മലയാള സിനിമാഗാനങ്ങളുടെ സുവർണകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുപതുകളുടെ അവസാനത്തിലാണ് പൂവച്ചൽ ഖാദർ രംഗത്തെത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ ഗ്രാമപ്രദേശമായ പൂവച്ചലിൽനിന്ന് കവിതയിലൂടെ എഴുത്തിെൻറ വഴി തുടങ്ങിയ അദ്ദേഹം സിനിമാ ലോകത്തെത്തുന്നത് കോഴിേക്കാട്ട് എൻജിനീയറായി എത്തിയേതാടെയാണ്. അതിനോടകം ആകാശവാണി ലളിതഗാനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.
മഹാരഥന്മാരായ വയലാറിെൻറയും പി. ഭാസ്കരെൻറയും ശ്രീകുമാരൻ തമ്പിയുടെയും ഒ.എൻ.വിയുടെയുമൊക്കെ പാട്ടുകൾ നിറഞ്ഞുനിൽക്കുന്ന േലാകത്ത് തേൻറതായ ഇടം കണ്ടെത്തുക, വേറിട്ട സ്വരം കേൾപ്പിക്കുക എന്നത് ഒരു പുതുക്കക്കാരന് വെല്ലുവിളിയായിരുന്നു. സിനിമ പോലെതന്നെ പ്രശസ്തമായിരുന്നു അക്കാലത്ത് ആകാശവാണി ലളിതഗാനങ്ങൾ. 'ജയദേവ കവിയുെട ഗീതികൾ കേെട്ടെൻറ രാധേ ഉറക്കമായോ', 'രാമായണക്കിളീ ശാരികപ്പൈങ്കിളീ', 'അനുരാഗലേഖനം മനതാരിലെഴുതിയ' തുടങ്ങിയ ഗാനങ്ങൾ അന്ന് കേരളം ഏറ്റുപാടിയിരുന്നു. ഇത് പല സിനിമാപ്രവർത്തകരുടെയും ശ്രദ്ധയിലുംപെട്ടിരുന്നു. ഇൗ ബന്ധത്തിൽനിന്നാണ് ഭരതെൻറ തകരയിൽ പാെട്ടഴുതാൻ അവസരം ലഭിക്കുന്നത്. ഭരതൻ ഖാദറിെൻറ ലളിതഗാനങ്ങൾ ശ്രദ്ധിച്ചിരുന്നു. അത് എം.ജി. രാധാകൃഷ്ണേനാട് പറയുകയും ചെയ്തു. അങ്ങനെ 'മൗനമേ നിറയും മൗനമേ' എന്ന ഗാനം പിറന്നു.
സുഹൃത്തായ ഷെരീഫിെൻറ നോവൽ 'കാറ്റുവിതച്ചവൻ' എന്ന പേരിൽ സിനിമയായപ്പോൾ അതിൽ പാെട്ടഴുതാൻ അവസരം ലഭിക്കുന്നത് കോഴിക്കോട്ടുെവച്ച് സുഹൃത്ത് കാനേഷ് പൂനൂർ മുഖേനെ പരിചയപ്പെട്ട സഹസംവിധായകൻ െഎ.വി. ശശി വഴിയായിരുന്നു. പീറ്റർ റൂബൻ ആയിരുന്നു സംഗീതസംവിധായകൻ. തുടർന്ന് ബാബുരാജിെൻറ സംഗീതത്തിൽ ചുഴി എന്ന ചിത്രത്തിൽ അവസരം ലഭിച്ചു. പിന്നീട് െഎ.വി. ശശി സ്വതന്ത്ര സംവിധായകനായ ആദ്യ സംരംഭം 'ഉത്സവം' ഒരുങ്ങുേമ്പാൾ അതിലും ഖാദറിന് അവസരം ലഭിച്ചു. ഇൗ ചിത്രത്തിലെ എ.ടി. ഉമ്മർ-ഖാദർ കൂട്ടുകെട്ട് മലയാളത്തിന് ഒരു പ്രിയ ഗാനം സമ്മാനിച്ചു; 'ആദ്യസമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കുേമ്പാൾ' എന്ന ഗാനം എസ്. ജാനകി അനശ്വരമാക്കി. എന്നാൽ, ഖാദറിെൻറ ആദ്യ സൂപ്പർ ഹിറ്റ് ഗാനം പിറക്കുന്നത് 1979ൽ ശിവസ്വാമി നിർമിച്ച് ശശികുമാർ സംവിധാനം ചെയ്ത 'കായലും കയറും' എന്ന ചിത്രത്തിലൂടെയാണ്. തെന്നിന്ത്യയിലെ സംഗീതാചാര്യനായിരുന്ന കെ.വി. മഹാദേവെൻറതായിരുന്നു സംഗീതം. ലൊേക്കഷൻ ചിരപരിചിതമായ ചിറയിൻകീഴാണെന്നറിഞ്ഞപ്പോൾതന്നെ ഖാദറിെൻറ മനസ്സിൽ പാെട്ടാരുങ്ങി. 'ചിത്തിരത്തോണിയിലക്കരെ പോകാനെത്തിടാമോ പെണ്ണേ', 'ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ' എന്നീ ഗാനങ്ങൾ അങ്ങനെയായിരുന്നു പിറന്നത്.
