ഉങ്കളാൽ മുടിയുമാ ദളപതീ?

‘വി​ഘ​ട​ന​വാ​ദ രാ​ഷ്ട്രീ​യം ന​ട​ത്തു​ന്ന​വ​രാ​ണ് പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യി ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി​യു​ടെ മു​ഖ്യ​ശ​ത്രു. ദ്രാ​വി​ഡ മാ​തൃ​ക​യെ​ന്ന് പ​റ​ഞ്ഞ് പെ​രി​യാ​റു​ടെ​യും അ​ണ്ണാ​യു​ടെ​യും പേ​രു​പ​യോ​ഗ​പ്പെ​ടു​ത്തി ത​മി​ഴ​ക​ത്തെ ചൂ​ഷ​ണം ചെ​യ്ത് കൊ​ള്ള​യ​ടി​ക്കു​ന്ന കു​ടും​ബ സ്വാ​ർ​ഥ സം​ഘ​മാ​ണ് ന​മ്മു​ടെ ര​ണ്ടാം ശ​ത്രു’- ഒ​ക്ടോ​ബ​ർ 27ന് ​വി​ഴു​പ്പു​റം ജി​ല്ല​യി​ലെ വി​ക്കി​ര​വാ​ണ്ടി​യി​ൽ ത​ന്റെ രാ​ഷ്ട്രീ​യ ക​ക്ഷി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്റെ പ്ര​ഥ​മ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ന​ട​ൻ വി​ജ​യ് പ​റ​ഞ്ഞ പ​ഞ്ച് ഡ​യ​ലോ​ഗാ​ണി​ത്. പാ​ർ​ട്ടി​യു​ടെ...

‘വി​ഘ​ട​ന​വാ​ദ രാ​ഷ്ട്രീ​യം ന​ട​ത്തു​ന്ന​വ​രാ​ണ് പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യി ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി​യു​ടെ മു​ഖ്യ​ശ​ത്രു. ദ്രാ​വി​ഡ മാ​തൃ​ക​യെ​ന്ന് പ​റ​ഞ്ഞ് പെ​രി​യാ​റു​ടെ​യും അ​ണ്ണാ​യു​ടെ​യും പേ​രു​പ​യോ​ഗ​പ്പെ​ടു​ത്തി ത​മി​ഴ​ക​ത്തെ ചൂ​ഷ​ണം ചെ​യ്ത് കൊ​ള്ള​യ​ടി​ക്കു​ന്ന കു​ടും​ബ സ്വാ​ർ​ഥ സം​ഘ​മാ​ണ് ന​മ്മു​ടെ ര​ണ്ടാം ശ​ത്രു’- ഒ​ക്ടോ​ബ​ർ 27ന് ​വി​ഴു​പ്പു​റം ജി​ല്ല​യി​ലെ വി​ക്കി​ര​വാ​ണ്ടി​യി​ൽ ത​ന്റെ രാ​ഷ്ട്രീ​യ ക​ക്ഷി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്റെ പ്ര​ഥ​മ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ന​ട​ൻ വി​ജ​യ് പ​റ​ഞ്ഞ പ​ഞ്ച് ഡ​യ​ലോ​ഗാ​ണി​ത്. പാ​ർ​ട്ടി​യു​ടെ ആ​ദ്യ​സ​മ്മേ​ള​നം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ എ​ല്ലാ​വ​രും ഉ​ന്ന​യി​ക്കു​ന്ന​ത് ​ഒ​രേ ചോ​ദ്യം: ശി​വാ​ജി​യും ര​ജ​നി​യും ക​മ​ലും മോ​ഹി​ച്ചി​ട്ട് ന​ട​ക്കാ​ത്ത​ത് വി​ജ​യ് യെ​ക്കൊ​ണ്ട് സാ​ധി​ക്കു​മോ? - ചോ​ദ്യം തി​ക​ച്ചും ന്യാ​യ​മാ​ണ്.

