സ​നാ​ത​ന ധ​ർ​മ സം​വ​ാദം

സ​​നാ​​ത​​ന ധ​​ർ​​മം ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന​​ത്​ ചാ​​തു​​ർ​​വ​​ർ​​ണ്യ വ്യ​​വ​​സ്ഥ​​യാ​​ണെ​​ന്നും ശ്രീ​​നാ​​രാ​​യ​​ണ ഗു​​രു​​വി​​നെ സ​​നാ​​ത​​ന ധ​​ർ​​മ​​ത്തി​​ന്റെ വ​​ക്താ​​വാ​​യി സ്ഥാ​​പി​​ക്കു​​ന്ന​​ത്​ ഗു​​രു​​നി​​ന്ദ​​യാ​​ണെ​​ന്നും, 92ാമ​​ത് ശി​​വ​​ഗി​​രി തീ​​ർ​​ഥാ​​ട​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​യ്ത് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​യ​ർ​ത്തി​വി​ട്ട ച​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തിലെ അ​ന്വേ​ഷ​ണം

ഹി​ന്ദു​യി​സ​ത്തി​ലെ ‘സ​നാ​ത​ന ധ​ർ​മം’ എ​ന്ന​തു​കൊ​ണ്ട്​ വി​വ​ക്ഷി​ക്കു​ന്ന​ത്​ എ​ന്താ​ണെ​ന്ന​തി​നെ​പ്പ​റ്റി നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ, മ​ഹാ​ത്മാ​ഗാ​ന്ധി, ഡോ.​എ​സ്.​രാ​ധാ​കൃ​ഷ്​​ണ​ൻ എ​ന്നി​ങ്ങ​നെ ഹി​ന്ദു മ​ത​ത്തി​​​ന്റെ ധാ​ര​ക​ളെ പി​ൻ​പ​റ്റി​യ​വ​രും പെ​രി​യാ​ർ, അം​ബേ​ദ്​​ക​ർ എ​ന്നി​ങ്ങ​നെ ഹി​ന്ദു​യി​സ​ത്തെ പാ​ടേ നി​ഷേ​ധി​ച്ച​വ​രു​മെ​ല്ലാം ഈ ​ത​ർ​ക്ക​ത്തി​ൽ പ​ല നി​ല​യി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്. വാ​ച്യാ​ർ​​ഥ​ത്തി​ൽ മാ​ത്ര​മ​ല്ല, വ്യാ​ഖ്യാ​ന അ​ർ​​ഥ​ങ്ങ​ളി​ലും സ​നാ​ത​ന ധ​ർ​മം വ്യ​ത്യ​സ്​​ത​പ്പെ​ട്ടി​രി​ക്കു​ന്നു. ചി​ല​രെ സം​ബ​ന്ധി​ച്ച്​ ജാ​തി​യും അ​തി​​ന്റെ ആ​ചാ​ര​ങ്ങ​ളു​മെ​ല്ലാ​മ​ട​ങ്ങു​ന്ന ഹി​ന്ദു​യി​സ​മാ​ണ്​ സ​നാ​ത​ന ധ​ർ​മം.

ഗാ​ന്ധി​യെ സം​ബ​ന്ധി​ച്ച്​ ‘ജാ​തി വ്യ​വ​സ്​​ഥ​യ​ല്ല വ​ർ​ണ വ്യ​വ​സ്​​ഥ​യാ​ണ്​’ ​സ​നാ​ത​ന​ത്തി​​ന്റെ അ​ടി​സ്​​ഥാ​നം. വ​ർ​ണ​മാ​ണ്​ ഒ​രാ​ളു​ടെ അ​സ്​​തി​ത്വം നി​ശ്ച​യി​ക്കു​ന്ന​ത്​ എ​ന്നും ക​ർ​മ​മാ​ണ്​ അ​തി​​ന്റെ മാ​ന​ദ​ണ്ഡ​മെ​ന്നും അ​ദ്ദേ​ഹം ശ​ഠി​ച്ചു. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്​​ക​ർ ഗാ​ന്ധി​യെ​യും ഹി​ന്ദു​യി​സ​ത്തെ​യും തു​റ​ന്ന്​ എ​തി​ർ​ക്കു​ക​യും വ​ർ​ണാ​​ശ്ര​മ​ധ​ർ​മം ത​ന്നെ​യാ​ണ്​ ജാ​തി എ​ന്ന്​ വാ​ദ​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ക​യും ചെ​യ്​​തു. ‘ജാ​തി ഉ​ന്മൂ​ല​നം’ എ​ന്ന​ കൃ​തി​യി​ൽ ഈ ​വി​ഷ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ച്​ ഗാ​ന്ധി​ജി​യും അം​ബേ​ദ​ക്​​റും ന​ട​ത്തു​ന്ന ത​ർ​ക്ക​ത്തി​​ന്റെ വ്യ​ക്​​ത​മാ​യ ചി​ത്രം ല​ഭി​ക്കും.

