കേരളത്തിെൻറ ആയുർവേദ സംസ്കൃതിയുടെ അടയാളം ലോകനെറുകയിൽ രേഖപ്പെടുത്തിവെക്കാൻ കാലം നിയോഗിച്ചതായിരുന്നു പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാര്യർ എന്ന പി.കെ. വാര്യരെ. ആയുർവേദത്തിെൻറ കർമവഴികളിൽ കാഴ്ചവെച്ച സമർപ്പണവും ദീർഘവീക്ഷണവും ആ ലക്ഷ്യത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു. ആയുർവേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കൽ ആര്യവൈദ്യശാലയെ മാറ്റിയെടുത്ത ഡോ. പി.കെ. വാര്യർ പാരമ്പര്യ വിധികളിൽനിന്ന് വ്യതിചലിക്കാതെതന്നെ ശാസ്ത്ര സാേങ്കതിക വിദ്യകളെക്കൂടി കൂട്ടുപിടിച്ച് ആയുർവേദ കേരളത്തിെൻറ 'തലസ്ഥാന'മാക്കി കോട്ടക്കലിനെ മാറ്റി.
ആയുർേവദ രംഗത്തെ കോർപറേറ്റ് മത്സരങ്ങൾക്കിടയിലും പരസ്യവാചകങ്ങളൊന്നുമില്ലാതെതന്നെ ഒരു ട്രസ്റ്റ് ആയി ഇന്നും നിലനിൽക്കുന്നു കോട്ടക്കൽ ആര്യവൈദ്യശാല. പി.കെ. വാര്യരുടെ കീഴിൽ വൈദ്യശാലയായി മാത്രമല്ല, ഒരു സാംസ്കാരിക കേന്ദ്രംകൂടിയായി അത് അറിയപ്പെട്ടു. നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായി രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
എൻജിനീയറിങ്ങിന് പോകാനായിരുന്നു അന്ന് പി.കെ. വാര്യരുടെ ആഗ്രഹം. അന്നത്തെക്കാലത്ത് ഇൻറർമീഡിയറ്റ് കഴിഞ്ഞാൽ എൻജിനീയറിങ്ങിന് ചേരാമായിരുന്നു. എന്നാൽ, വീട്ടുകാർക്കിഷ്ടം ആയുർവേദം പഠിക്കുന്നതും. വൈദ്യരത്നം പി.എസ്. വാര്യർ (അദ്ദേഹത്തിെൻറ വല്യമ്മാമൻ) ഉണ്ടായിരുന്ന കാലമാണ്. ജ്യേഷ്ഠൻ (ആര്യവൈദ്യൻ പി. മാധവ വാര്യർ) വൈദ്യനായി പ്രാക്ടിസ് ചെയ്ത് പി.എസ്. വാര്യരെ സഹായിച്ചിരുന്നു. ഭാവിയിൽ ആര്യവൈദ്യശാല കൊണ്ടുനടത്താൻ ആരാണ് ഉണ്ടാവുക എന്ന വീട്ടുകാരുടെ ചിന്തയാണ് വൈദ്യപഠനത്തിലേക്ക് എത്തിച്ചത്.
കോട്ടക്കൽ കിഴക്കേ കോവിലകം വക കെ.പി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലൂം കോട്ടക്കൽ രാജാസ് ഹൈസ്കൂളിലുമായി തുടർ വിദ്യാഭ്യാസം. പിന്നീട് കോട്ടക്കൽ ആയുർവേദ പാഠശാലയിൽ 'ആര്യവൈദ്യൻ' കോഴ്സിന് പഠിച്ചു. ആയുർവേദ പഠന സമയത്ത് നാട്ടിൽ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാവാൻ മഹാത്മഗാന്ധി ആഹ്വാനം ചെയ്ത അക്കാലത്ത് എൻ.വി. കൃഷ്ണൻകുട്ടി വാര്യർക്കൊപ്പം 1942ൽ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 1945ൽ വൈദ്യപഠനം പൂർത്തിയാക്കി.
പി.കെ. വാര്യരുടെ ജ്യേഷ്ഠൻ മാനേജിങ് ട്രസ്റ്റിയായ കാലയളവിൽ, അതായത് 1940കളിലാണ് ആര്യവൈദ്യശാലയുടെ ഫാക്ടറിയിൽ യന്ത്രവത്കരണം നടപ്പാക്കുന്നത്. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി ആര്യവൈദ്യശാല ഗോൾഡൻ ജൂബിലി നഴ്സിങ് ഹോം തുടങ്ങി. തിരൂരിലും തമിഴ്നാട്ടിലെ ഇൗറോഡിലും ആര്യവൈദ്യശാലയുടെ ശാഖകൾ സ്ഥാപിച്ചു. പിന്നീട് ആയുർവേദത്തെ സംബന്ധിച്ച ഗവേഷണ പ്രവർത്തനങ്ങൾ ആര്യവൈദ്യശാലയിൽ വിപുലമായി നടന്നു, അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.