ത​മി​ഴ​ക​ത്ത് സി​നി​മ​യും രാ​ഷ്ട്രീ​യ​വും ഇ​ഴ​ചേ​ർ​ന്ന് കി​ട​ക്കു​മ്പോ​ഴും പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​ത്തി​ലെ ക​ട​മ്പ​ക​ൾ ക​ട​ക്കാ​ൻ ഭൂ​രി​ഭാ​ഗം സി​നി​മ താ​ര​ങ്ങ​ൾ​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ത​മി​ഴ്നാ​ട്ടി​ൽ എം.​ജി.​ആ​റും ആ​ന്ധ്ര​യി​ൽ എ​ൻ.​ടി.​ആ​റും അ​ധി​കാ​രം സ്വ​ന്ത​മാ​ക്കി​യ​തു​പോ​ലെ ത​നി​ക്കും മു​ന്നേ​റാ​നാ​വു​മെ​ന്നാ​വാം താ​രം ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. എ​ന്നാ​ൽ, അ​ക്കാ​ല​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മ​ല്ല ഇ​ന്ന് ത​മി​ഴ​ക​ത്ത്.

മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും മ​ക​ൻ ഉ​ദ​യ്നി​ധി സ്റ്റാ​ലി​നും മു​ന്നി​ൽ​നി​ന്ന് ന​യി​ക്കു​ന്ന ഡി.​എം.​കെ​യെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ട്ട് പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. ഡി.​എം.​കെ​യു​ടെ സം​ഘ​ട​ന - സാ​മ്പ​ത്തി​ക​ശേ​ഷി മ​റി​ക​ട​ക്കാ​നും ചെ​റി​യ അ​ധ്വാ​നം പോ​രാ. വി​ജ​യ് യു​ടെ രം​ഗ​പ്ര​വേ​ശം മു​ന്നി​ൽ​ക​ണ്ടാ​ണ് ഡി.​എം.​കെ ഉ​ദ​യ്നി​ധി​യെ തി​ര​ക്കി​ട്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്.

സി​നി​മ​യി​ലെ​ന്ന​പോ​ലെ രാ​ഷ്ട്രീ​യ​ത്തി​ലും വി​ജ​യ് ന​ല്ല ‘ഹോം ​വ​ർ​ക്’ ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗം ഇ​തി​ന് തെ​ളി​വാ​ണ്. ഡി.​​എം.​കെ​യെ​യും ബി.​ജെ.​പി​യെ​യും നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച​പ്പോ​ഴും ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം ശി​ഥി​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ണ്ണാ ഡി.​എം.​കെ​യെ വി​ജ​യ് വി​മ​ർ​ശി​ച്ചി​ല്ല. അ​ണ്ണാ ഡി.​എം.​കെ വി​ട്ട് നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ടി.​വി.​കെ​യി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​ത​ന്നെ കാ​ര​ണം.

ഒ​ര​ർ​ഥ​ത്തി​ൽ അ​ണ്ണാ ഡി.​എം.​കെ​യെ രാ​ഷ്ട്രീ​യ​മാ​യി ‘ഹൈ​ജാ​ക്’ ചെ​യ്യാ​നു​ള്ള ത​ന്ത്രം. നേ​ര​ത്തേ ബി.​ജെ.​പി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ണ്ണാ ഡി.​എം.​കെ​യെ ത​ങ്ങ​ളു​ടെ ചൊ​ൽ​പ്പ​ടി​ക്ക് നി​ർ​ത്താ​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്നെ​ങ്കി​ലും പ​ദ്ധ​തി പാ​ളു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ബി.​ജെ.​പി​ക്കെ​തി​രെ എ​ട​പ്പാ​ടി പ​ള​നി​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ണ്ണാ ഡി.​എം.​കെ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​രു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ വി​ജ​യ്ക്ക് ക​ഴി​ഞ്ഞാ​ൽ ഡി.​എം.​കെ​ക്ക് അ​ത് വെ​ല്ലു​വി​ളി​യാ​വും.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യ് യെ ​അം​ഗീ​ക​രി​ക്കാ​ൻ എ​ട​പ്പാ​ടി പ​ള​നി​സാ​മി ത​യാ​റാ​കു​മെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​ന്ന​ര​വ​ർ​ഷം മാ​ത്രം ബാ​ക്കി​യി​രി​ക്കെ ടി.​വി.​കെ​യു​മാ​യി ഏ​തൊ​ക്കെ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ മു​ന്ന​ണി ബ​ന്ധ​മു​ണ്ടാ​ക്കു​മെ​ന്നറിയാനാണ് ത​മി​ഴ​ക രാ​ഷ്ട്രീ​യം കാ​ത്തി​രി​ക്കു​ന്ന​ത്. താ​ര​പ്പ​കി​ട്ടി​ൽ അം​ഗ​ര​ക്ഷ​ക​രു​ടെ അ​ക​മ്പ​ടി​യോ​ടെ മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന വി​ജ​യ്ക്ക് എ​ത്ര​മാ​ത്രം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​നാ​വു​മെ​ന്നാ​ണ് മ​റ്റൊ​രു ചോ​ദ്യം.

