ഡോ. ​കെ.​എ​സ്. മ​ണി​ലാ​ൽ: സ​സ്യ​സ​മ്പ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ജീ​വി​തം

പരിഭാഷപ്പെടുത്തുക മാത്രമല്ല, 27 വർഷം നീണ്ട പ്രയത്നം കൊണ്ട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന 742ൽ ഒന്നൊഴികെ മുഴുവൻ ചെടികളെയും കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് കണ്ടെത്തി ഉണക്കി ഹെർബറിയത്തിൽ സൂക്ഷിക്കുകയും ചെയ്‌തിട്ടുണ്ട് മണിലാലും കൂട്ടരും സ​സ്യ സ​മ്പ​ത്തി​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച ഡോ. ​കെ.​എ​സ്. മ​ണി​ലാ​ലി​​ന്റെ ഗ​വേ​ഷ​ണ വ​ഴി​ക​ൾ ക​ല്ലും മു​ള്ളും നി​റ​ഞ്ഞ​താ​യി​രു​ന്നു. ഉ​പാ​സ​ന പോ​ലെ ഏ​റ്റെ​ടു​ത്ത ആ ​ചു​മ​ത​ല ക​ഠി​നാ​ധ്വാ​നം നി​റ​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 1973ൽ ​സൈ​ല​ൻ​റ് വാ​ലി പ​ദ്ധ​തി​ക്ക്...

പരിഭാഷപ്പെടുത്തുക മാത്രമല്ല, 27 വർഷം നീണ്ട പ്രയത്നം കൊണ്ട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന 742ൽ ഒന്നൊഴികെ മുഴുവൻ ചെടികളെയും കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് കണ്ടെത്തി ഉണക്കി ഹെർബറിയത്തിൽ സൂക്ഷിക്കുകയും ചെയ്‌തിട്ടുണ്ട് മണിലാലും കൂട്ടരും

സ​സ്യ സ​മ്പ​ത്തി​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച ഡോ. ​കെ.​എ​സ്. മ​ണി​ലാ​ലി​​ന്റെ ഗ​വേ​ഷ​ണ വ​ഴി​ക​ൾ ക​ല്ലും മു​ള്ളും നി​റ​ഞ്ഞ​താ​യി​രു​ന്നു. ഉ​പാ​സ​ന പോ​ലെ ഏ​റ്റെ​ടു​ത്ത ആ ​ചു​മ​ത​ല ക​ഠി​നാ​ധ്വാ​നം നി​റ​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 1973ൽ ​സൈ​ല​ൻ​റ് വാ​ലി പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ ​മേ​ഖ​ല​യി​ലെ പു​ഷ്പി​ത​സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നാ​യ പ്ര​ഫ. കെ.​എ​സ്. മ​ണി​ലാ​ലി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. നാ​ലു​വ​ർ​ഷ​ത്തോ​ളം നി​ബി​ഡ​വ​ന​ത്തി​ൽ വി​ഷ​സ​ർ​പ്പ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ക​ന​ത്ത മ​ഴ​യെ​യും കൂ​സാ​തെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി സൈ​ല​ൻ​റ് വാ​ലി പ​ദ്ധ​തി​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. അ​റി​യ​പ്പെ​ടു​ന്ന സ​സ്യ​ശാ​സ്ത്ര​ജ്ഞ​ൻ, ദീ​ർ​ഘ​ദ​ർ​ശി​യാ​യ അ​ധ്യാ​പ​ക​ൻ, ഇ​ന്ത്യ​യി​ൽ സ​സ്യ​വ​ർ​ഗീ​ക​ര​ണ ശാ​സ്ത്ര​ത്തി​ന് പു​തി​യ മാ​നം ന​ൽ​കി​യ വ്യ​ക്തി, സ​സ്യ​വ​ർ​ഗീ​ക​ര​ണ ജേ​ണ​ലാ​യ ‘റീ​ഡി​യ’​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ, 200 ലേ​റെ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ​യും 15 പു​സ്ത​ക​ങ്ങ​ളു​ടെ​യും ര​ച​യി​താ​വ്-​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ച പ്ര​ഫ. കെ.​എ​സ്. മ​ണി​ലാ​ലി​നെ വേ​റി​ട്ട് നി​ർ​ത്തു​ന്ന​ത്, പ​ക്ഷേ ഈ ​നേ​ട്ട​ങ്ങ​ളൊ​ന്നു​മ​ല്ല. കേ​ര​ളീ​യ​രു​ടെ പ​ര​മ്പ​രാ​ഗ​ത വൈ​ദ്യ​വി​ജ്ഞാ​ന​ത്തി​ന്റെ അ​മൂ​ല്യ​ഖ​നി​യാ​യ ‘ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ്’ ഇം​ഗ്ലീ​ഷി​ലേ​ക്കും തു​ട​ർ​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്കും പ​രി​ഭാ​ഷ​പ്പെ​ടു​ത്തി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്രാ​പ്യ​മാ​യ രീ​തി​യി​ലാ​ക്കി​യെ​ന്ന​താ​ണ്.

