സൗ​​ഹൃ​​ദ​​ത്തി​െ​​ൻ​​റ ഇ​​ട​​നാ​​ഴി

ഇ​​ന്ത്യ​​ൻ പ​​ഞ്ചാ​​ബി​​ലെ ഗു​​രു​​ദാ​​സ്​​​പു​രി​​നെ​​യും പാ​​കി​​സ്​​​താ​​ൻ പ​​ഞ്ചാ​ബി​​ലെ ക​​ർ​​താ ​​ർ​പു​രി​​ൽ സ്​​​ഥി​​തി​​ചെ​​യ്യു​​ന്ന ഗു​​രു​​ദ്വാ​​ര ദ​​ർ​​ബാ​​ർ സാ​​ഹി​​ബി​​നെ​​യും ത​​മ്മി​​ൽ ബ​​ന് ധി​​പ്പി​​ക്കു​​ന്ന ഇ​​ട​​നാ​​ഴി സം​​ബ​​ന്ധി​​ച്ച ധാ​​ര​​ണ​​പ​​ത്ര​​ത്തി​​ൽ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ബു​ധ ​നാ​ഴ്​​ച ഒ​​പ്പു​​വെ​​ക്കു​​ന്ന​​തോ​​ടെ ര​​ണ്ടു ഭാ​​ഗ​​ത്തെ​​യും സി​​ഖ്​ മ​​ത​​വി​​ശ്വാ​​സി​​ക​​ളു​​ട െ ചി​​ര​​കാ​​ല സ്വ​​പ്​​​ന​​മാ​​ണ്​ സാ​​ക്ഷാ​​ത്​​​ക​​രി​​ക്കാ​​ൻ പോ​​വു​​ന്ന​​ത്. സി​​ഖ്​ മ​​ത സ്​​​ഥാ​​പ​​ക​​നാ​​യ ഗു​​രു​​നാ​​നാ​​ക്കി​െ​​ൻ​​റ 550ാം ജ​​ന്മ​​ദി​​നം ന​​വം​​ബ​​ർ 12ന്​ ​​ആ​​ഘോ​​ഷി​​ക്കാ​​നി​​രി​​ക്കെ ഒ​മ്പ​തി​ന്​​ ​ഇ​​ട​​നാ​​ഴി തു​​റ​​ക്കു​​മെ​​ന്ന്​ പാ​​ക്​ പ്ര​​ധാ​​ന​​മ​​ന്ത്രി ഇം​​റാ​​ൻ ഖാ​​ൻ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ഗു​​രു​​വി​െ​​ൻ​​റ ജ​​ന്മ​​സ്​​​ഥ​​ല​​മാ​​യ ഗു​​രു​​ദാ​​സ്​​​പു​​രി​​ൽ​​നി​​ന്ന്​ വെ​​റും നാ​​ലു​ മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ്​ അ​​​ദ്ദേ​​ഹം അ​​ന്ത്യ​​വി​​ശ്ര​​മം​കൊ​​ള്ളു​​ന്ന ക​​ർ​​താ​ർ​​പു​രി​​ലെ ദ​​ർ​​ബാ​​ർ സാ​​ഹി​​ബ്​ ഗു​​രു​​ദ്വാ​​ര. ഇ​​ന്ത്യ​​യും പാ​​കി​​സ്​​​താ​​നും ത​​മ്മി​​ലെ രാ​​ഷ്​​​ട്രീ​​യ പ്ര​​ശ്​​​ന​​ങ്ങ​​ൾ എ​​ത്ര സ​​ങ്കീ​​ർ​​ണ​​വും പ​​ര​​സ്​​​പ​​ര ബ​​ന്ധ​​ങ്ങ​​ൾ എ​​ത്ര മോ​​ശ​​വു​​മാ​​ണെ​​ങ്കി​​ലും സി​​ഖ്​ മ​​ത​​വി​​ശ്വാ​​സി​​ക​​ൾ​​ക്ക്​ ത​​ങ്ങ​​ളു​​ടെ മ​​താ​​ചാ​​ര്യ​െ​​ൻ​​റ ജ​​ന്മ​​സ്​​​ഥാ​​ന​​ത്തു​​നി​​ന്ന്​ അ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ സ​​മാ​​ധി​​യി​​ലേ​​ക്കും നേ​െ​ര തി​​രി​​ച്ചും നി​​ർ​​വി​​ഘ്​​​നം യാ​​ത്ര​ചെ​​യ്യാ​​ൻ ക​​ഴി​​യ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഇ​​രു​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്നും കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ൽ ഉ​​യ​​ർ​​ന്നു​​വ​​ന്ന​​താ​​ണ്.