ചാവക്കാട്: എം.ബി.ബി.എസ് വിദ്യാർഥി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു.തിരുവത്ര ടി.എം മഹലിന് വടക്ക് ഭാഗം താമസികുന്നപാലപ്പെട്ടി യൂസഫിന്റെ മകൻ മുഹമ്മദ് അബിൻ ഫർഹാനാണ് (22) മരിച്ചത്.
മൈസൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ വിദ്യാർഥിയാണ്. ഒരു മാസം മുമ്പാണ് അബിൻ കോളജിൽ ചേർന്നത്. ബുധനാഴ്ച്ച പുലർച്ചെ രണ്ടോടെ ഫർഹാൻ കൂട്ടുകാരനുമൊത്ത് ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. മേൽനടപടികൾക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുകൾ അറിയിച്ചു.
എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. റംസീനയാണ് മാതാവ്. സഹോദരൻ: ജസ്ബിൻ, സിനാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.