വരുമാനം മുട്ടി ഒരുമാസം പിന്നിടുമ്പോൾ ഹോട്ടലുകളെ ആശ്രയിച്ച് ജീവിതം തള്ളിനീക്കിയി രുന്നവരുടെ വീടുകളിൽ അടുക്കള പുകയുന്നില്ല. ആയിരങ്ങൾക്ക് അന്നം വിളമ്പിയവർ വരാന ിരിക്കുന്ന നാളുകളെക്കുറിച്ചോർത്ത് വേവലാതിയിലാണ്.
പാതിതുറന്ന് പാർസൽ നൽകിയ വ്യാപാരികൾ അടക്കം സാമ്പത്തിക പ്രതിസന്ധിയിലാണ്. 50,000ത്തിലധികം ഹോട്ടലുകളാണ് സംസ്ഥാന ത്തുള്ളത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷനിൽ 35,000 അംഗങ്ങളുണ്ട്. ഇവരെ ആശ്ര യിച്ച് അഞ്ചു ലക്ഷത്തോളം കുടുംബങ്ങളും. വരുമാനമില്ലാതെ ഒരുമാസം പിന്നിടുമ്പോൾ കടംകയ റി ദുരിത്തിലായിരിക്കുകയാണ് ഇവർ.നിലവിലുണ്ടായിരുന്ന ഹോട്ടലുകളെല്ലാം ലോക്ഡൗണിനു ശേഷം ഉടൻ തുറക്കാനിടയില്ല. മറ്റു മേഖലകളും സമാന പ്രതിസന്ധിയിലായതിനാൽ പുതിയ വരു മാന മാർഗം കണ്ടെത്തലും പ്രയാസകരമാകും.
തുറക്കാൻ പണമില്ല
നിയന്ത്രണങ്ങൾക്ക് വി ധേയമായി ഹോട്ടലുകൾ തുറക്കാമെന്ന നിർദേശം വരുകയും പിന്നീട് കേന്ദ്ര ഇടപെടലിനെ തുട ർന്ന് പിൻവലിക്കുകയും ചെയ്തു. നിലവിലുണ്ടായിരുന്നതിെൻറ 20 ശതമാനം കച്ചവടമേ തുറക്കുമ്പോൾ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. ജയപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു. പൊതുഗതാഗതം പുനഃസ്ഥാപിക്കാതെ കച്ചവടം നടക്കില്ല. ലോക്ഡൗണിനു മുമ്പ് സൂക്ഷിച്ച പച്ചക്കറിയും പലവ്യഞ്ജനങ്ങളും സമൂഹ അടുക്കളകൾക്ക് സംഭാവന ചെയ്തു.
ലോക്ഡൗൺകാലത്തെ ഹോട്ടൽ, റസ്റ്റാറൻറ് മേഖലയുടെ ഏറ്റവും കുറഞ്ഞ നഷ്ടം 600 കോടിയോളമാണെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്ന് ഹോട്ടലുകൾ തുറക്കാനാവശ്യമായ തുക ഭൂരിഭാഗം ഉടമകളുടെയും കൈയിലില്ല.
പലചരക്ക് സാധന ലഭ്യത കുറയുകയും വില കൂടുകയും ചെയ്തു. ആഴ്ചകളോളം വീട്ടിൽ വെറുതെയിരിക്കേണ്ടി വന്നതിനാൽ കടത്തിലാണ്. വാടക താൽക്കാലികമായി ഒഴിവാക്കണമെന്ന നിർദേശം കെട്ടിട ഉടമകൾ പലരും അംഗീകരിക്കുന്നുണ്ടെങ്കിലും കരാർ കാലാവധി അവസാനിക്കുമ്പോൾ കെട്ടിടം ഒഴിയണമെന്ന വ്യവസ്ഥവെക്കുന്നതായും ആരോപണമുണ്ട്.
അന്തർ സംസ്ഥാനക്കാരെ മടക്കരുത്
ഹോട്ടൽ മേഖലയിൽ ജോലിചെയ്യുന്നവരിൽ വലിയൊരു ശതമാനം അന്തർ സംസ്ഥാന തൊഴിലാളികളാണ്. ഇവർ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടായാൽ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ജീവനക്കാരില്ലാത്ത സാഹചര്യമുണ്ടായാൽ നടത്തിപ്പ് ബുദ്ധിമുട്ടിലാകുമെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) അധികൃതരും ചൂണ്ടിക്കാട്ടുന്നു.
ഇത് ഒഴിവാക്കുന്നതിന് നിലവില്‍ കേരളത്തില്‍ കഴിയുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ ഇവിടം വിടാതിരിക്കാന്‍ ബോധവത്കരണം നടത്തണം. കടകൾ തുറക്കുകയും കൃത്യമായി ശമ്പളം നൽകാൻ കഴിയുകയും ചെയ്താൽ മടങ്ങിപ്പോക്ക് തടയാം. എന്നാൽ, തുടക്കത്തിൽ ഇത് എത്ര പ്രാവർത്തികമാകുമെന്ന സംശയത്തിലാണ് ഉടമകൾ.
