നിലക്കുമോ അക്കരെനിന്നുള്ള പണമൊഴുക്ക്​?

‘‘ഗൾഫിൽ പോയി​’ 1980കളുടെ ആദ്യത്തിൽ കേരളത്തിൽ സ്​കൂൾ വിദ്യാർഥിയായിരിക്കെ മുതിർന്നവരുടെ സംസാരത്തിൽ ഇടക്കിടെ വരുന്ന പരാമർശമായിരുന്നു. ഗൾഫ്​ നഗരങ്ങളായ ജിദ്ദയിലും മസ്​കത്തിലും ദോഹയിലും തൊഴിൽ തേടി പറയാതെ ​പോകുന്ന സ്വന്തം തൊഴിലാളികളെ കുറിച്ച്​ കൊച്ചിയിൽ കൊഞ്ച്​ ബിസിനസിലായിരുന്ന പിതാവിൽനിന്ന്​ പതിവായികേട്ട പരാതിയും ഇതുതന്നെ. 

റബർ, കാപ്പിത്തോട്ടങ്ങളിലെ ഉദ്യോഗസ്​ഥർ, സർക്കാർ ഉടമസ്​ഥതയിലുള്ള തുറമുഖ, കപ്പൽ ശാലകളിലെ പ്രമുഖർ തുടങ്ങി അദ്ദേഹത്തി​​​​െൻറ സൗഹൃദ വലയത്തിൽനിന്നും സമാന പരാതികൾ തന്നെ കേട്ടു. തൊഴിൽതേടിയുള്ള പലായനമായിരുന്നു എവിടെയും- എല്ലാവരും പുറപ്പെട്ടുപോയത്​ ഗൾഫിലേക്ക്​. 
തീരെ നിസ്സാരമായിരുന്നു അവർ തേടിയിറങ്ങിയ തൊഴിലുകൾ. കൊഞ്ച്​ സംസ്​കരണ പ്ലാൻറിലെ ശീതീകരിച്ച മുറിവിട്ട്​ മരുഭൂമിയുടെ പൊള്ളുന്ന ചൂടിൽ സ്വയം വെന്തുതീരാൻ പോകുന്ന മലയാളികളെ കുറിച്ച്​ പിതാവ്​ എപ്പോഴും അരിശപ്പെടും. കമ്പനിയിൽ വലിയ ഭാവി പ്രതീക്ഷിച്ച യൂനിവേഴ്​സിറ്റി ബിരുദധാരിയായ ത​​​​െൻറ സെക്രട്ടറി അതുവേണ്ടെന്നുവെച്ച്​ ഷാർജയിൽ പമ്പിങ്​ സ്​റ്റേഷനിൽ പണിക്കുകയറിയത്​ തെല്ലൊന്നുമല്ല പിതാവിനെ അമ്പരപ്പിച്ചത്​.

ഗൾഫ്​ രാജ്യങ്ങളിൽ അവർക്കു ലഭിച്ച വേതനമോ അതിനടുത്തുപോലുമോ നൽകാൻ പക്ഷേ, പിതാവിനോ അദ്ദേഹത്തി​​​​െൻറ സുഹൃത്തുക്കൾക്കോ ആകുമായിരുന്നില്ല. കരഞ്ഞുതീർക്കാൻ മാത്രമാകുന്ന ആ നിസ്സഹായതയിൽ, ​െകാട്ടാരം പണിത്​ ഒരുനാൾ ഗൾഫിൽ നിന്ന് തിരിച്ചുപോരേണ്ടി വരുന്ന നാളുകളെ കുറിച്ച്​ മുന്നറിയിപ്പ്​ നൽകി അവർ സമാധാനംകൊണ്ടു. 

പക്ഷേ, സംഭവിച്ചത്​ മറിച്ചായിരുന്നു. ആ കൂട്ടപലായനത്തിൽ എ​​​​െൻറ പിതാവും കണ്ണിചേർന്നു. ദുബൈക്കടുത്തെ ഒരു കൊച്ചുതുറമുഖത്തി​​​​െൻറ മേൽനോട്ടമായിരുന്നു ​േജാലി. വലിയ അക്കങ്ങളിലെ ശമ്പളത്തിലാണ്​ അദ്ദേഹവു​ം വീണത്​. ആ ചെറുപ്പക്കാരനായ സെക്രട്ടറി നൽകിയ പ്രചോദനത്തിൽ വീണുപോയതല്ലേ എന്ന എ​​​​െൻറ പരിഹാസം ​പക്ഷേ, പിതാവിന്​ കളിയായി തോന്നിയില്ല. 

