ഭാരത് ജോഡോ യാത്രാ വേളയിൽ ജനങ്ങളെ ചേർത്തുപിടിക്കുന്ന രാഹുൽ ഗാന്ധി (ഫയൽ ചിത്രം/PTI)

ഇ​നി​യെ​ങ്കി​ലും മ​ന​സ്സി​ലാ​ക്കു​ക കോ​ൺ​ഗ്ര​സ് തോ​റ്റ​തി​ന്റെ കാ​ര​ണം

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തി​നു​ശേ​ഷം പൊ​തു​സ​മൂ​ഹ​ത്തെ നി​രാ​ശ​പ്പെ​ടു​ത്തി​യ​താ​ണ് ജ​നം കോ​ൺ​ഗ്ര​സി​നെ കൈ​യൊ​ഴി​യാ​ൻ കാ​ര​ണ​മെ​ന്ന് നി​രീ​ക്ഷി​ക്കു​ന്നു ബോ​ളി​വു​ഡി​ലെ തി​ര​ക്ക​ഥാ​കൃ​ത്ത് ദ​റാ​ബ് ഫാ​റൂ​ഖി

പ്രി​യ​പ്പെ​ട്ട രാ​ഹു​ൽ ഗാ​ന്ധി,

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നും താ​ങ്ക​ളു​ടെ പാ​ർ​ട്ടി​ക്ക് വി​ജ​യം സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ക്കാ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന​ത് ആ​രും താ​ങ്ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു ത​ന്നി​ട്ടു​ണ്ടാ​വാ​ൻ ഇ​ട​യി​ല്ല. ആ​രെ​ങ്കി​ലും അ​ത് വ്യ​ക്ത​മാ​യി തു​റ​ന്നു​പ​റ​യാ​ൻ സ​മ​യ​മാ​യി​രി​ക്കു​ന്നു​വെ​ന്ന​തി​നാ​ൽ വേ​ദ​നാ​ജ​ന​ക​മാ​യ ചി​ല സ​ത്യ​ങ്ങ​ൾ ഞാ​ൻ പ​റ​ഞ്ഞു​ത​രാം.

ആ​ദ്യം, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ങ്ങ​ൾ​ക്ക് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ങ്ങ​നെ​യെ​ന്ന് ഞാ​ൻ വി​ശ​ദീ​ക​രി​ക്കാം.

കോ​ൺ​ഗ്ര​സ് ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ൾ താ​ങ്ക​ളോ​ട് പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്:

1. ഭാ​ര​ത് ജോ​ഡോ യാ​ത്ര കാ​ര​ണ​മാ​ണ്

2. നി​ങ്ങ​ളൊ​രു ബ​ഹു​ജ​ന നേ​താ​വാ​യി​രി​ക്കു​ന്നു

3. തെ​ര​ഞ്ഞെ​ടു​പ്പി​ലു​ട​നീ​ളം ജ​നം മോ​ദി​ക്കെ​തി​രെ പോ​രാ​ടി

4. കോ​ൺ​ഗ്ര​സി​ന്റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണം ശ​ക്ത​മാ​യി​രു​ന്നു

5. ഇ​ൻ​ഡ്യ മു​ന്ന​ണി ഒ​രു സേ​ന ക​ണ​ക്കെ പ്ര​വ​ർ​ത്തി​ച്ചു.

ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം ഒ​രു പ​രി​ധി​വ​രെ​യോ പ​രോ​ക്ഷ​മാ​യോ ശ​രി​യാ​ണെ​ങ്കി​ലും യ​ഥാ​ർ​ഥ കാ​ര​ണം അ​തൊ​ന്നു​മ​ല്ല.

സ​ത്യ​ത്തി​ൽ, താ​ങ്ക​ളൊ​രു ബ​ഹു​ജ​ന നേ​താ​വാ​യി മാ​റി​യി​ട്ടൊ​ന്നു​മി​ല്ല. പ​ക്ഷേ, താ​ങ്ക​ൾ ന​ട​ത്തി​യ ഭാ​ര​ത് ജോ​ഡോ യാ​ത്ര ജ​ന​ങ്ങ​ൾ​ക്ക് അ​ത്ത​ര​ത്തി​ലെ ഒ​രു പ്ര​തീ​ക്ഷ​യു​ടെ തി​ള​ക്കം പ​ക​ർ​ന്നി​രു​ന്നു. ജ​നം മോ​ദി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​രാ​ടി, പ്ര​ത്യേ​കി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ. എ​ന്തു​കൊ​ണ്ടാ​യി​രു​ന്നു അ​തെ​ന്ന് താ​ങ്ക​ൾ എ​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ? കോ​ൺ​ഗ്ര​സി​ന്റെ സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണ​വും വി​ജ​യ​ക​ര​മാ​യി​രു​ന്നു. അ​ത് എ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്ന് അ​ന്വേ​ഷി​ച്ചി​ട്ടു​ണ്ടോ?