‘ജാ​തി​വ്യ​വ​സ്ഥ ശാ​ശ്വ​ത​മാ​ക്കാ​നു​ള്ള​ത്’

ഡോ. ​അം​ബേ​ദ്​​ക​റി​നെ സം​ബ​ന്ധി​ച്ച്​ ‘മ​നു​ഷ്യ​ത്വ​ര​ഹി​ത​വും സാ​മൂ​ഹി​ക വി​രു​ദ്ധ​വു​മാ​യ ജാ​തി വ്യ​വ​സ്ഥ​യെ നി​ല​നി​ർ​ത്താ​നും ശ​ക്തി​പ്പെ​ടു​ത്താ​നും ശാ​ശ്വ​തീ​ക​രി​ക്കാ​നും ഉ​ദ്ദേ​ശി​ച്ചു​ള്ള വാ​ചാ​ടോ​പമാണ് ‘സ​നാ​ത​ന ധ​ർ​മം’. അ​ദ്ദേ​ഹം പ​റ​ഞ്ഞു, ‘‘യു​ക്തി​ത്വ​ത്തെ നി​രാ​ക​രി​ക്കു​ക​യും ധാ​ർ​മി​ക​ത​യെ നി​രാ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന വേ​ദ​ങ്ങ​ളും ശാ​സ്ത്ര​ങ്ങ​ളും ഡൈ​നാ​മി​റ്റ് ഉ​പ​യോ​ഗി​ച്ച് ന​ശി​പ്പി​ക്ക​ണം’’, അം​ബേ​ദ്ക​​റി​നെ സം​ബ​ന്ധി​ച്ച്​ വേ​ദ​ങ്ങ​ളും ധ​ർ​മ​ശാ​സ്ത്ര​ങ്ങ​ളും ജാ​തി-​ഹിം​സാ​ത്മ​ക​മാ​യ വ​ർ​ണാ​ശ്ര​മ ധ​ർ​മം നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന പ്ര​മാ​ണ​ങ്ങ​ളാ​യി​രു​ന്നു. സ​നാ​ത​ന​മെ​ന്നാ​ൽ ‘അ​ക്ര​മോ​ത്സു​ക​മാ​യ യാ​ഥാ​സ്ഥി​തി​ക ഹി​ന്ദു​മ​ത​ത്തി​​ന്റെ പു​രാ​ത​ന നാ​മ​മാ​ണ്’’. ധ​ർ​മം ശാ​ശ്വ​ത​മ​ല്ലെ​ന്നു​പ​റ​ഞ്ഞ അം​ബേ​ദ്​​ക​ർ ഇ​ങ്ങ​നെ എ​ഴു​തി: ധ​ർ​മം ച​രി​ത്ര​പ​ര​മാ​ണ്, സാ​ർ​വ​ത്രി​ക​മ​ല്ല, പ്ര​ത്യേ​ക​മാ​ണ്, മാ​റ്റ​മി​ല്ലാ​ത്ത​ത​ല്ല, മാ​റ്റാ​വു​ന്ന​താ​ണ്.’’