​ ഒ​​ടു​​വി​​ൽ ഇ​​ന്ത്യ-​​പാ​​ക്​ സ​​ർ​​ക്കാ​​റു​​ക​​ൾ അ​​ത​ം​​ഗീ​​ക​രി​​ച്ച്, ഇ​​രു​​പ​​ക്ഷ​​വും ചേ​​ർ​​ന്ന്​ ഇ​ട​​നാ​​ഴി​ നി​​ർ​​മി​​ക്കു​​ക​​യും ചെ​​യ്​​​തു. അ​​തി​െ​​ൻ​​റ ഉ​​ദ്​​​ഘാ​​ട​​നം ന​​വം​​ബ​​ർ ഒ​​മ്പ​​തി​​ന്​ ന​​ട​​ക്കാ​​നി​​രി​​ക്കെ ച​​ട​​ങ്ങി​​ലേ​​ക്ക്​ ഇ​​ന്ത്യ​​യു​ടെ മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും സി​​ഖ്​ സ​​മു​​ദാ​​യ​​ക്കാ​​ര​​നു​​മാ​​യ മ​​ൻ​​മോ​​ഹ​​ൻ സി​​ങ്ങി​​നെ ഇം​​റാ​​ൻ ഖാ​​ൻ ക്ഷ​​ണി​​ച്ചി​​രു​​ന്നു. പ​​ക്ഷേ, ര​​ണ്ടു രാ​​ജ്യ​​ങ്ങ​​ളു​ം ത​​മ്മി​​ലെ ബ​​ന്ധ​​ങ്ങ​​ൾ പൂ​​ർ​​വാ​​ധി​​കം വ​​ഷ​​ളാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഔ​​ദ്യോ​​ഗി​​ക​​മാ​​യി ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കാ​​ൻ സാ​​ധ്യ​​മ​​ല്ലെ​​ന്ന്​ അ​​ദ്ദേ​​ഹം പാ​​ക്​ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ക​​ർ​​താ​​ർ​​പു​രി​​ലേ​​ക്ക്​ യാ​​ത്ര തി​​രി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ൽ താ​​നു​​ണ്ടാ​​വു​​മെ​​ന്ന്​ അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ന​​വം​​ബ​​ർ ഒ​​മ്പ​​തി​​ന്​ 550 അം​​ഗ​​ങ്ങ​​ള​​ട​​ങ്ങു​​ന്ന ഇ​​ന്ത്യ​​ൻ തീ​​ർ​​ഥാ​​ട​​ക സം​​ഘ​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഫ്ലാ​​ഗ്​ ഓ​​ഫ്​ ചെ​​യ്യും. തീ​​ർ​ഥ​​യാ​​ത്രി​​ക​​രി​​ൽ ഒ​​ന്നാ​​മ​​ൻ പ​​ഞ്ചാ​​ബ്​ മു​​ഖ്യ​​മ​​ന്ത്രി അ​​മ​​രീ​​ന്ദ​​ർ സി​​ങ്ങാ​​യി​​രി​​ക്കു​​മെ​​ന്നും വി​​വ​​ര​​മു​​ണ്ട്. അ​​തേ​​സ​​മ​​യം, ഓ​​രോ തീ​​ർ​​ഥാ​​ട​​ക​​നി​​ൽ​​നി​​ന്നും 20 ഡോ​​ള​​ർ ഫീ​​സാ​​യി ഈ​​ടാ​​ക്കു​​മെ​​ന്ന പാ​​കി​​സ്​​​താ​​ൻ അ​​ധി​​കൃ​​ത​​രു​​ടെ തീ​​രു​​മാ​​നം പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​ന്ന്​​​ ഇ​​ന്ത്യ ആ​​വ​​ശ്യ​െ​​പ്പ​​ട്ടി​​ട്ടു​​ണ്ട്.

