വിക്രം ലാൻഡർ ചന്ദ്രോപരിതലത്തെ മൃദുവായൊന്ന് സ്പർശിക്കുന്ന ത് കാണാൻ ഉറക്കമൊഴിച്ച് കാത്തിരുന്നവർക്ക് ‘ഉൾക്കിടിലത്തിെൻ റ നിമിഷ’ങ്ങൾ സമ്മാനിച്ചത് ദൗർഭാഗ്യത്തിെൻറ ഇടിച്ചിറക്കമായി രുന്നു. സംഭവിച്ചത് ക്രാഷ് ലാൻഡിങ് ആയിരിക്കണം. പണ്ട് പി.ടി. ഉഷക്ക് സെ ക്കൻഡിെൻറ നൂറിലൊരംശം സമയത്തിന് മെഡൽ നഷ്ടപ്പെട്ടതുപോലെ യായി ചാന്ദ്രയാൻ. എന്നുവെച്ച് അതൊരു പരാജയമായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? നടന്നത് ഒരു ശാസ്ത്ര പരീക്ഷണമാണ്. ഇന്നോളം ആരും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രഗോളത്തിെൻറ ദക്ഷിണധ്രുവത്തിലേക്ക് ഒരു രാജ്യം നടത്തിയ സാഹസിക യാത്ര. ആ യാത്രയുടെ അവസാനത്തെ ഏതാനും മിനിറ്റുകളൊഴികെ ബാക്കിയെല്ലാം കിറുകിറുത്യം. ലാൻഡറിനെ അവിടെ സുരക്ഷിതമായി എത്തിക്കുക എന്ന ദൗത്യം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അപ്പോഴേക്കും വിനിമയമാർഗം നഷ്ടപ്പെട്ടു. എങ്കിലും ഈ ശാസ്ത്രപരീക്ഷണം പരാജയപ്പെടുന്നില്ല. നാം തൊടുത്തുവിട്ട ഓർബിറ്റർ ഇനിയും ഒരു വർഷം ചന്ദ്രമണ്ഡലത്തിൽ അതിനെ പ്രദക്ഷിണം ചെയ്തു പുതിയ വിവരങ്ങൾ നൽകിക്കൊണ്ടേയിരിക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സ്വപ്നപഥത്തിലേക്കുള്ള ആകാശയാത്ര ശുഭപര്യവസായി ആയില്ലല്ലോ എന്ന സങ്കടമായിരിക്കണം ഐ.എസ്.ആർ.ഒയിലെ ഇസ്ട്രാക്കിെൻറ ആ മൂലയിൽനിന്ന് കേട്ട വിതുമ്പൽ. ‘മൂൺമാൻ’ എന്ന് ശാസ്ത്രലോകം വിശേഷിപ്പിച്ച ഡോ. കെ. ശിവൻ ആയിരുന്നു അത്- ഈ ദൗത്യത്തിന് ചുക്കാൻപിടിച്ച ഐ.എസ്.ആർ.ഒയുടെ ചെയർമാൻ. ഉള്ളിലെ നീറ്റൽ സ്വയം നിയന്ത്രിക്കാനാകാതിരുന്നപ്പോൾ അതൊരു പൊട്ടിക്കരച്ചിലായി. അതുകണ്ടുനിന്നവരും കണ്ണീരണിഞ്ഞു; രാഷ്ട്രം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഒരു ജനത ഒന്നടങ്കം അദ്ദേഹത്തെ നായകനെന്ന് വാഴ്ത്തി.