കേ​ര​ള​ത്തി​ലെ സ​സ്യ​സ​മ്പ​ത്തി​നെ​ക്കു​റി​ച്ച്, 17ാം നൂ​റ്റാ​ണ്ടി​ൽ കൊ​ച്ചി​യി​ൽ ഡ​ച്ച് ഗ​വ​ർ​ണ​റാ​യി​രു​ന്ന ഹെൻറി​ക് ആ​ഡ്രി​യാ​ൻ വാ​ൻ​റീ​ഡി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ് എ​ഴു​ത​പ്പെ​ടു​ന്ന​ത്. 12 വാ​ള്യ​ങ്ങ​ളാ​യി 1678 മു​ത​ൽ 1693 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ആം​സ്റ്റ​ർ​ഡാ​മി​ൽ​നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ഈ ​പു​സ്ത​ക​ത്തി​ൽ ന​മ്മു​ടെ നാ​ട്ടി​ലെ 742 സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ​ചി​ത്ര വി​വ​ര​ണ​ങ്ങ​ൾ, ഔ​ഷ​ധോ​പ​യോ​ഗ​ങ്ങ​ൾ, ചി​കി​ത്സാ​വി​ധി​ക​ൾ എ​ന്നി​വ​യാ​ണു​ള്ള​ത്. മ​ല​യാ​ളി വൈ​ദ്യ​ന്മാ​ർ പ​റ​ഞ്ഞു​കൊ​ടു​ത്ത വി​വ​ര​ങ്ങ​ൾ പോ​ർ​ചു​ഗീ​സ് ഭാ​ഷ​യി​ൽ എ​ഴു​തി​യെ​ടു​ക്കു​ക​യും പി​ന്നീ​ട് ഡ​ച്ചി​ലേ​ക്ക് മൊ​ഴി​മാ​റ്റു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ​ച്ചി​ൽ നി​ന്ന് ലാ​റ്റി​ൻ ഭാ​ഷ​യി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി.

ലാ​റ്റി​ൻ ഭാ​ഷ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കൃ​തി​യു​ടെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യാ​ണ് മ​ണി​ലാ​ൽ നി​ർ​വ​ഹി​ച്ച​ത്. ഇ​ത് 2003ൽ ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ദ്ധീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഇം​ഗ്ലീ​ഷി​ൽ നി​ന്ന് മ​ണി​ലാ​ൽ മ​ല​യാ​ള​ത്തി​ലേ​ക്ക് ചെ​യ്ത പു​സ്ത​കം 2008ൽ ​പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടു. പ്ര​ഫ. മ​ണി​ലാ​ലി​ന്റെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ ‘‘ഈ ​മ​ല​യാ​ള പ​തി​പ്പി​ന്റെ പ്ര​സി​ദ്ധീ​ക​ര​ണം കൊ​ണ്ട് ഒ​രു വൃ​ത്തം പൂ​ർ​ത്തി​യാ​ക്ക​പ്പെ​ടു​ക​യാ​ണ്. മ​ല​യാ​ളം - പോ​ർ​ചു​ഗീ​സ്- ഡ​ച്ച്- ലാ​റ്റി​ൻ- ഇം​ഗ്ലീ​ഷ്- മ​ല​യാ​ളം എ​ന്ന വൃ​ത്തം പൂ​ർ​ണ​മാ​കാ​ൻ 330 വ​ർ​ഷം വേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു’’.