ഇ​നി അ​തി​ന്റെ നി​ജ​സ്ഥി​തി പ​റ​യാം:

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ, പൊ​തു​സ​മൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള മ​ത​നി​ര​പേ​ക്ഷ​ത​യി​ൽ വി​ശ്വ​സി​ക്കു​ന്ന വി​ദ്യാ​സ​മ്പ​ന്ന​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ നി​ങ്ങ​ൾ പ്ര​ചോ​ദി​പ്പി​ച്ചു. ഈ ​ആ​യി​ര​ക്ക​ണ​ക്കി​ന് യോ​ദ്ധാ​ക്ക​ൾ നി​ങ്ങ​ൾ​ക്കാ​യി നി​ര​ന്ത​രം പോ​രാ​ടി, സം​ഘി​ക​ളെ നേ​രി​ടാ​നും സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണ​ത്തെ പി​ന്തു​ണ​ക്കാ​നും എ​ല്ലാ ദി​വ​സ​വും സ​മ​യം ചെ​ല​വി​ട്ടു, എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി, അ​വ​ർ ഒ​രു ബൃ​ഹ​ത് ആ​ഖ്യാ​നം ത​ന്നെ സൃ​ഷ്ടി​ച്ചു. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​നം സാ​ധ്യ​മാ​ക്കി​യ​ത് അ​വ​രാ​ണ്. അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ൾ സ​ജീ​വ​മ​ല്ല. ഞാ​നും അ​ക്കൂ​ട്ട​ത്തി​ൽ ഒ​രാ​ളാ​ണ്.

ഞ​ങ്ങ​ൾ താ​ങ്ക​ളെ പി​ന്തു​ണ​ക്കു​ന്നു​ണ്ട്, പ​ക്ഷേ നി​ങ്ങ​ളെ​യും കോ​ൺ​ഗ്ര​സി​നെ ആ​കെ​ത്ത​ന്നെ​യും ഞ​ങ്ങ​ൾ​ക്ക് മ​ടു​ത്തി​രി​ക്കു​ന്നു. ആ​ളു​ക​ളു​ടെ പ്ര​യ​ത്ന​ങ്ങ​ളെ​യും സം​ഭാ​വ​ന​ക​ളെ​യും നി​സ്സാ​ര​മാ​യി കാ​ണു​ന്ന​തി​ൽ സ​വി​ശേ​ഷ വൈ​ദ​ഗ്ദ്ധ്യ​മു​ള്ള ഒ​രു പ്ര​സ്ഥാ​ന​മാ​ണ് കോ​ൺ​ഗ്ര​സ്. നി​ങ്ങ​ൾ മൃ​ദു ഹി​ന്ദു​ത്വ​ത്തി​ലേ​ക്ക് വ​ഴു​തി​വീ​ഴു​ന്ന​ത് കാ​ണു​മ്പോ​ൾ, നി​ങ്ങ​ൾ മ​ത​നി​ര​പേ​ക്ഷ​ത​ക്കു​വേ​ണ്ടി ശ​ക്ത​മാ​യി നി​ല​കൊ​ള്ളു​ന്നി​ല്ലെ​ന്നും പു​രോ​ഗ​മ​നാ​ത്മ​ക​മാ​യ ഒ​രു ആ​വാ​സ​വ്യ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന​തി​ൽ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും അ​വ​ർ തി​രി​ച്ച​റി​യു​ന്നു, നി​രാ​ശ​രാ​കു​ന്നു.

പ​ക്ഷേ, എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി, അ​വ​ർ പ്ര​ത്യ​യ​ശാ​സ്ത്ര ബോ​ധ്യ​മു​ള്ള വ്യ​ക്തി​ക​ളാ​ണെ​ന്ന് നി​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം; സം​ഘി​ക​ളു​ടെ ഇ​ക്കോ സി​സ്റ്റ​ത്തെ നേ​രി​ടാ​ൻ അ​വ​ർ​ക്കേ ക​ഴി​യൂ. നി​ല​വി​ൽ അ​വ​ർ​ക്ക് താ​ങ്ക​ളി​ലും കോ​ൺ​ഗ്ര​സി​ലും വി​ശ്വാ​സം ന​ഷ്ട​മാ​യി​രി​ക്കു​ന്നു.