ഡോ.ശിവൻ മുെമ്പാരിക്കൽ ഇതുപോലെ കരഞ്ഞിട്ടുണ്ട്. എഴുപതുകളിലാണത്. പ്ലസ് ടു പഠനം കഴിഞ്ഞ് എൻജിനീയറിങ്ങിന് യോഗ്യത നേടിയിരിക്കുകയാണ് ശിവൻ. തിരുവിതാംകൂറിെൻറ നെല്ലറ നാഞ്ചിനാടിെൻറ ഹൃദയഭൂമിയായ സരൽക്കാൽ വിള ഗ്രാമം ഒന്നാകെ ആഘോഷിക്കുകയാണ് ആ നേട്ടം. വിഖ്യാതമായ ശുചീന്ദ്രം ക്ഷേത്രത്തിൽനിന്ന് അധികം ദൂരമില്ല അങ്ങോട്ട്. ഒരുകാലത്ത് ആ നാട്ടുരാജ്യത്തെ മൊത്തം ഊട്ടിയ ദേശമാണത്. പറഞ്ഞിട്ടെന്ത്, കലപ്പയേന്തിയ കർഷകന് ദാരിദ്ര്യമാണ് വിധിച്ചത്. അക്കൂട്ടത്തിലൊരുവെൻറ മകനാണ് ശിവൻ. പിതാവ് കൈലാസ വടിവിനെക്കൊണ്ട് കൂട്ടിയാൽ കൂടാത്തത്രയും തുകവേണം എൻജിനീയറിങ് പഠനത്തിന്. അതിനാൽ, വേദനയോടെ ആ മോഹം ഉപേക്ഷിച്ചു. ഒരു രാത്രിമുഴുവൻ കരഞ്ഞുവെന്നാണ് ആ സംഭവത്തെക്കുറിച്ച് ഡോ. ശിവൻ പിന്നീട് പറഞ്ഞത്. നാഗർകോവിൽ എസ്.ടി ഹിന്ദു കോളജിൽ ഗണിതശാസ്ത്ര ബിരുദപഠനം തുടർന്നപ്പോഴും ഇതിനിടയിൽ പിതാവിനൊപ്പം തൂമ്പയെടുത്ത് പാടത്തേക്കിറങ്ങിയപ്പോഴൊക്കെയും ശിവെൻറ മനസ്സിൽ നഷ്ടസൗഭാഗ്യത്തിെൻറ ദുഃഖം നിഴലിച്ചിരുന്നു. കൈലാസവടിവിന് അത് മനസ്സിലായിരിക്കണം. അയാൾ സ്വന്തമായുണ്ടായിരുന്ന കൃഷിഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും വിറ്റു; മകനെ എയറോനോട്ടിക്കൽ എൻജിനീയറിങ്ങിന് മദ്രാസ് ഐ.ഐ.ടിയിലേക്കയച്ചു. ആ മനുഷ്യന് അന്ന് അങ്ങനെ തോന്നിയില്ലായിരുന്നുവെങ്കിൽ... അതിനാൽ, ഈ ചാന്ദ്രദൗത്യത്തിന് രാജ്യം കൈലാസവടിവിനോട് നന്ദി പറയണം.
1980ലാണ് എൻജിനീയറിങ് ബിരുദധാരിയായത്. രണ്ടുവർഷത്തിനുശേഷം, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി. ആ വർഷംതന്നെ ഐ.എസ്.ആർ.ഒയിൽ ഗവേഷകനായി ജോലി കിട്ടി. ഓർക്കുന്നില്ലേ ആ കാലം? ‘ആര്യഭട്ട’യൊക്കെ വിജയകരമായി വിക്ഷേപിച്ച് നമ്മുടെ രാജ്യവും ‘സ്പേസ് റേസി’ലേക്ക് കടന്നുകയറിയ കാലമാണത്. ഐ.എസ്.ആർ.ഒയുടെ പ്രവർത്തനങ്ങൾ ലോകം ആകാംക്ഷയോടെ വീക്ഷിച്ചുതുടങ്ങിയിട്ടുണ്ട് അന്ന്. പിൽക്കാലത്ത് ചന്ദ്രയാൻ-ഒന്ന് അടക്കമുള്ള വാഹനങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിച്ച പി.എസ്.എൽ.വി റോക്കറ്റ് അന്ന് യാഥാർഥ്യമായിട്ടില്ല. അതിെൻറ ഗവേഷണങ്ങൾ തുടങ്ങിയിട്ടുണ്ട്. ആ ദൗത്യസംഘത്തിെൻറ ഭാഗമായിട്ടാണ് ശിവെൻറ കരിയർ ആരംഭിക്കുന്നത്. പിന്നീട് ആ സാേങ്കതികവിദ്യയുടെ മാസ്റ്ററാവുകയായിരുന്നു അദ്ദേഹം. പി.എസ്.എൽ.വിക്കു ശേഷം, ജി.എസ്.എൽ.വിയിലേക്കും ആർ.എൽ.വിയിലേക്കുമൊക്കെ രാജ്യത്തിെൻറ റോക്കറ്റ് സാങ്കേതിക വിദ്യ പടർന്നു പന്തലിച്ചപ്പോൾ അതിെൻറയെല്ലാം അണിയറ ശിൽപിയായി. പിന്നീട് ക്രയോജനിക് സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിക്കുന്നതിലും വിജയിച്ചു. 2011ൽ ജി.എസ്.എൽ.വി പ്രോജക്ട് ഡയറക്ടർ ആയി. അതിനുമുമ്പ് ഐ.എസ്.ആർ.ഒയുടെ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ ഐ.എസ്.ആർ.ഒയുടെ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുേമ്പാൾ, തിരുവനന്തപുരം വി.എസ്.എസ്.സിയുടെ ചുമതലയായിരുന്നു. ഒരൊറ്റ റോക്കറ്റ് വിക്ഷേപണത്തിൽതന്നെ പരമാവധി കൃത്രിമോപഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനുള്ള മാർഗങ്ങൾ ഇക്കാലങ്ങളിൽ അവലംബിച്ചു. അങ്ങനെയാണ് ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ചതിെൻറ റെക്കോഡ് (2017) ഇന്ത്യക്ക് സ്വന്തമായത്.