പാ​​കി​​സ്​​​താ​​നു​​മാ​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ ബ​​ന്ധം തീ​​ർ​​ത്തും മോ​​ശ​​മാ​​യ സ​​ന്ദ​​ർ​​ഭ​​ത്തി​​ലാ​​ണ്​ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും ജ​​ന​​ങ്ങ​​ളെ കൂ​​ട്ടി​​യി​​ണ​​ക്കാ​​ൻ സ​​ഹാ​​യ​​ക​​മാ​​യ ക​​ർ​​താ​​ർ​​പു​ർ ഇ​​ട​​നാ​​ഴി​​യു​​ടെ നി​​ർ​​മാ​​ണ​​വും തു​​ട​​ർ​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​ക നി​​ർ​​ബാ​​ധ പോ​​ക്കു​​വ​​ര​​വും ന​​ട​​ക്കു​​ന്ന​​തെ​​ന്നാ​​ണ്​ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​മാ​​യ കാ​​ര്യം. എ​​ഴു​​പ​​തു​ സം​​വ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു മു​​മ്പ്​ ഇ​​ന്ത്യ ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തെ സാ​​മു​​ദാ​​യി​​ക ധ്രു​​വീ​​ക​​ര​​ണ​​ത്തി​െ​​ൻ​​റ പ​​ര​​കോ​​ടി​​യി​​ൽ പൊ​​ട്ടി​​പ്പി​​ള​​ർ​​ത്തി​യ​തി​െ​​ൻ​​റ ഉ​​ത്ത​​ര​​വാ​​ദി​​ക​​ൾ ആ​​രാ​​യി​​രു​​ന്നാ​​ലും അ​​തി​െ​​ൻ​​റ കെ​​ടു​​തി​​ക​​ൾ ഇ​​ന്നും തു​​ട​​രു​​ക മാ​​ത്ര​​മ​​ല്ല കൂ​​ടു​​ത​​ൽ വി​​നാ​​ശം വി​​ത​​ച്ചു​​കൊ​​ണ്ട്​ മു​​ന്നോ​​ട്ടു​​പോ​​വു​​ക​​യു​​മാ​​ണ്. ലോ​​ക​​ത്തേ​​റ്റ​​വും പ​​ട്ടി​​ണി​​ക്കാ​​ർ പാ​​ർ​​ക്കു​​ന്നി​​ട​​മാ​​യി ഈ ​​മേ​​ഖ​​ല അ​​ട​​യാ​​ള​​പ്പെ​​ടു​​ത്ത​​പ്പെ​​ടു​​േ​​മ്പാ​​ഴും അ​​തി​​ലെ​​ത്ര​​യോ മ​​ട​​ങ്ങ്​ ശ്ര​​ദ്ധ പ​​തി​​പ്പി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​ത്​ അ​​യ​​ൽ​​രാ​​ജ്യ​​ത്തു​നി​​ന്നു​​ള്ള ഭീ​​ക​​രാ​​ക്ര​​മ​​ണ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന​​തി​​നും സു​​ര​​ക്ഷ ഊ​​ട്ടി​​യു​​റ​​പ്പി​​ക്കു​​ന്ന​​തി​​നു​​മാ​​ണ്.

സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യു​​ടെ ഉ​​റ​​ക്കം കെ​​ടു​​ത്തി​​ക്കൊ​​ണ്ടേ പോ​​രു​​ന്ന ക​​ശ്​​​മീ​​ർ പ്ര​​ശ്​​​നം അ​​ന്തി​​മ​​മാ​​യും ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യും അ​​വ​​സാ​​നി​​പ്പി​​ക്കാ​​നു​​ള്ള സ​​ർ​​ക്കാ​​റി​െ​​ൻ​​റ തീ​​രു​​മാ​​ന​​വും ത​​ദ​​ന​​ന്ത​​ര ന​​ട​​പ​​ടി​​ക​​ളും എ​​ത്ര​​മാ​​ത്രം ഫ​​ല​​വ​​ത്താ​​യി എ​​ന്ന്​ തെ​​ളി​​യി​േ​​ക്ക​​ണ്ട​​ത്​ വ​​രും​​ദി​​ന​​ങ്ങ​​ളാ​​ണ്. എ​​ങ്കി​​ലും ക​​ശ്​​​മീ​​ർ താ​​ഴ്​​​വ​​ര​​യി​​ലെ വി​​ദ്യാ​​ഭ്യാ​​സ സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ൽ മാ​​സ​​ങ്ങ​​ളാ​​യി പ​​ഠ​​നം ന​​ട​​ക്കു​​ന്നേ​​യി​​ല്ല. ആ​​ശു​​പ​​​ത്രി​​ക​​ളും വ്യാ​​പാ​​ര സ്​​​ഥാ​​പ​​ന​​ങ്ങ​​ളും മ​​റ്റെ​​ല്ലാ ജീ​​വി​​തോ​​പാ​​ധി​​ക​​ളും മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്നു. ഭ​​ര​​ണ​​ക​​ക്ഷി​​യൊ​​ഴി​​ച്ചു​​ള്ള രാ​​ഷ്​​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളു​​ടെ മു​​ഴു​​വ​​ൻ നേ​​താ​​ക്ക​​ളും അ​​ഴി​​ക​​ൾ​​ക്ക്​ പി​​ന്നി​​ലാ​​ണ്. വ​​ല്ല​​വ​​ർ​​ക്കും പു​​റ​​ത്തു​​ക​​ട​​ക്ക​​ണ​​മെ​​ങ്കി​​ൽ പ​​തി​​നാ​​യി​​രം രൂ​​പ കെ​​ട്ടി​​വെ​​ച്ച്​ ഒ​​രു​​വി​​ധ രാ​​ഷ്​​ട്രീ​​യ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലും പ​​ങ്കാ​​ളി​​യാ​​വി​​ല്ലെ​​ന്ന്​ എ​​ഴു​​തി​​ക്കൊ​​ടു​​ക്ക​​ണം. എ​​ന്നാ​​ൽ​​പോ​​ലും അ​​ധി​​കാ​​രി​​ക​​ളു​​ടെ ഇം​​ഗി​​ത​​മ​​നു​​സ​​രി​​ച്ചി​​രി​​ക്കും ജ​​യി​​ൽ മോ​​ച​​നം. ഇ​​ന്ത്യ​​യു​​ടെ അ​​വി​​ഭാ​​ജ്യ​​ഘ​​ട​​ക​​മെ​​ന്ന്​ നാം ​​തീ​​ർ​​ത്തും പേ​​ർ​​ത്തും ആ​​വ​​ർ​​ത്തി​​ക്കു​​ന്ന സം​​സ്​​​ഥാ​​ന​​ത്താ​​ണ്​ ഈ ​​അ​​സ്വാ​​ത​​ന്ത്ര്യം അ​​നി​​ശ്ചി​​ത​​മാ​​യി തു​​ട​​രു​​ന്ന​​ത്. പാ​​കി​​സ്​​​താ​​നാ​​വ​​​ട്ടെ രാ​​ഷ്​​​ട്രാ​​ന്ത​​രീ​​യ ത​​ല​​ത്തി​​ൽ പ്ര​​ശ്​​​നം ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ച്​ ഇ​​ന്ത്യ വി​​രു​​ദ്ധ പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ​​ക്ക്​ തു​​നി​​ഞ്ഞി​​റ​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണ്. ആ ​​രാ​​ജ്യ​​ത്തി​െ​​ൻ​​റ മു​​ക​​ളി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ വി​​മാ​​ന​​ങ്ങ​​ൾ​​ക്ക്​ പ​​റ​​ക്കാ​​ൻ അ​​നു​​മ​​തി​​യി​​ല്ല. പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി​​യു​​ടെ​ വി​​ദേ​​ശ യാ​​ത്ര​​ക്കു​​പോ​​ലും അ​​വ​​ർ ഇ​​ള​​വ്​ അ​​നു​​വ​​ദി​​ച്ചി​​ല്ല. ഏ​​റ്റ​​വു​​മൊ​​ടു​​വി​​ൽ ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ത​​പാ​​ൽ സ​​ർ​​വി​​സും നി​​ർ​​ത്ത​​ലാ​​ക്കി​​യി​​രി​​ക്കു​​ന്നു. ഇ​​രു രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ക​​ഴി​​യു​​ന്ന ഉ​​റ്റ​​വ​​ർ​​ക്കും ഉ​​ട​​യ​​വ​​ർ​​ക്കും ക​​ട​​ലാ​​സി​​ലൂ​െ​​ട സു​​ഖാ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ൻ പോ​​ലും അ​​വ​​സ​​ര​​മി​​െ​ല്ല​​ന്ന​​ർ​​ഥം. അ​​ന്താ​​രാ​​ഷ്​​​ട്ര പോ​​സ്​​​റ്റ​​ൽ യൂ​​നി​​യ​െ​​ൻ​​റ വ്യ​​വ​​സ്​​​ഥ​​ക​​ൾ​​ക്ക്​ വി​​രു​​ദ്ധ​​മാ​​ണ്​ പാ​​കി​​സ്​​​താ​െ​​ൻ​​റ ന​​ട​​പ​​ടി​​യെ​​ന്ന്​ കേ​​ന്ദ്ര​​മ​​ന്ത്രി ര​​വി​​ശ​​ങ്ക​​ർ പ്ര​​സാ​​ദ്​ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും തീ​​രു​​മാ​​നം ആ ​​രാ​​ജ്യം പു​​നഃ​​പ​​രി​​ശോ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ല. അ​​തി​​ർ​​ത്തി​​യി​​ൽ ഭീ​​ക​​രാ​​ക്ര​​മ​​ണ​​വും ത​​ദ​​ന​​ന്ത​​ര സൈ​​നി​​ക ന​​ട​​പ​​ടി​​ക​​ളും തു​​ട​​രു​​​ന്നി​​ട​​ത്തോ​​ളം ഒ​​രു മ​​ഞ്ഞു​​രു​​ക്കം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തി​​ൽ അ​​ർ​​ഥ​​വു​​മി​​ല്ല.

