കഴക്കൂട്ടം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആർമി റിക്രൂട്ട്മെൻറ് റാലിക്കിടെ ഉദ്യോഗാർഥി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് നീലേശ്വരം പാലാത്തടം മഡോണ ഹൗസിൽ ശേഖരെൻറ മകൻ സച്ചിൻ (23) ആണ് മരിച്ചത്. രാവിലെ ഓട്ടത്തിനിടയിൽ സ്റ്റേഡിയത്തിൽ കുഴഞ്ഞുവീണ സച്ചിന് പ്രാഥമിക ചികിത്സ നൽകി.
താൽക്കാലിക താമസസ്ഥലത്ത് ഒരുക്കിയിരുന്ന ചന്തവിള ഗവ.യു.പി. സ്‌കൂളിൽ ഉച്ചഭക്ഷണം കഴിെക്ക ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടതിനെതുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഫെബ്രുവരി 26 മുതൽ മാർച്ച് 12 വരെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.