സർവകലാശാലകളിലെ ഉന്നത സ്ഥാനങ്ങൾ പാർട്ടി ബന്ധുക്കൾക്കായി സംവരണം ചെയ്തു നൽകൽ ഇടതുമുന്നണി അധികാരത്തിൽ വരുമ്പോഴെല്ലാം സംസ്ഥാനത്ത് പതിവാണ്. എന്നാൽ, പിണറായി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതോടെ ഓരോ സർവകലാശാലയിലും പാർട്ടി സെക്രട്ടറിമാർക്ക് നിയമനം നടത്താൻ അധികാരം ഉള്ളതുപോലെയാണ് കാര്യങ്ങൾ.
അതിൽ മനംനൊന്താണ് ചാൻസലർ കൂടിയായ ബഹുമാന്യ ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് മുന്നേറുന്ന സർക്കാറിനെ തിരുത്താൻ സ്റ്റേറ്റിെൻറ തലവൻ നടത്തിയ പരിശ്രമങ്ങളെല്ലാം വൃഥാവിലായി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പുനർ നിയമനം ചട്ടവിരുദ്ധമെന്നറിഞ്ഞിട്ടും ഉത്തരവിൽ ഒപ്പുവെക്കാൻ ബാധ്യസ്ഥനായ ചാൻസലർ ആത്്മരോഷത്തോടെ, പൊട്ടിത്തെറിച്ചു. വാസ്തവത്തിൽ, കേരളത്തിലെ അക്കാദമിക ലോകവും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയും പ്രതിപക്ഷവും നിരന്തരം ചൂണ്ടിക്കാണിച്ച കാര്യങ്ങളാണ് ഇതെല്ലാം.
പിണറായി വിജയനിൽ ലവലേശം ധാർമികത ശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. കണ്ണൂർ വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശിപാർശ കത്ത് പുറത്തായതോടെ സ്വജനപക്ഷപാതവും അഴിമതിയും വെളിപ്പെട്ടു. മന്ത്രി ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അർഹയല്ല. താൻ അറിയാതെയാണ് മന്ത്രി ഇത്തരത്തിൽ ഒരു കത്ത് നൽകിയതെങ്കിൽ അവരെ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം.
കഴിഞ്ഞ മന്ത്രിസഭയിൽ വകുപ്പ് കൈയാളിയിരുന്ന കെ.ടി. ജലീൽ അദാലത്തിലൂടെ മാർക്ക് ദാനം നടത്തി തോറ്റവരെ ജയിപ്പിക്കാൻ വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തിയ ആളാണ്. ഡിഗ്രി സർട്ടിഫിക്കറ്റ് റദ്ദാക്കാൻ അധികാരം ഗവർണർക്ക് മാത്രമുള്ളപ്പോൾ സർവകലാശാല നേരിട്ട് ഡിഗ്രി റദ്ദാക്കുന്ന സംഭവംവരെ അരങ്ങേറി. പ്രതിപക്ഷ നേതാവെന്ന നിലയിൽ, മന്ത്രി ജലീലിെൻറ ചട്ടവിരുദ്ധ നടപടികൾ നിയമസഭയിൽ ഞാൻ ഉന്നയിച്ചിരുന്നു. പ്രശ്നം പലവട്ടം ബഹുമാനപ്പെട്ട ഗവർണറുടെ ശ്രദ്ധയിലും കൊണ്ടുവന്നു. പക്ഷേ, വേണ്ടത്ര ഗൗരവത്തിൽ ഗവർണറുടെ ഓഫിസ് ഇടപെട്ടില്ല. അന്നുതന്നെ ഉചിത നടപടികൾ ൈകക്കൊണ്ടിരുന്നെങ്കിൽ, ഇന്ന് ചാൻസലർ പദവി ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. പാർട്ടി നേതാക്കളായ പി. രാജീവിെൻറ ഭാര്യയെ കുസാറ്റിൽ നിയമവകുപ്പിലും പി.കെ. ബിജുവിെൻറ ഭാര്യയെ കേരള സർവകലാശാലയിൽ ബയോകെമിസ്ട്രി വിഭാഗത്തിലും എം.ബി. രാജേഷിെൻറ ഭാര്യയെ സംസ്കൃത സർവകലാശാല മലയാള വിഭാഗത്തിലും നിയമിച്ചു. എ.എൻ. ഷംസീറിെൻറ ഭാര്യക്ക് കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാഭ്യാസ വകുപ്പിൽ റാങ്ക് നൽകി ശിപാർശ ചെയ്തു.
