കോവിഡ് ബാധിച്ച് ചികിൽസയിലിരുന്ന കേച്ചേരി സ്വദേശി മരിച്ചു

കേച്ചേരി : കോവിഡ് ബാധിച്ച്  ആശുപത്രിയിൽ ചികിൽസയിലായിരുന്ന കേച്ചേരി പറപ്പൂർ മുസ്ലിം വീട്ടിൽ കുഞ്ഞുമുഹമ്മദ് (78) ആണ് മരിച്ചത്. കബറടക്കം നടത്തി. രണ്ടാഴ്ച മുൻപ് കാലിൽ ശസ്ത്രക്രിയ നടത്തുന്നതിനാണ് എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിലെ ചികിൽസക്കിടെ കോവിഡ് പിടിപെട്ട കുഞ്ഞുമുഹമ്മദ് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. പട്ടിക്കര പറപ്പൂർ തടത്തിൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റായും തണൽ ചാരിറ്റബിൾ സൊസൈറ്റി മുൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 

ഭാര്യ: ബീക്കുട്ടി. മക്കൾ: ഫൗസിയ, ഷംസിയ, നാഫിയ, നൗഷിയ, ഷഹീന, ഫൈസൽ. മരുമക്കൾ: സിദ്ദിഖ്ക്കുട്ടി, ഉക്കാഷ്, സലാവുദ്ദീൻ, ഷിഹാബുദ്ദീൻ, ഷെക്കീർ (ഗൾഫ്), ഷഹന.

Tags:    
News Summary - covid: kechery native man died under treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.