രാജ്യം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പുഫലങ്ങൾ ഒരുവേള, ഒരു തൂക്കുസഭയുടെ സാധ്യത പോലും തള്ളിക്കളയാനാവാത്ത പരുവത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എൻ.ഡി.എക്ക് തുടക്കത്തിൽ ലഭിച്ചുകൊണ്ടിരുന്ന മുൻതൂക്കം ക്രേമണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും മഹാസഖ്യം തിരിച്ചുകയറുകയും ചെയ്യുേമ്പാൾ പ്രവചനം അസാധ്യമായ സന്ദർഭത്തിലാണ് ഇതെഴുതുന്നത്. ഒടുവിൽ എന്തു സംഭവിച്ചാലും ആർ.ജെ.ഡി സ്ഥാപകൻ ലാലു പ്രസാദ് യാദവ് പരിക്ഷീണിതനായി ജയിലിൽ കഴിയുേമ്പാൾ അദ്ദേഹത്തിെൻറ പുത്രൻ മുപ്പത്തൊന്നുകാരനായ തേജസ്വി യാദവ് മതേതര ബിഹാറിെൻറ പ്രതീക്ഷയെ വാനോളം ഉയർത്തി സംസ്ഥാനത്ത് പുതിയ താരോദയമാവുകയാണ്. ഇലക്ഷൻ കാമ്പയിനാകെ ഇളക്കിമറിച്ച ഇൗ യുവ രാഷ്ട്രീയനേതാവ് തെൻറ പാർട്ടിയെ ഏറ്റവും വലിയ കക്ഷിയായി അടയാളപ്പെടുത്തുന്നതിൽ വിജയിച്ചിരിക്കുന്നു. മഹാസഖ്യത്തിൽ രണ്ടാം കക്ഷിയായ കോൺഗ്രസിന് മത്സരിക്കാൻ 70 സീറ്റുകൾ വിട്ടുകൊടുത്ത ആർ.ജെ.ഡിയുടെയും മതേതര സമൂഹത്തിെൻറയും പ്രതീക്ഷക്കൊത്തുയരാൻ ആ പാർട്ടിക്കു കഴിഞ്ഞില്ലെന്നതാണ് വലതുപക്ഷ സഖ്യത്തിന് പിടിച്ചുനിൽക്കാൻ അവസരം നൽകിയത്. ചടുലമായ ഒരു നേതൃത്വം സംസ്ഥാന കോൺഗ്രസിനുണ്ടായിരുന്നെങ്കിൽ ചിത്രം മറ്റൊന്നായേനെ. അതേസമയം, മഹാസഖ്യത്തിലെതന്നെ ഘടകങ്ങളായ സി.പി.െഎ (എം.എൽ), സി.പി.െഎ, സി.പി.എം എന്നീ പാർട്ടികളടങ്ങിയ ഇടതുപക്ഷത്തിന് തിളക്കമാർന്ന മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞത് മതേതര സമൂഹത്തിെൻറ മനോവീര്യമുയർത്തും. ജാതിരാഷ്ട്രീയത്തിെൻറ ചളിക്കുണ്ടിൽ പതിറ്റാണ്ടുകളായി മുങ്ങിക്കിടക്കുന്ന ബിഹാറിൽ ജാതിമുക്ത മതേതര ഇടതുപക്ഷമെന്ന് ന്യായമായും അവകാശപ്പെടാവുന്ന സി.പി.െഎ (എം.എൽ)െൻറ സീറ്റുകൾ കുത്തനെ ഉയർന്നത് ഒരു പുത്തൻരാഷ്ട്രീയത്തിെൻറ ഉദയം വിളിച്ചോതുന്നതാണ്. സായുധസമരത്തിെൻറ വഴിയിൽ ബഹുദൂരം മുന്നോട്ടുപോയി ക്രമസമാധാനത്തിന് മാരകമായ പരിക്കുകളേൽപിച്ച നക്സൈലറ്റുകൾ കലാപത്തിെൻറ മാർഗം ഉപേക്ഷിച്ച് പാർലമെൻററി ജനാധിപത്യത്തിെൻറ മാർഗത്തിലേക്ക് തിരിച്ചുവന്നതുതന്നെ ആശ്വാസകരമായ ഗതിമാറ്റമായിരുന്നു. ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിക്ക് പ്രസ്താവ്യമായ സ്വാധീനമുണ്ടായിരുന്ന ബിഹാറിൽ കരുത്തു നഷ്ടപ്പെട്ട് വെറും നോക്കുകുത്തിയായി മാറിയതിൽപിന്നെ ഇപ്പോൾ ഒരു തിരിച്ചുവരവിെൻറ കാഹളധ്വനി മുഴങ്ങുന്നത് തൊഴിലാളിപക്ഷത്തിനും മതേതരസമൂഹത്തിനും പ്രതീക്ഷയുളവാക്കും.
