ഇരിട്ടി: ചൂടേറിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ യു.ഡി.എഫ് പ്രചാരണ രംഗത്ത് നിറഞ്ഞുനിന്ന ചാവശ്ശേരിയിലെ എം.എസ്.എഫ് പ്രവര്ത്തകന് യു.പി. സിനാെൻറ വേര്‍പാട് നാടിെൻറ നൊമ്പരമായി. ശനിയാഴ്ച രാത്രി 12ഓടെയാണ് പത്തൊമ്പതാംമൈലില്‍ യു.ഡി.എഫ് പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റാണ് സിനാന് മരിച്ചത്.
എം.എസ്.എഫ് യൂനിറ്റ് പ്രസിഡൻറ്, ഇരിട്ടി നഗരസഭ എം.എസ്.എഫ് ട്രഷറർ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സിനാന് ഹരിതപതാകയെ നെഞ്ചേറ്റിയ പ്രവര്‍ത്തകനായിരുന്നു. ഞായറാഴ്ച യു.ഡി.എഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിെൻറ പര്യടനം ചാവശ്ശേരി മേഖലയിലായിരുന്നു. പരിപാടി മികവുറ്റതാക്കാന്‍ ഉറക്കമൊഴിഞ്ഞുള്ള പ്രവര്‍ത്തനത്തിലായിരുന്നു സിനാനും യു.ഡി.എഫ് പ്രവര്‍ത്തകരും. പൊടുന്നനെ സംഭവിച്ച മരണം സഹപ്രവര്‍ത്തകര്‍ക്കും താങ്ങാവുന്നതിലപ്പുറമായി.
മൃതദേഹം ജില്ല ആശുപത്രിയില്‍നിന്ന് പോസ്റ്റ്മോര്ട്ടത്തിനുേശഷം വൈകീട്ട് മൂന്നോടെ കൊതേരിയില്‍ എത്തിച്ചു. ഇവിടെനിന്ന് സണ്ണി ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ഏറ്റുവാങ്ങി വിലാപയാത്രയായി ചാവശ്ശേരിയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് ചാവശ്ശേരി എല്‍.പി സ്കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചു. നാടിെൻറ നാനതുറകളിലുള്ള നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാല്‍, എ.ഐ.സി.സി നിരീക്ഷകന് ബംഗറേഷ് ഹിരമത്ത്, കെ. സുധാകരന് എം.പി, വി.കെ. അബ്ദുൽ ഖാദൽ മൗലവി, അന്‍സാരി തില്ലങ്കേരി, ഇല്ലിക്കല്‍ അഗസ്തി, കരിം ചേലേരി, വത്സൻ തില്ലങ്കേരി, ചന്ദ്രൻ തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, വൈസ് ചെയര്മാന് പി.പി. ഉസ്മാന്, എല്‍.ഡി.എഫ് സ്ഥാനാർഥി കെ.വി. സക്കീർ ഹുസൈന്, പി.പി. അശോകന്, തോമസ് വര്‍ഗീസ്, കെ. വേലായുധന്, എം.പി. അബ്ദുറഹ്മാന്, സിറാജ് പൂക്കോത്ത്, സമീർ പുന്നാട്, അജ്മൽ മാസ്റ്റര്‍, സി.കെ. നജാഫ്, സുധീപ് ജെയിംസ്, നസീർ നെല്ലൂര്‍ തുടങ്ങിയ നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
നിര്യാണത്തില്‍ അനുശോചിച്ച് സണ്ണി ജോസഫിെൻറ പര്യടനം പൂര്‍ണമായും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി. സക്കീർ ഹുസൈൻ ചാവശ്ശേരി, 19ാം മൈല്‍ മേഖലയിലെ പര്യടനവും ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.