പി.ഐ.ബി വക സെൻസർഷിപ്

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ യൂ​നി​യ​ൻ സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ ശ​രി​യെ​ന്നും തെ​​റ്റെ​ന്നും പ​റ​യാ​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​റി​ന് കീ​ഴി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​ക്കൊ​ണ്ട് ഇ​ല​ക്ട്രോ​ണി​ക്സ്-​ഐ.​ടി മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രി​ക്കു​ന്നു. പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ (പി.​ഐ.​ബി)​ക്കാ​ണ് ഈ ​അ​ധി​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ ഉ​ള്ള​ട​ക്കം തെ​റ്റാ​ണെ​ന്ന് പി.​ഐ.​ബി പ​റ​ഞ്ഞാ​ൽ പി​ന്നെ അ​ത് നീ​ക്കം​ചെ​യ്യാ​ൻ ഈ ​പ്ലാ​റ്റ്ഫോ​മു​ക​ൾ ബാ​ധ്യ​സ്ഥ​രാ​കും. 2021ലെ ​വി​വ​ര-​സാ​​ങ്കേ​തി​ക​വി​ദ്യ (ഐ.​ടി) ച​ട്ട​ത്തി​ന്റെ ഭേ​ദ​ഗ​തി പ്ര​കാ​രം, സ​ർ​ക്കാ​ർ സം​വി​ധാ​നം വ്യാ​ജ​മെ​ന്ന് മു​ദ്ര​കു​ത്തു​ന്ന ഉ​ള്ള​ട​ക്കം 72 മ​ണി​ക്കൂ​റി​ന​കം എ​ടു​ത്തു​മാ​റ്റി​ക്കൊ​ള്ള​ണം. പി.​ഐ.​ബി​ക്ക് മാ​ത്ര​മ​ല്ല, ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും വ​കു​പ്പു​ക​ൾ​ക്കും ‘വ്യാ​ജം’ ക​ണ്ടെ​ത്താ​നു​ള്ള അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കും അ​സ​ത്യ പ്ര​ചാ​ര​ണ​ത്തി​നു​മെ​തി​രെ നി​യ​മ​മി​ല്ലാ​ത്ത​ത​ല്ല പ്ര​ശ്നം. ഐ.​ടി നി​യ​മ​ത്തി​ലെ 69 എ, 79 ​സെ​ക്ഷ​നു​ക​ളി​ലും സി​വി​ൽ-​ക്രി​മി​ന​ൽ അ​പ​കീ​ർ​ത്തി നി​യ​മ​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ മീ​ഡി​യ ച​ട്ട​ങ്ങ​ളി​ലും വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രാ​യി വ്യ​വ​സ്ഥ​യു​ണ്ട്. ഒ​രു ഭാ​ഗ​ത്ത് വി​ദ്വേ​ഷം പ​ര​ത്തു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ നി​ർ​ബാ​ധം പ​ട​രാ​ന​നു​വ​ദി​ക്കു​ന്ന സ​ർ​ക്കാ​ർ മ​റു​ഭാ​ഗ​ത്ത് വ്യാ​ജ വാ​ർ​ത്ത​ക്കെ​തി​രെ നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ​ക​ൾ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും വി​മ​ർ​ശ​ന​വും ത​ട​യാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. പോ​രെ​ങ്കി​ൽ, ഇ​പ്പോ​ൾ തി​ടു​ക്ക​ത്തി​ൽ പു​തി​യൊ​രു ഭേ​ദ​ഗ​തി​യി​ലൂ​ടെ വാ​ർ​ത്ത നി​യ​ന്ത്രി​ക്കാ​നാ​കു​ന്ന വി​ധ​ത്തി​ൽ സ​ർ​ക്കാ​ർ സ്വ​യം ആ​യു​ധ​മ​ണി​യു​ന്നു. ഇ​ത് വ്യാ​ജം ത​ട​യാ​നാ​ണെ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും അ​ടു​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കെ, അ​ദാ​നി ബ​ന്ധ​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ പാ​ടു​പെ​ടു​ന്ന സ​ർ​ക്കാ​റി​ന് ജ​നാ​ധി​പ​ത്യ ച​ർ​ച്ച​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും ത​ട​യാ​ൻ എ​ളു​പ്പ​വ​ഴി​യാ​ണ് ഈ ​പു​തി​യ ച​ട്ടം. വ്യാ​ജം ത​ട​യു​ക​യ​ല്ല, സെ​ൻ​സ​ർ​ഷി​പ്പാ​ണ് ല​ക്ഷ്യം.