ബിഹാർ തെരഞ്ഞെടുപ്പുഫലം നൽകുന്ന ശ്രദ്ധേയമായ മറ്റൊരു പാഠം നിതീഷ്കുമാറിെൻറയും അദ്ദേഹത്തിെൻറ കക്ഷിയായ ജനതാദൾ-യുവിെൻറയും പതനമാണ്. മൂന്നാം തവണയും മുഖ്യമന്ത്രിയാവാൻ നോമ്പുനോറ്റിരിക്കുന്ന ഇൗ മുൻ സോഷ്യലിസ്റ്റ് നേതാവിെൻറ സ്വപ്നം പൂവണിഞ്ഞാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കലും അദ്ദേഹത്തിനും പാർട്ടിക്കും സംതൃപ്തി നൽകുന്നതല്ല. പ്രതികാരാഗ്നി കത്തിജ്വലിച്ചപ്പോൾ നിതീഷും ബി.ജെ.പിയും ചേർന്ന് ജയിലിലടച്ച ലാലുപ്രസാദ് യാദവിെൻറ ഭീഷണി എന്നെന്നേക്കുമായി അവസാനിച്ചു എന്ന് ആശ്വസിച്ചുകൊണ്ടിരിക്കുേമ്പാഴിതാ, ലാലുപുത്രൻ തേജസ്വി യുവാക്കളുടെ ആശയും ആവേശവുമായി രംഗം കൈയടക്കുന്നു. അവസരവാദത്തിെൻറ ആൾരൂപമായി മാറിയ നിതീഷ് മതേതര ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷകളുമുയർത്തി ദേശീയതലത്തിൽ പ്രതിപക്ഷ െഎക്യത്തിന് മുൻകൈയെടുത്തു രംഗത്തുവന്ന നേതാവായിരുന്നു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മതേതര പാർട്ടികളെ ചേർത്തുപിടിച്ച് മഹാസഖ്യത്തിന് രൂപംനൽകിയ നിതീഷ് ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്നനിലയിൽ സംസ്ഥാന മുഖ്യമന്ത്രിയായി വിരാജിക്കെയാണ് ലാലുപ്രസാദ് യാദവുമായി പിണങ്ങി രായ്ക്കുരാമാനം ബി.ജെ.പിയുടെ കൂടാരത്തിലേക്കു മാറി തെൻറ ദളിനെ എൻ.ഡി.എയുടെ ഘടകമാക്കിയത്. ബി.ജെ.പിയുമായി സഖ്യത്തിലായിരിക്കുേമ്പാഴും ഇലക്ഷൻ പ്രചാരണത്തിൽ നരേന്ദ്ര മോദിയുടെ വരവിനെ പ്രതിരോധിച്ച ചരിത്രമുണ്ട് നിതീഷിന്. ഒടുവിൽ മോദി നേരിട്ടുവന്ന് തെൻറ രാമരാജ്യത്തിെൻറ മാഹാത്മ്യം മാനംമുെട്ട വിളിച്ചുപറയുേമ്പാൾ കേട്ടുനിൽക്കുകയല്ലാതെ അദ്ദേഹത്തിെൻറ മുന്നിൽ മറ്റു മാർഗമുണ്ടായിരുന്നില്ല. കാലാകാലങ്ങളിൽ തന്നെ അധികാരത്തിലേറ്റാൻ ക്യൂനിന്നു വോട്ടുചെയ്ത മതന്യൂനപക്ഷത്തോടു ചെയ്ത കൊലച്ചതിക്കു ലഭിച്ച തിരിച്ചടിയായി വേണം ജനതാദൾ-യുവിെൻറ പതനത്തെ കാണാൻ.
ഒരുവേള, രാജ്യത്തിനാകെ മാതൃകയായി വിലയിരുത്തപ്പെട്ട മഹാസഖ്യം ഒരിക്കൽകൂടി തേജസ്വി യാദവിെൻറ നേതൃത്വത്തിൽ മതേതര ഇന്ത്യയെ പ്രചോദിപ്പിക്കുമെങ്കിൽ അത് നിസ്സാര നേട്ടമല്ല. സംസ്ഥാന ഭരണം തരപ്പെട്ടാലും ഇല്ലെങ്കിലും തീവ്രഫാഷിസത്തെ തേൻറടത്തോടെ ചെറുക്കുകയെന്നതാണ് പ്രധാനം. അതിനിപ്പോൾ കരുത്തുറ്റ ആരും രംഗത്തില്ലെന്നതാണ് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മതേതരപാർട്ടികളാൽ വഞ്ചിക്കപ്പെട്ടു എന്ന് ന്യായമായി ദുഃഖിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിെൻറ പുതിയ രക്ഷകനായി ബിഹാറിൽ അവതരിച്ചിരിക്കുകയാണ് ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. അദ്ദേഹത്തിെൻറ പാർട്ടിക്ക് അഞ്ചു സീറ്റുകളുറപ്പിക്കാൻ കഴിഞ്ഞതായാണ് ഇതെഴുതുേമ്പാഴുള്ള നില. തീർച്ചയായും ഭാവി ബിഹാറിൽ ഉവൈസിയുടെയും പാർട്ടിയുടെയും റോൾ എന്തായിരിക്കുമെന്ന് കാണാനിരിക്കുന്നേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.