മ​ല​യാ​ള​വും ലാ​റ്റി​നും ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​രു​ന്നു മൂ​ന്ന് നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​ള്ളി​ൽ. പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും പ​രി​ഭാ​ഷ വെ​ല്ലു​വി​ളി​യു​യ​ർ​ത്തി. ലാ​റ്റി​ൻ വ​ശ​മി​ല്ലാ​ത്ത മ​ണി​ലാ​ൽ, നി​ര​വ​ധി വൈ​ദി​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​ർ​ജ​മ നി​ർ​വ​ഹി​ക്കാ​ൻ 12 വ​ർ​ഷ​ത്തോ​ളം വാ​രാ​ന്ത്യ​ങ്ങ​ളി​ൽ തേ​ഞ്ഞി​പ്പ​ല​ത്തു​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ബ​സ് യാ​ത്ര ചെ​യ്യു​മാ​യി​രു​ന്നു. അ​ധ്യാ​പ​ക ജോ​ലി​യു​ടെ ഇ​ട​വേ​ള​ക​ളി​ലാ​ണ് അ​ദ്ദേ​ഹം ഹോ​ർ​ത്തൂ​സി​നു​വേ​ണ്ടി സ​മ​യം ചെ​ല​വ​ഴി​ച്ചി​രു​ന്ന​തെ​ന്നോ​ർ​ക്ക​ണം.

1958ൽ ​വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ഡ​റാ​ഡൂ​ണി​ലെ വ​ന​ഗ​വേ​ഷ​ണ ലൈ​ബ്ര​റി​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യി ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ് ലാ​റ്റി​ൻ പ​തി​പ്പ് വാ​യി​ക്കു​ന്ന​തു​മു​ത​ൽ 2008ൽ ​അ​തി​ന്റെ മ​ല​യാ​ളം പ​തി​പ്പ് പ്ര​സി​ദ്ധീ​കൃ​ത​മാ​കു​ന്ന​തു​വ​രെ, നീ​ണ്ട അ​മ്പ​ത് വ​ർ​ഷ​ത്തെ പ്ര​യ​ത്ന​മാ​ണ്‌ അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്.

പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, 27 വ​ർ​ഷം നീ​ണ്ട പ്ര​യ​ത്നം കൊ​ണ്ട് പു​സ്ത​ക​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന 742ൽ ​ഒ​ന്നൊ​ഴി​കെ മു​ഴു​വ​ൻ ചെ​ടി​ക​ളെ​യും കേ​ര​ള​ത്തി​ന്റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി ഉ​ണ​ക്കി ഹെ​ർ​ബ​റി​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യും ചെ​യ്‌​തി​ട്ടു​ണ്ട് മ​ണി​ലാ​ലും കൂ​ട്ട​രും.

‘‘എ​ഴു​തു​ന്നെ​ങ്കി​ൽ ഹോ​ർ​ത്തൂ​സ് പോ​ലൊ​രു പു​സ്ത​ക​മെ​ഴു​ത​ണ​മെ​ന്ന’’ അ​മ്മ​യു​ടെ അ​ഭി​പ്രാ​യ​വും അ​ച്ഛ​ന്റെ പ​ത്ര​ശേ​ഖ​ര​ണ​ത്തി​ലെ ഹോ​ർ​ത്തൂ​സി​നെ​ക്കു​റി​ച്ചു​ള്ള ക്ലി​പ്പി​ങ്ങു​ക​ളും അ​ദ്ദേ​ഹ​ത്തെ പ​രോ​ക്ഷ​മാ​യി ഈ ​ഉ​ദ്യ​മ​ത്തി​ന് പ്രാ​പ്ത​നാ​ക്കി​യി​രി​ക്ക​ണം.

