അച്ഛനുവേണ്ടി ഈ ലോകത്തിൽ എന്തിനെയും ഉപേക്ഷിക്കാൻ തയാറായി നിൽക്കുന്ന, പരമ്പരാഗത മഹിമ, പുത്രധർമം, കുലധർമം, വംശമര്യാദകൾ എന്നിവയെക്കുറിച്ച് കൃത്യമായ നിശ്ചയമുള്ള ശ്രീരാമചന്ദ്രനെ കുടുംബവും പരിവാരങ്ങളും പ്രജകളുമെല്ലാം സ്വാധീനിക്കാൻ ശ്രമിച്ചിട്ടും ധാർമികവും സത്യനിഷ്ഠവുമായേ താൻ പ്രവർത്തിക്കൂ എന്ന നിലപാടിൽ ഉറച്ചുനിന്ന്, ഒരു ഭാവഭേദവുമില്ലാതെ അദ്ദേഹം വനവാസം തിരഞ്ഞെടുത്തു.
രാജ്യത്തെ രക്ഷിക്കാൻ ഭരതൻ മതിയെങ്കിൽ അതുപേക്ഷിക്കുന്നതിന് താൻ ധാരാളം! സ്ത്രീജിതനായ തന്നെ ബന്ധനസ്ഥനാക്കി രാജ്യാധികാരമേൽക്കാൻ ആവശ്യപ്പെട്ട ദശരഥനും അതുതന്നെ ആവർത്തിച്ച ലക്ഷ്മണനും ഉന്നയിച്ചതൊന്നും രാമൻ കൈക്കൊണ്ടില്ല. അധികാരത്തിനും സമ്പത്തിനും മുന്നിൽ രക്തബന്ധങ്ങളും മൈത്രികളുമെല്ലാം അസാധുവാകുന്നതാണ് ലോകചരിത്രം. അവിടെയാണ് രാമെൻറ പരിത്യാഗത്തിെൻറ അന്തസ്സാരം അന്വേഷിക്കേണ്ടിവരുന്നത്.
ഭോഗാവസരങ്ങളുടെ അഭാവമോ ഇന്ദ്രിയത്തകരാറുകളോ പരിമിതവും വൈയക്തികവുമായ ലാഭമോ ലാക്കാക്കി ഞെക്കിപ്പഴുപ്പിച്ചുണ്ടാക്കുന്നതല്ല ത്യാഗം. മറിച്ച്, സുഭിക്ഷതയുടെ സാഹചര്യത്തിൽ, ഉള്ളതിെൻറ ഉച്ചകോടിയിൽ, ഭോഗസമൃദ്ധിയുടെ നിറവിൽ മനസ്സാക്ഷിയുടെ സമ്മതത്തോടെ തേൻറതെന്ന അഭിമാനമുൾപ്പെടെയെല്ലാത്തിനെയും കൈയൊഴിയുമ്പോഴാണ് അത് സാർഥകമാകുന്നത്. മറ്റൊന്നിനാലും പൂർണമാക്കപ്പെടാത്തതാണ് താനെന്ന ഉത്തമബോധ്യം. നശ്വരതയിൽനിന്ന് അനശ്വരതയെ വീണ്ടെടുക്കാനാകില്ലെന്ന ഉറപ്പ്.
പ്രപഞ്ചത്തെ നിരീക്ഷിച്ചും അനുഭവിച്ചും അതിെൻറ ആത്മാവ് തൊട്ടറിഞ്ഞും നിലകൊള്ളുമ്പോൾ സ്വാഭാവികമായും ഉണ്ടാക്കുന്ന പ്രതികരണം– അതെല്ലാം സ്വാംശീകരിച്ചുകൊണ്ടുള്ള നൈതികപ്രവർത്തനമാണ് ത്യാഗം. 'ഭക്ഷിച്ച് ഉപേക്ഷിക്കൽ' എന്ന ജൈവകൃത്യത്തിൽനിന്ന് വ്യത്യസ്തമായി ഉപനിഷത്ത് അരുളുന്നതുപോലെ 'ഉപേക്ഷിച്ചു ഭക്ഷിക്കൽ' എന്ന തലത്തിലേക്കുള്ള ചുവടുവെപ്പുമാണത്. താൽക്കാലിക നേട്ടങ്ങളിലെ നിലമറക്കലുകളെ ഈ യാഥാർഥ്യത്തിലേക്ക് തിരിച്ചുവിടുകയാണ് ഇതിഹാസ കവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.