വീറുറ്റ ശബ്ദവുമായി വീണ്ടും റഷീദ തുലീബ്​

2023 നവംബർ ഏഴിന് റഷീദ തുലീബ് സമൂഹ മാധ്യമമായ ‘എക്സി’ൽ ഇങ്ങനെ കുറിച്ചു: ‘ഞാ​​​ൻ ഒ​​​രി​​​ക്ക​​​ലും നി​​​ശ്ശ​​​ബ്ദ​​​യാ​​​വി​​​ല്ല; എ​​​ന്റെ വാ​​​ക്കു​​​ക​​​ളെ നി​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ല്ലാ​​താ​​​ക്കാ​​​നും ക​​​ഴി​​​യി​​​ല്ല’. ആരാണ് റഷീദ തുലീബ്? അമേരിക്കൻ കോൺഗ്രസിലെ മൂന്ന് അംഗങ്ങളിൽ ഒരാൾ; ഫലസ്തീൻ വംശജ. ഒമ്പത് മാസം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ വേട്ടക്കെതിരെ യു.എസ് പാർലമെന്റിനകത്തും പുറത്തും നിന്നു ശക്തമായി പ്രതികരിച്ച ധീര വനിത.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോട് റഷീദക്ക് യോജിപ്പുണ്ടായിരുന്നില്ല. അക്കാര്യം തുറന്നുപറയുകയും ചെയ്തതാണ്. എന്നാൽ, അതൊരു മറയായി സ്വീകരിച്ച് ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെയും വംശഹത്യയെയും ഒരുതരത്തിലും ന്യായീകരിക്കാനില്ലെന്ന് അവർ തുറന്നടിച്ചു. ഇ​​​സ്രാ​​​യേ​​​ൽ സ​​​ർ​​​ക്കാ​​​റി​​​നെ​​​തി​​​​രാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ ‘സെ​​​മി​​​റ്റി​​​ക് വി​​​രു​​​ദ്ധ’​​​മെ​​​ന്ന് ചാ​​​പ്പ​​​യ​​​ടി​​​ക്കു​​​ന്ന​​ത് അ​​​പ​​​ക​​​ട​​​ക​​​ര​​​മാണെന്നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ശ​​​ബ്ദ​​​ങ്ങ​​​ളെ അ​​​മ​​​ർ​​​ച്ച​​ചെ​​​യ്യാ​​​നു​​​ള്ള പ​​​രി​​​പാ​​​ടി​​​യാ​​​ണി​​​തെന്നും ആവർത്തിക്കുകയും ചെയ്തു. ഈ പ്രസ്താവന സെമിറ്റിക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോണൾഡ് ട്രംപിന്റെ അനുയായികളായ റിപ്പബ്ലിക്കൻ പാർട്ടിക്കാർ കൊടുത്ത പരാതിയെത്തുടർന്ന്​ സ്പീക്കർ റഷീദക്കെതിരെ പാർലമെന്റിൽ ‘ശാസന പ്രമേയ’ത്തിന് അനുമതി നൽകി.

സ​​​ഭ​​​യി​​​ലെ ഒ​​​രം​​​ഗം വാ​​​ക്കു​​​കൊ​​​ണ്ടോ പ്ര​​​വൃ​​​ത്തി​​​കൊ​​ണ്ടോ രാ​​​ജ്യ​​​ത്തി​​​ന്റെ അ​​​ഭി​​​മാ​​​ന​​​ത്തി​​​ന് ക​​​ള​​​ങ്കം വ​​​രു​​​ത്തു​​​ന്ന എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്തു​​​പോ​​​യാ​​​ൽ അ​​​ക്കാ​​​ര്യം അ​​​വ​​​രെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നും വേ​​​ണ​​​മെ​​​ങ്കി​​​ൽ സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച​​​യും വോ​​​ട്ടെ​​​ടു​​​പ്പു​​​മെ​​​ല്ലാം ന​​​ട​​​ത്താ​​​നു​​​മൊ​​​ക്കെ​​​യാ​​​ണ് ‘ശാ​​​സ​​​നാ പ്ര​​​മേ​​​യം’ അവതരിപ്പിക്കുന്നത്​. ഭരണം ഡെമോക്രാറ്റുകൾക്കാണെങ്കിലും, അധോസഭയിലെ റിപ്ലബ്ലിക്കൻ ഭൂരിപക്ഷത്തിൽ പ്രമേയം പാസായി. മറ്റൊരർഥത്തിൽ, അമേരിക്കൻ കോൺഗ്രസ് റഷീദയെ ​തെറ്റുകാരിയെന്ന് പ്രഖ്യാപിച്ചു. ആ നിമിഷത്തിലാണ് അവർ മുകളിലുദ്ധരിച്ച വാചകങ്ങൾ കുറിച്ചത്.