ക​​ർ​​താ​ർ​​പു​ർ ഇ​​ട​​നാ​​ഴി​​യി​​ലൂ​​ടെ പൊ​​ട്ടി​​വി​​ട​​രു​​ന്ന സൗ​​മ​​ന​​സ്യ​​ത്തി​െ​​ൻ​​റ നാ​​മ്പു​​ക​​ൾ സ​​മാ​​ധാ​​ന പു​​നഃ​​സ്​​​ഥാ​​പ​​ന​​ത്തി​​ലും സ​​മ്പൂ​​ർ​​ണ സൗ​​ഹൃ​​ദ​​ത്തി​​ലും സ​​ഹ​​ക​​ര​​ണ​​ത്തി​​ലും ക​​ലാ​​ശി​​ക്ക​​ണ​​മെ​​ങ്കി​​ൽ ഇ​​രു ജ​​ന​​ത​​ക​​ളു​​ടെ​​യും ഹൃ​​ദ​​യ വി​​ശാ​​ല​​ത വാ​​നോ​​ളം ഉ​​യ​​ര​​ണം. അ​​തി​​ന്​ വ​​ഴി​​യൊ​​രു​​ങ്ങ​​ണ​​മെ​​ങ്കി​​ൽ ശ​​ത്രു​​ത​​ക്കും വി​​ദ്വേ​​ഷ​​ത്തി​​നു​ം പ​​ക​​രം മ​​നു​​ഷ്യ​​സ്​​​നേ​​ഹം വ​​ള​​ർ​​ത്താ​​ൻ പ്ര​​തി​​ജ്​​​ഞാ​​ബ​​ദ്ധ​​രാ​​യ സു​​മ​​ന​​സ്സു​​ക​​ൾ ഇ​​രു​​ഭാ​​ഗ​​ത്തും പ​​ണി​​യെ​​ടു​​ക്ക​​ണം. അ​​ങ്ങ​​നെ​​യു​​ള്ള​​വ​​രെ രാ​​ജ്യ​​ദ്രോ​​ഹി​​ക​​ളാ​​യി മു​​ദ്ര​​കു​​ത്താ​​ൻ വ്യ​​ഗ്ര​​ത കാ​​ട്ടു​​ന്ന​​വ​​രെ തി​​രി​​ച്ച​​റി​​ഞ്ഞ്​ ഒ​​റ്റ​​പ്പെ​​ടു​​ത്താ​​ൻ ദൃ​​ഢ​​നി​​ശ്ച​​യം ചെ​​യ്​​​ത​​വ​​ർ രം​​ഗ​​ത്തി​​റ​​ങ്ങ​​ണം. ഇ​​ല്ലെ​​ങ്കി​​ൽ അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​രു​​ക ഏ​​തെ​​ങ്കി​​ലും പ്ര​​ത്യേ​​ക വി​​ഭാ​​ഗം മാ​​ത്ര​​മ​​ല്ല, മു​​ഴു​​വ​​ൻ പൗ​​ര​​ന്മാ​​രു​​മാ​​ണെ​​ന്ന്​ ഓ​​ർ​​ത്തി​​രി​​ക്കു​​ന്ന​​ത്​ ന​​ന്ന്.

Tags:    
News Summary - Kartarpur corridor - Editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.