അതിജീവനത്തിന് സമൂഹ അടുക്കള
സമൂഹ അടുക്കളക്ക് സമാനമായ പദ്ധതി ആവിഷ്കരിച്ച് അതിജീവനം സാധ്യമാക്കാൻ ആലോചിക്കുകയാണ് ഒരുകൂട്ടം ഹോട്ടൽ ഉടമകൾ. ഒരു പ്രദേശത്തെ ഹോട്ടലുകൾക്ക് സംയുക്തമായി ഒരു അടുക്കള. ഓരോ ഹോട്ടലുകളിലും ഭക്ഷണം തയാറാക്കുന്നത് അങ്ങനെ ഒഴിവാക്കാം.
ഇതു സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് അവർ പറയുന്നു. ജില്ലകൾ കേന്ദ്രീകരിച്ച് സമൂഹ അടുക്കള മാതൃകയിൽ സംവിധാനമൊരുക്കുന്നതിനും ഉന്നത നിലവാരത്തിലുള്ള യന്ത്രവത്കൃത ഭക്ഷണ നിർമാണ യൂനിറ്റുകൾ സ്ഥാപിക്കുന്നതിനും ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ പദ്ധതി തയാറാക്കുന്നുണ്ട്. കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്താനിടയുള്ള പ്രവാസികളെ ഉൾപ്പെടുത്തി ഭക്ഷ്യനിർമാണ പരിശീലന പരിപാടിക്കും ആലോചനയുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ച നടക്കും.
ഓൺലൈൻ ഭക്ഷണ വിതരണത്തിന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ തന്നെ നേരിട്ട് രംഗത്തിറങ്ങാനും ആലോചനയുണ്ട്. പലിശരഹിത വായ്പ ഉൾപ്പെടെ നിരവധി ആവശ്യങ്ങളുമായി അസോസിയേഷൻ സർക്കാറിനെ സമീപിച്ചിട്ടുണ്ട്. മൂന്നു മാസത്തെ വൈദ്യുതി, ജല ബില്ലുകൾ ഒഴിവാക്കുക, ജി.എസ്.ടിയിൽനിന്ന് താൽക്കാലികമായി ഒഴിവാക്കുക എന്നിവയും മുന്നോട്ടുവെച്ചിട്ടുണ്ട്.
ബുക്കിങ്ങില്ല, ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയുമില്ല
വൻകിട ഹോട്ടലുകളുടെ സ്ഥിതിയും മറിച്ചല്ല. കോടികളുടെ നഷ്ടമാണ് സ്റ്റാർ ഹോട്ടൽ മേഖല കണക്കാക്കുന്നത്. കോവിഡ് കാലത്തിനുശേഷം ഏറെ വൈകിയുള്ള തിരിച്ചുവരവായിരിക്കും തങ്ങളുടേതെന്ന് തിരിച്ചറിയുകയാണ് അവർ. 800 സ്റ്റാർ ഹോട്ടലുകളും 200ഓളം മറ്റ് ഹോട്ടലുകളും കേരളത്തിലുണ്ട്. ഇതിലൂടെ ഉപജീവനം കണ്ടെത്തുന്ന സ്ഥിരം ജീവനക്കാരുടെ എണ്ണം അമ്പതിനായിരത്തോളമാണ്.
ഹോട്ടൽ മുറി വൃത്തിയാക്കുന്നവർ, ശീതളപാനീയം വിതരണം ചെയ്യുന്നവർ, ശുചീകരണ തൊഴിലാളികൾ, കാറ്ററിങ് മേഖലയിലുള്ളവർ തുടങ്ങി അനുബന്ധ തൊഴിലെടുക്കുന്നവർ ലക്ഷക്കണക്കിനാണെന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ബി. പത്മകുമാർ പറഞ്ഞു. ടൂറിസം മേഖല ഉടൻ സജീവമാകാനിടയില്ല. അതിനാൽ മാസങ്ങൾ പിന്നിട്ടാലും ബുക്കിങ് പഴയ നിലയിലാകാൻ സാധ്യതയില്ല.
ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഏപ്രിൽ, മേയ് മാസങ്ങളിലെ എല്ലാ ബുക്കിങ്ങും പിൻവലിച്ചു. പൂർണ സുരക്ഷിതമായാൽപോലും വിദേശസഞ്ചാരികൾ എത്തുന്നത് കുറവായിരിക്കുമെന്നും അവർ വിലയിരുത്തുന്നു. ലോക്ഡൗണും പ്രതിസന്ധികളും അവസാനിക്കുമ്പോൾ ആഭ്യന്തര സഞ്ചാരികളിലാണ് പ്രതീക്ഷ.
അതേസമയം, കോവിഡിനെ പിടിച്ചുകെട്ടിയതുവഴി സമസ്ത മേഖലകളിലും ദൈവത്തിെൻറ നാട് നേടിയ പ്രശസ്തി കൃത്യമായ ആസൂത്രണത്തിലൂടെയും പ്രചാരണ പരിപാടികളിലൂടെയും ഉപയോഗപ്പെടുത്തിയാൽ വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനാകുമെന്നും അത് മേഖലക്ക് ഉത്തേജനം നൽകുമെന്നും ഹോട്ടൽ ഉടമകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.