നാലു പതിറ്റാണ്ട്​ കഴിഞ്ഞ്​, അന്ന്​ പിതാവും സുഹൃത്തുക്കളും നടത്തിയ പ്രവചനങ്ങൾ ഗൾഫിലെ നിരവധി മലയാളികളുടെ കാര്യത്തിൽ സത്യമായി പുലരുകയാണ്​. അവർക്ക് ജോലി നഷ്ടമാകുന്ന കാലമാണിത്. അവർ മാത്രമല്ല, അവിടെയും മാത്രമല്ല, ലോകം മുഴുക്കെ വിദേശ തൊഴിലാളികളുടെ ജീവിതം​ കോവിഡ്​ മഹാമാരി നിശ്ശൂന്യമാക്കികളഞ്ഞു​. ഒൗദ്യോഗിക കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല. തൊഴിൽ നഷ്​ടമായവരുടെ കുടുംബങ്ങൾ ​േനരിടുന്ന പ്രയാസങ്ങൾ എത്ര ഭീകരമായിരിക്കും. കുടുംബത്തിലെ ഏക ആശ്രയമായവർ വരുമാനം നഷ്​ടപ്പെട്ട്​ വഴിയാധാരമാകുന്നത്​ കടുത്ത പ്രതിസന്ധിയുടെ ഇൗ നാളുകളിലാണ്​. 

വിദേശത്തുനിന്നൊഴുകുന്ന വരുമാനത്തെ ആശ്രയിക്കുന്ന സമ്പദ്​വ്യവസ്​ഥകൾക്കുമേൽ ആശങ്കയുടെ കാർമേഘങ്ങളാണ്​ 2020 എന്ന വർഷത്തി​​​​െൻറ നീക്കിയിരുപ്പ്​. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ്​ വരാനിരിക്കുന്നത്​. അഞ്ചു ശതമാനം വീഴ്​ച കണ്ട 2009ലെ പ്രതിസന്ധിയെക്കാൾ ഭീകരം. ‘പുറംവരവി’​നെ മാത്രം ഉറ്റുനോക്കുന്ന കേരളത്തിന്​ വേദന വിശിഷ്യാ ആഴത്തിലാകും. ഇൗ തൊഴിൽ ശേഷിക്ക്​ ബദലൊരുക്കാൻ കേരളത്തിന്​ ഇനിയുമായിട്ടില്ലല്ലോ.

നിരാശ നിറയുന്ന വലിയ വൃത്തത്തി​​​​െൻറ നാന്ദി മാത്രമാകും ഇൗ വരുമാന നഷ്​ടം. കാരണം, വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന രാഷ്​ട്രങ്ങൾക്ക്​ മഹാമാരിയിൽനിന്ന്​ തിരിച്ചുവരവ്​ ഏറെ സമയമെട​ുത്തേ സാധ്യമാകൂ എന്നുറപ്പ്​. അവ തിരിച്ചവന്നാൽ പോലും തുടക്കത്തിൽ, വിദേശ തൊഴിൽ ശേഷിയെ കാര്യമായി ആവശ്യമുണ്ടാകുകയുമില്ല. ‘ഗൾഫിൽ പോയവരുടെ’ പട്ടികയിൽ വളരെ കുറച്ച്​ മലയാളികൾക്കേ സമീപ ഭാവിയിൽ​ അവസരമുണ്ടാകൂ എന്ന്​ ചുരുക്കം. അത്​ കുടുംബങ്ങൾക്ക്​ മാത്രമല്ല, സംസ്​ഥാനത്തിനും സൃഷ്​ടിക്കുന്ന ആഘാതം എത്ര ഭീകരമാകും. 

