കോണ്‍ഗ്രസിലെ ചില നേതാക്കളുടെ ധാർഷ്ട്യം, നിരന്തരം നേരിടേണ്ടിവന്ന കടുത്ത അനീതി, പാലാ ഉപതെരഞ്ഞെടുപ്പിലെ കൊടുംചതി, നിയമസഭയിൽ എം.എല്‍.എമാര്‍ക്ക് നേരിടേണ്ടിവന്ന അവഗണനയും അപമാനവും- ഇതൊക്കെയാണ് യു.ഡി.എഫ് വിടാൻ കേരള കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്ന് ജോസ് കെ. മാണി.
കേരള കോൺഗ്രസുമായി ബന്ധപ്പെട്ടതടക്കം നിരവധി വിഷയങ്ങൾ നേരിട്ടും രേഖാമൂലവും ഉന്നയിച്ചിട്ടും ഒരിക്കൽപോലും ചര്‍ച്ചചെയ്യാന്‍ നേതൃത്വം തയാറായില്ല. അപ്പോഴെല്ലാം എങ്ങനെ കേരള കോൺഗ്രസിനെ ഇല്ലാതാക്കാൻ കഴിയുമെന്ന ചർച്ചയിലായിരുന്നു അവർ.
ദീർഘകാലത്തെ ബന്ധം ഉപേക്ഷിക്കുേമ്പാൾ വിഷമമുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ, അന്നത്തെ യു.ഡി.എഫ് ജനാധിപത്യസ്വഭാവത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇന്ന് സ്ഥിതി അതല്ല.യു.ഡി.എഫിെൻറ പ്രസക്തിതന്നെ നഷ്ടമായി. കെ.എം. മാണിയും മറ്റു നേതാക്കളും മുന്നണി സംവിധാനം കാര്യക്ഷമമാക്കാൻ എത്ര കഷ്ടപ്പെട്ടുെവന്ന് ഇപ്പോൾ നേതൃനിരയിലുള്ള പലർക്കും അറിയില്ല.മുന്നണിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മുന്നണിവിടാൻ തീരുമാനിച്ചത്. യു.ഡി.എഫ് നേതൃത്വത്തിലെ ചിലരുടെ മുഖ്യശത്രു കേരള കോണ്‍ഗ്രസാണ്. തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിനെ തോൽപിക്കാന് പ്രത്യേക ബറ്റാലിയനും ഫണ്ടും പ്രത്യേക റിക്രൂട്ട്മെൻറും ഉണ്ടെന്ന് കെ.എം. മാണിയും പറയുമായിരുന്നു.
അതേ, ബാർകോഴ വിവാദം അദ്ദേഹത്തെ എത്രമാത്രം വിഷമിപ്പിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. അതിനു പിന്നിലും കോൺഗ്രസിലെ ചിലകേന്ദ്രങ്ങളുടെ ഇടപെടൽ ഉണ്ട്. കെ.എം. മാണിയും കേരള കോൺഗ്രസുമായിരുന്നു അവരുടെ ടാർഗറ്റ്. അന്ന് കെ.എം. മാണി രാജിക്ക് തയാറായതാണ്. ആരാണ് രാജി നീട്ടിക്കളിച്ചത്? ബാർ കോഴ വിവാദത്തിലൂടെ എന്നേന്നക്കുമായി കേരള കോൺഗ്രസിനെ ഇല്ലാതാക്കാമെന്നു ചിലർ കരുതി. ബാർകോഴ വിഷയത്തിലും തെൻറ കേരള യാത്രയിലുമെല്ലാം കോൺഗ്രസ് നേതാക്കളുടെ വൃത്തികെട്ട രാഷ്ട്രീയക്കളി കാണേണ്ടി വന്നു.
പലരും ശ്രമിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം പലരും. എന്നാൽ, കേരള കോൺഗ്രസിെൻറ ന്യായമായ ആവശ്യങ്ങൾ കേൾക്കാനോ പരിഹരിക്കാനോ കോൺഗ്രസ് നേതൃത്വം തയാറായില്ല. ചര്‍ച്ചക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചവരില്നിന്നു മൂന്നുമാസത്തിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചക്ക് ആത്മാർഥമായ പരിശ്രമമോ സത്യസന്ധമായ ആശയവിനിമയമോ പ്രതീക്ഷിച്ചിരുന്നു. ഒരിക്കല്‍പ്പോലും അതുണ്ടായില്ല. മൂന്നുമാസം വരെ കാത്തിരുന്നിട്ടും അവരാരും മുന്നോട്ടുവന്നില്ല. . ലോക്സഭയിലും രാജ്യസഭയിലുമായി യു.പി.എക്ക് നാമമാത്ര എം.പിമാര്‍ മാത്രമുള്ളപ്പോള്‍ രണ്ട് എം.പിമാരുള്ള ഒരു പാര്‍ട്ടിയെ കേവലമൊരു ലോക്കല്‍ബോഡി പദവിയുടെ പേരിൽ പുറത്താക്കാമോ?
