വ്യ​ക്തി​​ഹ​ത്യകൊ​ണ്ട് പ്ര​യോ​ജ​നം നേ​ടു​ന്ന​താ​ര്​?  

ഭ​ര​ണം അ​ഞ്ചാം കൊ​ല്ല​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ സം​സ്ഥാ​ന​ത്ത് രാഷ്​ട്രീയവിവാദങ്ങളും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ യു​ദ്ധ​ങ്ങളും പ​തി​വാ​ണ്. ഭ​ര​ണവി​രു​ദ്ധ വി​കാ​ര​ങ്ങ​ളും അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളും കൊ​ണ്ട് അ​ന്ത​രീ​ക്ഷം പ​ര​മാ​വ​ധി ചൂ​ടു​പി​ടി​ക്കു​ന്ന​ത് പു​തു​മ​യ​ില്ലാ​ത്ത നാ​ടാ​ണ് കേ​ര​ളം. ​

എ​ന്നാ​ൽ ഇ​ത്ത​വ​ണ പ​തി​വ് പ​ല​തും തെ​റ്റി​ച്ച് തു​ട​ർ​ഭ​ര​ണം എ​ന്ന സ്വ​പ്നം നാ​ലാ​ണ്ട് കാ​ല​വും കാ​ത്തു​െവ​ച്ച് അ​വ​സാ​ന നാ​ളി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴാ​ണ് സ്വ​പ്ന​ങ്ങ​ൾ​ക്കുമേ​ൽ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി സ്വ​പ്നത​ന്നെ വ​ന്നുപ​തി​ച്ച​ത്. ഇ​തോ​ടെ ഭ​ര​ണ​പ​ക്ഷ​ത്തി​​​െൻറ പ​തി​വ് പ്ര​തീ​ക്ഷ​ക്ക് മ​ങ്ങ​ലേ​റ്റ​പ്പോ​ൾ പ്ര​തി​പ​ക്ഷ​ത്തി​ന് സ്വാ​ഭാ​വി​ക​മാ​യ സ്വ​ർ​ണ​ത്തി​ള​ക്ക​മു​ണ്ടാ​യി.

ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​യാ​ഹ്ന വാ​ർ​ത്താ​വി​ത​ര​ണ​ത്തേ​ക്കാ​ൾ ക​േൻറാ​ൺ​മ​െൻറ്​ ഹൗ​സി​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​​​െൻറ വാ​ച​ക​ക്കസർത്തിന്​ പ​തി​വി​ന് വി​പ​രീ​ത​മാ​യി കൈയ​ടി കി​ട്ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് വി​ശ​ദീ​ക​ര​ണസ​മ്മേ​ള​ന​ത്തി​​െൻറ കൂ​ടു​ത​ൽ ഭാ​ഗം പ്ര​തി​പ​ക്ഷ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി മാ​റി.

പ​ക്ഷേ, മ​റു​പ​ടി​യു​ടെ വ​ഴിമാ​റ്റാ​ൻ പാ​ർ​ട്ടി സെ​ക്ര​ട്ട​റിത​ന്നെ പാ​ർ​ട്ടിപ​ത്ര​ത്തി​ലൂ​ടെ രം​ഗ​ത്തുവ​ന്ന ശൈ​ലി​യാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​ത്. എ​തി​ർപാ​ർ​ട്ടി​യേ​യോ മു​ന്ന​ണി​യേ​യോ നേ​രി​ടു​ക എ​ന്ന ശൈ​ലിവി​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വി​നെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ര​മി​ക്കാ​നാ​ണ് അദ്ദേഹം ശ്ര​മി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​നെ സം​ഘ്പ​രി​വാ​റു​കാ​ര​നാ​ക്കി ചെ​ന്നി​ത്ത​ല​യു​ടെ രാ​ഷ​്​ട്രീ​യ ഡി.​എ​ൻ.എ ​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ വി​വാ​ദ​ത്തി​​​െൻറ വ​ഴിമാ​റി. 

മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ ഭ​ര​ണ രീ​തി​ക​ളെ​യും ചെ​യ്തി​ക​ളെ​യും അ​ക്ക​മി​ട്ട് വി​ളി​ച്ചുപ​റ​ഞ്ഞ​തോ​ടെ പ​ല​പ്പോ​ഴും പി​ടി​വാ​ശി​ക​ൾ അ​യ​ഞ്ഞു എ​ന്ന​താ​ണ് നേ​ര്. ​സ്പ്രി​ൻ​ക്ലർ ക​രാ​ർ അ​ട​ക്കം പ​ല ക​ൺ​സ​ൾ​ട്ട​ൻ​സി ക​രാ​റു​ക​ളും ഇ​ല്ലാ​താ​ക്കിയതും കോ​വി​ഡ് കാ​ല​ത്ത് പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ മു​ന്നോ​ട്ടുവെ​ച്ച നി​ബ​ന്ധ​ന​ക​ളി​ൽനി​ന്ന് പി​ന്നോ​ട്ടു പോ​യ​തും പ്ര​തി​പ​ക്ഷത്തിന്​ നേ​ട്ട​മാ​യി.