ത​മി​ഴ​ക​മെ​മ്പാ​ടും സ​ന്ന​ദ്ധ- സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന ര​സി​ക​ർ മ​ൺ​റ​ങ്ങ​ളെ​യാ​ണ് വി​ജ​യ് രാ​ഷ്ട്രീ​യ സം​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ​യാ​യി മാ​റ്റി​യ​ത്. വി​ക്കി​ര​വാ​ണ്ടി​യി​ലെ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും യു​വ​ജ​ന​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ, വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ അ​നു​ഭാ​വി​ക​ളാ​യ ആ​രാ​ധ​ക​രു​ടെ വോ​ട്ട് ഉ​റ​പ്പി​ക്കാ​നാ​വി​ല്ല. സം​ഘ​ട​നാ​പാ​ട​വ​മു​ള്ള നേ​തൃ​നി​ര​യി​ല്ലാ​ത്ത​തും ബൂ​ത്തു​ത​ല സം​ഘ​ട​നാ സം​വി​ധാ​ന​മി​ല്ലാ​ത്ത​തും ന്യൂ​ന​ത​യാ​ണ്. അ​ത്ര സു​പ​രി​ചി​ത​ന​ല്ലാ​ത്ത എ​ൻ. ആ​ന​ന്ദാ​ണ് ടി.​വി.​കെ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​ടു​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ താ​ഹി​റ എ​ന്ന വ​നി​ത​യെ പ്ര​ചാ​ര​ണ​വി​ഭാ​ഗം ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

വി​ജ​യ് യു​ടെ ക​ട​ന്നു​വ​ര​വ് ദ്രാ​വി​ഡ വോ​ട്ട് ബാ​ങ്കി​നെ ഭി​ന്നി​പ്പി​ക്കു​മെ​ന്ന​തി​നാ​ൽ ബി.​ജെ.​പി ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​ണ് ഡി.​എം.​കെ​യു​ടെ ബ​ലം. നീ​റ്റ്, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രാ​യ നി​ല​പാ​ടു​ള്ള വി​ജ​യ് ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ൽ ചെ​റു​ഭാ​ഗ​മെ​ങ്കി​ലും അ​ട​ർ​ത്തി​യെ​ടു​ക്കു​മെ​ന്നും ബി.​ജെ.​പി പ്ര​തീ​ക്ഷി​ക്കു​ന്നു.

 

എം.​ജി.​ രാമചന്ദ്രൻ

ശി​വാ​ജി​ മു​ത​ൽ സീ​മാ​ൻ​ വ​രെ

ത​മി​ഴ​ക​ത്ത് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി തു​ട​ങ്ങു​ന്ന ആ​ദ്യ ന​ട​ന​ല്ല വി​ജ​യ്. ഒ​ട്ട​ന​വ​ധി താ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും ച​രി​ത്രം സൃ​ഷ്ടി​ച്ച​ത് എം.​ജി.​ആ​റും ക​രു​ണാ​നി​ധി​യും ജ​യ​ല​ളി​ത​യും മാ​ത്ര​മാ​ണ്. പെ​രി​യാ​റു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ് 1949ൽ ​സി.​എ​ൻ. അ​ണ്ണാ​ദു​രൈ ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം (ഡി.​എം.​കെ) രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​ക്ക് വെ​ള്ള​വും വ​ള​വു​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് സി​നി​മ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന എം.​ജി.​ആ​റി​നെ​യും ക​രു​ണാ​നി​ധി​യെ​യു​മാ​യി​രു​ന്നു.

