പഴയ തരംഗിണി സ്റ്റുഡിേയായിൽ വെച്ചാണ്പൂവച്ചൽ ഖാദർ സാറിനെ ഞാൻ ആദ്യമായി കാണുന്നത് . അവിടെ രവീന്ദ്രൻ മാസ്റ്ററുടെ ഒരു റെക്കോഡിങ് നടക്കുന്ന സമയം. ''ആയില്യം നാളിൽ പ്രിയ സാര്വഭൗമി''... എന്ന പാട്ടിന് ട്രാക്ക് പാടാൻ രവീന്ദ്രൻ മാസ്റ്റർ വിളിച്ചിട്ട് പോയതാണ്. ഖാദർ സാറാണ് പാെട്ടഴുതിയത്. രാവിലെ മുതൽ വൈകീട്ട് വരെ നീണ്ട റെക്കോഡിങ്. ഇതിനിടെയിലാണ് അദ്ദേഹത്തെ നേരിൽ പരിചയപ്പെടുന്നത്.
യേശുദാസ് സാറിനായി നിശ്ചയിച്ചിരുന്ന ഒരു ടഫ് സോങ്ങാണ് പാടാനുണ്ടായിരുന്നത്. ഒാർക്കസ്ട്രയുടെ കൂടെ 40-45 ടേക്ക് എടുത്തെന്നാണ് ഒാർമ. ഇൗ ഘട്ടങ്ങളിലൊക്കെ അദ്ദേഹം ഒരുപാട് പിന്തുണയേകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 45 പ്രാവശ്യമൊക്കെ ആവർത്തിക്കുേമ്പാൾ ചിലപ്പോൾ ചില പിഴവുകളൊക്കെ വരും. അപ്പോഴും '' മോനേ പാടിക്കോളൂ, ശരിയായി വരും'' എന്നായിരുന്നു അദ്ദേഹത്തിെൻറ സ്നേഹം കിനിയുന്ന വാക്കുകൾ. ഖാദർ സാറിനെ കുറിച്ച് ഒാർക്കുേമ്പാൾ പെെട്ടന്ന് മനസ്സിൽ വരുന്നത് പഴയ തരംഗിണിയും ആ ആമ്പിയൻസും റെക്കോഡിങ്ങും അന്ന് തന്ന സപ്പോർട്ടുമൊക്കെയാണ്.
പണ്ടൊക്കെ ''നാഥാ നീവരും കാലൊച്ച കേൾക്കുവാൻ...'' അല്ലെങ്കിൽ ''അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ...'', ''മൗനമേ നിറയും മൗനമേ...'', ''ചിത്തിരത്തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ...'' തുടങ്ങിയ പാട്ടുകളൊക്കെ കേൾക്കുേമ്പാൾ എന്നെങ്കിലും ഖാദർ സാറിെൻറ കൂടെ വർക്ക് ചെയ്യാൻ അവസരം കിട്ടുമെന്ന് മനസ്സിൽ തോന്നിയിരുന്നു. അദ്ദേഹം എനിക്കുവേണ്ടി ലളിതഗാനം ചെയ്തിട്ടുണ്ട്. ഏതാണ്ട് 30 വർഷം മുമ്പാണ്. ആകാശവാണിക്കു േവണ്ടിയുള്ള റെക്കോഡിങ്ങായിരുന്നു ഇവയെല്ലാം. പക്ഷേ, അന്നൊന്നും നേരിട്ട് പരിചയമില്ലായിരുന്നു. ആകാശവാണിയിൽനിന്ന് തരുന്ന പാട്ടു കടലാസിന് താെഴ ''പൂവച്ചൽ ഖാദർ'' എന്നെഴുതിയിട്ടുണ്ടാകും. അതായിരുന്നു ആദ്യ പരിചയം.
തരംഗിണിയിലെ നേരത്തേ പറഞ്ഞ റെക്കോഡിങ് കഴിഞ്ഞ് ഏറെ നാളുകൾക്കുശേഷമാണ് ഒരു സിനിമക്കുവേണ്ടി ഞങ്ങൾ ഒന്നിക്കുന്നത്. തിരുവനന്തപുരം വഴുതക്കാെട്ട ഫ്ലാറ്റിലിരുന്നാണ് കേമ്പാസിങ്. ഒരു പാട്ട് അദ്ദേഹം എഴുതിത്തന്നു. രണ്ട് പാട്ടുകൾ ഇൗണത്തിനൊത്ത് എഴുതുകയായിരുന്നു. ഇൗ സമയത്താണ് അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കുന്നത്.
എല്ലാ കാര്യങ്ങളും ഉൾക്കൊണ്ട്, നമ്മുടെ കൂടെ കൈപിടിച്ച് നിൽക്കുന്ന ഒരാൾ. സ്നേഹമസൃണമായ പെരുമാറ്റം. അദ്ദേഹത്തെക്കാൾ എത്രയോ ജൂനിയറായിരുന്നിട്ടും എന്നെ ഒരുപാട് പരിഗണിച്ചിരുന്നതായി ഇന്നും ഒാർമിക്കുന്നു. പലവട്ടം അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്.
എല്ലാ പാട്ടുകളിലും സ്വന്തം ൈകയൊപ്പുണ്ടായിരുന്നെന്നതാണ് അദ്ദേഹത്തിെൻറ പാെട്ടഴുത്ത് ജീവിതം വ്യത്യസ്തമാക്കുന്നത്. ഏതെങ്കിലും സാഹിത്യമോ സങ്കീർണ പ്രയോഗങ്ങളോ എഴുതിവെക്കുകയല്ല സിനിമാപ്പാട്ടെന്ന് ഖാദർ സാർ മനസ്സിലാക്കിയിരുന്നു. ലളിതമായ ഭാഷയും പദപ്രയോഗങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. ഉദാഹരണമായി ''കല്ലിനു പോലും ചിറകുകൾ നൽകി കന്നി വസന്തം പോയി...'' എന്നുള്ള ഒറ്റ വരിയിൽ തന്നെ ആ നായികയുടെ മനസ്സിൽ പൊട്ടുന്ന അഗ്നിപർവതം മൗനമായി തീരുന്നത് നമുക്ക് വാക്കുകളിൽ കാണാൻ കഴിയും. സിനിമാറ്റിക് ഗ്രാമറുമായി ബന്ധെപ്പട്ട് വാക്കുകൾെകാണ്ട് ചിത്രങ്ങൾ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. അതും ലാളിത്യം നിറഞ്ഞ വാക്കുകളിലെന്നത് പ്രത്യേകം അടിവരയിടേണ്ടത്.
അതേസമയം അദ്ദേഹത്തിന് അതിനനുസരിച്ച് മതിയായ അവസരങ്ങൾ കിട്ടിയോ എന്ന് സംശയമുണ്ട്. കാരണം അദ്ദേഹം ഒരു സിമ്പിൾ മനുഷ്യനാണ്. ആരുടെയെങ്കിലും പിറകേപോയി അവസരം ചോദിക്കുന്ന ശീലമുണ്ടായിരുന്നില്ല. എല്ലാവരെയും അങ്ങോട്ട് ബഹുമാനിക്കുന്നതല്ലാതെ, ആരിൽനിന്നും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. വിളിച്ചാൽ സ്നേഹത്തോടെ എഴുതിക്കൊടുക്കും. അതിൽ കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല. എന്തെങ്കിലും വെട്ടിപ്പിടിക്കാൻ ഇഷ്ടമില്ലാതിരുന്നയാളുമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു 100 സിനിമകൾക്കുകൂടി ഇനിയും എഴുതേണ്ടിയിരുന്നെന്ന് എനിക്ക് തോന്നാറുണ്ട്.
''നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ...'', ''മൗനമേ നിറയും മൗനമേ...'' എന്നിവ ഞാൻ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിെൻറ ഗാനങ്ങളാണ്. ''നേരിയ മഞ്ഞിെൻറ ചുംബനം കൊണ്ടൊരു പൂവിൻകവിൾ തുടുത്തു'' എന്ന വരിയൊക്കെ എത്ര മനോഹരമാണ്. മലയാളത്തിന് സുഗന്ധം പരത്തിയ വ്യക്തിത്വമായിരുന്നു പൂവച്ചൽ ഖാദർ. അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് തന്നെ പ്രസരിച്ചതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.