സംശയമെന്താ, എല്ലാം കോൺഗ്രസിെൻറ ഹിഡൻ അജണ്ടതന്നെ.
ഇടതുമുന്നണി പ്രവേശനത്തെ സഭ എതിർക്കാൻ സാധ്യതയില്ല. എന്നാൽ, യു.ഡി.എഫിൽനിന്നു കെ.എം. മാണിയും കേരള കോൺഗ്രസും നേരിടേണ്ടിവരുന്ന അവസ്ഥയിൽ പലരും പ്രതികരിച്ചിരുന്നു. കേരള കോൺഗ്രസിെൻറ ശക്തി കർഷകരാണ്.പ്രത്യേകിച്ച് ചെറുകിട കർഷകർ. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കർഷകരുടെ നിരവധി പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാവും. വിശദമായ നിവേദനം മുഖ്യമന്ത്രിക്ക് നൽകി. എല്ലാത്തിനോടും അദ്ദേഹം അനുകൂലമായി പ്രതികരിച്ചു.ചില കാര്യങ്ങളിൽ തീരുമാനം ഉടൻ ഉണ്ടാകും. പട്ടയം, റബർ സബ്സിഡി തുടങ്ങിയ വിഷയങ്ങളിൽ.
സംശയിക്കേണ്ട. മധ്യകേരളത്തിൽ ഇടതുമുന്നണിക്ക് ഏറെ സഹായകമാകും.അത് അവർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇടതുമുന്നണി അടുത്ത തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടും
ഇടതുമുന്നണിക്ക് തുടർഭരണം ലഭിക്കും. അതിനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട്. മധ്യകേരളത്തിൽ കൂടുതൽ സീറ്റ് നേടാനാകും. ഇപ്പോൾ ചിലയിടങ്ങളിൽ മാത്രമാണ് അവർക്ക് ജയിക്കാൻ കഴിയുന്നത്. എന്നാൽ, തങ്ങളുടെ സാന്നിധ്യം മലയോര മേഖലയിലടക്കം കൂടുതൽ സീറ്റുകൾ ലഭിക്കാൻ അവസരമേകും.
ഇല്ല. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് കരുതുന്നു. മുൻ സർക്കാറിെൻറ കാലത്തും മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ എന്തൊക്കെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കു പിന്നിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നീക്കങ്ങൾ കാണാതിരുന്നുകൂടാ. കസ്റ്റംസും ഇ.ഡിയും എൻ.െഎ.എയും എല്ലാം അന്വേഷണത്തിനുണ്ടല്ലോ. അന്വേഷണം പൂർത്തിയാകുേമ്പാൾ കാര്യങ്ങൾ മനസ്സിലാകും. ഇത് തീർത്തും ആസൂത്രിതമാണ്.
ഒന്നാമത്, അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടില്ല. കേരള കോൺഗ്രസിനെ ഇല്ലാതാക്കാൻ കോൺഗ്രസിനൊപ്പം ചേർന്നിരിക്കുകയാണ് അദ്ദേഹം. കോൺഗ്രസ് അദ്ദേഹത്തെ കരുവാക്കുകയാണ്. കെ.എം. മാണിയുടെ രോഗവിവരം അറിഞ്ഞയുടന്‍ ഒരു അര്‍ഹതയുമില്ലാത്ത കോട്ടയം ലോക്സഭ സീറ്റിനായി നടത്തിയ അവകാശവാദം നോക്കുക. പാര്‍ട്ടി ചിഹ്നവും പാര്‍ട്ടി ഓഫിസും തുടങ്ങി അദ്ദേഹം പാർട്ടിയിൽ എത്തിയതുമുതൽ ഇതിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു.
പാലാ ഹൃദയവികാരം തന്നെ. അക്കാര്യം ഇടതുമുന്നണിക്കും അറിയാം. മുന്നണി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. എവിടെ മത്സരിക്കണം എന്നൊന്നും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ഒന്നുറപ്പ്. കേരള രാഷ്ട്രീയത്തിൽ ഇനി സജീവമായി ഉണ്ടാകും.
അതെല്ലാം ചർച്ചചെയ്യേണ്ട വിഷയമാണ്. എങ്കിലും മാന്യമായ സമീപനം പ്രതീക്ഷിക്കുന്നു. വരും ദിനങ്ങളിൽ ഇക്കാര്യങ്ങളെല്ലാം ചർച്ചയാകും.
അതൊന്നും കാര്യമാക്കുന്നില്ല. മുന്നണിതലത്തിലല്ലേ കാര്യങ്ങൾ തീരുമാനിക്കുന്നത്.
ഇപ്പോൾ മാണിസാറിനെ എല്ലാവർക്കും ഇഷ്ടമാണ്. മുമ്പ് ഇതൊന്നും കണ്ടില്ലല്ലോ. മാണി സാറിനെ നിരന്തരം വേദനിപ്പിച്ചവരാണ് ഇപ്പോൾ പുതിയ തന്ത്രവുമായി രംഗത്തുള്ളത്്്. ഇത് വിലപ്പോവില്ല. ജനങ്ങൾക്ക് എല്ലാം അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.