നേരല്ലേ കൂട്ടരേ, പൗരത്വസമരക്കാർ പറഞ്ഞത്

പൗ​ര​ത്വം റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന​വ​ർ എ​ല്ലാ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളി​ൽ​നി​ന്നും എ​ല്ലാ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ളി​ൽ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ടു​ക​യും പു​റ​ന്ത​ള്ള​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, 2022ൽ ​എ​ത്തു​മ്പോ​ൾ 'ബു​ൾ​ഡോ​സ​ർ രാ​ജി'​ലൂ​ടെ ന​മ്മ​ൾ ഈ ​യാ​ഥാ​ർ​ഥ്യം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. ഏ​തൊ​ന്നി​നെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണോ ആ​ളു​ക​ൾ അ​ന്ന് തെ​രു​വി​ലി​റ​ങ്ങി​യ​ത് അ​ത് ഇ​ന്ന് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ഒരു ദേശരാഷ്ട്രം മുസ്‍ലിം സമുദായത്തിനുമേൽ നടത്തുന്ന ഭീകരഹിംസയുടെ നേർചിത്രമാണ് യു.പിയിലെ ബുൾഡോസറുകൾ നമുക്ക് കാണിച്ചുതരുന്നത്. കേവലമായ സാങ്കേതിക നഷ്ടത്തിനപ്പുറം ഒരുപാട് തലങ്ങളുള്ള, രാജ്യത്ത് ഈ സമുദായത്തിന്റെ ഭാവി എന്താകും എന്നതിന്റെ കൃത്യമായ സൂചനകൾ കൂടി ഇതിലുണ്ട്. മുഖ്യധാരാചർച്ചകൾ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത് അന്യായമായ കുടിയൊഴിപ്പിക്കലിലാണ്.

എന്നാൽ, ഇപ്പോൾ യു.പിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് വംശീയതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ഏതുവിധേനയും നടപ്പിലാക്കുമെന്ന് പ്രതിജ്ഞചെയ്ത ഒരു ഭരണകൂടത്തിന്റെ വംശഹത്യാപരമായ വേട്ടയാടലാണ്.

കൃത്യം രണ്ടര വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ എൻ.ആർ.സി-സി.എ.എ വിരുദ്ധ സമരങ്ങൾ അരങ്ങേറിയത്. ദേശരാഷ്ട്രത്തിലെ ഒരു വ്യക്തിയെ നിർവചിക്കുന്ന അടിസ്ഥാനഘടകമാണ് പൗരത്വമെന്നതിനാലാണ് ദേശീയപാത തടഞ്ഞുകൊണ്ടുള്ള പ്രക്ഷോഭങ്ങളിലേക്ക് അതു വഴിവെച്ചത്.

പൗരത്വം റദ്ദാക്കപ്പെടുന്നവർ എല്ലാ മൗലികാവകാശങ്ങളിൽനിന്നും എല്ലാ സാമൂഹിക-രാഷ്ട്രീയ അവകാശങ്ങളിൽനിന്നും പുറത്താക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നു. എന്നാൽ, 2022ൽ എത്തുമ്പോൾ 'ബുൾഡോസർ രാജി'ലൂടെ നമ്മൾ ഈ യാഥാർഥ്യം അക്ഷരാർഥത്തിൽ അഭിമുഖീകരിക്കുകയാണ്. ഏതൊന്നിനെ ചൂണ്ടിക്കാട്ടിയാണോ ആളുകൾ അന്ന് തെരുവിലിറങ്ങിയത് അത് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു.

നിയമവിരുദ്ധമായ കുടിയൊഴിപ്പിക്കൽ

മണ്ണുമാന്തി യന്ത്രമുരുട്ടി മുസ്ലിം സമുദായത്തിന്റെ ജീവിതം തകർക്കുന്ന തന്ത്രം സംഘ്പരിവാർ പയറ്റിത്തുടങ്ങിയിട്ട് കുറച്ച് ആഴ്ചകളായി. ഹനുമാൻ ജയന്തി അടക്കമുള്ള ആഘോഷങ്ങൾക്കിടയിൽ അക്രമങ്ങൾ അരങ്ങേറുകയും കൃത്യമായ നഷ്ടം ഒരുവിഭാഗത്തിന് സംഭവിക്കുകയും തൊട്ടുപിന്നാലെ അതേ ഇരകളെ വേട്ടക്കാരായി ചിത്രീകരിച്ചുകൊണ്ട് അവരുടെ വീടുകൾ തകർക്കുന്ന രംഗങ്ങൾക്ക് ഇന്ത്യൻ തലസ്ഥാനം സാക്ഷിയായിരുന്നു. അധികാരികൾ അതിനെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കലാണെന്ന് പൊതുധാരയിൽ ന്യായീകരിക്കുകയും അതേസമയം, ആക്രമികൾക്കുനേരെയുള്ള തങ്ങളുടെ നടപടിയാണെന്ന് അണികളോട് വീമ്പുപറയുകയും ചെയ്യുന്ന പ്രതിഭാസം നമ്മൾ കണ്ടതാണ്.

