രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തുമ്പോള്‍ മുഖംമൂടി പച്ചയായി അഴിഞ്ഞുവീഴുന്ന വിഭാഗമാ ണ് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍. രാജ്യത്തിപ്പോള്‍ 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന ഏതാണ്ട് നാനൂറിലധികം ടെല ിവിഷൻ ചാനലുകളുണ്ടെന്നാണ് കണക്ക്. അവയില്‍ മിക്കതുമിപ്പോള്‍ ഭരണകൂടത്തിന് ഓശാന പാടുകയാണ്. അതോടൊപ്പം പൗരത്വഭേദ ഗതി നിയമത്തില്‍ പ്രതിഷേധിക്കുന്ന സമരക്കാർക്കെതിരെ നിത്യേനയെന്നോണം അതിശക്തമായ വെറുപ്പുല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ജനുവരി 30ന് ജാമിഅ മില്ലിയ്യക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ പ്രകടനക്കാർക്കുനേരെ വെടിവെച്ച 17കാരനും തൊട്ടടുത്ത ദിവസം ശാഹീൻബാഗ് സമരക്കാ൪ക്കുനേരെ വെടിയുതി൪ത്ത കപില്‍ ഗുജ്ജാറും കേന്ദ്രമന് ത്രി അനുരാഗ് ഠാകുറിെൻറ സ്കൂളില്‍ നിന്ന് മാത്രമല്ല വെറുപ്പിെൻറ പാഠം ചൊല്ലിപ്പഠിച്ചത്. അവരെ അതിന് തയാറ ാക്കിയതില്‍ ‘റിപ്പബ്ലിക് ടി.വി’യുടെ അർണബ് ഗോസാമിക്കും ‘ടൈംസ് നൗ’വിെൻറ നവിക കുമാറിനും ‘ന്യൂസ് നേഷ’െൻറ ദീപക് ചൗരാസ്യക്കും ‘സീ ന്യൂസി’െൻറ സുധീ൪ ചൗധരിക്കും മറ്റ് ഒട്ടനേകം പ്രാദേശിക ചാനല്‍ അവതാരക൪ക്കും തുല്യപങ്കാളിത്തമുണ്ട്.
അനുരാഗ് ഠാകുർ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ നഗ്നമായ നിയമലംഘനത്തിെൻറ അന്ന് പ്രൈംടൈമില്‍ അർണബ് ഗോസാമി റിപ്പബ്ലിക്കില്‍ അലറിയത് ശാഹീൻബാഗ് സമരക്കാർ കൃത്യമായും പാകിസ്താൻ അനുകൂലപ്രകടനക്കാരും ഇന്ത്യൻസൈന്യത്തിെൻറ എതിരാളികളുമാണെന്നു വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു. അന്നേ ദിവസം റിപ്പബ്ലിക്കിെൻറ സ്ക്രീനില്‍ മിന്നിമറഞ്ഞ പ്രധാനവാചകം ‘അക്രമത്തിനിപ്പോള്‍ ഒരു മുഖമുണ്ട്’ എന്നായിരുന്നു. വളരെ കൃത്യമായ അജണ്ടയോടെ, അതിന് മേെമ്പാടിയായി ചേർത്ത ഇമേജാകട്ടെ, ശാഹീൻ ബാഗിലെ മുസ്ലിം വനിതകളുടെ മുഖങ്ങളും. അതുപോലെ പാക് അനുകൂല ശാഹീൻ ഗാങ്, പച്ചയായ പാക് അനുകൂലികൾ, ആരാണ് ഇന്ത്യയെ കത്തിക്കുന്നത്, ഇന്ത്യയെ പ്രകോപിപ്പിക്കാതിരിക്കുക തുടങ്ങിയ വാചകങ്ങള്‍ ആവ൪ത്തിച്ചുകാണിച്ച് അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്യുകയായിരുന്നു ‘റിപ്പബ്ലിക്’. പ്രതിഷേധിക്കുന്നവരൊക്കെ ടെർമൈറ്റ്സ് അഥവാ ചിതലുകളാണെന്നായിരുന്നു (ആഭ്യന്തരമന്ത്രി അമിത് ഷാ അസം മുസ്ലിംകളെക്കുറിച്ച് ഇതേ പ്രയോഗം നടത്തിയത് ചേ൪ത്തുവായിക്കുക) അർണബിെൻറ മറ്റൊരാക്രോശം. മറ്റു ചാനലുകളിലും പ്രൈം ടൈമിലെ വാർത്തചർച്ചകളില്‍ മുഴങ്ങിക്കേട്ട ശബ്ദങ്ങളധികവും ന്യായമായും സമാധാനപരമായും പ്രതിഷേധിക്കുന്നവർക്കെതിരിലായിരുന്നു.