അ​വ​സാ​ന ലാ​പ്പി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ള​മ​റി​ഞ്ഞ് ക​ളി​ച്ച് വ​ലകു​ലു​ക്കി​യ​പ്പോ​ൾ എ​ക്സ്ട്രാ ടൈ​മി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സിപ്പ​ൽ സെ​ക്ര​ട്ട​റി കസ്​റ്റം​സി​​​െൻറ​യും എ​ൻ.​ഐ.​എ​യു​ടെ​യും ഓ​ഫി​സു​ക​ളി​ലി​രു​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം വി​യ​ർ​ത്ത​തോ​ടെ ക്ലി​ഫ് ഹൗ​സാ​ണ് ഉ​ല​ഞ്ഞ​ത്. ഇ​തോ​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ ക​ണ്ണി​ട്ട് ഭരണപക്ഷം ആ​ർ.എ​സ്​.എ​സ് ആ​രോ​പ​ണ​മെ​റി​ഞ്ഞു.

ചെ​ന്നി​ത്ത​ല​യു​ടെ ജാ​തി ഒ​രു പ്ര​ശ്ന​മാ​ക്കി ഉ​യ​ർ​ത്തി മു​സ്​ലിം ന്യൂ​ന​പ​ക്ഷ​ത്തെ ത​ന്നെ ഉ​ന്നം​​ െവ​ച്ചു. തു​ർ​ക്കി​യി​ലെ ഹാ​ഗി​യ സോ​ഫി​യ​യെ കു​റി​ച്ച് നി​ല​പാ​ട് പ​റ​യ​ണം എന്നുവ​രെ ത​ട്ടിവി​ട്ടു. വി​ശ്വാ​സം മാ​ത്ര​മ​ല്ല, അ​ന്ധ​വി​ശ്വാ​സ​ത്തി​നുവ​രെ കൂ​ട്ടു​നി​ന്ന് മു​ടി​നാ​രി​ഴ കീ​റി സ​മു​ദാ​യസ്നേ​ഹം കാ​ണി​ച്ചു ശീ​ലി​ച്ച പാ​ർ​ട്ടി​യു​ടെ സെ​ക്ര​ട്ട​റി​യു​ടെ വോ​ട്ട് ബാ​ങ്ക് സ്നേ​ഹം എ​ത്ര കൗതുകകര​മാ​ണ്! ജാ​തി നോ​ക്കി, സാമുദായികതൂ​ക്കം നോ​ക്കി മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​ക​യും പി​ന്നീ​ട് അ​ടവുന​യം എ​ന്ന ദ​ഹി​ക്കാ​ത്ത ന്യാ​യം നി​ര​ത്തു​കയും ചെയ്യുന്ന​വ​രാ​ണ് ന്യൂ​ന​പ​ക്ഷ വോ​ട്ടു വാരാമെന്ന മോഹത്തിൽ തീക്കളിക്കു തുനിയുന്ന​ത്.

ആ​ർ.എ​സ്.എ​സി​​െൻറ ​ന​യ​ങ്ങ​ളെ എ​തി​ർ​ക്കാ​ൻ എ​തി​രാ​ളി​ക​ളെ ആ​ർ.എ​സ്​.എ​സ് ആ​ക്കു​ന്ന രീ​തി ആ​ർ​ക്ക് ഗു​ണം ചെ​യ്യും എ​ന്ന് സി.​പി. എം ആ​ലോ​ചി​ക്ക​ണം. പ്ര​തി​പ​ക്ഷ നേ​താ​വി​​െൻറ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് സു​താ​ര്യ​വും സുഗ്രാഹ്യവുമായ മ​റു​പ​ടിയാ​ണ് ജനം ഇടതുപക്ഷത്തുനിന്നു ​പ്രതീക്ഷിക്കുന്നത്. അതാണ്​ ഇടതുപാർട്ടികളും മുന്നണികളും വലതുപക്ഷ പാർട്ടികളിൽനിന്നു വ്യത്യസ്​തമായി ഇതുവരെ സ്വീകരിച്ചുപോന്ന ശൈലിയും.

വിശ്വാസ്യതയും ധാർമികബലവും ജനപക്ഷ രാഷ്​​ട്രീയവുമൊക്കെ ഭ​ര​ണ​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ച്ച് ജ​ന​ങ്ങ​ള​ുടെ  വി​ശ്വാ​സമാർജി​ക്കു​ന്ന​തിനു പ​ക​രം മൃ​ദു വർഗീയതകൊണ്ട്​ കളിച്ചാൽ മെച്ചം കു​റു​വ​ടി ആ​ല​യി​ലാ​കും എ​ന്നു തി​രി​ച്ച​റി​യേ​ണ്ട​താ​ണ്. മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു ക​വി​യു​ന്ന സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ കോ​ലാ​ഹ​ല​ങ്ങ​ൾ ജ​ന​ങ്ങ​ൾ മ​നസ്സി​ലാ​ക്കു​ന്നു​ണ്ട് എ​ന്ന​തും ഭ​ര​ണ​കൂ​ടം മ​റ​ക്ക​രു​ത്. ​സെ​ക്ര​േ​ട്ട​റിയറ്റി​​െൻറ ക​വാ​ടം ക​ട​ന്ന് എ​ൻ.​ഐ​.എ എ​ത്തി​യ​ത് ഈ ​ആ​രോ​പ​ണ​ങ്ങ​ളു​ടെ തി​ര​ശ്ശീല​ക്ക് മു​ന്നി​ൽത​ന്നെ​യാ​ണ്.

