ഇ​തി​നെ​യാ​ണോ ജ​നാ​ധി​പ​ത്യ​മെ​ന്ന് വി​ളി​ക്കേ​ണ്ട​ത്?

​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് അ​ധി​കാ​ര​ത്തി​ലേ​റ്റി​യ സ​ർ​ക്കാ​റു​ക​ളെ നേ​ര​മി​രു​ട്ടി​വെ​ളു​ക്കു​മ്പോ​ഴേ​ക്കും അ​ട്ടി​മ​റി​ക്കു​ക​യും ജ​ന​സ​മ്മി​തി നേ​ടാ​ൻ സാ​ധി​ക്കാ​ത്ത നേ​താ​ക്ക​ളും പാ​ർ​ട്ടി​ക​ളും വ്യാ​ജ​സ​മ്മി​തി​യി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​തും പു​തി​യ കാ​ര്യ​മ​ല്ല, വ​ർ​ത്ത​മാ​ന​കാ​ല ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യി​ൽ അ​ത് ന്യൂ ​നോ​ർ​മ​ലാ​ണു​താ​നും. രാ​ഷ്ട്രീ​യ​നാ​ട​ക​ങ്ങ​ളു​ടെ സ്ഥി​രം​വേ​ദി​യാ​യ മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ലൊ​ന്നാ​യ നാ​ഷ​ന​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ പി​ള​ർ​പ്പും ക​ഴി​ഞ്ഞ​ദി​വ​സം വ​രെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​യാ​ൾ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തും ഈ ​ന്യൂ നോ​ർ​മ​ലി​ന്റെ ഭാ​ഗം ത​ന്നെ.

288 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് 2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി​യ​ല്ല മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ക്കാ​ല​മ​ത്ര​യും ന​ട​പ്പി​ലാ​യ​ത് എ​ന്നു​ത​ന്നെ പ​റ​യ​ണം. ബി.​​ജെ.​പി​യും ശി​വ​സേ​ന​യും സ​ഖ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള അം​ഗ​സം​ഖ്യ ല​ഭി​ച്ചെ​ങ്കി​ലും അ​ധി​കാ​ര വീ​തം​വെ​പ്പി​നെ​ച്ചൊ​ല്ലി ത​ർ​ക്കി​ച്ച് അ​വ​ർ വേ​ർ​പെ​ട്ടു. ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ​വ​ന്ന​തോ​ടെ സം​സ്ഥാ​നം രാ​ഷ്ട്ര​പ​തി​ഭ​ര​ണ​ത്തി​ലാ​യി. ഒ​രു മാ​സ​ത്തി​ന​കം ബി.​ജെ.​പി നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ച്ചൂ​ടും എ​തി​ർ​ത്തി​രു​ന്ന എ​ൻ.​സി.​പി​യു​ടെ നേ​താ​വ് അ​ജി​ത് പ​വാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. എ​ൻ.​സി.​പി​യെ പി​ള​ർ​ത്തി ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ങ്കി​ലും അ​ത് പാ​ളി, നാ​ലു​നാ​ൾ​പോ​ലും തി​ക​ക്കാ​നാ​വാ​തെ ആ ​സ​ർ​ക്കാ​ർ വീ​ണു. പി​ന്നീ​ട് ശി​വ​സേ​ന, എ​ൻ.​സി.​പി, കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്ന് മ​ഹാ​വി​കാ​സ് അ​ഗാ​ഡി രൂ​പ​വ​ത്ക​രി​ക്കു​ക​യും ശി​വ​സേ​ന നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെ​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി സ​ർ​ക്കാ​റു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഫ​ഡ്നാ​വി​സി​ന് കീ​ഴി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ അ​ജി​ത് പ​വാ​ർ ഉ​ദ്ധ​വ് മ​ന്ത്രി​സ​ഭ​യി​ലും അ​തേ സ്ഥാ​ന​മേ​റ്റു. ജ​ന​വി​ധി​പ്ര​കാ​ര​മു​ള്ള സ​ഖ്യ​മാ​യി​രു​ന്നി​ല്ല അ​തും.

അതേസമയം, വ​ർ​ഗീ​യ​ത​ക്കും വി​ദ്വേ​ഷ​ത്തി​നു​മു​പ​രി സ​മാ​ധാ​ന​ത്തി​നും വി​ക​സ​ന​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന ജ​ന​ഹി​തം സാ​ധ്യ​മാ​ക്കാ​ൻ ആ ​സ​ർ​ക്കാ​ർ പ​ല​തും ചെ​യ്തു. ഒ​രു​കാ​ല​ത്ത് മു​സ്‍ലിം​ക​ൾ​ക്കും തെ​ന്നി​ന്ത്യ​ക്കാ​ർ​ക്കു​മെ​തി​രെ നി​ര​ന്ത​രം ക​ലാ​പ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട​തി​ന് പ്രാ​യ​ശ്ചി​ത്ത​മെ​ന്ന് തോ​ന്നി​പ്പി​ക്കും​വി​ധം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹാ​ർ​ദം കെ​ട്ടി​പ്പ​ടു​ക്കാ​നു​ത​കു​ന്ന നി​ല​പാ​ടു​മാ​യാ​ണ് ശി​വ​സേ​ന ന​യി​ച്ച ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ടു​നീ​ങ്ങി​യ​ത്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ത​ങ്ങ​ൾ​ക്ക് സൃ​ഷ്ടി​ക്കാ​വു​ന്ന ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് തി​ക​ഞ്ഞ​ബോ​ധ്യ​മു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​ഹാ​രാ​ഷ്ട്ര ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഭാ​ഗ​വും അ​നു​ഭാ​വി​ക​ളു​മാ​യി നി​ൽ​ക്കു​ന്ന പ​ല​ർ​ക്കു​മെ​തി​രെ ഇ.​ഡി​യെ​യും ഐ.​ബി​യെ​യും എ​ൻ.​സി.​ബി​യെ​യു​മെ​ല്ലാം ഇ​റ​ക്കി​ക്ക​ളി​ച്ചു. പ​ല​രെ​യും ജ​യി​ലി​ല​ട​ച്ചു, മ​റ്റു​പ​ല​രെ​യും റെ​യ്ഡും ജ​പ്തി​യു​മെ​ല്ലാം കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രാ​യ അ​ട്ടി​മ​റി​നീ​ക്ക​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്ക​ലാ​ണ് ത​ന്റെ ജോ​ലി​യെ​ന്ന ​മ​ട്ടി​ൽ ഗ​വ​ർ​ണ​റും പെ​രു​മാ​റി.

മ​ഹാ​വി​കാ​സ് അ​ഗാ​ഡി മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്ന ഏക്​ നാ​ഥ് ഷി​ൻ​ഡെ 39 എം.​എ​ൽ.​എ​മാ​ർ​ക്കൊ​പ്പം 2022 ജൂ​ൺ 29ന് ​ശി​വ​സേ​ന​യെ പി​ള​ർ​ത്തി. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് തേ​ട​ണ​മെ​ന്ന അ​ന്ന​ത്തെ ഗ​വ​ർ​ണ​ർ ഭ​ഗ​ത്സി​ങ് കോ​ശി​യാ​രി​യു​ടെ നി​ർ​ദേ​ശം സ്റ്റേ​ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി കൂ​ട്ടാ​ക്കാ​തിരുന്ന​തോ​ടെ ഉ​ദ്ധ​വ് രാ​ജി​വെ​ച്ചു. ഏ​ക്​ നാ​ഥ് ഷി​ൻ​ഡെ മു​ഖ്യ​മ​ന്ത്രി​യാ​യി, ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും. വി​ശ്വാ​സവോ​ട്ടി​ന് നി​ർ​ദേ​ശം ന​ൽ​കി​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് 11 മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഷി​ൻ​ഡെ​യോ​ടൊ​പ്പം പോ​യ എം.​എ​ൽ.​എ​മാ​ർ അ​യോ​ഗ്യ​ത ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ​നി​ൽ​ക്കെ​യാ​ണ് ഇ​പ്പോ​ൾ അ​ജി​ത് പ​വാ​റും കൂ​ട്ട​രും എ​ൻ.​സി.​പി പി​ള​ർ​ത്തി ബി.​ജെ.​പി​ക്കൊ​പ്പം ചേ​ർ​ന്നി​രി​ക്കു​ന്ന​ത്. ഷി​ൻ​ഡെ പ​ക്ഷ​ക്കാ​ർ​ക്ക് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യാ​ലും ബി.​ജെ.​പി​ക്ക് മേ​ൽ​ക്കൈ​യു​ള്ള സ​ർ​ക്കാ​റി​ന് അ​ധി​കാ​രം നി​ല​നി​ർ​ത്താ​നാ​വു​മെ​ന്നാ​ണ് നി​ല​വി​ലെ ചി​ത്രം. വ​രു​ന്ന ന​ഗ​ര​സ​ഭ, ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ശി​വ​സേ​ന-​എ​ൻ.​സി.​പി- കോ​ൺ​ഗ്ര​സ് കൂ​ട്ടു​കെ​ട്ട് മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി.​ജെ.​പി​ക്ക് ക​ന​ത്ത ന​ഷ്ടം വ​രു​ത്തു​മെ​ന്ന് പ​ര​ക്കെ വി​ല​യി​രു​ത്ത​പ്പെ​ട്ടു​വ​ന്ന ഒ​രു​ഘ​ട്ട​ത്തി​ലാ​ണ് ഇ​ത്ത​ര​​മൊ​രു ട്വി​സ്റ്റ്.

അ​ദ്ദേ​ഹം ആ​ഞ്ഞു നി​ഷേ​ധി​ക്കു​മ്പോ​ഴും മ​റാ​ത്താ​രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നാ​യ എ​ൻ.​സി.​പി മേ​ധാ​വി ശ​ര​ദ് പ​വാ​റി​ന്റെ അ​റി​വോ​ടെ​യാ​ണീ നാ​ട​ക​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. അ​ത് ശ​രി​യാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ ഒ​രു​മി​ച്ചു​നി​ന്ന് നേ​രി​ടു​മെ​ന്ന് പ​ട്ന​യി​ൽ വെ​ച്ച് ആ​ണ​യി​ട്ട് പി​രി​ഞ്ഞ പ്ര​തി​പ​ക്ഷ നേ​തൃ​നി​ര​യി​ൽ സം​ശ​യ​ത്തി​ന്റെ നി​ഴ​ൽ​പ​ട​ർ​ത്താ​ൻ എ​ൻ.​സി.​പി പി​ള​ർ​പ്പ് വ​ഴി​വെ​ക്കു​മെ​ന്നു​റ​പ്പ്.

അ​ധി​കാ​ര​മോ​ഹം മാ​ത്ര​മാ​ണ് ഈ ​പി​ള​ർ​പ്പി​ന് പി​ന്നി​ലെ​ന്ന് പ​റ​ഞ്ഞു​കൂ​ടാ. അ​ധി​കാ​ര​ത്തി​ന്റെ ചെ​ങ്കോ​ലും ദ​ണ്ഡും ഏ​തു​വി​ധ​ത്തി​ലും പ്ര​യോ​ഗി​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​സും കൂ​ട്ട​വു​മാ​യി പി​ന്നാ​ലെ​യു​ണ്ടെ​ന്ന ഭീ​തി​യാ​ണ് പ്ര​ഫു​ൽ പ​ട്ടേ​ലും ഛഗ​ൻ ഭു​ജ്ബ​ലും ഹ​സ​ൻ മു​ശ് രി​ഫു​മു​ൾ​പ്പെ​ടെ എ​ൻ.​സി.​പി പ്ര​ധാ​നി​ക​ളെ​ല്ലാം കൂ​ടു​മാ​റാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​ത്. വെ​റും ഒ​രാ​ഴ്ച മു​മ്പാ​ണ് എ​ൻ.​സി.​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ഏ​ക​ദേ​ശം 70,000 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​ണ്ട് എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ണ്ണി​യെ​ണ്ണി പ്ര​സം​ഗി​ച്ച​ത്. സ​ക​ല ആ​രോ​പ​ണ​വി​ധേ​യ​ർ​ക്കു​മെ​തി​രെ താ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഭോ​പാ​ലി​ലെ പൊ​തു​വേ​ദി​യി​ൽ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബം​ഗാ​ളി​ലെ സു​വേ​ന്ദു അ​ധി​കാ​രി മു​ത​ൽ ശി​വ​സേ​ന​യി​ലെ​യും എ​ൻ.​സി.​പി​യി​ലെ ത​ന്നെ​യും പ​ല നേ​താ​ക്ക​ളും ബി.​ജെ.​പി​ക്കൊ​പ്പം ചേ​ർ​ന്ന് മോ​ദി​യെ പു​ക​ഴ്ത്തി അ​റ​സ്റ്റി​ൽ​നി​ന്നും നി​യ​മ​ന​ട​പ​ടി​ക​ളി​ൽ​നി​ന്നും പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ച മു​ൻ​മാ​തൃ​ക അ​വ​രും പി​ൻ​പ​റ്റി​യെ​ന്നേ പ​റ​യാ​നാ​വൂ. ഇ​തി​നെ​ല്ലാം മൂ​ക​സാ​ക്ഷി​യാ​വേ​ണ്ടി​വ​രു​ന്ന ജ​നാ​ധി​പ​ത്യ​ത്തി​ന്റെ മാ​താ​വ് എ​ത്ര​മാ​ത്രം വേ​ദ​നി​ക്കു​ന്നു​വെ​ന്ന​ത് അ​വ​ർ​ക്കാ​ർ​ക്കും ഒ​രു പ്ര​ശ്ന​മേ​യ​ല്ല​താ​നും.

Tags:    
News Summary - madhyamam editorial 2023 july 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.