രാഷ്ട്രീയത്തിലും ജീവിതത്തിലും ധാര്‍മികത കാത്തുസൂക്ഷിച്ച എം.ഐ. ഷാനവാസ് ഇന്ന് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. അവസാന ശ്വാസംവരെയും തെൻറ രാഷ്ട്രീയ സന്ദേശം മുറുകെ പിടിച്ചായിരുന്നു അദ്ദേഹം ജീവിച്ചത്. കർമമണ്ഡലത്തിൽ നിറഞ്ഞു നിൽക്കെതന്നെയാണ് മരണത്തിന് കീഴടങ്ങിയതും. 1974 കാലഘട്ടത്തിൽ ഫാറൂഖ്കോളജിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് അദ്ദേഹവുമായുള്ള പരിചയം. ഒന്നാം വർഷ പി.ജി ലിറ്ററേച്ചറായിരുന്നു അദ്ദേഹത്തിെൻ വിഷയം. രാഷ്ട്രീയ എതിരാളിയായാണ് പരിചയപ്പെടുന്നത്. ഐഡിയൽ സ്റ്റുഡൻറ്സ് ലീഗ്, എം.എസ്.എഫ് സ്ഥാനാർഥിയായി ഞാനും കെ.എസ്.യു സ്ഥാനാർഥിയായി അദ്ദേഹവും മത്സരരംഗത്ത്. കോളജിനകത്തും പുറത്തും മാന്യമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിെൻറ മുഖമുദ്ര. 1974 കാലഘട്ടത്തിലും കേരളത്തിൽ അറിയപ്പെടുന്ന യുവ കോൺഗ്രസ് നേതാക്കളിൽ ഒരാൾ. മുതിർന്ന കോൺഗ്രസ് നേതാക്കളായ എം.എം ഹസൻ ഉൾപ്പടെയുള്ളവർ എം.ഐ ഷാനവാസിന് വേണ്ടി അന്ന് പ്രചാരണ രംഗത്തിറങ്ങി.
രാഷ്ട്രീയത്തിനപ്പുറം വിദ്യാർഥികളുമായി അടുത്ത സൗഹൃദം സ്ഥാപിച്ചെടുക്കാൻ ചുരുങ്ങിയ കാലയളവിനുള്ളിൽ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതിനാൽ തന്നെ വിദ്യാർഥികൾക്കിടയിലെ ജനകീയനായിരുന്നു. പ്രചാരണ വേളകളിൽ രാഷ്ട്രീയം മാത്രം പറഞ്ഞായിരുന്നു അദ്ദേഹം തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി നേരിടുന്ന വ്യക്തിത്വമല്ലായിരുന്നു അദ്ദേത്തിേൻറത്. പ്രചാരണ വേളയിൽ ഒരിക്കൽ അേദ്ദഹത്തിനെതിരെ ഞാന്‍ വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചിരുന്നു. അക്കാലത്ത് മറ്റുള്ളവർ ആ പരാമർശത്തിനെതിരെ രംഗത്തുവരുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത സുഹൃത്തുക്കളായതിനു ശേഷം ഞാൻ നിങ്ങളെക്കുറിച്ച് വ്യക്തിപരമായി ഒന്നും പറഞ്ഞില്ലല്ലോ എന്ന സൗഹൃദ പരിഭവത്തിൽ അദ്ദേഹം അത് ഒതുക്കി.
ആ വാക്കുകൾക്ക് വല്ലാത്ത സ്വാധീനം പിന്നീട് എെൻറ ജീവിതത്തിെൻറ പല ഘട്ടങ്ങളിലുമുണ്ടായിരുന്നു. ഷാനവാസിെൻറ രാഷ്ട്രീയത്തിനും വ്യക്തിത്വത്തിനും ഉപരി ഫാറൂഖ് കോളജായതിനാൽ മറ്റു പല വിഷയങ്ങളുമായിരുന്നു തെരഞ്ഞെടുപ്പ് ചർച്ചയായത്. കേരളം തന്നെ ഉറ്റുനോക്കിയ ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. തൊട്ടടുത്ത വർഷം മത്സരിച്ച് കോളജ് യൂനിയൻ തലപ്പത്ത് അദ്ദേഹം എത്തി. പിന്നിട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ആദ്യ യു. യു.സിയായും ഷാനവാസ് തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയ ആശയങ്ങൾ കൊണ്ടുതന്നെ നേരിട്ട വ്യക്തിത്വമായിരുന്നു ഷാനവാസിേൻറത്. ലോക്സഭ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫാറൂഖ് കോളജിൽ നൽകിയ സ്വീകരണത്തിൽ അന്നത്തെ തെരഞ്ഞെടുപ്പ് കാലഘട്ടവും കോളജ് പ്രവേശനവും ഷാനവാസ് ഓർത്തെടുത്തിരുന്നു. ഞാൻ എെൻറ പിതാവുമായി ഫാറൂഖ് കോളജ് പ്രവേശന കവാടം കടന്നപ്പോൾതന്നെ എെൻറ ഹൃദയമിടിക്കുകയായിരുന്നു. അത്തരത്തിൽ അന്നു ചിന്തിച്ചിരുന്ന ഒരു വ്യക്തി പിന്നീട് കോളജിെൻറയും ഒരു നാടിെൻറയും നേതാവായി ഉയർന്നതിന് പിന്നിൽ കഠിനാധ്വാനമുണ്ടായിരുന്നു. ഉത്തമനായ രാഷ്ട്രീയ നേതാവ് എന്നു മാത്രമേ ഷാനവാസിനെ ഓർത്തെടുക്കാനാകൂ.
(അധ്യാപകന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.