മഹാമാരിക്കു ശേഷം ഗൾഫ്​ രാജ്യങ്ങളെ കാത്തിരിക്കുന്ന സാമ്പത്തിക തളർച്ച മറികടക്കാൻ തയാറാക്കുന്ന ദീർഘകാലാടിസ്​ഥാനത്തിലുള്ള പദ്ധതികളിൽ തീർച്ചയായും വിദേശികൾക്കു പകരം തൊഴിൽ മേഖലയിൽ നാട്ടുകാർക്കാകും അവസരം. ഗൾഫ്​ സഹകരണ കൗൺസിൽ ഏറെയായി അംഗരാജ്യങ്ങൾക്കുമേൽ സ്വദേശിവത്​കരണ സമ്മർദവുമായി രംഗത്തുള്ളതാണ്​. എണ്ണവിപണിയിലെ ചാഞ്ചാട്ടങ്ങളിൽ തട്ടി ഇതിനുള്ള പദ്ധതികൾ ജീവൻവെച്ചും പിന്നീട്​ തളർന്നും മുന്നോട്ടുപോകുകയായിരുന്നു. എണ്ണവില ഉയർന്നുനിൽക്കു​േമ്പാൾ സർക്കാർ നൽകുന്ന ആനുകൂല്യങ്ങളിൽ വിശ്വസിച്ച്​ വിദേശികൾ തൊഴിൽ മേഖല റാഞ്ചുന്നത്​ അവർ വിസ്​മരിക്കും. 

കുടിയേറ്റം നടത്തുന്ന രാജ്യങ്ങൾക്ക്​ ഒട്ടും ആശ്വാസകരമാകില്ല, ഇൗ പരിഷ്​കരണ ദൗത്യങ്ങൾ. 2014ലെ എണ്ണവില തകർച്ചക്കു ശേഷം ജി.സി.സി രാജ്യങ്ങളിൽനിന്ന്​ പണമൊഴുക്ക്​ വർധന കണ്ടിട്ടില്ല- (സൗദി അറേബ്യയുടെ കാര്യത്തിൽ അത്​ ഗണ്യമായി കുറയുകയും ചെയ്​തിട്ടുണ്ട്​. 

നടപ്പുവർഷം, നിലവിലെ സൂചനകൾ പരിഗണിച്ചാൽ, ഇത്​ മൂക്കുകുത്തുമെന്നാണ്​ കണക്കുകൂട്ടൽ. യു.എ.ഇയിൽനിന്ന്​ ഇന്ത്യയിലേക്ക്​ ഇൗ വർഷം രണ്ടാം പാദത്തിൽ മാത്രം 35 ശതമാനം കുറയും. ജി.സി.സിയിൽ യു.എ.ഇയിൽനിന്നാണ്​ ഏറ്റവും കൂടുതൽ വിദേശത്തേക്ക്​ പണമൊഴുകുന്നത്​. അതിൽ ഇന്ത്യ ഒന്നാമതും. 

കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിലേക്ക്​ പണമൊഴുക്ക്​ താഴോട്ടാണ്​. 2018ലെയും 2019ലെയും പ്രളയം മൂലം പുനർനിർമാണത്തിനും അല്ലാതെയും സഹായധനമൊഴുകിയതിനാൽ തത്​കാലം അത്​ അനുഭവപ്പെട്ടില്ലെന്നുമാത്രം. പക്ഷേ, അതും അവസാനിക്കുകയാണ്​. നേരത്തെയുള്ളതിൽനിന്ന്​ ഭിന്നമായി, ഇത്തവണ ഇവിടെ മാത്രമല്ല, അവിടെയും ഫണ്ട്​ ശൂന്യമാക്കിയാണ്​ മഹാമാരി കുതിപ്പ്​ തുടരുന്നത്​.

