കണ്ണൂർ വിമാനത്താവളം ഇന്നലെ, ഞായറാഴ്ച സാഘോഷം നാടിനു സമർപ്പിച്ചതോടെ ഉത്തരമല ബാറിെൻറ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതോടൊപ്പം കേരളത്തിെൻറ വിക സനസങ്കൽപങ്ങൾക്ക് ഗതിവേഗം വർധിക്കുകകൂടിയാണ്. വിമാനത്താവളങ്ങൾ പലതുണ്ടെങ്കി ലും യാത്രയുടെ കാര്യത്തിൽ ഇപ്പോഴും പലതരം ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഉത്തരകേ രളത്തിലെ പ്രവാസികളടക്കമുള്ള മലയാളികൾക്ക് പുതിയ താവളം വലിയ ആശ്വാസം തന്നെ. അതോ ടൊപ്പം, ഉത്തരമലബാറിെൻറയും അതിനോടു ചേർന്നുകിടക്കുന്ന ദക്ഷിണ കർണാടകയിലെ കു ടക് പ്രദേശത്തിെൻറയും വികസനക്കുതിപ്പിന് ആക്കം കൂട്ടുന്നതാവും കണ്ണൂർ എന്ന വമ്പിച്ച പ്രതീക്ഷയുമുണ്ട്. അത് സാക്ഷാത്കരിക്കാനുള്ള ആസൂത്രിതമായ നടപടികൾ സംസ്ഥാനസർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി ദൃഢനിശ്ചയം ചെയ്യുന്നത് സ്വാഗതാർഹമാണ്.
കേരളത്തിലെ ഇതര വികസനപദ്ധതികളേക്കാൾ യുദ്ധവേഗത്തിലാണ് കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നു പറയാം. കേരളത്തിലെ മാറിമാറി വന്ന സർക്കാറുകൾ ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമെടുത്തു. രണ്ടു പതിറ്റാണ്ടുമുമ്പ് വിമാനത്താവളത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച സമിതിയുടെ ചെയർമാനായിരുന്ന പിണറായി വിജയന് 22 വർഷത്തിനുശേഷം മുഖ്യമന്ത്രി പദത്തിലിരിക്കെ ഇൗ സ്വപ്നപദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാനായതിൽ അഭിമാനിക്കാം. അദ്ദേഹം സംസ്ഥാനത്തിെൻറ സാരഥ്യമേറ്റെടുത്തതുമുതൽ കണ്ണൂരിെൻറ നിർമാണജോലികളുടെ പൂർത്തീകരണം അതിവേഗത്തിൽ തീർക്കുന്നതിന് അത്യുത്സാഹമെടുത്തിരുന്നു.
കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള കൊച്ചു സംസ്ഥാനത്ത് എന്തിന് നാലു വിമാനത്താവളങ്ങൾ എന്ന ന്യായമായ ചോദ്യത്തിന് യുക്തമായ മറുപടി നൽകേണ്ടത് ലക്ഷ്യബോധവും ആസൂത്രണവുമുള്ള അവയുടെ നടത്തിപ്പിലൂടെയാണ്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകളും അതിനെ നയിക്കുന്ന ജനപ്രതിനിധികളും ഒൗദ്യോഗികസംവിധാനങ്ങളുമൊക്കെ പുലർത്തിവരുന്ന തലതിരിഞ്ഞ സമീപനങ്ങളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. പൊതു-സ്വകാര്യമേഖലയുടെ സംയുക്ത സംരംഭമായി നടന്നുവരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ലാഭകരമായ അനുഭവം മറുവശത്തും. കൊച്ചി മാതൃകയിൽ പി.പി.പി സംരംഭമായാണ് കണ്ണൂരും ആരംഭിക്കുന്നത്. എന്നാൽ, നേരത്തേ കൊച്ചിയിലും ഇപ്പോൾ കണ്ണൂരും വിമാനത്താവളം തുടങ്ങുേമ്പാൾ സർക്കാറും അനുബന്ധ ഘടകങ്ങളും അനുകൂലമായി ഉയർത്തിക്കാണിക്കുന്ന കാര്യങ്ങളിൽ എത്രമാത്രം സാക്ഷാത്കരിക്കപ്പെടുന്നുണ്ട് എന്നത് വേറെ പഠനവിധേയമാക്കേണ്ടതാണ്.
