????? ??????? ????

വക്കം അബ്​ദുൽ ഖാദർ: സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്​തപുഷ്​പം

ഏഴു പതിറ്റാണ്ടുകൾക്കപ്പുറം 1943 സെപ്​റ്റംബർ 10ന്​ ബ്രിട്ടീഷ്​ ഗവൺമ​െൻറ്​ തൂക്കിലേറ്റിയ വക്കം അബ്​ദുൽഖാദർ മരണത് തിന്​ തൊട്ടുമുമ്പ്​ പിതാവിന്​ എഴുതിയ വികാരോജ്ജ്വലമായ കത്തിലെ അവസാന ഭാഗമിതാണ്: ‘‘പ്രിയ പിതാവേ, സമാധാനപൂർണവു ം അചഞ്ചലവുമായ ഒരു ഹൃദയം തന്ന്​ പരമകാരുണികനായ അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു. എ​​െൻറയും അങ്ങയുടെയും ഈ ന ിസ്സഹായതയിൽ മനഃചാഞ്ചല്യം കാണിക്കാൻ പാടില്ല. അല്ലാഹുവി​​െൻറ തീരുമാനത്തിൽ സംതൃപ്​തനായി ആത്മത്യാഗത്തിനുള്ള സന ്ദർഭമാണിത്​. എന്നെ ജീവഹാനി കൊണ്ടാണെങ്കിൽ അങ്ങയെ സന്താനനഷ്​ടം കൊണ്ട്​ അല്ലാഹു പരീക്ഷിക്കുന്നു. ഞാൻ അധൈര്യപ്പെടുന്നില്ല. എ​​െൻറ ഹൃദയദാർഢ്യതക്ക്​ ഉറപ്പുകൂടുകയാണ്​. ഈ അതികഠിനമായ വാർത്ത അങ്ങയെ ദാരുണമാം വിധം ദുഃഖിപ്പിക്കുമെന്ന്​ എനിക്കറിയാം. അല്ലാഹുവി​​െൻറ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു,​ മനസ്സിനെ നിയന്ത്രിച്ചു സമാധാനപ്പെടുക​. നാം നിസ്സഹായരാണെന്നും അല്ലാഹുവി​​െൻറ സഹായം മാത്രമേ ഉള്ളൂ​ എന്നും ഓർക്കുക. ഞാൻ എന്നന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ ആറുമണിക്കു മുമ്പായിരിക്കും എ​​െൻറ എളിയ മരണം. ധൈര്യപ്പെടുക. സമയം അതിക്രമിച്ചിരിക്കുന്നതിനാൽ ഞാൻ നിർത്തുന്നു. ഇതാ മണി പന്ത്രണ്ട്​ അടിക്കുവാൻ പോകുന്നു. എ​​െൻറ മരണദിനത്തി​​െൻറ ആരംഭനിമിഷം. അതേ, റമദാൻ മാസത്തിലെ ഏഴാം ദിനം വെള്ളിയാഴ്​ച രാവിലെ അഞ്ചുമണിക്കും ആറുമണിക്കും മധ്യേ ഞാൻ മരിക്കുന്നു. വന്ദ്യനായ പിതാവേ, വാത്സല്യനിധിയായ ഉമ്മ, ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, എനിക്കൊരു ആശ്വാസവചനവും നിങ്ങളോടു പറയാനില്ല. ഞാൻ നിങ്ങളെ വിട്ടുപിരിയുന്നു. നമുക്ക്​ പരലോകത്ത്​​ വീണ്ടും കാണാം. ഞാൻ എത്രത്തോളം ധൈര്യത്തോടും സമാധാനത്തോടും കൂടിയാണ്​ മരിച്ചത്​ എന്ന്​ ദൃക്​സാക്ഷികളിൽനിന്ന്​ ഒരിക്കൽ അറിയു​േമ്പാൾ നിങ്ങൾ സന്തോഷിക്കാതിരിക്കില്ല. തീർച്ചയായും അഭിമാനിക്കുകതന്നെ ചെയ്യും. ഞാൻ നിർത്ത​ട്ടെ.’’

തിരുവനന്തപുരം ജില്ലയിലെ വക്കം ഗ്രാമത്തിൽ 1917 മേയ്​ 25ന്​ വാവാക്കുഞ്ഞ്​ -ഉമ്മുസൽമ ദമ്പതികളുടെ മകനായി ജനിച്ച അബ്​ദുൽഖാദർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ രക്തപുഷ്​പമായിരുന്നു. മികച്ച ഗായകനും കലാ-കായിക രംഗങ്ങളിൽ മിടുമിടുക്കനും അരോഗദൃഢഗാത്രനും ആകർഷണീയ വ്യക്​തിത്വത്ത​ി​െൻറ ഉടമയുമായ ഖാദർ വിദ്യാഭ്യാസ കാലത്ത്​ സ്​കൂളിലെ ഹീറോ ആയിരുന്നു. അക്കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പ​ങ്കെടുത്ത്​ ആവേശകരമായ വിപ്ലവഗാനങ്ങൾകൊണ്ട്​ സമരസേനാനികളെ പുളകമണിയിച്ചു. മഹാത്മജിയുടെ കേരളസന്ദർശന വേളയിൽ കടക്കാവൂർ റെയിൽവേ സ്​റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വമ്പിച്ച ജനക്കൂട്ടത്തിനിടയിൽകൂടി ഇടിച്ചുകയറി ഗാന്ധിജിയുടെ കൈകൾ കടന്നുപിടിച്ച്​ മുത്തംവെച്ച സംഭവം അക്കാലത്ത്​ നാട്ടുകാർ അഭിമാനപൂർവം പറയുമായിരുന്നു.