പുരാതന കാലം മു​തലേ ഗൾഫ്​ രാജ്യങ്ങളുമായി ഇഴചേർന്നുനിൽക്കുന്ന കേരളത്തിന്​ ഇന്ത്യയിലെ മറ്റു സംസ്​ഥാനങ്ങളെ അപേക്ഷിച്ച്​ ആഘാതം കൂടുതലാകും. രാജ്യത്തേക്ക്​ മൊത്തമുള്ള വരുമാനത്തി​​​​െൻറ അഞ്ചിലൊന്നും- അതിലേറെയും ജി.സി.സി രാജ്യങ്ങളിൽനിന്ന്​​- എത്തുന്നത്​ കേരളത്തിലേക്കാണ്​. ജി.സി.സിയിൽ മാത്രം 20-25 ലക്ഷം മലയാളികളുണ്ട്​. വാർഷിക വരവ്​ എത്രയെന്ന്​ സംസ്​ഥാന സർക്കാർ കണക്കു പുറത്തുവിടാറില്ലെങ്കിലും കേരളത്തി​​​​െൻറ പ്രതിശീർഷ ആളോഹരി വരുമാനത്തി​​​​െൻറ മൂന്നിലൊന്നു വരുമെന്നാണ്​ കണക്കുകൂട്ടൽ.

കോവിഡ്​ മഹാമാരിക്കെതിരായ പോരാട്ടം തളർത്തിയ പിണറായി സർക്കാറിന്​ ഇൗ ആശ്രിതത്വം കൂടുതൽ തിരിച്ചടി തീർക്കും. ചൈനയിൽ വൈറസി​​​​െൻറ പ്രഭവ കേന്ദ്രമായ വുഹാനിൽനിന്ന്​ തിരിച്ചെത്തിയ വിദ്യാർഥിയിലൂടെ ആദ്യമായി രാജ്യത്ത്​ ​​േകാവിഡ്​ സ്​ഥിരീകരിക്കുന്നത്​ കേരളത്തിലാണ്​. കഴിഞ്ഞ രണ്ടു വർഷങ്ങളിലെയും പ്രളയദുരിതങ്ങൾ സമർഥമായ ഭരണം വഴി മറികടന്ന പിണറായി വിജയൻ അതിവേഗം കോവിഡ്​ വ്യാപനം വരുതിയിലാക്കി. 

കേരളത്തിൽ മാത്രമല്ല, രാജ്യം മുഴുക്കെ മഹാമാരി അതിവേഗം പടരുകയാണ്​ വീണ്ടും. ലോക്​ഡൗണിൽകുടുങ്ങി ആഭ്യന്തര വരുമാനം മുടങ്ങിയ സാഹചര്യത്തിൽ ഗൾഫ്​ വരുമാനമാണ്​ ആശ്രയമാകേണ്ടിയിരുന്നത്​. ഇത്തവണ പക്ഷേ, ഇൗ പ്രവാസി സമൂഹമാണ്​ ദുരിതക്കയത്തിലുള്ളത്​. ജി.സി.സിയിൽ കുടുങ്ങിയ മലയാളികൾക്ക്​ മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും സർക്കാർ അത്താണിയാകണം.

അഞ്ചു ലക്ഷം മലയാളികളെങ്കിലും മടങ്ങിവരുമെന്നാണ്​ കണക്കുകൂട്ടൽ. കേന്ദ്രം പ്രഖ്യാപിച്ച ​പ്രത്യേക വിമാനങ്ങളിലാണ്​ കുറെപേർ തിരിച്ചുവരുന്നത്​. ഇൗ എണ്ണം പിന്നെയും ഉയരും. കാരണം, തിരിച്ചുവരവ്​ തുടങ്ങിയി​േട്ടയുള്ളൂ. ഗൾഫിൽ വരും മാസങ്ങളിൽ കമ്പനികൾ വ്യാപകമായി തൊഴിലാളികളെ വെട്ടിക്കുറക്കും. അവർ കൂടി തിരിച്ചുവരു​േമ്പാൾ എത്ര പേർ മടങ്ങുമെന്ന്​ പറയാനാകില്ല- തിരുവനന്തപുരം സെന്‍റർ ഫോർ ഡിവലപ്​മ​​​െൻറ്​ സ്​റ്റഡീസിൽ കുടിയേറ്റ- പണമയക്കൽ വിഷയങ്ങളിൽ ഗവേഷകനായ എസ്​. ഇരുദയ രാജൻ പറയുന്നു.