കണ്ണൂർ വിമാനത്താവളം തുടങ്ങുേമ്പാഴും ടൂറിസത്തിെൻറ കാര്യമാണ് പ്രഥമമായി ഉയർത്തിക്കാട്ടുന്നത്. ഇതിനുപുറമെ വ്യവസായ, വാണിജ്യരംഗങ്ങളിൽ ഉത്തരകേരളത്തിന് ഉണർവുണ്ടാകുമെന്ന ആശയുമുണ്ട്. ടൂറിസത്തിെൻറയും വിമാനത്താവളത്തിെൻറ സമീപപ്രദേശങ്ങളുടെയും വികസനത്തിന് പദ്ധതികൾ തയാറാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രത്യാശജനകമാണ്. അതിെൻറ പ്രയോഗസാധ്യതയെക്കുറിച്ച് ഇപ്പോൾ വ്യക്തതയൊന്നുമില്ല. വിമാനത്താവളം വഴിയുള്ള ടൂറിസത്തെ ആകർഷകമാക്കാനും ഉത്തരമലബാർ കേന്ദ്രീകരിച്ചുള്ള വ്യവസായവികസനത്തിനുള്ള സവിശേഷ പദ്ധതികൾ തയാറാക്കാനും നടപ്പിൽവരുത്താനും കഴിഞ്ഞാൽ അത് കേരളത്തിെൻറ വികസന പദ്ധതിയിൽ ഒരു വഴിത്തിരിവ് സൃഷ്ടിക്കുമെന്നുറപ്പാണ്. ഇല്ലെങ്കിൽ, രാജ്യാന്തര വിമാനത്താവളമാവുന്നതോടെ പ്രവാസിമലയാളികളിൽനിന്നു വരുമാനം പിരിക്കുന്നതിലേക്കു പദ്ധതി പരിമിതപ്പെടും. നാലു വിമാനത്താവളങ്ങളുപയോഗിച്ച് കേരളത്തിനകത്തെ ആകാശയാത്രാ സൗകര്യമെന്ന ഭംഗിവാക്ക് സാധാരണ മലയാളികൾക്ക് കേട്ടുസുഖിക്കാമെന്നതിൽ കവിഞ്ഞ നേട്ടമൊന്നുമില്ല.
പ്രവാസിമലയാളികളുടെ യാത്രക്ക് വിമാനത്താവളം മാത്രമല്ല, അന്യായമായ യാത്രാനിരക്കുകൂടി മുടക്കമുണ്ടാക്കുന്നുണ്ടെന്ന കാര്യവും കാണാതിരുന്നുകൂടാ. കേരളത്തിലെ നിലവിലെ മൂന്നു വിമാനത്താവളങ്ങളിലേക്ക് വിദേശ, ആഭ്യന്തരസർവിസുകളിൽ ഇൗടാക്കുന്ന നിരക്കും ഇക്കാര്യത്തിൽ മലബാറിലെ അന്താരാഷ്ട്ര വിമാനത്താവളം നേരിടുന്ന ചിറ്റമ്മനയവുമൊക്കെ കണ്ണൂരിെൻറ പദ്ധതി നടത്തിപ്പിൽ ഗൃഹപാഠത്തിനു മുന്നിലുണ്ടാവുന്നത് നന്ന്. കോഴിക്കോട്ടുനിന്നു ഭിന്നമായി സ്വകാര്യപങ്കാളിത്തമുള്ള വിമാനത്താവളമാകുന്നതിെൻറ ഇളവ് കണ്ണൂരിൽ പ്രതീക്ഷിക്കാമെങ്കിലും അതെത്രത്തോളം എന്നു കണ്ടുതന്നെ അറിയണം. ഗൾഫ് മേഖലയിൽനിന്നു യാത്രക്കാർ കൂടുതലുള്ള മലബാറിലെ രണ്ടാം വിമാനത്താവളം നിലവിലുള്ളതിനെ വിഴുങ്ങാതെയും ഒതുക്കാതെയും നോക്കേണ്ട ഉത്തരവാദിത്തവും ഗവൺമെൻറിനുണ്ട്. എല്ലാ കുറവുകളും തീർത്തതിനുശേഷവും ഏറെക്കാലം കാത്തിരിപ്പിെൻറ കണ്ണീർ കുടിപ്പിച്ചശേഷം വലിയ വിമാനങ്ങളുടെ വീണ്ടുവരവോടെ കരിപ്പൂരിന് രണ്ടാംജന്മം കിട്ടിയത് ഇൗയിടെയാണ്.
കണ്ണൂർ വിമാനത്താവളം പദ്ധതി ആസൂത്രണത്തിെൻറയും നിർവഹണത്തിെൻറയും കാര്യത്തിൽ ശ്രദ്ധേയമായ മാതൃകകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. മൂർഖൻപറമ്പിലെ 2300 ഏക്കർ സ്ഥലമെടുപ്പ് പരമാവധി ജനദ്രോഹമൊഴിവാക്കിയും ആകർഷകമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചും പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞു. വീട് നഷ്ടപ്പെട്ടവർക്ക് പകരം സ്ഥലവും സൗകര്യവും കുടുംബത്തിലെ ഒരാൾക്ക് വിമാനത്താവളത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലിയുമെന്നത് നിറവേറ്റിയെന്നു മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നു. കേരളത്തിലെ മറ്റു വികസന പദ്ധതികളിൽ ഉണ്ടായതുപോലുള്ള ജനവിരുദ്ധതയുടെ പഴി കാര്യമായൊന്നും ഗവൺമെൻറിനു കേൾക്കേണ്ടിവന്നിട്ടില്ല. അങ്ങനെ ജനപിന്തുണയുടെ കൂടി അകമ്പടിയോടെ നിലവിൽവരുന്ന വിമാനത്താവളത്തിെൻറ ഉദ്ഘാടനത്തിനു തഴയപ്പെെട്ടന്ന പരാതിയിൽ ചില്ലറ അപസ്വരങ്ങളുയർന്നതുകൂടി ഒഴിവാക്കാമായിരുന്നു. കുറവുകൾ പരമാവധി പരിഹരിച്ചും വികസനത്തിെൻറ കാര്യത്തിൽ വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നുവെന്നുറപ്പിച്ചും പുതുകേരളത്തിെൻറ സമൃദ്ധഭാവിയിലേക്ക് കണ്ണൂർ ചിറകടിച്ചുയരെട്ട എന്ന് ആശംസിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.