ഒരു ഇടവേളക്കുശേഷം, റഷീദ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ‘നിശ്ശബ്ദയാവില്ലെ’ന്ന വാക്ക് പാലിച്ചുകൊണ്ട്​. ബുധനാഴ്ച യു.എസിലെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ വലിയ പ്രതി​ഷേധം രാജ്യത്ത് നടന്നിരുന്നു. ആ പ്രതിഷേധങ്ങളെ പാർലമെന്റിനകത്തേക്ക് കൊണ്ടുപോയത് റഷീദയാണ്. യു.എസ് കോൺഗ്രസിന്റെ സംയുക്ത സഭയെ നെതന്യാഹു അഭിസംബോധന ചെയ്യുമെന്ന് പ്രഖ്യാപിച്ച നിമിഷം മുതലേ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളിൽ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇസ്രായേലിന് ആയുധ ഉപരോധം ഏർപ്പെടുത്തുക, ആക്രമണങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് അവർ ഉന്നയിച്ചത്.

നെതന്യാഹുവിന്റെ പാർലമെന്റ് പ്രസംഗം അവർ ബഹിഷ്കരിക്കുകയും ചെയ്തു. എന്നാൽ, അതേ പാർട്ടിക്കാരിയായ റഷീദ മറ്റൊരു പ്രതിഷേധതന്ത്രമാണ് സ്വീകരിച്ചത്. ‘ഇത് നിങ്ങൾക്കുകൂടിയുള്ള പോരാട്ടമാണെ’ന്ന് പറഞ്ഞ് ഗസ്സ അധിനിവേശത്തെ നെതന്യാഹു ന്യായീകരിച്ചപ്പോൾ അവർ പ്രതിഷേധ പ്ലക്കാർഡുയർത്തി. ‘യുദ്ധക്കുറ്റവാളി’ എന്നായിരുന്നു അതിന്റെ ഒരു വശത്ത് രേഖപ്പെടുത്തിയിരുന്നത്; മറുവശത്ത്, ‘വംശഹത്യയുടെ കുറ്റക്കാരൻ’ എന്നും. ഈ സമയത്ത് പാർലമെന്റിന്റെ അതിഥി ഗാലറിയിൽ റഷീദയുടെ ക്ഷണപ്രകാരം എത്തിയ ഹാനി അൽമാദൂൻ എന്ന ഫലസ്തീൻ യുവാവുമുണ്ടായിരുന്നു. ഒമ്പത് മാസത്തിനിടെ ഹാനിയുടെ 150 ബന്ധുക്കളാണത്രെ ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ നരനായാട്ടിനെ അതിജീവിച്ച ബന്ധുക്കളിൽ പലരും പച്ചിലകളും മറ്റും ഭക്ഷിച്ചാണ് പട്ടിണിയകറ്റുന്നതെന്നാണ് ഹാനിയെ ചൂണ്ടിക്കാട്ടി പിന്നീട് റഷീദ പറഞ്ഞത്. ഒരുവശത്ത്, നാൽപതിനായിരത്തോളം നിരപരാധികളെ കൊന്നൊടുക്കിയതിന് അതി​ന്റെ സൂത്രധാരൻ ന്യായീകരണം ചമച്ചുകൊണ്ടിരിക്കുമ്പോൾ അതേ സദസ്സിൽ ഇരകളെ ചേർത്തുവെച്ച് പ്രതിഷേധം സംഘടിപ്പിച്ച അത്യപൂർവ കാഴ്ചയായി അത്.