അതേ സമയം, ഗൾഫ്​ രാജ്യങ്ങളിലെ സ്വദേശിവത്​കരണം അത്രകണ്ട്​ ആശങ്കയുണർത്തുന്നില്ലെന്നാണ്​ സ്വകാര്യ സംഭാഷണത്തിൽ ചില സർക്കാർ ഉദ്യോഗസ്​ഥർ പങ്കുവെക്കുന്ന നിലപാട്​. കേരളത്തിലെ മിടുക്കർക്ക്​ മഹാമാരി കഴിയുന്നതോടെ അവസരം പിന്നെയും തെളിയുമെന്ന്​ അവർ പറയുന്നു. സ്വദേശികളെ പരമാവധി നിയമിക്കു​േമ്പാഴും അവിടെ വിദഗ്​ധരുടെ കുറവ്​ തെളിഞ്ഞുനിൽക്കുന്നതാണ്​ അവസരമാകുക. എന്നാൽ, കാര്യങ്ങൾ പഴയപടി ആയേക്കി​െല്ലന്നാണ്​ പാർലമ​​​െൻറംഗം കൂടിയായ ശശി തരൂരി​​​​െൻറ പക്ഷം. തൊഴിൽ ത​ന്നെ അപ്രത്യക്ഷമാകു​േമ്പാൾ എന്തുചെയ്യുമെന്നാണ്​ അദ്ദേഹത്തി​​​​െൻറ ചോദ്യം. ആഭ്യന്തര യുദ്ധങ്ങൾക്കു ശേഷം പഴയ പോരാളികളെ സ്വന്തം സേനയിൽ ചേർത്ത്​ രാജ്യങ്ങൾ ശേഷിയുറപ്പിക്കുംപോലെ ആവശ്യമായ പരിശീലനവും തൊഴിലവസരവും നൽകി മടങ്ങിവരുന്നവരെ സ്വാംശീകരിക്കാൻ കേരളം സന്നദ്ധമാകണമെന്ന്​ ലോകബാങ്ക്​ ഇന്ത്യൻ ഡയറക്​ടർ ജുനൈദ്​ അഹ്​മദ്​ പറയുന്നു. 

വിദേശ പണമൊഴുക്കിനൊപ്പം നീങ്ങിയ കേരളത്തി​​​​െൻറ സമ്പദ്​വ്യവസ്​ഥ പഴയ ചാലക ശക്​തി തിരിച്ചുപിടിക്കാൻ സമയമേറെയെടുക്കും. 1970കളിൽ തുടങ്ങിയ ഗൾഫ്​ കുടിയേറ്റം അനുസ്യൂതമായ ഒരു പ്രക്രിയയായിരുന്നു. അന്ന്​ ഞാൻ കൊച്ചിയിൽ സ്​കൂൾ വിദ്യാർഥിയാണ്​. പുതിയ നൂറ്റാണ്ടിലേക്ക്​ ചുവടുവെക്കു​േമ്പാൾ ജി.സി.സിയിലെ മലയാളി ജനസംഖ്യ 15 ലക്ഷം കടന്നു. 

പെട്രോഡോളറി​​​​െൻറ പളപ്പിൽ മുങ്ങിയ ഇൗ സ്​റ്റേറ്റുകൾക്ക്​ ആവശ്യമായ തൊഴിൽ ശേഷി നൽകാൻ പിന്നെയും പിന്നെയും തൊഴിലാളികൾ വേണ്ടിവന്നു. മലയാളി കാലങ്ങളായി കാത്തുപോന്ന സാംസ്​കാരിക അടുപ്പം കൂടിയായതോടെ കുടിയേറ്റം അവന്​ പ്രിയപ്പെട്ടതായി. മാറിമാറിവന്ന വ്യവസായോന്മുഖത്വമില്ലാത്ത സർക്കാറുകൾ- പിണറായി സർക്കാറിനെ പോലെയല്ല- സ്വകാര്യ മേഖലയുടെ വളർച്ചക്ക്​ തടസ്സം നിന്നതും ഇതിന്​ സഹായകമായി. (കൊച്ചിയിൽ എ​​​​െൻറ പിതാവ്​ ​നിന്ന കമ്പനി പോലും ഞാൻ ഹൈസ്​കൂൾ പൂർത്തിയാക്കുംമുമ്പ്​ കേരളം വിട്ടിരുന്നു).

