫ്, മുഹമ്മദ് നിഷാദ് (റിയാദ്), നദ ഖദീജ. മരുമക്കൾ: റഫീദ ആലത്തൂർ പടി, ഹിസാന രാമപുരം.

സഹോദരങ്ങൾ: പരേതനായ അബ്​ദുറഹ്മാൻ, കുഞ്ഞുമുഹമ്മദ്, മൊയ്തുട്ടി, അലി, മജീദ്, ആയിശ, മറിയുമ്മ, തിത്തുട്ടി, ഉമ്മുകുൽസു. കോയ ചോലക്കലിന്‍റെ നിര്യാണത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്​ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - Makkarapparambu Grama Panchayat President passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.