ഈ ​പു​സ്ത​കം ല​ഭ്യ​മ​ല്ലാ​തി​രു​ന്ന കാ​ല​ത്ത്, കോ​യ​മ്പ​ത്തൂ​രി​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പു​സ്ത​ക​ത്തി​ന്റെ പേ​ജു​ക​ളു​ടെ 5000 സ്നാ​പ്പു​ക​ൾ എ​ടു​ക്കാ​ൻ 25,000 രൂ​പ ചെ​ല​വാ​ക്കി​യ വ്യ​ക്തി​യാ​ണ് മ​ണി​ലാ​ൽ. അ​ന്ന് അ​ഞ്ചേ​ക്ക​ർ നി​ലം വാ​ങ്ങാ​ൻ ഉ​ത​കു​മാ​യി​രു​ന്നു ആ ​തു​ക. ബ്രി​ട്ട​ൻ, അ​മേ​രി​ക്ക, നെ​ത​ർ​ല​ൻ​ഡ്, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ വി​വ​ര​ശേ​ഖ​ര​ണ​ങ്ങ​ൾ​ക്കും വ്യ​ക്ത​ത​ക്കു​മാ​യി യാ​ത്ര​ചെ​യ്തു അ​ദ്ദേ​ഹം. വാ​ൻ റീ​ഡി​ന്റെ ഭൗ​തി​ക​ശ​രീ​രം അ​ട​ക്കം ചെ​യ്ത സൂ​റ​ത്തി​ലെ മു​സ്സോ​ളി​യം സ​ന്ദ​ർ​ശി​ച്ച് ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ഡ​ച്ച് എം​ബ​സി​ക്ക് വി​ശ​ദാം​ശ​ങ്ങ​ൾ​ക്കാ​യി അ​യ​ക്കു​ക​വ​ഴി, വി​സ്‌​മൃ​തി​യി​ലാ​ണ്ട ഒ​ര​ധ്യാ​യ​മാ​ണ് പൊ​ടി​ത​ട്ടി​യെ​ടു​ത്ത​ത്.

എ​ന്നാ​ൽ, അ​ര​നൂ​റ്റാ​ണ്ടി​ന്റെ അ​ക്ഷീ​ണ പ്ര​യ​ത്നം ത​ട്ടി​ൽ വെ​ച്ച് തൂ​ക്കി​നോ​ക്കാ​തെ, വാ​യ​ന​ക്കാ​രി​ലെ​ത്തി​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ച്ച അ​ദ്ദേ​ഹ​ത്തി​ന് അ​വ​ഗ​ണ​ന​യും അ​വ​ഹേ​ള​ന​വും മാ​ത്ര​മേ ജ​ന്മ​നാ​ട് സ​മ്മാ​നി​ച്ചി​ട്ടു​ള്ളൂ. മ​ല​യാ​ളി​ക​ൾ​ക്ക് എ​ത്ര​പേ​ർ​ക്ക് ഇ​ദ്ദേ​ഹ​ത്തെ അ​റി​യാ​മെ​ന്ന​തും ഒ​രു ചോ​ദ്യ​മാ​ണ്.

2011ൽ ​ഡ​ച്ച് അം​ബാ​സ​ഡ​ർ മ​ണി​ലാ​ലി​നെ കോ​ഴി​ക്കോ​ട്ടെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ചു, ബ​ഹു​മ​തി​പ​ത്രം ന​ൽ​കി ആ​ദ​രി​ച്ചു. 2012 ൽ, ‘​ഓ​ഫി​സ​ർ ഓ​ഫ് ദി ​ഓ​ർ​ഡ​ർ ഓ​റ​ഞ്ച്’ പു​ര​സ്‌​കാ​രം നെ​ത​ർ​ല​ൻ​ഡ്സ് രാ​ജ്ഞി പ്ര​ത്യേ​ക ദൂ​ത​ൻ മു​ഖേ​ന അ​യ​ച്ച് കോ​ഴി​ക്കോ​ട്ടെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. ഏ​റെ വൈ​കി​യാ​ണെ​ങ്കി​ലും മ​ണി​ലാ​ലി​ന്റെ പ്ര​തി​ഭ​യും പ​രി​ശ്ര​മ​വും പ​ത്മ​ശ്രീ​യി​ലൂ​ടെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. ആ ​പ്ര​യ​ത്ന​ത്തി​ന്റെ പ്രാ​ധാ​ന്യ​മ​റി​ഞ്ഞ് പി​ന്തു​ണ​യേ​കി​യ പ​ത്‌​നി ജ്യോ​ത്സ്ന, മ​ക​ൾ അ​നി​ത, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ പ​ങ്കും പ​റ​യാ​തെ വ​യ്യ.

Tags:    
News Summary - Dr KS manilal A life dedicated to the flora

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.