അസാധ്യമെന്ന് കരുതുന്ന പലതും സാധ്യമാക്കിയ സംരംഭകനായിരുന്നു വിടപറഞ്ഞ ഡോ. പി.എ ഇബ്രാഹിം ഹാജി. വെല്ലുവിളികൾ നിറഞ്ഞ പ്രവാസത്തിലൂടെ തുടങ്ങിയ ഇബ്രാഹിം ഹാജിയുടെ പ്രവർത്തനങ്ങൾ പൂർണത പ്രാപിച്ചത് വ്യത്യസ്ത മേഖലകളിലായി വ്യാപിച്ച സംരംഭങ്ങളിലൂടെയായിരുന്നു. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ വ്യവസായി ആയിരിക്കുേമ്പാൾ തന്നെ ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.
1943 സെപ്റ്റംബർ ആറിന് കാസർകോട് പള്ളിക്കരയിൽ അബ്ദുല്ല ഹാജിയുടെയും ആയിശയുടയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ് ഗൾഫിലേക്ക് ചേക്കേറിയത്. സ്വകാര്യ സ്ഥാപനത്തിലെ സ്പെയർപാർട്സ് ഡിപാർട്ട്മെൻറിൽ സെയിൽസ്മാനായി ജോലി ചെയ്ത് തുടങ്ങിയ അദ്ദേഹം പിന്നീട് സ്വന്തമായി വ്യവസായ ശൃംഖല കെട്ടിപ്പടുക്കുകയായിരുന്നു.
1975ൽ വെറൈറ്റി എൻറർപ്രൈസസ് എന്ന സ്ഥാപനം ആരംഭിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. തൊട്ടടുത്ത വർഷം അൽ ഷമാലി ഗ്രൂപ്പുമായി ചേർന്ന് സെഞ്ച്വറി ട്രേഡിങ് തുടങ്ങി. പിന്നീട് ടെക്സ്റ്റൈൽ, ജ്വല്ലറി, ഗാർമൻറ്സ് മേഖലകളിൽ വിജയം ആവർത്തിച്ചു. 1999ൽ പേസ് ഗ്രൂപ്പിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെച്ചത്. ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ് ഗ്രൂപ്പ് വളർന്നു. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഇന്ത്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലാണ് പേസ് ഗ്രൂപ്പിന് സ്ഥാപനങ്ങളുള്ളത്. കേരളത്തിൽ കണ്ണൂർ റിംസ് ഇൻറർനാഷനൽ സ്കൂൾ, മഞ്ചേരി പേസ് റെസിഡൻഷ്യൽസ് സ്കൂൾ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മംഗലാപുരത്ത് അഞ്ച് സ്ഥാപനങ്ങളുണ്ട്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപക വൈസ് ചെയർമാൻ, പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ, ഇൻഡസ് മോട്ടോർ കമ്പനി വൈസ് ചെയർമാൻ, അൽ ഷമാലി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ, ചേരമാൻ ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ഡയറക്ടർ, സെഞ്ച്വറി ഇൻറർനാഷനൽ ട്രാവൽസ് ആൻഡ് ടൂർസ് ചെയർമാൻ, ചന്ദ്രിക പബ്ലിക്കേഷൻസ് ഡയറക്ടർ, വിൻപൈപ്പ് ചെയർമാൻ, മലബാർ ചാരിറ്റബ്ൾ ട്രസ്റ്റ് കോ ചെയർമാൻ, സി.എച്ച് മുഹമ്മദ് കോയ നാഷനൽ ജേണലിസം അവാർഡ് ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു.
യു.എ.ഇ കെ.എം.സി.സി രക്ഷാധികാരി, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ, ദുബൈ ടെക്സ്റ്റൈൽ മർച്ചൻറ്സ് അസോസിയേഷൻ മുൻ ചെയർമാൻ എന്നിങ്ങനെ വിവിധ സംഘടനകളുടെ തലപ്പത്തുണ്ടായിരുന്നു ഇബ്രാഹീം ഹാജി. എൻ.ആർ.ഐ േഗ്ലാബൽ മീറ്റിെൻറ പ്രവാസി രത്ന അവാർഡ്, സി.എച്ച് പുരസ്കാരം, ഗർഷോം ഇൻറർനാഷനൽ പുരസ്കാരം, ഗോൾഡൻ അവാർഡ്, എക്സലൻസ് അവാർഡ്, ദുബൈ േഗ്ലാബൽ മീഡിയ ഇവൻറ്സ് ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം, കെ.സി. വർഗീസ് ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം തുടങ്ങിയ ലഭിച്ചു. േഫ്ലാറിഡയിലെ അമേരിക്കൻ േഗ്ലാബൽ ഇൻറർനാഷനൽ യൂനിവേഴ്സിറ്റി ഇബ്രാഹീം ഹാജിയെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. അലിഗഡ് മുസ്ലീം യൂനിവേഴ്സിറ്റി കോർട്ട്, എ.പി.ജെ അബ്ദുൽകലാം ടെക്നോളജി യൂനിവേഴ്സിറ്റി ബോർഡ് ഓഫ് ഗവർണേഴ്സ് എന്നിവയിൽ അംഗമാണ്.
78 കാരനായ ഇബ്രാഹിം ഹാജിയെ മസ്തിഷ്കാഘാതത്തെ തുടർന്ന് ഡിസംബർ 11 നാണ് ദുബൈ ഹെൽത്ത് കെയർ സിറ്റിയിലെ സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നത്. തിങ്കളാഴ്ച രാത്രി കോഴിക്കോട് മിംസിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.