1938ൽ ഖാദറിന്​ 21 വയസ്സുള്ളപ്പോൾ പിതാവി​​െൻറ താൽപര്യപ്രകാരം മലേഷ്യയിലേക്ക്​ പോയി അവിടെ പൊതുമരാമത്ത്​ വകുപ്പിൽ എൻജിനീയറിങ്​ സെക്​ഷനിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും തുടർന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തി​​െൻറ ആവേശം ഖാദറി​​െൻറ മനസ്സിനെ ഇളക്കിമറിച്ചു. അന്ന്​ മലേഷ്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു പോരാടിയിരുന്ന ഇന്ത്യ ഇൻഡിപെൻഡൻറ്​ ലീഗിൽ ചേർന്ന ഖാദർ പിന്നീട്​ വിപ്ലവനായകനായി വളർന്നു. ഇൻഡിപെൻഡൻറ്​ ലീഗുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന മലേഷ്യയിലെ കേരള മുസ്​ലിംകളുടെ കൂട്ടായ്​മ കേരള മുസ്​ലിം യൂനിയ​​െൻറ സെക്രട്ടറിയായും പ്രവർത്തിച്ചു. നേതാജി സുഭാഷ്​ ചന്ദ്രബോസ്​ സ്വാതന്ത്ര്യ പോരാട്ടത്തിന്​ രൂപവത്​കരിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന ഖാദർ മർമപ്രധാന വിഭാഗത്തി​​െൻറ ചുമതലക്കാരനായി. ഐ.എൻ.എ ഭടന്മാർക്ക്​ പരിശീലനത്തിന്​ രൂപവത്​കരിച്ച സ്വരാജ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്ന്​ പരിശീലനം പൂർത്തിയാക്കിയശേഷം ഖാദർ ധീരന്മാരുടെ കോർയൂനിറ്റായ ചാവേർ സ്​ക്വാഡിൽ പ്രമുഖനായി. ബ്രിട്ടീഷ്​ ഭരണം തകർക്കാൻ രഹസ്യനീക്കത്തിന്​ ഐ.എൻ.എ നിയോഗിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായി ഇന്ത്യയിലെത്തി.

1942 സെപ്​റ്റംബർ 18ന്​ രാത്രി 10 നാണ്​ അവർ മലേഷ്യയിലെ പെനാങ്ക്​ തുറമുഖത്തുനിന്ന്​ ഒരു അന്തർവാഹിനിയിൽ ഇന്ത്യയിലേക്ക്​ പുറപ്പെട്ടത്​. ഒമ്പത്​ ദിവസത്തെ ഭീതിജനകമായ കടലിനടിയിലെ അനുഭവങ്ങൾക്കും കഠിനമായ ത്യാഗത്തിനും ശേഷം മലബാറിലെ താനൂർ കടപ്പുറത്ത്​ എത്തി. ഉടൻ പൊലീസ്​ പിടിയിലാവുകയും പിന്നീട്​ ബ്രിട്ടീഷ്​ പട്ടാളം മദ്രാസിലെ സ​െൻറ് ​ജോർജ്​ ഫോർട്ട്​ ജയിലിൽ അടക്കുകയും ചെയ്​തു. പട്ടാ​ളക്കോടതി വിചാരണ നടത്തി തൂക്കിക്കൊല്ലാൻ വിധിച്ചു. അങ്ങനെ 1943 സെപ്​റ്റംബർ 10ന്​ ഖാദറും സംഘവും തൂക്കിലേറി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു വെള്ളിനക്ഷത്രം പോലെ ജ്വലിച്ചുനിൽക്കുന്ന വക്കം ഖാദർ കേരള ജനതക്ക്​ അഭിമാനവും സ്വരാജ്യസ്​നേഹത്തി​​െൻറ ഉദാത്തമാതൃകയുമായി എന്നെന്നും ഓർമകളിൽ ജീവിക്കും. (കേരള മുസ്​ലിം ജമാഅത്ത്​ ഫെഡറേഷൻ ജനറൽ സെക്രട്ടറിയാണ്​ ലേഖകൻ)
Tags:    
News Summary - vakkom abdul khader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.