പ്രകൃതികാവ്യം

നുഷ്യനും  പ്രകൃതിയും സകല ചരാചരങ്ങളും ഉൾപ്പെടുന്ന വലിയൊരു ആവാസവ്യവസ്ഥയുടെ ഇതിഹാസം കൂടിയാണ് രാമായണം. മനുഷ്യനും ചരാചരപ്രകൃതിയും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ആഖ്യാനസമ്പ്രദായമാണിത്. അതുപോലെ രാമാദികൾ അധികാരം ഉപേക്ഷിച്ച് വനവാസത്തിന് ഇറങ്ങിയതുപോലും ഒരർഥത്തിൽ ഈ പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള തിരിച്ചുപോക്കാണ്​.

ക്രൗഞ്ചപ്പക്ഷികളിലൊന്നി​​​​​​െൻറ പതനം പ്രകൃതിക്കേറ്റ മുറിവായി കാണുന്ന ആദികവി ഓരോ തരുവിലും തണലിലും തനിക്ക് കാണാൻ കഴിഞ്ഞ രാമനെയാണ് അവതരിപ്പിക്കുന്നത്. പക്ഷിമൃഗാദികളും വൃക്ഷലതാദികളും നദീതടങ്ങളും നീർച്ചോലകളും പുളിനങ്ങളും അലയാഴിയുമെല്ലാം വിവിധ കഥാസന്ദർഭങ്ങളിൽ ചേർന്നുപോകുന്നതും അതുകൊണ്ടാണ്.  

പഞ്ചവടിയിലെ പർണാശ്രമത്തിൽനിന്ന് സീതയെ തട്ടിക്കൊണ്ടുപോകുമ്പോൾ രാവണന് ആദ്യം എതിരിടേണ്ടിവന്നത് പക്ഷീന്ദ്രനായ ജടായുവിനെയാണ്. അപ്രതീക്ഷിത ആക്രമണം രാവണനെ പിടിച്ചുലച്ചെങ്കിലും ഒടുവിൽ ത​​​​​​​െൻറ വാളുകൊണ്ട് ജടായുവിനെ വെട്ടിവീഴ്​ത്തി. പിന്നീട് സീതയെ അന്വേഷിച്ചിറങ്ങിയ രാമലക്ഷ്മണന്മാർ പക്ഷിമൃഗാദികളോടും വൃക്ഷലതാദികളോടും സീതയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. രാമലക്ഷ്മണന്മാരുടെ നെടുവീർപ്പും നൊമ്പരവും വിലാപവും ഈ പ്രകൃതിതന്നെ ഏറ്റുപിടിച്ചതായി ആരണ്യകാണ്ഡത്തിലൂടെ കടന്നുപോകുമ്പോൾ ബോധ്യമാകും.

സീതയെ ദക്ഷിണദിക്കിലേക്കു കൊണ്ടുപോയെന്ന വിവരം രാമലക്ഷ്മണന്മാരെ അറിയിച്ചാണ് ജടായു അന്ത്യശ്വാസം വലിക്കുന്നത്. പിന്നീട് കിഷ്​കിന്ധയിലെത്തി സഖ്യം ചെയ്യുന്നത് വാനരരാജാവായ സുഗ്രീവനുമായാണ്. ഭക്തോത്തമനായ ഹനുമാനെ കാണുന്നതും അവിടെവെച്ചുതന്നെ. സീതാന്വേഷണത്തിനിറങ്ങിയ വാനരസൈന്യത്തിന് സീതയെക്കുറിച്ച് പറഞ്ഞുകൊടുത്തതുകൊണ്ട് പൂർണാരോഗ്യം നേടിയ സമ്പാതി ജടായുവി​​​​​​െൻറ സഹോദരനാണ്. പ്രസ്​തുത മാർഗനിർദേശമനുസരിച്ച് ചിറകെട്ടി ലങ്കയിൽ കടന്ന് യുദ്ധം നടത്തി സീതയെ തിരിച്ചുകൊണ്ടുവന്നതിലും വലിയ പങ്കാളിത്തം വഹിച്ചത് വാനരസേനയാണ്.  

സകലതിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യം ഒന്നായതുകൊണ്ട്  ആർക്കും ആരും കീഴ്പ്പെട്ടതല്ല, ഒരവസരത്തിലും ഒന്നും മറ്റൊന്നിനുവേണ്ടി മാറ്റിനിർത്തപ്പെടേണ്ടതല്ല എന്ന ഉത്തമബോധ്യം കവികൂടിയായ ഋഷിക്കുണ്ട്. അതി​​​​​​െൻറ ഹൃദ്യവും പ്രായോഗികവുമായ ആവിഷ്​കാരമാണ് രാമകഥ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.