’67ൽ ​കോ​ൺ​ഗ്ര​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡി.​എം.​കെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ ഒ​രു ദേ​ശീ​യ​ക​ക്ഷി​ക്കും ത​മി​ഴ​ക​ത്ത് അ​ധി​കാ​ര​ത്തി​ലേ​റാ​നാ​യി​ല്ലെ​ന്ന​തും വ​സ്തു​ത​യാ​ണ്. ’72ൽ ​ക​രു​ണാ​നി​ധി​യു​മാ​യി പി​ണ​ങ്ങി എം.​ജി.​ആ​ർ ഡി.​എം.​കെ​യെ പി​ള​ർ​ത്തി അ​ണ്ണാ ഡി.​എം.​കെ​ക്ക് രൂ​പം ന​ൽ​കി. പി​ന്നീ​ട് ഡി.​എം.​കെ​യും അ​ണ്ണാ ഡി.​എം.​കെ​യും മാ​റി​മാ​റി ത​മി​ഴ​കം ഭ​രി​ച്ചു. ‘പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ൻ’ എ​ന്ന പ്ര​തി​ച്ഛാ​യ​യാ​ണ് എം.​ജി.​ആ​റി​നെ മ​ര​ണം വ​രെ​യും രാ​ഷ്ട്രീ​യ​ത്തി​ൽ നി​ല​നി​ർ​ത്തി​യ​ത്. 1977 മു​ത​ൽ പ​ത്തു​വ​ർ​ഷ​ക്കാ​ലം എം.​ജി.​ആ​ർ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലി​രു​ന്നു. ഒ​ട്ടു​മി​ക്ക എം.​ജി.​ആ​ർ സി​നി​മ​ക​ളി​ലും നാ​യി​ക​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ പി​ൻ​ഗാ​മി​യാ​യ​ത്.

’91ൽ ​ജ​യ​ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണ്ണാ ഡി.​എം.​കെ അ​ധി​കാ​രം പി​ടി​ച്ചു. ’96ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​ക്കെ​തി​രെ ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത് ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​ൻ ഒ​ച്ച​പ്പാ​ടാ​ണ് സൃ​ഷ്ടി​ച്ച​ത്. ‘ഇ​നി ഒ​രി​ക്ക​ൽ​കൂ​ടി ജ​യ​ല​ളി​ത അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ദൈ​വ​ത്തി​നു​പോ​ലും ത​മി​ഴ​ക​ത്തെ ര​ക്ഷി​ക്കാ​നാ​വി​ല്ലെ’​ന്നാ​യി​രു​ന്നു ര​ജ​നി​യുടെ മു​ന്ന​റി​യി​പ്പ്. അ​ത്ത​വ​ണ ജി.​കെ. മൂ​പ്പ​നാ​രു​ടെ പി​ന്തു​ണ​യോ​ടെ ഡി.​എം.​കെ അ​ധി​കാ​ര​ത്തി​ലേ​റി. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ര​ജ​നി​കാ​ന്തി​നോ​ട് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങാ​ൻ മൂ​പ്പ​നാ​ർ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം സ​ന്ന​ദ്ധ​നാ​യി​ല്ല. അ​ണി​ക​ളു​ടെ നി​ര​ന്ത​ര​ മു​റ​വി​ളി​ ക​ണ​ക്കി​ലെ​ടു​ത്ത് ഈ​യി​ടെ ര​ജ​നി​കാ​ന്ത് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്മാ​റു​ക​യാ​യി​രു​ന്നു.

എം.​ജി.​ആ​റി​നൊ​പ്പം വെ​ള്ളി​ത്തി​ര​യി​ൽ നി​റ​ഞ്ഞു​നി​ന്ന ശി​വാ​ജി ഗ​ണേ​ശ​ൻ ‘ത​മി​ഴ​ക മു​ന്നേ​റ്റ മു​ന്ന​ണി’ രൂ​പ​വ​ത്ക​രി​ച്ചെ​ങ്കി​ലും അ​ധി​കം താ​മ​സി​യാ​തെ രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി. സി​നി​മാ​രം​ഗ​ത്ത് ഏ​റെ ശോ​ഭി​ച്ച ഭാ​ഗ്യ​രാ​ജി​നും രാ​ഷ്ട്രീ​യ​ത്തി​ൽ ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല. ഒ​റ്റ​ക്ക് പാ​ർ​ട്ടി തു​ട​ങ്ങി​യ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ടി. ​രാ​ജേ​ന്ദ​റും വി​ജ​യി​ച്ചി​ല്ല.