സ​മൂ​ഹ​മാ​ധ്യ​മ ഉ​ള്ള​ട​ക്കം ശ​രി​യോ തെ​റ്റോ എ​ന്ന് വ​സ്തു​താ​പ​രി​ശോ​ധ​ന (ഫാ​ക്ട് ചെ​ക്ക്) ന​ട​ത്താ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ടാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, അ​ത് സ്വ​ത​ന്ത്ര സം​വി​ധാ​ന​മാ​യി​രി​ക്കു​മെ​ന്ന​ല്ല, പി.​ഐ.​ബി​ക്ക് കീ​ഴി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തി​ൽ യോ​ഗ്യ​രാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​രോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ ഉ​ണ്ടാ​കു​മോ, അ​വ​ർ​ക്ക് ഫാ​ക്ട്ചെ​ക്കി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​മോ, ഫാ​ക്ട്ചെ​ക്കി​ൽ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​മോ, ഫാ​ക്ട്ചെ​ക്കി​ന്റെ രീ​തി​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മെ​ന്ത് എ​ന്നൊ​ന്നും വ്യ​ക്ത​മ​ല്ല. വാ​സ്ത​വ​ത്തി​ൽ പി.​ഐ.​ബി ഇ​തു​വ​രെ ന​ട​ത്തി​യ ഫാ​ക്ട്ചെ​ക്കി​ലെ​ല്ലാം അ​തി​ന്റെ (സ്വാ​ഭാ​വി​ക​മാ​യ) സ​ർ​ക്കാ​ർ വി​ധേ​യ​ത്വ​മാ​ണ് തെ​ളി​ഞ്ഞി​ട്ടു​ള്ള​ത്. സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള വ​കു​പ്പി​ലെ ഒ​രു ഉ​പ​വ​കു​പ്പാ​യ പി.​ഐ.​ബി​യി​ലെ ഫാ​ക്ട്ചെ​ക്ക് വി​ഭാ​ഗം എ​ത്ര​ത്തോ​ളം സ്വ​ത​ന്ത്ര​മാ​കു​മെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ഈ​യി​ടെ പി.​ഐ.​ബി ന​ട​ത്തി​യ ഫാ​ക്ട്ചെ​ക്കി​ന്റെ നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ വി​ധേ​യ​ത്വം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ന്ദ്ര പ​ദ്ധ​തി​പ്ര​കാ​രം കു​ട്ടി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​രം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടേ​ഴ്സ് ക​ല​ക്ടി​വി​ലെ ത​പ​സ്യ ‘ആ​ർ​ട്ടി​ക്ൾ 14’ൽ ​വെ​ളി​പ്പെ​ടു​ത്തി​യ ഉ​ട​നെ അ​തി​നെ വ്യാ​ജ വാ​ർ​ത്ത​യെ​ന്ന് പി.​ഐ.​ബി മു​ദ്ര​കു​ത്തി. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ലേ​ഖി​ക രേ​ഖ​ക​ൾ തേ​ടി​യ​പ്പോ​ൾ പി.​ഐ.​ബി പ​റ​ഞ്ഞ​താ​ണ് വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞു. ഇ​ത് ക​ഴി​ഞ്ഞ​വ​ർ​ഷം. 2019ൽ ‘​ബി​സി​ന​സ് സ്റ്റാ​ൻ​ഡേ​ഡ്’ പ​ത്ര​ത്തി​ൽ സോ​മേ​ഷ് ഝാ ​ഒ​രു വി​വ​രം പു​റ​ത്തു​വി​ട്ടു. രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ 45 വ​ർ​ഷ​ക്കാ​ല​ത്തെ ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി​യ​താ​യി ദേ​ശീ​യ സാ​മ്പ്ൾ സ​ർ​വേ ഓ​ഫി​സ് (എ​ൻ.​എ​സ്.​എ​സ്.​ഒ) ക​ണ്ടെ​ത്തി​യെ​ന്നും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തി​നാ​ൽ ര​ഹ​സ്യ​മാ​ക്കി​വെ​ച്ചി​രി​ക്ക​യാ​ണെ​ന്നു​മാ​യി​രു​ന്നു അ​ത്. പി.​ഐ.​ബി ഉ​ട​നെ ‘വ്യാ​ജ’ മു​ദ്ര​യു​മാ​യി ഇ​റ​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ ത​ന്നെ വി​ജ​യി​ച്ചു. പി​ന്നീ​ട് മേ​യ് ഒ​ടു​വി​ൽ, ആ ​സ​ർ​വേ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ പ്ര​സി​ദ്ധ​​പ്പെ​ടു​ത്തി​യ​പ്പോ​ൾ സോ​മേ​ഷ് ഝാ ​ന​ൽ​കി​യ വാ​ർ​ത്ത ശ​രി​യാ​യി​രു​ന്നു എ​ന്ന് വെ​ളി​പ്പെ​ട്ടു. കോ​വി​ഡ് കാ​ല​ത്ത്, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വെ​ന്റി​ലേ​റ്റ​ർ വാ​ങ്ങി​ക്കൂ​ട്ടി​യ​തി​നെ​പ്പ​റ്റി ‘ദ ​വ​യ​റി’​ൽ രോ​ഹി​ണി സി​ങ്ങും കോ​വി​ഡ് ടാ​സ്ക്ഫോ​ഴ്സു​മാ​യി ആ​ലോ​ചി​ക്കാ​തെ കേ​ന്ദ്രം സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​തി​നെ​പ്പ​റ്റി ‘കാ​ര​വ​നി’​ൽ വി​ദ്യ കൃ​ഷ്ണ​നും 2020ൽ ​ചെ​യ്ത റി​പ്പോ​ർ​ട്ടു​ക​ളും പി.​ഐ.​ബി വ്യാ​ജ​മെ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യെ​ങ്കി​ലും ആ ​തീ​ർ​പ്പ് തെ​റ്റാ​യി​രു​ന്നു.

തീ​ർ​പ്പു​ക​ൾ ശ​രി​യാ​യാ​ൽ​പോ​ലും പി.​ഐ.​ബി ഫാ​ക്ട്ചെ​ക്ക് സ​ത്യാ​സ​ത്യ​ങ്ങ​ളു​ടെ അ​ന്തി​മ​വാ​ക്കാ​യി​ക്കൂ​ടാ. ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യെ​പ്പ​റ്റി ബി.​ബി.​സി ചെ​യ്ത ഡോ​ക്യു​മെ​ന്റ​റി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ല​ക്ക​പ്പെ​ട്ട​ത് അ​ത് സ​ത്യ​മ​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല. മു​ഗ​ൾ ഭ​ര​ണ​കാ​ല​വും വി​ദ​ർ​ഭ​യി​ലെ ക​ർ​ഷ​ക മ​ര​ണ​ങ്ങ​ളും ഗാ​ന്ധി വ​ധ​ത്തി​ന് പി​ന്നി​ലെ പ്രേ​ര​ണ​ക​ളും മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളും പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത​തും അ​വ ക​ള്ള​മാ​യ​തു​കൊ​ണ്ട​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​മാ​കു​മ്പോ​ഴേ​ക്കും സ​ക​ല വി​വ​ര-​വി​ജ്ഞാ​ന വ്യ​വ​ഹാ​ര​ങ്ങ​ളും സ​ർ​ക്കാ​റി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന ല​ക്ഷ്യം ഇ​വ​ക്കു പി​ന്നി​ലു​ണ്ട്. ഏ​തു വാ​ർ​ത്ത ജ​ന​ങ്ങ​ള​റി​യ​ണ​മെ​ന്ന തീ​രു​മാ​നം സ​ർ​ക്കാ​റി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഏ​ജ​ൻ​സി​ക്ക് -ഇ​തി​ന​കം ത​ന്നെ ത​ങ്ങ​ളു​ടെ വി​ധേ​യ​ത്വം പ​ല​കു​റി തെ​ളി​യി​ച്ച ഏ​ജ​ൻ​സി​ക്ക് -ന​ൽ​കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധം മാ​ത്ര​മ​ല്ല, രാ​ജ്യ​വി​രു​ദ്ധം കൂ​ടി​യാ​ണ്. പ്ര​തി​ഭാ​ഗം വി​ധി​ക​ർ​ത്താ​വാ​കു​ന്ന വി​ചി​ത്ര​രീ​തി, യാ​ഥാ​ർ​ഥ്യ​ത്തി​ൽ​നി​ന്ന് ജ​ന​ശ്ര​ദ്ധ അ​ക​റ്റാ​ൻ പ​ര്യാ​പ്ത​മാ​കു​മെ​ങ്കി​ലും രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി​ക്കും വി​ക​സ​ന​ത്തി​നും ത​ട​സ്സം തീ​ർ​ക്കും. ഐ.​ടി നി​യ​മ​ത്തി​ൽ സ​മീ​പ​കാ​ല​ത്ത് കൊ​ണ്ടു​വ​ന്ന മാ​റ്റ​ങ്ങ​ൾ വ​സ്തു​ത​ക​ൾ മ​റ​ച്ചു​വെ​ക്കാ​നും സ​ർ​ക്കാ​റി​ന​നു​കൂ​ല​മാ​യി വ​ള​ച്ചൊ​ടി​ക്കാ​നും ഉ​ദ്ദേ​ശി​ച്ചു​ള്ള​വ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞ​താ​ണ്. സ​ർ​ക്കാ​റി​ന്റെ ഇ​ഷ്ട​ക്കേ​ട് സ​മ്പാ​ദി​ച്ച ബി.​ബി.​സി ഡോ​ക്യു​മെ​ന്റ​റി​യി​ൽ, ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ന​രേ​ന്ദ്ര മോ​ദി ന​ൽ​കി​യ ഒ​രു ഉ​ത്ത​രം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. എ​ന്തെ​ങ്കി​ലും കാ​ര്യ​ത്തി​ൽ ഖേ​ദം തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്ന അ​ഭി​മു​ഖ​കാ​രി​യു​ടെ ചോ​ദ്യ​ത്തി​ന്, ‘മാ​ധ്യ​മ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ’​ന്ന ഖേ​ദം മാ​​ത്ര​മാ​ണു​ള്ള​ത് എ​ന്നാ​ണ് മ​റു​പ​ടി. മാ​ധ്യ​മ​ങ്ങ​ൾ​ക്കും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്കും മേ​ൽ മാ​ത്ര​മ​ല്ല, ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ൾ​ക്കു​മേ​ലും നി​യ​ന്ത്ര​ണം സ്ഥാ​പി​ക്കു​ക വ​ഴി ആ ‘​തെ​റ്റ്’ തി​രു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

Tags:    
News Summary - Madhyamam Editorial 2023 April 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.