സമ്പൂർണ സാക്ഷരത ​കേരളത്തി​ന്​ ഇന്ത്യയിലെ മറ്റു സംസ്​ഥാനങ്ങൾക്കുമേൽ​ -പാകിസ്​താൻ, ബംഗ്ലദേശ്​ തുടങ്ങിയവ പറയാനുമില്ല- മേൽക്കൈ നൽകി. മികച്ച വിദ്യാഭ്യാസത്തി​​​​െൻറ മെച്ചമുണ്ടായിട്ടും, ഗൾഫിലെത്തിയ മലയാളി കാര്യമായി ചെയ്​തത്​ മരുഭൂ ചൂടിൽ ഉരുകുന്ന തൊഴിലുകൾ. കുടിയേറ്റത്തി​​​​െൻറ പതിവു രീതി പോലെ, ജീവിത സുഖം വെടി​ഞ്ഞും ആഡംബരങ്ങൾ വേണ്ടെന്നുവെച്ചും വീട്ടിലേക്കും കൂട്ടുകാർക്കും അവർ പണമയച്ചു. സർക്കാറുകളുടെ സാമ്പത്തിക വീഴ്​ചകൾ ഇൗ പണത്തി​​​​െൻറ കുത്തൊഴുക്കിൽ തത്​കാലം വിസ്​മരിക്കപ്പെട്ടു. തൊഴിലില്ലായ്​മ ഗൾഫിലെ തൊഴിൽ കൊണ്ട്​ പരിഹരിക്കപ്പെട്ടു. വരവ്​ കൂടിയതോടെ ഉപഭോഗം കൂടുകയും ചെയ്​തു. 

ജി.സി.സിയിൽനിന്ന്​ കടൽകടന്ന പണം പക്ഷേ, ഏറ്റവും അനിവാര്യമായതിന്​ ഉപയോഗിക്ക​പ്പെ​ട്ടില്ല. വ്യക്​തിഗത ഉപഭോഗങ്ങളായിരുന്നു കൂടുതൽ. കുടുംബങ്ങൾ സ്വർണവും സ്വത്തും വാങ്ങിക്കൂട്ടി. വീടുവെച്ചു. പാവംപിടിച്ചുകിടന്ന ഗ്രാമങ്ങളിൽ കൂറ്റൻ ബംഗ്ലാവുകൾ ഉയർന്നു. 
നിർമാണ മേഖലക്കപ്പുറത്ത്​ ഇൗ പണംകൊണ്ട്​ തൊഴിലുകളുണർന്നില്ല. വൈരുധ്യമാകാം, കുറഞ്ഞ വേതനത്തി​ന്​ തൊഴിലെടുക്കാൻ അന്യസംസ്​ഥാനക്കാർ പറന്നിറങ്ങി. ശക്​തമായ വ്യവസായ അടിത്തറയൊരുക്കുന്നതിലും ​െഎ.ടി അധിഷ്​ഠിത സംരംഭങ്ങൾക്ക്​ ജീവൻ നൽകുന്നതിലും ഇൗ പണം വിജയം കണ്ടില്ല. സ്വകാര്യമേഖല തളർന്നുകിടന്നതിനാൽ മറ്റു നിക്ഷേപ അവസരങ്ങളും കുറവായിരുന്നുവെന്ന്​ ​െഎ.ഡി.എഫ്​.സി ഇൻസ്​റ്റിറ്റ്യൂട്ട്​ സി.ഇ.ഒ റ്യുബൻ അബ്രഹാം പറയുന്നു.

അപ്പോഴും പണത്തി​​​​െൻറ വരവ്​ കൂടുക തന്നെയായിരുന്നു. അതുവരെയും നീലക്കോളർ ജോലി പരിചയിച്ച മലയാളി ​പതിയെ ഉയർന്ന ജോലികളിലേക്കും കൂടിയേറി. നിർമാണ മേഖല വിട്ട്​ ​ബാങ്കിങ്​, ഇൻഷുറൻസ്​, മറ്റു സേവന മേഖലകളിലേക്ക്​ അവർ കടന്നു. പ്രവാസി സമൂഹത്തി​​​​െൻറ എണ്ണം വളർന്നതിനൊപ്പം തൊഴിൽ സ്വഭാവത്തിലെ മാറ്റം കൂടിയായതോടെ കേരളത്തിലേക്ക്​ വരുന്ന പണം കൂടി. 