അന്നേ ദിവസം ‘ആജ് തകി’െൻറ അവതാരകൻ അത്യുച്ചത്തില്‍ വിളിച്ചുകൂവിക്കൊണ്ടിരുന്നത് ഇവയെക്കാളൊക്കെ അപകടകരമായിരുന്നു. ശാഹീൻബാഗ് പ്രക്ഷോഭം ഡല്‍ഹിയെ ഇസ്ലാമികവത്കരണമെന്ന അപകടത്തിലേക്ക് നയിക്കുന്നുവെന്നായിരുന്നു അയാളുടെ വാദം! ‘കുത്തനെ ഉയരുന്ന’ മുസ്ലിം ജനസംഖ്യയെയും ‘കൂപ്പുകുത്തുന്ന’ഹിന്ദുജനസംഖ്യയെയും കുറിച്ച് ഒരു അടിസ്ഥാനവുമില്ലാതെ വാതോരാതെ ആവർത്തിച്ചു, വ്യക്തമായ ഇസ്ലാമോഫോബിയ സൃഷ്ടിക്കുകയായിരുന്നു പ്രസ്തുതചാനല്‍ അവതാരകൻ. പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ വ൪ധിപ്പിക്കുന്നതിന്, ഇത്തരം പച്ചക്കള്ളങ്ങളാണ് പല ടെലിവിഷൻ ചാനലുകളും പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. നട്ടാല്‍ മുളക്കാത്ത നുണകള്‍ നിരന്തരം ആവർത്തിച്ചുകൊണ്ട് ഇന്ത്യൻസമൂഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങളെ മുസ്ലിം സമുദായത്തിനെതിരാക്കുകയും അങ്ങനെ പൗരത്വ ഭേദഗതി നിയമവും തുടർന്ന് ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുകയെന്ന സംഘ്പരിവാറിെൻറ അജണ്ടക്ക് വഴിതെളിക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ചാനലുകള്‍.
ഭരണകൂടത്തിനെതിരെ ഒരുവിധ വിമത ശബ്ദവും ഉയ൪ന്നുവരാനനുവദിക്കാത്ത തരത്തില്‍ മാധ്യമങ്ങള്‍ ഇത്രക്ക് പച്ചയായി സമുദായവിരോധം പടച്ചുവിടുകയും സമൂഹത്തില്‍ അക്രമങ്ങള്‍ക്ക് പ്രചോദനമായി വ൪ത്തിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. പക്ഷേ ദീ൪ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിെൻറ അസ്തിവാരത്തെ തകർക്കുന്ന, ദൂരവ്യാപകമായ പരിണിതഫലങ്ങളുളവാക്കുന്ന പ്രവൃത്തികളാണിതെന്ന ചിന്തപോലും ഇവർക്കില്ലെന്നതാണ് ഇതിെൻറ ഏറ്റവും സങ്കടകരമായ വശം. ദേശീയത പ്രചരിപ്പിക്കുന്നുവെന്ന ലേബലിലാണ് പല ചാനലുകളും ഈ രഹസ്യ അജണ്ട പിന്തുടരുന്നതെന്നതാണ് കൗതുകകരം. തങ്ങള്‍ ഒരു പ്രോ-ഇന്ത്യ ചാനലാണെന്നാണ് ഇതേക്കുറിച്ച് ‘സീ ന്യൂസി’െൻറ സുധീ൪ ചൗധരി ഈയിടെ ഒരഭിമുഖത്തില്‍ പറഞ്ഞത്. തങ്ങള്‍ക്ക് ഒരു പാർട്ടിയോടോ അതിെൻറ ഐഡിയോളജിയോടോ ആഭിമുഖ്യമില്ല. എന്നാല്‍ ദേശീയതയെന്ന പേരില്‍ ഭരണകക്ഷിയുടെ അജണ്ടയെയും മുട്ടുന്യായങ്ങളെയുംഅണ്ണാക്കുതൊടാതെ വിഴുങ്ങുന്ന സമീപനത്തെക്കുറിച്ച് ചൗധരിക്ക് മറുപടിയുണ്ടായിരുന്നില്ല. ഇന്ത്യക്ക് പ്രാമുഖ്യം നല്‍കുന്ന സംഘത്തെയാണ് തങ്ങള്‍ പിന്താങ്ങുന്നതെന്ന ഒഴുക്കൻമട്ടിലുള്ള പ്രതികരണംകൊണ്ട് പക്ഷേ, സമൂഹത്തെ ഈവിധം വ൪ഗീയവത്കരിക്കുന്ന വിഷം ചീറ്റലിനെ ന്യായീകരിക്കാനാവില്ല. തങ്ങള്‍ക്ക് ലഭിക്കുന്ന വർധിച്ച ജനപ്രീതി, ‘സീ ന്യൂസ്’ പിന്തുടരുന്ന ദേശീയത വാദത്തിന് പൊതുസ്വീകാര്യതയുണ്ടെന്നതിെൻറ തെളിവാണെന്നായിരുന്നു ചൗധരിയുടെ ന്യായം. പുതിയ സാഹചര്യത്തില്‍ ഇന്ത്യൻ ടെലിവിഷൻ ചാനലുകളില്‍, പ്രത്യേകിച്ച് ‘റിപ്പബ്ലിക്’ ടി.വി പോലുള്ള ചാനലുകളില്‍ കാണുന്ന അതിദേശീയതയുടെ പ്രകടനങ്ങളും വെറുപ്പിെൻറ നഗ്നമായ പ്രകടനങ്ങളും അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ചർച്ചകളും ഞെട്ടിക്കുന്നതാണെന്ന് റിപ്പബ്ലിക് ചാനലിലെ മുൻ അവതാരകനും ഇപ്പോള്‍ ബിസിനസ് ടെലിവിഷൻ ഇന്ത്യയുടെ സ്ട്രാറ്റജിക് അഫയേഴ്സ് എഡിറ്ററുമായ ആദിത്യ രാജ് കൗള്‍ പറയുന്നു.