ഞാ​ൻ ഒ​രു​കാ​ര്യം കൂ​ടി പ​റ​യ​ട്ടെ, ആ​ഖ്യാ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് നി​ങ്ങ​ളു​ടെ സം​ഘ​ത്തി​ന് യാ​തൊ​രു ധാ​ര​ണ​യു​മി​ല്ലാ​ത്ത​തി​നാ​ൽ ഭാ​വി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ൺ​ഗ്ര​സ് തോ​ൽ​ക്കും; പ്രാ​ഥ​മി​ക​മാ​യി കോ​ൺ​​ഗ്ര​സ് നേ​താ​ക്ക​ൾ സ​വി​ശേ​ഷാ​ധി​കാ​ര​മു​ള്ള പ​ഴ​ഞ്ച​ൻ ചി​ന്ത​യു​മാ​യി ന​ട​ക്കു​ന്ന​വ​രാ​ണ്, ക്രി​യാ​ത്മ​ക​മാ​യി ക​ഥ പ​റ​യാ​ൻ​പോ​ലും ക​ഴി​വി​ല്ലാ​ത്ത​വ​ർ.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ എ​ല്ലാ​യ്പോ​ഴും വൈ​കാ​രി​ക​മാ​യ ഒ​രു വി​ഷ​യ​ത്തി​ലൂ​ന്നി​യാ​ണ്, അ​വ എ​ന്താ​ണെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യി​ല്ല. ഇ​ന്ത്യ​യി​ലെ പൗ​ര​സ​മൂ​ഹം പ​ക്ഷേ അ​ങ്ങ​നെ​യ​ല്ല. കാ​ര​ണം അ​തി​ൽ ക​ലാ​കാ​ര​ന്മാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും മ​റ്റ് പ്ര​ഫ​ഷ​ണ​ലു​ക​ളു​മു​ൾ​പ്പെ​ടെ ജീ​വി​ത​ത്തി​ന്റെ എ​ല്ലാ തു​റ​ക​ളി​ൽ​നി​ന്നു​മു​ള്ള ആ​ളു​ക​ളു​ണ്ട്. അ​വ​രെ​ല്ലാം മി​ക​ച്ച ക​ഥ പ​റ​ച്ചി​ലു​കാ​രാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ എ​ല്ലാ​യ്പോ​ഴും വി​ജ​യി​ക്കു​ന്ന​ത് വൈ​കാ​രി​ക​മാ​യ ആ​ഖ്യാ​ന​ത്തി​ലൂ​ടെ​യാ​ണ്.

2024ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ങ്ക​ള​ത് ക​ണ്ട​താ​ണ്; അ​വ​ർ ന​ല്ല രീ​തി​യി​ൽ പ​ണി​യെ​ടു​ത്തു. നി​ങ്ങ​ളു​ടെ ഉ​പ​ദേ​ശ​ക​രെ​ക്കാ​ൾ ജ​നം പ​റ​യു​ന്ന​ത് ശ്ര​ദ്ധി​ക്കു​ക. അ​വ​രെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും അ​വ​രു​ടെ മൂ​ല്യ​ങ്ങ​ളു​മാ​യി താ​ദാ​ത്മ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ക. നി​ങ്ങ​ൾ അ​വ​രെ പ്ര​ചോ​ദി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ, സം​ഘി​ക​ൾ​ക്ക് ചെ​റു​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു ബൃ​ഹ​ത് ആ​ഖ്യാ​നം അ​വ​ർ നി​ങ്ങ​ൾ​ക്കാ​യി ത​യാ​റാ​ക്കും.

ഇ​ന്ത്യ​ൻ പൊ​തു​സ​മൂ​ഹ​ത്തി​ന്റെ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​രോ​ഗ​മ​നാ​ത്മ​ക​മാ​യ ഒ​രു ആ​വാ​സ​വ്യ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന പ​ക്ഷം, ഇ​നി​യൊ​രി​ക്ക​ലും നി​ങ്ങ​ൾ​ക്ക് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​നാ​വി​ല്ല.

ഞാ​ൻ പ​റ​യു​ന്ന​ത് അ​ൽ​പം പ​രു​ഷ​മാ​യി​ട്ടാ​ണെ​ന്ന് തോ​ന്നി​യേ​ക്കാം. പ​ക്ഷേ, ഇ​ത് താ​ങ്ക​ൾ അം​ഗീ​ക​രി​ക്കേ​ണ്ട ഭ​യാ​ന​ക​മാ​യ ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. സം​ഘി​ക​ൾ വി​ജ​യി​ക്കു​ന്ന​ത് അ​വ​രു​ടെ ആ​വാ​സ​വ്യ​വ​സ്ഥ അ​വ​ർ​ക്കു​വേ​ണ്ടി ക​ഠി​ന​മാ​യി പോ​രാ​ടു​ന്ന​തി​നാ​ലാ​ണ്.

ഇ​പ്പ​റ​ഞ്ഞ​തു പോ​ലൊ​രു ആ​വാ​സ​വ്യ​വ​സ്ഥ കു​റ​ച്ചു​കാ​ലം നി​ങ്ങ​ൾ​ക്കു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ നി​ങ്ങ​ൾ​ക്ക​ത് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​നി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് താ​ങ്ക​ളാ​ണ്; വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ, അ​തി​നു​ത​കു​ന്ന ഒ​രു ആ​വാ​സ​വ്യ​വ​സ്ഥ നി​ർ​മി​ക്കു​ക. എ​ന്നെ വി​ശ്വ​സി​ക്കൂ, ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ അ​തി​നൊ​രു​ക്ക​മാ​ണ്; എ​ന്നി​രു​ന്നാ​ലും, നി​ങ്ങ​ൾ അ​വ​രു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നു​വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന​തു​വ​രെ അ​വ​ർ നി​ങ്ങ​ൾ​ക്കു​വേ​ണ്ടി പോ​രാ​ടു​ക​യി​ല്ല.

‘ഇ​ന്ത്യ എ​ന്ന ആ​ശ​യ’​മാ​ണ് അ​വ​രു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം!

Tags:    
News Summary - Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT