കോഴിക്കോട്: ഇന്നലെ അന്തരിച്ച തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48)യുടെ വിയോഗം ഉൾക്കൊള്ളാനാവാതെ ഭാര്യവീടായ കോഴിക്കോട് കോട്ടണ്‍മില്‍ റോഡിലെ 'ശ്രീരാഗം'. നടിയും മലയാളിയുമായ കോഴിക്കോട് സ്വദേശി നന്ദന (അശ്വതി)യാണ് മനോജിന്റെ ജീവിത പങ്കാളി.
മാര്‍ച്ച് ഏഴിന് ഹൃദയവാല്‍വിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു മനോജ്. സു ഖം പ്രാപിച്ചുവരുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ടാണ് അപ്രതീക്ഷി തമായി മരണത്തിന് കീഴടങ്ങിയത്. 2006 ഡിസംബറിൽ കാരപ്പറമ്പ് ആശീര്‍വാദ് ലോണ്‍സില്‍ വെച്ചായിരുന്നു മനോജ് ഭാരതിരാജയുടെയും നന്ദനയുടെയും വിവാഹം.
പ്രശസ്ത സംവിധായകൻ ഭാരതി രാജയുടെ മകനാണ് മനോജ്. സൗത്ത് ഫ്ലോറിഡ സർവകലാശാലയിലായിരുന്നു നാടക പഠനം. പിതാവ് സംവിധാനം ചെയ്ത ഫൈനൽ കട്ട് ഓഫ് ഡയറക്ടർ സിനിമയിൽ സഹസംവിധായകനായിരുന്നു. ഭാരതിരാജയുടെ ‘താജ്മഹൽ’ എന്ന ചിത്രത്തിലൂടെയാണ് നായക നടനായി അരങ്ങേറ്റം കുറിച്ചത്. ‘സാദുരിയാന്‍’ എന്ന തമിഴ് ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴാണ് മനോജും നന്ദനയും പ്രണയത്തിലായത്. അർഷിത, മതിവദനി എന്നിവരാണ് മക്കൾ. നന്ദനയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് അടുത്തിടെ മനോജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സമുദിരം, വരുഷമെല്ലാം വസന്തം, ഈര നിലം, അന്നക്കൊടി, ഈശ്വരൻ, വിരുമാൻ തുടങ്ങി പതിനെട്ടോളം ചിത്രങ്ങളിൽ മനോജ് അഭിനയിച്ചിട്ടുണ്ട്. കടൽപൂക്കൾ, അല്ലി അർജുനചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധപിടിച്ചുപറ്റി. ‘മാർഗഴിത്തിങ്കൾ ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.