നെടുമുടി വേണുവിനെ ഞാൻ ആദ്യമായി കാണുന്നത് മദ്രാസിൽ വെച്ചാണ്. അദ്ദേഹം ഒരു നല്ല നടനാണ് എന്ന് അന്നേ അറിയാമായിരുന്നു. ഭരതേൻറത് ഉൾപ്പെടെ സിനിമകളിൽ ആ അഭിനയ പാടവം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. നെടുമുടി വേണുവിന് സംസ്ഥാന അവാർഡ് കിട്ടുന്നത് ഞാനും ഡേവിഡ് കാച്ചപ്പിള്ളിയും ചേർന്ന് നിർമിച്ച് മോഹൻ സംവിധാനം ചെയ്ത 'വിട പറയും മുേമ്പ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ്. മോഹൻ ആണ് ആ സിനിമയിലേക്ക് നെടുമുടി വേണുവിനെ നിർദേശിച്ചത്.
ഞങ്ങൾ നിർമിച്ച അഞ്ച് സിനിമയിലും നെടുമുടി വേണു ഉണ്ടായിരുന്നു. നിരവധി ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ഒരു നടൻ എന്നതിനൊപ്പം അദ്ദേഹം വലിയൊരു സുഹൃത്തുമായിരുന്നു. നമ്മുടെ ചില ദോഷങ്ങളും കുറവുകളും നമുക്ക് അറിയാത്തത് അദ്ദേഹം പറഞ്ഞുതരും. ഞങ്ങൾ തമ്മിൽ ഇക്കാലമത്രയും ഒരു വാക്കിെൻറ പേരിൽ പോലും പ്രശ്നങ്ങളുണ്ടായിട്ടില്ല. അഭിനയതലത്തിൽ വളരെ ഉയരത്തിൽ നിന്ന കലാകാരനാണ് നെടുമുടി വേണു. അദ്ദേഹത്തിെൻറ രൂപത്തിന് അനുസൃതമായ വേഷങ്ങൾ മാത്രമായിരുന്നില്ല തെരഞ്ഞെടുത്തിരുന്നത്. വയസ്സായ റോളുകൾ, വില്ലനാണെങ്കിൽ വില്ലൻ, ചെറുപ്പക്കാരനെങ്കിൽ അങ്ങനെ, കള്ളനെങ്കിൽ കള്ളൻ...എന്നിങ്ങനെ കൈകാര്യം ചെയ്ത എല്ലാ വേഷങ്ങളും സ്വതഃസിദ്ധമായ അഭിനയ ശൈലികൊണ്ട് അനശ്വരമാക്കി. ദേശീയ അവാർഡിൽ മികച്ച നടനുവരെ പരിഗണിക്കപ്പെട്ടെങ്കിലും എന്തുകൊണ്ടോ അവസാന നിമിഷം അത് നഷ്ടപ്പെട്ടു.
പ്രിയദർശൻ സംവിധാനം ചെയ്ത 'മരക്കാർ അറബിക്കടലിെൻറ സിംഹം' എന്ന ചിത്രത്തിലാണ് അവസാനമായി ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. രോഗവിവരം അറിഞ്ഞപ്പോൾ ഞാൻ ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ചിരുന്നു. അവസ്ഥ ഗുരുതരമാണെന്നാണ് അറിഞ്ഞത്. അരങ്ങൊഴിയുന്ന ആ മഹാനടെൻറ ഒാർമകൾക്ക് മുന്നിൽ പ്രണാമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.