അതിെൻറയൊക്കെ തുടർച്ചയായിട്ടാണ് ചന്ദ്രയാൻ-രണ്ടും യാഥാർഥ്യമായത്. ഇവിടെ തീരുന്നില്ല. വരും വർഷങ്ങളിൽ ഡോ. ശിവെൻറ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന പദ്ധതികൾ ഏറെയാണ്: സ്വന്തമായൊരു ബഹിരാകാശ നിലയം, മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ തുടങ്ങി ദൗത്യങ്ങളുടെ നീണ്ടനിരതന്നെയുണ്ട്. 1957 ഏപ്രിൽ 14നാണ് ജനനം. സരൽക്കാൽ വിളയിൽതന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാനവരാശിയെ ഗ്രഹാന്തര യാത്രക്ക് സജ്ജമാക്കുേമ്പാഴും ഇടക്കിടെ നാഞ്ചിനാടിെൻറ ഓർമകളിലേക്ക് മടങ്ങും. സംഭാഷണങ്ങളിൽ നാഞ്ചനാട്ടെ കുളങ്ങളും വയലുകളും ശിൽപഗ്രാമങ്ങളുമെല്ലാം കയറിവരും. അവിടെനിന്നാണല്ലോ ഈ ചരിത്രദൗത്യങ്ങൾക്കെല്ലാമുള്ള ഊർജവും ആത്മവിശ്വാസവും കിട്ടിയത്. ആണ്ടിലൊരിക്കൽ സരൽക്കാൽ വിള സന്ദർശിക്കും. ഇപ്പോഴവിടെ സഹോദരനുണ്ട്. ഗ്രാമത്തിലെ ഭദ്രകാളി അമ്മ പൂജ ഒഴിവാക്കാറില്ല. ശുചീന്ദ്രം ക്ഷേത്രവും സന്ദർശിക്കും. അല്ലെങ്കിലും തികഞ്ഞ ഭക്തനാണ്. സാങ്കേതിക വിദ്യയുടെ കണക്കുകൊണ്ടു മാത്രം കാര്യമില്ല; ‘സമയം’കൂടി നന്നാകണമെന്ന വിശ്വാസക്കാരനാണ്. അതിനാൽ, ബഹിരാകാശ ദൗത്യങ്ങളുടെ നിർണായക സന്ദർഭകളിലെല്ലാം ക്ഷേത്ര സന്ദർശനം പതിവാണ്. ചന്ദ്രയാെൻറ കാര്യത്തിലും ശീലം തെറ്റിച്ചിട്ടില്ല. ദൈവത്തിനുള്ളത് അവിടെ കൊടുക്കാൻ ഒരു പിശുക്കും കാണിക്കില്ല. എന്നിട്ടും പ്രധാനമന്ത്രിയുടെ തോളിൽ ചാരി കരയേണ്ടിവന്നു. കഷ്ടമെന്നല്ലാതെ എന്തുപറയാൻ!
ഭാര്യ മാലതി നാഗപട്ടണം സ്വദേശിയാണ്. രണ്ടു മക്കൾ: സുശാന്ത്, സിദ്ധാർഥ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.