നാം ​​​ദൈ​​​വി​​​ക​​​മാ​​ണ്

'ധ​​​നി​​​ക​​​ൻ, ദ​​​രി​​​ദ്ര​​​ൻ, ബ്രാ​​​ഹ്മ​​​ണ​​​ൻ, പ​​​രാ​​യ, പു​​​രു​​​ഷ​​​ൻ, സ്ത്രീ, ​​​ഏ​​​ഷ്യ​​​ൻ, യൂ​​​റോ​​​പ്യ​​​ൻ - നാ​​​മെ​​​ല്ലാ​​​വ​​​രും അ​​ന​​ശ്വ​​ര​​ത​​യു​​ടെ​​​യും പ​​ര​​മാ​​ന​​​ന്ദ​​​ത്തി​​​​ന്റെയും മക്കളാ​​ണ്. നാം ​​​അ​​സം​​ഖ്യ​​​രാ​​​ണ്, നാം ​​​ദൈ​​​വി​​​ക​​​മാ​​ണ്. ഇ​​​താ​​​ണ് ഭാ​​​ര​​​ത​​​ത്തി​​ന്റെ ബോധനം, ഇ​​​താ​​​ണ് സ​​​നാ​​​ത​​​ന ധ​​​ർ​​​മ്മം’’ -സ്വാമി വിവേകാനന്ദൻ.

ശാ​ശ്വ​ത മ​തം

‘‘മ​ത​ത്തോ​ട് ശാ​ശ്വ​ത​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന ഹൈ​ന്ദ​വ ദാ​ർ​ശ​നി​ക ചി​ന്ത, ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​ചാ​ര​ങ്ങ​ളേ​ക്കാ​ൾ, നി​ഷ്ക​ള​ങ്ക​വും യാ​ന്ത്രി​ക​വു​മാ​യ രീ​തി​യി​ൽ അ​ത്​ ന​ട​ത്തു​ന്ന​തി​നേ​ക്കാ​ൾ നേ​രി​ട്ടു​ള്ള ആ​ത്മീ​യ അ​നു​ഭ​വ​ത്തി​നാ​ണ് കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത് -ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ, ഹി​ന്ദു​മ​ത​ത്തെ സ​നാ​ത​ന ധ​ർ​മം, ശാ​ശ്വ​ത മ​തം എ​ന്ന് വി​ളി​ക്കു​ന്നു. സ​നാ​ത​ന ധ​ർ​മം മ​റ്റ് മ​ത​ങ്ങ​ളു​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള മ​ത​പ​ര​വും നി​ഗൂ​ഢ​വു​മാ​യ അ​നു​ഭ​വ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും കൂ​ടി സ്വീ​ക​രി​ക്കാ​നും ഉ​ൾ​ക്കൊ​ള്ളാ​നു​മു​ള്ള മ​ഹ​ത്താ​യ മ​നോ​ഭാ​വം സ്വീ​ക​രി​ക്കു​ന്നു’’.

അ​ധഃ​പ​ത​ന​ത്തി​ന്റെ കാ​ര​ണ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക

അം​ബേ​ദ്​​ക​റി​നേ​ക്കാ​ൾ രോ​ഷാ​കു​ല​വും തീ​ക്ഷ്​​ണ​വു​മാ​യാ​ണ്​ പെ​രി​യാ​ർ ‘സ​നാ​ത​ന ധ​ർ​മ​​ത്തോ​ട്​ പ്ര​തി​ക​രി​ച്ച​ത്. ‘‘ന​മ്മു​ടെ അ​ധഃ​പ​ത​ന​ത്തി​ന് കാ​ര​ണം ദൈ​വ​മാ​ണെ​ങ്കി​ൽ ആ ​ദൈ​വ​ത്തെ ന​ശി​പ്പി​ക്കു​ക. മ​ത​മാ​ണെ​ങ്കി​ൽ ന​ശി​പ്പി​ക്കു​ക. മ​നു​ധ​ർ​മ​മോ ഗീ​ത​യോ മ​റ്റേ​തെ​ങ്കി​ലും പു​രാ​ണ​മോ ആ​ണെ​ങ്കി​ൽ, അ​വ​യെ ചാ​ര​മാ​ക്കു​ക. ക്ഷേ​ത്ര​മോ കു​ള​മോ ഉ​ത്സ​വ​മോ ആ​ണെ​ങ്കി​ൽ അ​വ ബ​ഹി​ഷ്‌​ക​രി​ക്കു​ക.’’

അ​തി​നെ ഹ​ന്ത! ന​മ്മ​ൾ മ​ത​മാ​യ്​ സ്വീ​ക​രി​ച്ചു,  അ​തി​നാ​ൽ കെ​ടു​തി​ക​ൾ ന​മു​ക്കു ഭ​വി​ച്ചി​തു

സാ​മൂ​ഹി​ക പ​രി​ഷ്​​ക​ർ​ത്താ​വും പ​ത്രാ​ധി​പ​രും യു​ക്​​തി​വാ​ദി​യു​മാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ ത​​ന്റെ ഒ​രു ക​വി​ത​യി​ൽ സ​നാ​ത​ന ധ​ർ​മം, വ​ർ​ണാ​ശ്ര​മ ധ​ർ​മം തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ വ​രു​ന്ന​ത് അ​പ​ര​നെ (സ​വ​ർ​ണ​ര​ല്ലാ​ത്ത​വ​രെ) ത​രം​താ​ഴ്ത്തു​ന്ന ബ്രാ​ഹ്മ​ണ​ർ കെ​ട്ടി​പ്പ​ടു​ത്ത മ​ത​മാ​ണ് എ​ന്ന്​ എ​ഴു​തി. പ​രി​ണാ​മം എ​ന്ന നീ​ണ്ട ക​വി​ത​യി​ലെ വ​രി​ക​ൾ ഇ​ങ്ങ​നെ​യാ​ണ്​:

‘ഹൈ​ന്ദ​വ​മാം മ​തം, സ​നാ​ത​ന ധ​ർ​മം, പി​ന്നെ

വ​ർ​ണാ​ശ്ര​മ​ധ​ർ​മ​​മെ​ന്നീ​വ​ക​പ്പേ​രു​ക​ളാ​ൽ

അ​റി​യ​പ്പെ​ടു​ന്ന​തു-​ദു​ർ​ജ്ഞേ​യം ന​ര​നി​ന്ദാ-

നി​യ​മം, പ​ര​സ്യ​മാം ജ​ന​വ​ഞ്ച​നാ​ക്ര​മം.

അ​തി​നെ ഹ​ന്ത! ന​മ്മ​ൾ മ​ത​മാ​യ്​ സ്വീ​ക​രി​ച്ചു

അ​തി​നാ​ൽ കെ​ടു​തി​ക​ൾ ന​മു​ക്കു ഭ​വി​ച്ചി​തു... ‘ധ​ർ​മം’ എ​ന്ന മ​റ​വി​ൽ ജാ​തി വ്യ​വ​സ്ഥ​യെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ലാ​ണ്​ സ​നാ​ത​ന ഹി​ന്ദു​ത്വ​ത്തി​​ന്റെ രീ​തി എ​ന്ന്​ സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ 1950ൽ ​പ​റ​ഞ്ഞു.

നി​ഘ​ണ്ടു​വി​ലെ സ​നാ​ത​നം

സ​നാ​ത​നം എ​ന്ന വാ​ക്കി​ന്​ നി​ഘ​ണ്ടു​ന​ൽ​കു​ന്ന അ​ർ​​ഥം ഇ​ങ്ങ​നെ​: ‘‘ഹി​ന്ദു​മ​ത​ത്തി​ൽ, ‘ശാ​ശ്വ​ത’ അ​ല്ലെ​ങ്കി​ൽ സ​മ്പൂ​ർ​ണ​മാ​യ ക​ർ​ത്ത​വ്യ​ങ്ങ​ളെ സൂ​ചി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദം. അ​ല്ലെ​ങ്കി​ൽ വ​ർ​ഗ​മോ ജാ​തി​യോ വി​ഭാ​ഗ​മോ പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ ഹി​ന്ദു​ക്ക​ൾ​ക്കും ബാ​ധ​ക​മാ​യ മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളാ​ണ്​ സ​നാ​ത​ന ധ​ർ​മം’’

മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്

‘‘ശ്രീ​നാ​രാ​യ​ണ ഗു​രു സ​നാ​ത​ന ധ​ർ​മ​ത്തി​ന്റെ വ​ക്താ​വോ പ്ര​യോ​ക്താ​വോ ആ​യി​രു​ന്നി​ല്ല, മ​റി​ച്ച്, അ​തി​നെ ഉ​ട​ച്ചു​വാ​ർ​ത്ത് പു​തി​യ കാ​ല​ത്തി​നാ​യു​ള്ള ഒ​രു ന​വ​യു​ഗ ധ​ർ​മ​ത്തെ വി​ളം​ബ​രം ചെ​യ്ത സ​ന്യാ​സി​വ​ര്യ​നാ​യി​രു​ന്നു. സ​നാ​ത​ന ധ​ർ​മം എ​ന്ന​തു​കൊ​ണ്ടു വി​വ​ക്ഷി​ക്കു​ന്ന വ​ർ​ണാ​ശ്ര​മ ധ​ർ​മ​ത്തെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടും മ​റി​ക​ട​ന്നു​കൊ​ണ്ടും കാ​ല​ത്തി​നൊ​ത്തു നി​ല​നി​ൽ​ക്കു​ന്ന​താ​ണ് ഗു​രു​വി​ന്റെ ന​വ​യു​ഗ മാ​ന​വി​ക ധ​ർ​മം.’’

ഗാ​ന്ധി​യു​ടെ സ​നാ​ത​നം

‘‘ഞാ​​ൻ സ്വ​യം സ​​നാ​​ത​​ന ഹി​​ന്ദു എ​​ന്ന് വി​​ളി​​ക്കു​​ന്നു, കാ​​ര​​ണം:

1. ഞാ​ൻ വേ​​ദ​​ങ്ങ​​ളി​​ലും ഉ​​പ​​നി​​ഷ​​ത്തു​​ക​​ളി​​ലും പു​​രാ​​ണ​​ങ്ങ​​ളി​​ലും ഹി​​ന്ദു ഗ്ര​​ന്ഥ​​ങ്ങ​​ളു​​ടെ പേ​​രി​​ലു​​ള്ള എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളി​​ലും അ​​വ​​താ​​ര​​ങ്ങ​​ളി​​ലും പു​​ന​​ർ​​ജ​​ന്മ​​ത്തി​​ലും വി​ശ്വ​സി​ക്കു​ന്നു.

2. ഞാ​​ൻ വ​​ർ​​ണാ​​ശ്ര​​മ ധ​​ർ​​മ​ത്തി​​ൽ ഒ​​ര​​ർ​​ത്ഥ​​ത്തി​​ൽ വി​​ശ്വ​​സി​​ക്കു​​ന്നു, എ​ന്റെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ, ക​​ർ​​ശ​​ന​​മാ​​യ വേ​ദ​മാ​​ണ്. എ​​ന്നാ​​ൽ ഇ​​ന്ന​​ത്തെ ജ​​ന​​പ്രി​​യ​​വും അ​​സം​​സ്കൃ​​ത​​വു​​മാ​​യ അ​​ർ​​ത്ഥ​​ത്തി​​ൽ അ​​ല്ല.

3. പ​​ശു​​ സം​​ര​​ക്ഷ​​ണ​​ത്തി​​ൽ വി​​ശ്വ​​സി​​ക്കു​​ന്നു^​ഇ​ന്ന​ത്തെ ജ​​ന​​പ്രി​യ​ത​യേ​ക്കാ​ൾ വ​​ലി​​യ അ​​ർ​​ത്ഥ​​ത്തി​​ലാ​​ണ്.

4. വി​​ഗ്ര​​ഹാ​​രാ​​ധ​​ന​​യി​​ൽ അ​​വി​​ശ്വ​​സി​​ക്കു​​ന്നി​​ല്ല.’’

(യ​ങ്ങ്​ ഇ​ന്ത്യ 6-10-'21)

Tags:    
News Summary - Sanatana dharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.