എം. കരുണാനിധി,ജെ. ജയലളിത

 

എ​ന്നാ​ൽ, ‘ദേ​ശീ​യ മു​ർ​പോ​ക് ദ്രാ​വി​ഡ ക​ഴ​കം’ ഉ​ണ്ടാ​ക്കി​യ വി​ജ​യ​കാ​ന്ത് ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​എ​ൽ.​എ​യും അ​ടു​ത്ത​വ​ട്ടം പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി ഉ​യ​ർ​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്റെ അ​നാ​രോ​ഗ്യം പാ​ർ​ട്ടി​യെ ക്ഷ​യി​പ്പി​ച്ചു. മ​റ്റൊ​രു നാ​യ​ക​നാ​യ ശ​ര​ത്കു​മാ​ർ ‘ഓ​ൾ ഇ​ന്ത്യ സ​മ​ത്വ മ​ക്ക​ൾ ക​ക്ഷി’ എ​ന്ന രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക്ക് രൂ​പം ന​ൽ​കി​യെ​ങ്കി​ലും ഒ​ന്നും നേ​ടാ​നാ​യി​ല്ല. മ​റ്റ് വ​ഴി​ക​ളി​ല്ലാ​തെ അ​ദ്ദേ​ഹം ഈ​യി​ടെ പാ​ർ​ട്ടി പി​രി​ച്ചു​വി​ട്ട് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ സി​നി​മ​യി​ൽ നാ​യ​ക​നാ​യി ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന ക​മ​ൽ​ഹാ​സ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​പ്പോ​ൾ ഒ​രു സ​ഹ​ന​ട​ന്റെ റോ​ളി​ലാ​ണ്. ആ​റ് വ​ർ​ഷം മു​മ്പ് മ​ധു​ര​യി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ പ​​ങ്കെ​ടു​ത്ത ‘മ​ക്ക​ൾ നീ​തി മ​യ്യം എ​ന്ന രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് അ​ര​വി​ന്ദ് കെ​ജ്രി​വാ​ളാ​ണ് മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ത്ത​ത്.

2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 37 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച പാ​ർ​ട്ടി​ക്ക് പ​ക്ഷേ, 3.72 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. 2021ലെ ​ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​യ​മ്പ​ത്തൂ​ർ സൗ​ത്ത് മ​ണ്ഡ​ല​ത്തി​ൽ ക​മ​ൽ​ഹാ​സ​ൻ ജ​ന​വി​ധി തേ​ടി​യെ​ങ്കി​ലും മ​തേ​ത​ര വോ​ട്ടു​ക​ൾ ചി​ത​റി​യ​തോ​ടെ ബി.​ജെ.​പി​യു​ടെ വാ​ന​തി ശ്രീ​നി​വാ​സ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ഒ​ടു​വി​ൽ രാ​ജ്യ​സ​ഭ സീ​റ്റി​നു​വേ​ണ്ടി ക​മ​ൽ​ഹാ​സ​ൻ ത​ന്റെ രാ​ഷ്ട്രീ​യ​ക​ക്ഷി​യെ ഡി.​എം.​കെ​ക്ക് മു​ന്നി​ൽ അ​ടി​യ​റ​വ് വെ​ച്ചു.

എ​സ്.​എ​സ്. രാ​ജേ​ന്ദ്ര​ൻ, രാ​ധാ​ര​വി, കെ.​ആ​ർ. രാ​മ​സാ​മി, എ​സ്.​എ​സ്. ച​ന്ദ്ര​ൻ, എ​സ്.​വി. ശേ​ഖ​ർ, രാ​മ​രാ​ജ​ൻ, കാ​ർ​ത്തി​ക്, നെ​പ്പോ​ളി​യ​ൻ, സി. ​അ​രു​ൺ​പാ​ണ്ഡ്യ​ൻ, വാ​ഗൈ ച​ന്ദ്ര​ശേ​ഖ​ർ, ക​രു​ണാ​സ്, ഖു​ശ്ബു സു​ന്ദ​ർ, സീ​മാ​ൻ, രാ​ധി​ക ശ​ര​ത്കു​മാ​ർ എ​ന്നി​വ​രാ​ണ് ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ മ​റ്റു സി​നി​മ താ​ര​ങ്ങ​ൾ. വി​ജ​യ​കാ​ന്തും ക​മ​ൽ​ഹാ​സ​നും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി തു​ട​ങ്ങു​മ്പോ​ൾ ആ​രാ​ധ​ക​രി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​വേ​ശ​വും ഒ​ട്ടും ചെ​റു​താ​യി​രു​ന്നി​ല്ല. തി​യ​റ്റ​റി​ൽ കാ​ണി​ക്കു​ന്ന ആ​വേ​ശം ആ​രാ​ധ​ക​ർ പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​റി​ല്ലെ​ന്ന് ദള​പ​തി മ​ന​സ്സി​ലാ​ക്കു​മോ ആ​വോ.

Tags:    
News Summary - First State Conference of the Tamil Vetri Kazhakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.