റഷീദയുടെ വേറിട്ടതും വീറുറ്റതുമായ ശബ്ദത്തെ ലോകം ഇക്കഴിഞ്ഞദിവസങ്ങളിൽ അഭിവാദ്യം ചെയ്തു. എന്തുകൊണ്ട് റാഷിദയുടെത് ഒറ്റപ്പെട്ട ശബ്ദമാകുന്നുവെന്ന ചോദ്യവും ഇതോടൊപ്പം ഉയർന്നുവരുന്നുണ്ട്. പ്രതിഷേധ സദസ്സ് തന്നെയായിരുന്നു അതിന്റെ ഉത്തരവും. വെടിനിർത്തലിനുള്ള പലവിധ ശ്രമങ്ങൾ സമാന്തരമായി അമേരിക്കൻ മധ്യസ്ഥതയിൽ നടക്കുന്നുണ്ട്​. ഈ സാഹചര്യത്തിൽ, നെതന്യാഹുവിന്റെ യു.എസ് സന്ദർശനം അത് യാഥാർഥ്യമാക്കാനുള്ള ഏറ്റവും അനുയോജ്യമായ സന്ദർഭമാകേണ്ടതായിരുന്നു. എന്നാൽ, ഈ നരഹത്യയിൽ അമേരിക്കയെക്കൂടി കക്ഷിചേർക്കാനുള്ള ശ്രമമാണ് അവിടെ നെതന്യാഹു നടത്തിയത്. അത് സദസ്സിലുള്ളവർ കൈയടിച്ചുപാസാക്കുകയും ചെയ്തു. ഒരർഥത്തിൽ ഇതിൽ അത്ഭുതമില്ല; റഷീദയുടെ ‘ശാസനാപ്രമേയ’ത്തിന്റെ കാര്യം തന്നെയെടുക്കുക.

അധോസഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒമ്പത് പേരുടെ ഭൂരിപക്ഷമാണുള്ളത്. സ്വാഭാവികമായും വിഷയത്തിൽ ശരാശരി ഇത്രയും പേരുടെ ഭൂരിപക്ഷത്തിനായിരുന്നു പ്രമേയം പാസാവേണ്ടിയിരുന്നത്. എന്നാൽ, 46 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റഷീദയെ സഭ ‘ശാസിച്ച’ത്. അഥവാ, 35 ഡെമോക്രാറ്റുകളെങ്കിലും ഈ വിഷയത്തിൽ ഇസ്രായേലിനൊപ്പമായിരുന്നുവെന്നുവേണം അനുമാനിക്കാൻ.

ട്രംപ് പ്രസിഡന്റായിരിക്കെ റഷീദയെ ‘ദുഷ്ട’യെന്നും ‘​ഭ്രാന്തി’യെന്നുമൊക്കെ അഭിസംബോധന ചെയ്തിട്ടുണ്ട്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധത, ഇസ്‍ലാമോഫോബിക് നയം, ഇസ്രായേൽ പക്ഷപാതം തുടങ്ങിയവക്കെതിരെ ശബ്ദിച്ചതിന്റെ പേരിലായിരുന്നു അത്. അന്നും റഷീദയെ പിന്തുണക്കാൻ ഇൽഹാൻ ഉമറിനെപ്പോലുള്ള കുടി​യേറ്റക്കാരായ ഡെമോക്രാറ്റുകൾ മാത്രമേയുണ്ടായിരുന്നുള്ളൂ. ബൈഡൻ അടക്കമുള്ള മുഖ്യധാരാ ഡെമോക്രാറ്റുകൾ ഇതെല്ലാം കേട്ട് നിശ്ശബ്ദരായി ഇരിക്കുകയായിരുന്നു. ഈ അവഗണനകൾക്കിടയിലും റാഷിദ ശബ്ദിച്ചുകൊ​ണ്ടേയിരിക്കുകയാണ്. ഈ ശബ്ദം വെറുതെയാവില്ല. ഇത്തരം ചെറുശബ്ദങ്ങളാണ് പിന്നീട് വലിയ പ്രകമ്പനങ്ങളായും വിപ്ലവങ്ങളായും മാറുന്നതെന്നതിന് ചരിത്രം സാക്ഷി.

Tags:    
News Summary - Rashida Tlaib again in the US Parliament with a strong voice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.