ന്യൂഡൽഹി: ജ്ഞാനപീഠജേതാവും സംസ്കൃത പണ്ഡിതനും കവിയും വിമർശകനും ചിന്തകനുമായ പ്രഫ. സത്യവ്രത ശാസ്ത്രികൾ (91) അന്തരിച്ചു. 2006ൽ ജ്ഞാനപീഠവും 2010ൽ പത്മഭൂഷണും 1968ൽ സാഹിത്യ അക്കാദമി അവാർഡും 1999ൽ പത്മശ്രീയും ലഭിച്ചു.
സംസ്കൃതത്തിൽ മൂന്നു മഹാകാവ്യങ്ങളും മൂന്നു ഖണ്ഡകാവ്യങ്ങളും അഞ്ചു വിമർശനകൃതികളും രചിച്ചു. സംസ്കൃതഭാഷയിലും സാഹിത്യത്തിലും പഠനഗ്രന്ഥങ്ങളും രചിച്ചു. 1930 സെപ്റ്റംബർ 30നാണ് ജനനം. പഞ്ചാബ് സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തരബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും നേടി.
പുരി ജഗന്നാഥ സംസ്കൃത സർവകലാശാല ൈവസ് ചാൻസലർ, ഡൽഹി യൂനിവേഴ്സിറ്റി ഡീനും പ്രഫസറും, ജെ.എൻ.യു പ്രഫസർ, ബാങ്കോക്, തായ്ലൻഡ്, ജർമനി, ബൽജിയം, കാനഡ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.