മുഖ്യമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിെൻറ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ ആയി നിയമിക്കാൻ ഒന്നാംറാങ്ക് നൽകി. മുഖ്യമന്ത്രിയുടെ മുൻ ൈപ്രവറ്റ് സെക്രട്ടറി ആർ. മോഹെൻറ ഭാര്യ സംസ്കൃത പ്രഫസർ ആയിട്ടുപോലും കേരള സർവകലാശാലയുടെ മലയാള വിഭാഗത്തിൽ ലെക്സിക്കൻ എഡിറ്ററായി നിയമിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയല്ലേ നടക്കുന്നത്? കലാമണ്ഡലം സർവകലാശാല വി.സി ഗവർണർക്കെതിരെ ഹൈകോടതിയിൽ നൽകിയ കേസ് പിൻവലിച്ചു എന്നുപറഞ്ഞ മുഖ്യമന്ത്രി കേസിന് ആധാരമായ പി.ആർ.ഒയെ നാളിതു വരെ തിരികെ സർവിസിൽ പ്രവേശിപ്പിച്ചില്ല.
ഒരു വൈസ് ചാൻസലർ സർവകലാശാല മേധാവിയായ ഗവർണർക്കെതിരെ കേസ് കൊടുക്കുന്നത് വിചിത്രമാണ്. അത് നടന്നത് സി.പി.എമ്മിെൻറ ഒത്താശയോടുകൂടിയാണ്. ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ് ചാൻസലർക്ക് ഇതേ വരെ ശമ്പളം നൽകാത്ത കാര്യം സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തിയിട്ടും ഗവർണറുടെ കത്തിന് ഒരു പ്രാധാന്യവും സർക്കാർ നൽകിയില്ല എന്നത് സർക്കാറിെൻറ ഗുരുതര വീഴ്ചയാണ്. ഓപൺ സർവകലാശാല രൂപവത്കരിച്ചതല്ലാതെ രണ്ടു വർഷമായിട്ടും അവിടെ കോഴ്സുകൾ ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇത് നാരായണ ഗുരുവിനോടുള്ള അനാദരവായി വേണം കാണാൻ.
ഉറക്കമൊഴിച്ചു പഠിച്ച് റാങ്ക് നേടുന്നവർക്ക് കേരളത്തിലെ സർവകലാശാലകളിൽ അധ്യാപക നിയമനത്തിന് അപേക്ഷിക്കുവാൻ ഭയമാണിന്ന്്. എത്ര ഉയർന്ന റാങ്ക് നേടിയാലും അർഹതപ്പെട്ടവർക്ക് നിയമനം ലഭിക്കില്ലായെന്നതാണ് സ്ഥിതി. സർവകലാശാലയിലെ നിയമനങ്ങളിൽ ഇടപെടുന്നതിൽ നിന്ന് പാർട്ടി നേതാക്കളെ വിലക്കാൻ ഈ സർക്കാറിന് കഴിയുമോ? ഗവർണറെ അനുനയിപ്പിക്കാൻ പിറകെ നടക്കുന്നതിനു പകരം, ആദ്യം പാർട്ടി രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് സർവകലാശാലകളെ മോചിപ്പിക്കാൻ തയാറാവുക.
സർക്കാറിെൻറ സമ്മർദത്തിന് തനിക്ക് വഴങ്ങേണ്ടിവന്നുവെന്ന ഗവർണറുടെ ഇപ്പോഴത്തെ പ്രസ്താവന കുറ്റസമ്മതത്തിന് സമാനമാണ്.
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഒരു വി.സിയെ പിരിച്ചുവിട്ട സംഭവം മുഖ്യമന്ത്രി ചൂണ്ടികാട്ടിയത് ശരിതന്നെയാണ്. വ്യാജ ബയോഡാറ്റ സമർപ്പിച്ചതായി ബോധ്യപ്പെട്ടപ്പോൾ സർക്കാറിെൻറ ശിപാർശ പ്രകാരം തന്നെ ഗവർണർ തെറ്റു തിരുത്തുകയായിരുന്നു. കണ്ണൂർ വി.സി നിയമനത്തിലും ഗുരുതമായ വീഴ്ച വരുത്തിയിരിക്കുന്നു. ആ തെറ്റ് തിരുത്താൻ ഗവർണർ താമസം വരുത്തരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.