2008-09 സാമ്പത്തിക സർവേ പ്രകാരം മൊത്തം നഗര ജനസംഖ്യയുടെ 23.7 ശതമാനം മാത്രം ആസൂത്രിത കോളനികളിൽ താമസിക്കുന്ന ഡൽഹിയിൽ മുസ്ലിം വീടുകളും കടകളും തിരഞ്ഞെടുത്ത് പൊളിക്കുന്നതിൽ ഭരണകൂടം കണ്ടെത്തുന്ന ആനന്ദം ഒരിക്കലും നിയമം നടപ്പിലാക്കിയതിന്റേതല്ലെന്ന് വ്യക്തം. എന്നു മാത്രമല്ല, തങ്ങളുടെ വംശീയ അജണ്ട പരോക്ഷമായി നടത്തേണ്ട ഭാരംപോലും സംഘ്പരിവാർ ഭരണകൂടത്തിനില്ലെന്നതിന്റെ ഉദാഹരണമാണ് വസ്തുതാപരമായി പോലും നിലനിൽക്കാത്ത നടപടികൾ നിയമമാകുന്ന കാഴ്ച. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച മുസ്ലിം കൂട്ടങ്ങളോടും യോഗി സർക്കാർ പ്രവർത്തിച്ചത് സമാന സ്വഭാവത്തിലാണ്. അലഹബാദിൽ നടന്ന അക്രമങ്ങളുടെ 'സൂത്രധാരനായി' മുദ്രകുത്തി ജാവേദ് മുഹമ്മദിനെ അറസ്റ്റു ചെയ്യുകയും തൊട്ടടുത്ത ദിവസം അദ്ദേഹം താമസിക്കുന്ന വീട് തകർക്കുകയും ചെയ്തത് ദേശീയ മാധ്യമങ്ങൾ 'ബുൾഡോസർ നീതി' എന്ന തലക്കെട്ടിൽ ആഘോഷിച്ചു. തന്റെ ഉടമസ്ഥതയിലില്ലാത്ത വീടിന് എതിരെയുള്ള നോട്ടീസാണ് ജാവേദ് മുഹമ്മദ് മുൻകൂട്ടി നൽകിയിരുന്നു എന്ന് അധികൃതർ അവകാശപ്പെടുന്നത്. 20 വർഷമായി കൃത്യമായി നികുതി അടച്ചുകൊണ്ടിരിക്കുന്ന വീട് അനധികൃതം ആവുകയും ഭരണഘടനയിൽ എവിടെയും ഇല്ലാത്ത വീട് തകർക്കൽ നിയമവും ആകുന്നത് പൗരജനങ്ങളുടെ ജീവനും അവരുടെ ജീവിതത്തിനും സ്വത്തിനും മേലുള്ള പരമാധികാരം ഭരണകൂടത്തിനുമേൽ വരുകയും, അതേസമയം പൗരരെന്ന പേരിലുള്ള ഒരു പരിഗണനക്കും അർഹതയില്ലാത്ത വിഭാഗമായി മുസ്ലിംകളെ കാണുകയും ചെയ്യുന്നതുകൊണ്ടാണ്.

'ബദ് ലാവ് - പ്രതികാരം! സി.എ.എ സമരകാലഘട്ടത്തിൽ സമരക്കാർക്കു നേരെ യു.പി മുഖ്യമന്ത്രി പ്രയോഗിച്ച പദമാണിത്. ഇന്ന് അതേ പ്രക്രിയ 'നീതി' എന്ന പേരിലാണ് നടപ്പിലാക്കുന്നത്. പ്രവാചക നിന്ദക്കെതിരെ ആഗോളതലത്തിൽ ഉയർന്ന സമ്മർദത്തിെൻറ ഫലമായി തങ്ങളുടെ ദേശീയവക്താവിനെ പാർട്ടിയിൽനിന്ന് സസ്പൻഡ് ചെയ്യേണ്ടിവന്നതിന്റെ നിരാശ ബി.ജെ.പി ഭരണകൂടങ്ങൾ തീർക്കുന്നത് അതിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ആളുകൾക്കെതിരെയാണ്.

തെരുവിൽ പ്രതിഷേധ പ്രകടനവുമായി ഇറങ്ങുന്ന എല്ലാ മനുഷ്യർക്കുമെതിരെ ഭരണകൂടത്തിന് ഇതേ നിലപാടാണോ? ഈ കുറിപ്പെഴുതുേമ്പാഴും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനുകൾ കത്തിയാളുകയാണ്, ആംബുലൻസുകൾപോലും ഒഴിവാക്കപ്പെടാതെ തച്ചുതകർക്കപ്പെടുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച ആളുകളുടെ വീടുകൾ തേടി ബുൾഡോസറുകൾ പുറപ്പെട്ടുവോ? ഒരിക്കലുമില്ല, എന്തെന്നാൽ പൗരത്വ നിയമം ചുട്ടെടുക്കുന്ന വേളയിൽതന്നെ രാജ്യത്ത് പൗരജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഭരണകൂടം കൃത്യമായ അതിരടയാളങ്ങൾ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു.

Tags:    
News Summary - Bulldozer Raj in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.