അടുപ്പ് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സ്​ത്രീ മരിച്ചു

തിരുവല്ല: അടുപ്പ് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പരുമല സ്വദേശിനി മരിച്ചു. പരുമല താഴത്തറയിൽ വീട്ടിൽ ബിന്ദു വിശാഖ് (44) ആണ് മരിച്ചത്.

അടുപ്പ് കത്തിക്കുന്നതിനിടെ ബിന്ദുവിന്‍റെ ശരീരത്തിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. തുടർന്ന് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പുളിക്കീഴ് പൊലീസ് അറിയിച്ചു.

Tags:    
News Summary - woman dies of burn injuries after kitchen fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.