റിയൽ എസ്റ്റേറ്റ് ഡെവലപർ 23 നില കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മുംബൈ: പ്രശസ്ത റിയൽ എസ്റ്റേറ്റ് ഡെവലപർ പരാസ് പോർവാൾ ആത്മഹത്യ ചെയ്തു. മുംബൈയിലെ 23 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയാണ് 57 കാരനായ പരാസ് ജീവനൊടുക്കിയത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നു കാണിച്ച് പരാസ് എഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തു.

പുലർച്ചെ ആറ് മണിയോടെയാണ് വീട്ടിൽ സജ്ജീകരിച്ച ജിമ്മിന്റെ ബാൽകണിയിൽ നിന്ന് പരാസ് താഴേക്ക് ചാടിയത്. മുംബൈയിലെ ചിഞ്ച്പൊക്ലി റെയിൽവേ സ്റ്റേഷനു സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Mumbai builder dies, jumped from home gym on 23rd floor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.