അതേ വിജയ കഥയുടെ മറുവശമാണിപ്പോൾ മലയാളിയെ തുറിച്ചുനോക്കുന്നത്​. ആ വെള്ളക്കോളർ ജോലികളിലേറെയും സ്വദേശിവത്​കരിക്കപ്പെടും. സൗദികളും ഇമാറാതികളും നിർമാണ മേഖലയിൽ ഇനിയും ഉണ്ടാകില്ലെന്ന്​ ഗൾഫിൽ നിരവധി ആശുപത്രികളുള്ള വി.പി.എസ്​. ഹെൽത്​കെയറിലെ രാജീവ്​ മങ്ങോട്ടിൽ പറയുന്നു. ‘‘ഒാഫിസുകളിൽ ജോലിയുള്ള വിദേശികളാണ്​ ഇരകളാകുക’’. 

പതിനായിരങ്ങൾക്ക്​ ഇതിനകം തൊഴിൽ നഷ്​ടമായിട്ടുണ്ട്​. ദുബൈ ആസ്​ഥാനമായ വിമാനക്കമ്പനി എമിറേറ്റ്​സ്​ മാത്രം 30,000 പേരെ വെട്ടിക്കുറച്ചേക്കും (മഹാമാരി വന്നുവീഴുന്നതിന്​ ഒരു പതിറ്റാണ്ട്​ മു​​േമ്പ തൊഴിൽ നഷ്​ടത്തിലേക്ക്​ പതിയെ നടന്നുതുടങ്ങിയ മെട്രോ നഗരമായ ദുബൈ എന്നോർക്കണം). 
ദുബൈയിൽ നീലക്കോളർ ജോലിയില്ലാതായ പ്രവാസികളെ ഉത്​കണ്ഠ പിടികൂടിയെന്നത്​ നേര്​.

നാട്ടിൽ അവർക്കിണങ്ങിയ ജോലി ബാക്കിയുണ്ടാകുമെന്ന്​ ഏറെ പേർക്കും വിശ്വാസമില്ല, നിലവിലെ ജീവിത രീതി നിലനിർത്താനും അതുവഴി അവർക്കായേക്കില്ല. തൊഴിൽ പോകുകയും വൻതുക പ്രതിമാസ അടവ്​ ബാക്കികിടക്കുകയും ചെയ്യുന്നവരാണ്​ ശരിക്കും കുടുങ്ങിയത്​’’- രാജീവ്​ മങ്ങോട്ടിൽ പറയുന്നു. നേരത്തെയുള്ളതി​​​​െൻറ പകുതി ശമ്പളത്തിലാണെങ്കിലും തൊഴിലിന്​ അപേക്ഷിക്കുന്നവർ കൂടുകയാണെന്നും അദ്ദേഹം പറയുന്നു. 

കോവിഡ്​ പോരാട്ടവുമായി മുന്നോട്ടുപോകുന്ന ഭരണകൂടം മടങ്ങിവരുന്ന പ്രവാസിയുടെ കാര്യത്തിൽ ഇപ്പോഴും ആലോചനകൾ തുടങ്ങിയിട്ടില്ല. ചെറിയ വായ്​പയും സബ്​സിഡികളുമായി ചില സ്വയംതൊഴിൽ സംരംഭങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്​. മടങ്ങിവരുന്നവർ മൂന്നക്കത്തിലും നാലക്കത്തിലുമായിരുന്ന മഹാമാരി കാലത്തിന്​ മുന്നേയുള്ളവയാണ്​ പക്ഷേ, ആ പദ്ധതികൾ. 