യൗവനത്തിെൻറ പ്രസരിപ്പിലായിരുന്നു പി.കെ. വാര്യർ എപ്പോഴും. അതിന് അദ്ദേഹത്തിേൻറതായ ചില രഹസ്യങ്ങളുമുണ്ട്. പുലർകാലത്തുതന്നെ എഴുന്നേൽക്കും എന്നതുതന്നെയാണ് ആ രഹസ്യങ്ങളിൽ ഒന്ന്. രാവിലെ നാലരമണിക്ക് എഴുന്നേൽക്കും. കുളിയും ജപവും പ്രാർഥനയുമെല്ലാം കഴിഞ്ഞ് ഏഴരക്ക് പ്രഭാത ഭക്ഷണം. കുട്ടികളോടും കുടുംബാംഗങ്ങളോടുമൊപ്പം കുറച്ചുസമയം ഉറപ്പായും ചെലവഴിക്കും. ആയുർവേദ പുസ്തകങ്ങൾ, മാസികകൾ, ദിനപ്പത്രങ്ങൾ എന്നിവയുടെ വായനയും ഒരു ദിവസവും മുടക്കാറില്ലായിരുന്നു.
എല്ലാദിവസവും രോഗികളെ പരിശോധിക്കുന്നത് ശീലമായിരുന്നു. ഉച്ചയൂണു കഴിഞ്ഞ് അൽപം വിശ്രമം. ശേഷം ഉറപ്പായും ഒാഫിസിൽ തെൻറ സാന്നിധ്യമറിയിക്കും. ജോലിസമയം കഴിഞ്ഞ് സന്ധ്യക്കുള്ള കുളിയും പ്രാർഥനയും കഴിഞ്ഞാൽ രാത്രിഭക്ഷണം നേരത്തേ തന്നെ കഴിക്കും. കുറച്ചുനേരം നടക്കും. രാത്രി ഒമ്പതരയോടെ ഉറങ്ങാൻ കിടക്കും. വളരെ ചിട്ടയോടെയുള്ള ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിേൻറത്.
പി.കെ. രാമുണ്ണി മേനോൻ മാസ്റ്ററായിരുന്നു ആയുർവേദ കോളജിലെ പ്രിൻസിപ്പൽ. മഹാപണ്ഡിതനും കർക്കശക്കാരനുമായിരുന്ന അദ്ദേഹവും ആര്യവൈദ്യൻ എൻ.പി. കൃഷ്ണപ്പിഷാരടി, പി.കെ. ശ്രീധരൻ നമ്പൂതിരി, കെ.വി. ശങ്കര വാര്യർ, എസ്. രഘുനാഥ അയ്യർ എന്നിവരുമൊക്കെ അധ്യാപകരായിരുന്നു. ഇവരൊക്കെയാണ് ഗുരുക്കന്മാർ.
ഹൃദയത്തിൽ തട്ടിയ നിരവധി മുഹൂർത്തങ്ങൾ പറയാനുണ്ടായിരുന്നു ഡോ. പി.കെ. വാര്യർക്ക്. ''പണ്ട് ഏഴര മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയെയുംകൊണ്ട് മാതാപിതാക്കൾ ചികിത്സക്കെത്തി. നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം പിറന്ന ഏക സന്തതിയാണ്. കുട്ടിയുടെ എല്ലാ സന്ധിയും സ്ഥാനം തെറ്റിയിരിക്കുകയായിരുന്നു. മലർന്നുകിടന്ന് കൈകാലുകൾ ചലിപ്പിക്കും. ശബ്ദവും കുറവ്. ആസ്ട്രേലിയയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരാണ് മാതാപിതാക്കൾ. ചില മരുന്നുകൾ നിർദേശിച്ചു. രണ്ടു മാസംകൊണ്ട് കുട്ടിയുടെ കഴുത്തുറച്ചു. നവരച്ചോറ് തേപ്പിച്ച് കൈകാലുകൾക്ക് ബലം വരുത്തി. പിന്നീട് കോട്ടക്കൽ ആര്യവൈദ്യശാല ആൻഡ് റിസർച് സെൻററിൽ കിടത്തിച്ചികിത്സ നടത്തി. ക്രമേണ കുട്ടിയുടെ ശാരീരികവും ബൗദ്ധികവുമായ കഴിവുകൾ വർധിച്ചു. ശബ്ദത്തിന് കരുത്തുകിട്ടി. ചികിത്സക്കുശേഷം അവർ ആസ്ട്രേലിയയിലേക്ക് തിരിച്ചുപോയി. പിന്നീട് തപാൽമാർഗം ചികിത്സ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.