വാളയാറിൽ രണ്ടു പെൺകുട്ടികൾ ലൈംഗിക പീഡനത്തെ തുടർന്ന് ദുരൂഹസാഹചര്യത്തിൽ മരിച് ച സംഭവത്തിലെ പ്രതികളെ കോടതി കുറ്റമുക്തമാക്കിയത് കേരളത്തിൽ വലിയ രാഷ്ട്രീയ വി വാദമായിരിക്കുകയാണല്ലോ. പൊലീസും േപ്രാസിക്യൂഷനും സ്വീകരിച്ച അങ്ങേയറ്റം നിരുത്തരവാദപ രമായ സമീപനമാണ് പ്രതികൾ രക്ഷപ്പെടാനിടയായത് എന്നതാണ് പൊതുവായ വിലയിരുത്തൽ. സി. പി.എം നോമിനിയായ ചൈൽഡ് വെൽെഫയർ കമ്മിറ്റിയുടെ ചെയർമാൻ തന്നെ പ്രതികളുടെ വക്കാല ത്ത് ഏറ്റെടുത്ത് രംഗത്തുവന്ന അതിവിചിത്രമായ സംഭവവും വാളയാറിലുണ്ടായി. പ്രതികൾക്കു വേണ്ടി ഭരണകക്ഷിയും സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചുവെന്ന പ്രതിപക്ഷ വിമർശനത്തെ സാധൂകരിക്കുന്ന സാഹചര്യങ്ങളും ധാരാളമുണ്ട്. കുട്ടികൾക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച ആലോചനകൾ കൂടുതൽ ശക്തമായി എന്നതാണ് വാളയാർ വിവാദങ്ങളുടെ ഒരു ഗുണഫലം.
കേരളത്തിൽ വാളയാർ വിവാദം കത്തുമ്പോഴാണ് ഡൽഹിയിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ഒരു സ്ഥിതിവിവരക്കണക്ക് പുറത്തുവരുന്നത്. നാഷനൽ ൈക്രം റെക്കോഡ്സ് ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുപ്രകാരം 2017ൽ കുട്ടികൾ ലൈംഗിക അതിക്രമത്തിന് വിധേയമായതിെൻറ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 57 ശതമാനത്തിലും പോക്സോ ചുമത്തിയിട്ടില്ല. ആ വർഷം ഈ സ്വഭാവത്തിലുള്ള 17,557 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. പോക്സോ ചുമത്തിയതാവട്ടെ 7498 കേസുകളിലും. ബാക്കി 10,059 കേസുകളിലും ഐ.പി.സി 376ാം വകുപ്പ് മാത്രമാണ് ബാധകമാക്കിയത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളെ സവിശേഷമായി കണ്ട് അത് തടയാനുള്ള കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് 2012ൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമം (പോക്സോ) പ്രാബല്യത്തിൽ വരുന്നത്. എന്നാൽ, അത് വേണ്ടവിധം പ്രയോഗിക്കുന്നതിൽ നമ്മുടെ നിയമപാലക സംവിധാനം പരാജയപ്പെടുന്നുവെന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ലോകത്ത് ഏറ്റവുമധികം കുട്ടികളുള്ള രാജ്യമാണ് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷൻ ഓൺ ചൈൽഡ് റൈറ്റ്സിൽ ഒപ്പുവെച്ചിട്ടുള്ള രാജ്യമെന്ന നിലക്ക് കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സാർവദേശീയ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള നിയമങ്ങളും അതിെൻറ പ്രയോഗവും നടപ്പാക്കാൻ ബാധ്യതപ്പെട്ടവരാണ് നാം. അതുകൂടി കണക്കിലെടുത്താണ് പോക്സോ പോലുള്ള നിയമങ്ങൾ രൂപപ്പെടുന്നതും. എന്നാൽ, ഈ നിയമം പ്രാബല്യത്തിൽ വന്ന ശേഷവും കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ കുറവുണ്ടാകുന്നില്ല എന്നത് ഗൗരവത്തിൽ ആലോചിക്കേണ്ട കാര്യമാണ്. നിയമം നടപ്പാക്കുന്നതിലെ അലംഭാവത്തോടൊപ്പം നമ്മുടെ സമൂഹം നേരിടുന്ന വലിയ ആന്തരികദൗർബല്യങ്ങളും ഇതിനു കാരണമാണ്.
രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്സോ കേസുകളെക്കാൾ എത്രയോ ഇരട്ടി വരും യഥാർഥത്തിൽ നടക്കുന്ന അതിക്രമങ്ങൾ എന്നതാണ് യാഥാർഥ്യം. സന്നദ്ധ പ്രവർത്തകരും കൗൺസിലർമാരുമുൾപ്പെടെ ആ രംഗത്ത് പ്രവർത്തിക്കുന്നവരുമായി സംസാരിച്ചാൽ ബോധ്യപ്പെടുന്ന കാര്യം മാത്രമാണിത്. കുട്ടികൾക്കെതിരായി വീടുകൾക്കകത്ത് നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. ഇതിലെ പ്രതികൾ പലപ്പോഴും അടുത്ത രക്തബന്ധുക്കളോ കുടുംബക്കാരോ ആയിരിക്കും. ഇത്തരം കാര്യങ്ങൾ കേസാവുന്നതോടെ രണ്ടു കുടുംബങ്ങൾ തകരാൻ പോവുകയാണ്; കുട്ടികളുടെ ഭാവി നശിക്കുകയാണ് എന്ന തീർപ്പിൽ ബന്ധുക്കൾ എത്തുകയും കേസാവാതിരിക്കാനുള്ള ജാഗ്രതകൾ അവർതന്നെ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. കേസാവുന്ന സംഭവങ്ങൾതന്നെയാവട്ടെ, ദീർഘകാലത്തെ പീഡനങ്ങൾക്കൊടുവിലാണ് പുറത്തുവരുന്നത്. അതായത്, കേവലമായ നിയമനിർമാണംകൊണ്ടോ അതിെൻറ നടത്തിപ്പുകൊണ്ടോ മാത്രം പരിഹരിക്കാൻ പറ്റാത്തവിധമുള്ള സങ്കീർണതയുള്ള കാര്യമാണിത്. അതിെൻറ ഉള്ളറകളിലേക്കിറങ്ങുംതോറും ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ പലതും പുറത്തുവരും. ലൈംഗിക സദാചാരത്തെക്കുറിച്ചും സ്ത്രീ-പുരുഷ ബന്ധങ്ങളിൽ ഉണ്ടാവേണ്ട അതിരടയാളങ്ങളെക്കുറിച്ചുമുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഇത്തരം സംഭവങ്ങൾ.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകൾ നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിശ്ചയിക്കാൻ നവംബർ അഞ്ചിന് കേരള സർക്കാർ എടുത്ത തീരുമാനം ഈ അവസരത്തിൽ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി, നിയമം, പട്ടികജാതി-വർഗ വികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരായിരിക്കും സമിതിയിലെ അംഗങ്ങൾ. പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. അമ്മയും പെൺകുട്ടികളും മാത്രമുള്ള വീടുകൾ കണ്ടെത്തി അവർക്ക് പ്രത്യേക സംരക്ഷണം, എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് കൗൺസലിങ്, കൗൺസലർമാർക്ക് പരിശീലനവും ബോധവത്കരണവും, സ്കൂളുകൾക്കടുത്തുള്ള ലഹരിവസ്തുക്കളുടെ വിൽപനക്കെതിരായ കർശന ഇടപെടൽ, കൂടുതൽ പോക്സോ കോടതികൾ തുടങ്ങി നിരവധി വിഷയങ്ങൾ സമിതിയുടെ ആദ്യ യോഗത്തിെൻറ മുമ്പാകെ വരുകയും ഗുണാത്്മകമായ തീരുമാനങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ചാർജ് ചെയ്യെപ്പടുന്ന പോക്സോ കേസുകൾ ശരിയാംവിധം കൈകാര്യം ചെയ്യപ്പെടണമെന്നത് ശരി തന്നെ. അതിലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ലഭിക്കുകയും വേണം. അതേ സമയം, മുഴുവൻ കുറ്റവാളികൾക്കും പരമാവധി ശിക്ഷ ലഭിച്ചുകഴിഞ്ഞാലും അതിക്രമത്തിന് വിധേയമായ കുട്ടിക്കു മേൽ അതേൽപിച്ച ആഘാതത്തിന് ഒരു കുറവുമുണ്ടാവില്ല. അവെൻറ/അവളുടെ ആയുസ്സ് മുഴുവൻ അതിെൻറ പാടുകളുണ്ടാവും. അതിനാൽ, ഇത്തരം അതിക്രമങ്ങളിൽനിന്ന് നമ്മുടെ കുരുന്നുകളെ രക്ഷിക്കുക എന്നതുതന്നെയാണ് പ്രധാനം. അത് സർക്കാർ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യവുമല്ല. മത, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കാകെ അതിൽ ഉത്തരവാദിത്തമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.