പ്രവാസി വ്യവസായി നാട്ടിൽ നിര്യാതനായി

ദുബൈ: പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി ഇടവക അംഗം അജി പി. വർഗീസ് വടക്കേക്കര (50) നാട്ടിൽ നിര്യാതനായി. അസുഖബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു.

ഹെൽപ്പിങ് ഹാൻഡ്‌സ് യു.എ.ഇ എന്ന സംഘടനയുടെ ഭാരവാഹിയായിരുന്ന അജി കോവിഡ്​ കാലത്ത്​ പ്രവാസികൾക്കിടയിൽ സാമൂഹിക സേവനവുമായി സജീവമായിരുന്നു. രോഗികൾക്കും അശരണർക്കും മരുന്ന്, ഭക്ഷണം, താമസ സൗകര്യം, ധനസഹായം തുടങ്ങിയവ എത്തിക്കുന്നതിനും ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനം വഴി നൂറുകണക്കിന് ആളുകളെ നാട്ടിലെത്തിക്കുന്നതിനും നേതൃത്വം നൽകി. ലോക പ്രവാസി സംഗമത്തിന്‍റെ ജനറൽ കൺവീനറായി. പത്തനംതിട്ട ലയൺസ്, റോട്ടറി ക്ലബ് തുടങ്ങിയവയുടെ പ്രസിഡന്‍റായിരുന്നു. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുവാനും നേതൃത്വം നൽകി. തീർഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയ പള്ളി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ഡോ. ബിന്ദു ഫിലിപ്പ് (സീനിയർ ഗൈനക്കോളജിസ്റ്റ്, എൻ.എം.സി ഹോസ്പിറ്റൽ, ഷാർജ). മക്കൾ: എയ്ഞ്ചലീന, വീനസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക്​ 12ന്​ ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.

Tags:    
News Summary - obit news aji p varghese pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.