സിനിമയിലെത്തും മുേമ്പ രവീന്ദ്രനെ പരിചയമായിരുന്നു. ഉള്ളിൽ നല്ല മേനാഹരമായ ഇൗണവും പേറിനടന്ന രവി തെൻറ ഗാനങ്ങൾക്ക് വരികൾ എഴുതിത്തരണമെന്ന് ഖാദറിനോട് ആവശ്യപ്പെടുകയും നാലഞ്ച് പാട്ടുകൾ എഴുതിനൽകുകയും ചെയ്തിരുന്നു. പിന്നീട് ചൂളയിലൂടെ രവീന്ദ്രൻ സംഗീതസംവിധായകനാകുേമ്പാഴും ഖാദർതന്നെയാണ് പാെട്ടഴുതിയത്. 'സിന്ദൂരസന്ധ്യക്ക് മൗനം' എന്ന മേനാഹരമായ ഗാനം അങ്ങനെ പിറന്നു. മോഹൻലാലിനെ സ്റ്റാർ പദവിയിലേക്കുയർത്തിയ ആട്ടക്കലാശത്തിലെ ഗാനങ്ങളും ശ്രേദ്ധയമായി. 'നാണമാകുന്നു മേനിനോവുന്നു' എന്ന ഗാനം അക്കാലത്ത് ചെറിയ വിമർശനങ്ങൾക്ക് പാത്രമായെങ്കിലും എല്ലാവരും ഏറ്റുപാടി.
ഭരതൻ ചെയ്ത ചാമരത്തിൽ എസ്. ജാനകി പാടി അനശ്വരമാക്കിയ 'നാഥാ നീവരും കാലൊച്ചകേൾക്കുവാൻ' എന്ന എക്കാലത്തെയും മികച്ച ഗാനം പൂവച്ചൽ ഖാദർ എന്ന ഗാനരചയിതാവിന് മലയാളത്തിൽ ഉന്നതമായ സ്ഥാനം സമ്മാനിച്ചു. 'കായൽകരയിൽ തനിച്ചുവന്നത് കാണാൻ' എന്ന അർജുനൻ മാഷിെൻറ സംഗീതത്തിലെ ഗാനവും എന്നെന്നും ഒാർമിക്കപ്പെടുന്നതാണ്. ജോൺസൺ സ്വതന്ത്ര സംഗീതസംവിധായകനായി മൂന്നാമത്തെ ചിത്രത്തിൽതന്നെ ഒന്നിക്കാൻ കഴിഞ്ഞു.
ജോൺസൺ പൊതുവെ ട്യൂണിട്ടശേഷം പാെട്ടഴുതാനായിരുന്നു ഇഷ്ടപ്പെട്ടത്. അതിനോടകം ശ്യാമിനൊപ്പം നിരവധി ഗാനങ്ങൾ ഖാദർ ട്യൂണിട്ടുതന്നെ എഴുതിയിരുന്നു. മാന്യമഹാജനങ്ങളേ, ചക്കരയുമ്മ, ഒന്നിങ്ങുവന്നെങ്കിൽ, മുഹൂർത്തം 11.30ന് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്യാമിനൊപ്പം പ്രവർത്തിച്ചു. 'പൂമാനമേ' എന്ന നിറക്കൂട്ടിലെ ഗാനം ഏറെ ശ്രദ്ധേയമായി. ട്യൂണിട്ടും അർഥവത്തായ ഗാനങ്ങൾ എഴുതുന്നെന്നരീതിയിൽ അദ്ദേഹം പേരെടുത്തിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായ ഗാനമായിരുന്നു ഭരതെൻറ പാളങ്ങൾ എന്ന ചിത്രത്തിലെ 'ഏേതാ ജന്മ കൽപനയിൽ' എന്ന ഗാനം. ഭരതന് വളരെ ഇഷ്ടെപ്പട്ട വരികളായിരുന്നു അത്. ജോൺസെൻറ 'അനുരാഗിണീ ഇതായെൻ' എന്ന യുവഹൃദയങ്ങളെ ഇന്നും ആകർഷിക്കുന്ന ഗാനം ട്യൂണിനനുസരിച്ച് എഴുതിയതായിരുന്നു.
എൺപതുകളിൽ എ.ടി. ഉമ്മർ, എം.കെ. അർജുനൻ, ശ്യാം, രവീന്ദ്രൻ, ജോൺസൺ തുടങ്ങിയ സംഗീതസംവിധായകരുമൊത്ത് എണ്ണമറ്റ ഗാനങ്ങൾ അദ്ദേഹമെഴുതി. അക്കാലത്ത് ഏറ്റവും തിരക്കുള്ള ഗാനരചയിതാവായിരുന്നു ഖാദർ. ഇളയരാജ, ഗംഗൈ അമരൻ എന്നിവരുടെ പല റീമേക്ക് ചിത്രങ്ങൾക്കും പാെട്ടഴുതി. അതിൽ 'നീലവാനച്ചോലയിൽ', മഴക്കാലമേഘം ഒന്ന്' എന്നീ ഗാനങ്ങൾ ഒേട്ടറെ ശ്രദ്ധേയമായി.
350 ചിത്രങ്ങളിലായി ആയിരത്തിലേറെ പാട്ടുകളെഴുതി പൂവച്ചൽ ഖാദർ. മലയാളിയുടെ പ്രണയത്തിലും സന്തോഷങ്ങൾക്കും വിരഹങ്ങൾക്കുമെല്ലാം ആ വരികൾ പശ്ചാത്തലമായി. എന്നാൽ ഒരിക്കൽപോലും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന ഗവൺമെൻറിെൻറ അവാർഡ് അദ്ദേഹിത്തിന് ലഭിച്ചില്ലെന്നത് സാംസ്കാരികലോകം കാട്ടിയ അനാദരവായേ കാണാൻ കഴിയൂ. ലോകമൊട്ടുക്കുമുള്ള മലയാളി സംഗീതാസ്വാദകരുടെ മനസ്സിലെ അംഗീകാരം അതിനെല്ലാം മീതെയാണെന്നാകിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.