െബ്രക്സിറ്റുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങൾ ഇതുപോലൊ രു കോളത്തിൽ വിശദമാക്കാൻ പറ്റാത്തവിധം അതിസങ്കീർണമാണ്. യൂറോപ്യൻ യൂനിയനിൽനിന്ന ുള്ള ‘ബ്രിട്ടെൻറ വിടുതൽ’ (ബ്രിട്ടീഷ് എക്സിറ്റ്) എന്നതിെൻറ ചുരുക്കമാണ് െബ്രക്സിറ്റ് എന ്ന പേരിൽ അറിയപ്പെടുന്നത്. 28 യൂറോപ്യൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സാമ്പത്തി ക സഖ്യമാണ് യൂറോപ്യൻ യൂനിയൻ. 1978 മുതൽ ബ്രിട്ടൻ അതിൽ അംഗമാണ്. കേവലമായ രാഷ്ട്രീയ സഖ്യ മെന്നതിലുപരി, പൗരന്മാരുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും സ്വതന്ത്രസഞ്ചാരം സാധ്യമാക്കുന്ന, യൂറോ എന്നപേരിൽ സ്വന്തമായ നാണയമുള്ള അതിവിപുലവും സുശക്തവുമായ രാഷ്ട്രാന്തരീയ കൂട്ടായ്മയാണ് യൂറോപ്യൻ യൂനിയൻ. സങ്കുചിത ദേശീയതയുടെ വിളനിലമായിരുന്ന യൂറോപ്, അതിെൻറ ദുരന്തഫലങ്ങൾ ഏറെ അനുഭവിച്ചതിനുശേഷം നടത്തിയ ഗംഭീരമായ തിരിച്ചുനടത്തം എന്ന അർഥത്തിൽ ഇ.യു സംഘാടനത്തെ കാണാം. സാർവദേശീയതയുടെ മഹിതമായ പല ആശയങ്ങളും അതിൽ ഉൾച്ചേർന്നിട്ടുണ്ട്. രാഷ്ട്രാതിർത്തികൾ അപ്രസക്തമാക്കുന്ന തരത്തിൽ വിസരഹിത സഞ്ചാരങ്ങൾ ആരംഭിച്ചതോടെ ഇ.യു ലോകത്തിനാകമാനം മാതൃകകൾ കാണിച്ചിരുന്നു. മുസ്ലിംകൾ ഭൂരിപക്ഷമായിപ്പോയി എന്ന കാരണത്താൽ (മാത്രം) തുർക്കിയെ ഇ.യുവിൽ ഉൾപ്പെടുത്തിയില്ല എന്നത് മാറ്റിനിർത്തിയാൽ, രാഷ്ട്രമീമാംസയുടെ പരിേപ്രക്ഷ്യത്തിൽ നോക്കുമ്പോൾ പുരോഗമന പ്രസ്ഥാനമായി ഇ.യുവിനെ കാണാൻകഴിയും.
ഇ.യുവിലെ നിർണായക ഘടകമായിരുന്നു ബ്രിട്ടൻ. ബ്രിട്ടൻ ഇ.യു വിടണം എന്ന പ്രചാരണം കഴിഞ്ഞ കുെറ കാലമായി അവിടെ നടക്കുന്നുണ്ടായിരുന്നു. തീവ്ര വലതുപക്ഷവാദികളാണ് ഇതിനു പിറകിൽ. ലോകത്തെങ്ങുമുള്ള വലതുപക്ഷവാദികളെ പോലെ അവരും ഉന്മാദ ദേശീയതയുടെ പ്രചാരകരും കുടിയേറ്റ വിരുദ്ധരുമായിരുന്നു. 1993ൽ സ്ഥാപിതമായ യുകിപ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യുനൈറ്റഡ് കിങ്ഡം ഇൻഡിപെൻഡൻറ് പാർട്ടിയാണ് ഇതിെൻറ മുൻനിരയിൽ. 2000 മുതൽ നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ യുകിപ് പടിപടിയായി അവരുടെ വോട്ട് വിഹിതം വർധിപ്പിച്ചു കൊണ്ടേയിരുന്നു. കൺസർവേറ്റിവ്, ലേബർ പാർട്ടികളെ ഒരുപോലെ അത് അങ്കലാപ്പിലാക്കി. ഈ സാഹചര്യത്തിലാണ് ഇ.യുവിൽ തുടരണമോ എന്നകാര്യത്തിൽ ഹിതപരിശോധന നടത്താം എന്ന നിർദേശം 2013ൽ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൺ മുന്നോട്ടുവെക്കുന്നത്. ഇേതത്തുടർന്നാണ് 2016 ജൂൺ 23ന് ‘തുടരണമോ വേണ്ടയോ’ എന്ന വിഷയത്തിൽ ഹിതപരിശോധന നടന്നത്. 52 ശതമാനം ജനങ്ങൾ ഇ.യു വിടണം എന്ന് അഭിപ്രായം രേഖപ്പെടുത്തി. ഇതനുസരിച്ച് 2019 മാർച്ച് 29 രാത്രി 11മണിക്ക് ബ്രിട്ടൻ ഇ.യുവിന് പുറത്തുപോകണം.