ഗവണ്മെൻറിനെ എതി൪ക്കുന്നവരൊക്കെ ദേശവിരുദ്ധരെന്ന ലളിതയുക്തിയിലാണ് മിക്കവാറും ഈ ദേശീയ ചാനലുകളൊക്കെ ഇപ്പോള്‍ പ്രവ൪ത്തിക്കുന്നത്. രാജ്യപുരോഗതിക്ക് അവർ തടസ്സമാണെന്ന വലിയ നുണയും ആവ൪ത്തിക്കുന്നു. ഇതുകൊണ്ടൊക്കെത്തന്നെയാകാം ‘ന്യൂസ് നേഷനി’െൻറ ദീപക് ചൗരസ്യ ശാഹീൻബാഗ് പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചപ്പോള്‍ പ്രകടനക്കാർ തടഞ്ഞത്. കുറച്ചു ദിവസം കഴിഞ്ഞ് ‘സീ ന്യൂസി’െൻറ സുധീ൪ ചൗധരിയുമായി ചേർന്ന് ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച ഗീ൪വാണങ്ങളുമായാണയാള്‍ ശാഹീൻബാഗിലെത്തിയത്! പ്രകടനക്കാർ തങ്ങള്‍ക്കനുകൂലമായി റിപ്പോർട്ട് ചെയ്യുന്നവരെ മാത്രമേ പിന്തുണക്കുന്നുള്ളൂവെന്നും തങ്ങളെപ്പോലെ വ്യത്യസ്ത വീക്ഷണങ്ങളുള്ളവരോട് എൻഗേജ് ചെയ്യാൻ അവർക്ക് മടിയാണെന്നും രണ്ടുപേരും അവിടെനിന്ന് പരിഭവപ്പെട്ടത് പരിഹാസ്യമായി! ഇത്തരം കോർപറേറ്റ് മീഡിയകളുടെ പൊതുസ്വഭാവം ഗവണ്‍െമൻറ് നയങ്ങളെ എതി൪ക്കുന്നവരെ മൊത്തം ജനാധിപത്യവിരുദ്ധരായി ചിത്രീകരിക്കുകയെന്നതാണ്. അതും കടന്ന് അവരെ ഭീകരവാദികളും തീവ്രവാദികളും ദേശദ്രോഹികളുമൊക്കെയായി തരംപോലെ ചാപ്പകുത്തുന്നു.
മിക്ക ചാനല്‍ ഉടമകളും ബി.ജെ.പി അനുഭാവികളാണെന്നതാണ് ഇന്ത്യൻ മീഡിയ അനുഭവിക്കുന്ന ഈ ദുര്യോഗത്തിന് കാരണം. അല്ലാത്തവരെ കേസുകള്‍ കാണിച്ച് വിരട്ടിയും പരസ്യം നിഷേധിച്ചും കൂടെനിർത്താനും മോദി സർക്കാറിനു കഴിഞ്ഞിട്ടുണ്ട്. പ്രിൻറ് മീഡിയയുടെ സ്ഥിതി അല്‍പം വ്യത്യസ്തമാണെങ്കിലും അവയെയും പരസ്യമെന്ന മധുര മിഠായി കാണിച്ച് പാട്ടിലാക്കാൻ സർക്കാറിന് സാധിക്കുന്നുണ്ട്. ഇതുവഴിയാണ് ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞടുപ്പില്‍ ഭൂരിപക്ഷം നിലനിർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞത്. മറുവശത്ത് ‘കാരവൻ’ പോലെ ചില മാസികകളും ‘സ്ക്രോള്‍’, ‘ദി വയർ’, ‘ന്യൂസ് ലോണ്‍ട്രി’ പോലുള്ള ഓണ്‍ലൈൻ പത്രങ്ങളുമാണ് കൂരാക്കൂരിരുട്ടിലെ മിന്നാമിനുങ്ങുകള്‍. അവരാണ് സർക്കാറിനെ അല്‍പമെങ്കിലും സമ്മർദത്തിലാക്കുന്നത്.
ഏത് സമഗ്രാധിപത്യ സർക്കാറിനെയും താങ്ങിനിർത്തുന്നത് കോർപറേറ്റ് മാധ്യമങ്ങളാണ്. ഇന്ത്യയില്‍ ഇപ്പോള്‍ അതിെൻറ സുവ൪ണകാലമാണ്. എന്നാല്‍, കപടദേശീയതയുടെയും അപരവിദ്വേഷത്തിെൻറയും ചെലവില്‍ എത്രകാലം ഇത് മുന്നോട്ടുപോകുമെന്നത് സമയത്തിെൻറ മാത്രം പ്രശ്നമാണ്. ആത്യന്തികമായി രാജ്യം അനുഭവിക്കുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ ഇവർക്കു മുന്നില്‍ വലിയ ചോദ്യചിഹ്നങ്ങളായി ഉയ൪ന്നുവരുകതന്നെ ചെയ്യും. അതുവരെ തെരുവില്‍ ജനാധിപത്യത്തിന് ജാഗ്രതയോടെ കാവലിരിക്കുകയേ വഴിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.