ഭ​ര​ണകൂ​ട​ത്തി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​രു​ന്ന​ത് ലോ​ക​ത്ത് ആ​ദ്യ​മ​ല്ല. ഇ​വി​ടെ മു​ഖ്യ​മ​ന്ത്രി​ക്കുനേ​രെ​യാ​ണ് ആ​രോ​പ​ണ​മുയ​ർ​ന്നി​രി​ക്കു​ന്ന​ത്. ആ​പ്പീ​സി​ലേ​ക്ക് വ​രു​ന്ന അ​വ​താ​ര​ങ്ങ​ളെ കു​റി​ച്ച് കേ​ര​ള​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ് പി​ണ​റാ​യി ഭ​ര​ണം ആ​രം​ഭി​ച്ച​ത്. ഒ​ടു​വി​ൽ അ​വ​താ​ര​ങ്ങ​ളു​ടെ താവളമാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓഫി​സും പ​രി​സ​ര​വും മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഉറക്കെ പറഞ്ഞ​പ്പോ​ൾ പ​തി​വ് പ​രി​ഹാ​സം കൊ​ണ്ട് നേ​രി​ടാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ച​ത്.  

ന​യ​ത​ന്ത്ര ബാ​ഗേ​ജി​ൽ ഒ​ളി​ച്ചു ക​ട​ത്തി​യ സ്വ​ർ​ണ​ത്തി​ള​ക്ക​ത്തി​ന് പി​ന്നി​ലെ ക​റു​ത്ത ക​ര​ങ്ങ​ൾ ക്ലി​ഫ് ഹൗ​സ് വ​രെ നീ​ണ്ട​താ​ണ് കൈയോടെ പി​ടി​ക്ക​പ്പെ​ട്ട​ത്. അ​തി​നെക്കുറി​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ ആ വിഷയത്തിലെ അവ്യക്തതയും ദുരൂഹതയും നീക്കാനും ഉത്തരവാദികളെ പിടികൂടി നിയമത്തി​​െൻറ വഴിക്കു നടത്താനും ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുവാനുമുള്ള ആർജവമാണ്​ കാണിക്കേണ്ടത്.

നേ​രെ കാ​ര്യം പ​റ​യാം, എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന് കൃ​ത്യ​മാ​യി പ​റ​യാം. തെ​റ്റു​തി​രു​ത്ത​ൽ രേ​ഖ​യെ​ടു​ത്ത് നോ​ക്കി സ​ർ​ക്കാ​റിനുത​ന്നെ സ്വ​യം തി​രു​ത്താം. അല്ലാതെ, ​വിമർശകരുടെ ഡി.എൻ.എ പരിശോധിച്ച്​ അതിലെവിടെയോ പഴയ ആർ.എസ്​.എസ്​ ക്ലാവ്​ പിടിച്ചിട്ടുണ്ടോ എന്നു പരതുകയല്ല.   

പ്ര​തി​പ​ക്ഷ നേ​താ​വി​നും കോ​ൺ​ഗ്ര​സി​നും നേ​രെ വ​രു​ന്ന ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി പ​റ​യു​ന്ന കോ​ൺ​ഗ്രസിനും ഇപ്പോൾ ചി​ല​ത് ആ​ലോ​ചി​ക്കാ​നു​ള്ള സ​മയമാണ്​. ജാതിയും മതവും സമുദായവുമൊക്കെ ചിക്കിച്ചികഞ്ഞ്​ അതി​ലെ ലാഭനഷ്​ടങ്ങൾ തൂക്കി രാഷ്​ട്രീയസമീപനം സ്വീകരിച്ചുവരുന്ന രീതി, പ്രതിയോഗി തിരിച്ചുപയറ്റു​േമ്പാൾ പരുങ്ങുന്നതിൽ അർഥമില്ല.

ശ​ബ​രി​മ​ല സ്ത്രീപ്ര​വേ​ശ​ന കാ​ര്യ​ത്തി​ലും കോ​വി​ഡ് കാ​ല​ത്തെ ക്ഷേ​ത്ര​പ്ര​വേ​ശ​ന കാ​ര്യ​ത്തി​ലും ഉ​യ​ർ​ത്തി​യ വി​ശ്വാ​സി വി​കാ​രം കൊ​ണ്ട് ആ​ര് നേടി എ​ന്ന​ു കൂടി കോ​ടി​യേ​രി ബാലകൃഷ്​ണ​നു മ​റു​പ​ടി പ​റ​യു​മ്പോ​ൾ കോ​ൺ​ഗ്ര​സും ചി​ന്തി​ക്കുന്നതു നന്ന്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.