ഇ.യു വിടുക എന്ന അതിസങ്കീർണമായ പ്രക്രിയയുടെ നടപടിക്രമങ്ങൾ വിശദമാക്കുന്നതാണ് ‘വിടുതൽ കരാർ’. പ്രസ്തുത കരാർ അംഗീകരിക്കപ്പെടുകയാണെങ്കിൽ 2020 ഡിസംബർ 31വരെ നിലവിലെ അവസ്ഥയിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. പരിവർത്തന കാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ ആ സമയത്ത് ചെയ്യാൻ പറ്റുമായിരുന്നു. എന്നാൽ, മൂന്നുദിവസം മുമ്പ് 202നെതിരെ 432 വോട്ടുകൾക്ക് ബ്രിട്ടീഷ് പാർലമെൻറ് വിടുതൽകരാർ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇ.യുവിന് മുമ്പിൽ ബ്രിട്ടെൻറ അഭിമാനത്തെ അടിയറവെക്കുന്നതാണ് കരാറെന്നാണ് വിമർശകരുടെ നിലപാട്. പ്രധാനമന്ത്രി തെരേസ േമയുടെ പാർട്ടിയിൽപെട്ടവർതന്നെ ബില്ലിനെതിരെ വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി. കരാർ പാർലമെൻറ് തള്ളിക്കളഞ്ഞെങ്കിലും തൊട്ടുടനെ വന്ന അവിശ്വാസ വോട്ടെടുപ്പിനെ നേരിയ വ്യത്യാസത്തിലാണെങ്കിലും അതിജീവിക്കാൻ അവർക്ക് കഴിഞ്ഞു. പക്ഷേ, കൂടുതൽ സങ്കീർണമായ ദിനങ്ങളാണ് വരാൻപോകുന്നത്.
2019 ജനുവരി 21നുമുമ്പ് പുതിയ കരാർ കൊണ്ടുവന്ന് പാർലമെൻറിെൻറ അംഗീകാരം നേടിയെടുക്കണം. അല്ലെങ്കിൽ കരാറൊന്നുമില്ലാതെ (നോ ഡീൽ എക്സിറ്റ്) 2019 മാർച്ച് 29ന് ഇ.യുവിൽനിന്നിറങ്ങിപ്പോരണം. ദശാബ്ദങ്ങളായുള്ള ഒരു സംവിധാനം പൊടുന്നനെ ഇല്ലാതാവുമ്പോഴുണ്ടാകുന്ന ആഘാതങ്ങൾ അതിസങ്കീർണമായിരിക്കും. അത് ബ്രിട്ടനെ മാത്രമല്ല, യൂറോപ്യൻ യൂനിയനെയും ലോക സമ്പദ് ഘടനയെയും വലിയതോതിൽ ബാധിക്കും. അത്തരമൊരു ആഘാതം പേറാനുള്ള ശേഷി ഇപ്പോൾ ബ്രിട്ടനോ ഇ.യുവിനോ ഉണ്ട് എന്ന് അവർ തന്നെ അവകാശപ്പെടുന്നുണ്ടാവില്ല. പുതിയ റഫറണ്ടം നടത്തി െബ്രക്സിറ്റ് എന്ന ആശയംതന്നെ പുനഃപരിശോധിക്കാനും നിയമപരമായ വകുപ്പുണ്ട്. അതിന് ഹിതപരിശോധന നിയമം പാസാക്കണം. മാർച്ച് 29നുമുമ്പ് നടപടിക്രമങ്ങളെല്ലാം പാലിച്ച് അത് നടത്താൻ കഴിയുമോ എന്ന് ഉറപ്പില്ല. ജനുവരി 21ന് ഇ.യുവിനും ബ്രിട്ടനിലെ രാഷ്ട്രീയ പാർട്ടികൾക്കും തൃപ്തികരമായ പുതിയ കരാറുമായി സർക്കാറിന് വരാൻ പറ്റുമോ എന്ന് നിശ്ചയമില്ല. രാജ്യത്തെ പ്രമുഖരെ ഉൾപ്പെടുത്തി സിറ്റിസൺ കൗൺസിൽ രൂപവത്കരിച്ച് അവരുടെ നിർദേശത്തിനനുസരിച്ച് കാര്യങ്ങൾ നീക്കുക, ബാക്ക് ബെഞ്ചേഴ്സ് കൗൺസിൽ രൂപവത്കരിച്ച് അവരുടെ അഭിപ്രായം കേൾക്കുക തുടങ്ങിയ പുതിയ അഭിപ്രായങ്ങളും ഈ കൂട്ടക്കുഴച്ചിലിനിടെ ഉയർന്നുവരുന്നുണ്ട്.
ഏതായാലും അതിസങ്കീർണമായ സാഹചര്യത്തിലൂടെയാണ് ബ്രിട്ടനും ഇ.യുവും കടന്നുപോകുന്നത്. െബ്രക്സിറ്റിനെ തുടർന്ന് ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലും തീവ്രവലതുപക്ഷക്കാർ വിടുതൽ കാമ്പയിനുമായി ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. യൂറോപ്യൻ സാർവദേശീയതക്കെതിരായ വലിയ പ്രസ്ഥാനമായി അത് വികസിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ കുടുസ്സായ ദേശീയവാദത്തിലേക്ക് യൂറോപ് വീണ്ടും തിരിച്ചുപോകുകയാണോ എന്ന ആശങ്ക അസ്ഥാനത്തല്ല. അങ്ങേയറ്റത്തെ ഔചിത്യബോധത്തോടെ ഇടപെട്ടില്ലെങ്കിൽ ലോകവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാവുന്ന അവസ്ഥയിലേക്കായിരിക്കും കാര്യങ്ങൾ നീങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.