അറപ്പല്ല, ആർത്തവം

അടുത്ത കാലത്തിറങ്ങിയ മികച്ച ഒരു സിനിമയായിരുന്നു, 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. നമ്മുടെ നാട്ടിലെ സ്ത്രീകൾ ഈ നൂറ്റാണ്ടിലും വീട്ടകങ്ങളിൽ നേരിടുന്ന കടുത്ത അനീതിയും അവഗണനയും കൃത്യമായി പ്രമേയവത്കരിക്കാൻ ആ സിനിമക്ക് സാധിച്ചു.സിനിമ മുന്നോട്ടുവെക്കുന്ന ഏറ്റവും ശ്രദ്ധേയമായ ചർച്ച ആർത്തവകാലത്തെ സ്ത്രീയും അവളോട് കുടുംബവും സമൂഹവും വെച്ചുപുലർത്തുന്ന മനുഷ്യത്വരഹിതമായ സമീപനവുമായിരുന്നു.

പ്രവാചക പൂർവ അന്ധവിശ്വാസ കാലത്തിനു സമാനമായി ആർത്തവകാരികളെ വീട്ടിൽ നിന്ന് മാറ്റി താമസിപ്പിക്കുകയും അവരെ അശുദ്ധമായി കണക്കാക്കുകയും കിടപ്പറ മുതൽ അടുക്കളയിൽനിന്ന് വരെ ബഹിഷ്കരിക്കുകയും ചെയ്യുന്നു. പരിഷ്കൃത സമൂഹത്തിലും ഇതിലൊന്നും വലിയ മാറ്റം വന്നിട്ടില്ലെന്നാണ് സിനിമ പറയുന്നത്.

എന്നാൽ, പ്രവാചകൻ മുഹമ്മദ് നബിയുടെ പത്നി ബീവി ആയിശ തിരുനബിയെ അയവിറക്കുന്നത് കാണാം, "ആർത്തവ സമയത്ത് ഞാൻ കുടിച്ച പാനീയങ്ങളുടെ ബാക്കി എന്‍റെ ചുണ്ടുകൾ വെച്ചിടത്ത് തന്നെ മുത്ത് നബി ചുണ്ടുകൾ വെച്ചു കുടിക്കാറുണ്ടായിരുന്നു".

പോരാത്തതിന്, എന്‍റെ മടിയിൽ തല വെച്ചുകൊണ്ട് അവിടുന്ന് ഖുർആൻ പാരായണം ചെയ്യാറുമുണ്ടായിരുന്നു. ആർത്തവകാലത്ത് സ്ത്രീകളോട് വിശേഷിച്ച് ഭാര്യമാരോട് ആർദ്രതയോടെ പെരുമാറാനും അവർക്കൊപ്പം ഭക്ഷണം കഴിക്കാനും പാനീയങ്ങൾ കുടിക്കാനും കിടക്ക പങ്കിടാനും തിരുനബി നിർദേശിച്ചു.

Tags:    
News Summary - Menstruation-not disgusting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.