മടങ്ങിവരുന്ന പ്രവാസി ലോകോത്തര തൊഴിൽ വൈദഗ്​ധ്യവുമായാണ്​ എത്തുന്നത്​ എന്നുപറയുന്നതിൽ കാര്യമില്ല. പക്ഷേ, കേരളത്തിൽ വളർന്നുവരുന്ന വിവര വ്യവസായ മേഖലയിൽ ഇവർക്ക്​ അവസരങ്ങളേറെ കിടപ്പുണ്ടെന്ന്​ ഇൻ​േഫാസിസ്​ സഹ സ്​ഥാപകൻ എസ്​.ഡി. ഷിബുലാൽ പറയുന്നു. 
സോഷ്യലിസ്​റ്റ്​ നയങ്ങളും തെരുവിലിറങ്ങുന്ന തൊഴിലാളികളും വ്യവസായങ്ങളെ മുനയിൽനിർത്തുന്ന കേരളത്തിൽ പക്ഷേ, ഇൗ തൊഴിൽ ശേഷി പ്രയോജനപ്പെടുത്തൽ വെല്ലുവിളിയാകുമെന്ന്​ അഭിപ്രായപ്പെടുന്നത്​ ലോകബാങ്ക്​ ദേശീയ മേധാവി അഹ്​മദാണ്​. വ്യവസായം ചെയ്യാൻ എളുപ്പമുള്ള സംസ്​ഥാനങ്ങളുടെ പട്ടികയിൽ രാജ്യത്ത്​ കേരളത്തിന്​ സ്​ഥാനം 21ാമതാണ്​. 


പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യാനുള്ള മിടുക്ക്​ മാത്രം മതിയാകില്ല, ഇൗ പ്രശ്​നം പരിഹരിക്കാൻ. നിക്ഷേപ രംഗത്ത്​ മത്സരം കടുത്തതാണ്​. ആഗോള സമ്പദ്​വ്യവസ്​ഥ ചുരുങ്ങുന്ന വരുംമാസങ്ങളിൽ ഇത്​ കൂടുതൽ കടുക്കും. മടങ്ങുന്ന മലയാളി വ്യവസായത്തിൽ നിക്ഷേപിച്ചാൽ പോലും അത്​കേരളത്തിലാകണമെന്നില്ല. 

മടങ്ങിവരുന്നവരിൽ മാത്രം ശ്രദ്ധയൂന്നി​, കേരളത്തി​​​​െൻറ യഥാർഥ​ തൊഴിൽ ശേഷിയെ കാണാതെ പോകുന്നത്​ അൽപത്തമാകുമെന്ന്​ ചില ഉദ്യോഗസ്​ഥർ വാദിക്കുന്നു. തൊഴിലാളികളെ കയറ്റിഅയക്കലാണ്​ കേരളം കാര്യമായി ചെയ്​തത്​. ഗൾഫിൽ അസ്​തമിച്ചാൽ മറ്റൊരിടത്ത്​ കൂടും. നിലവിൽ മടങ്ങുന്നവരെ യാഥാർഥ്യ ബോധത്തോടെ പുനർവിന്യസിക്കാനാവുന്നതിലാണ്​ വിജയം. വരുംതലമുറയിൽ കൃത്യമായ തൊഴിൽ വൈദഗ്​ധ്യമുറപ്പാക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്​കരിച്ച്​ നടപ്പാക്കണമെന്നും ഇവർ പറയുന്നു. 

മഹാമാരി വരും മുമ്പും, കേരളം ആലോചിച്ചിരുന്നത്​ എത്ര പേരെ വിദേശത്തെത്തിച്ച്​ പരമാവധി പണം നാട്ടിലയക്കാനാകുമെന്നായിരുന്നുവെന്ന്​ ശശി തരൂർ സൂചിപ്പിക്കുന്നു. വിദേശത്തുനിന്ന്​ പണമൊഴുക്കിനെ ആശ്രയിച്ച എണ്ണമറ്റ മറ്റു രാജ്യങ്ങളും ഇതേ ചോദ്യത്തിനു മുന്നിലാണ്​. കഴിഞ്ഞ കുറെ മാസങ്ങൾ ഇൗ ചോദ്യത്തിന്​ ഉത്തരം അതിവേഗം കണ്ടെത്ത​ണമെന്ന്​ നമ്മെ ബോധിപ്പിക്കുന്നുണ്ട്​. 

(Bloomberg Opinion എഡിറ്റോറിയൽ ബോർഡ്​ അംഗവും കോളമിസ്​റ്റുമാണ്​ ലേഖകൻ)

മൊഴിമാറ്റം: കെ.പി. മൻസൂർ അലി

കടപ്പാട്​: www.bloombergquint.com

Full View
Tags:    
News Summary - Kerala's Remittance Rush From Abroad May Be Over For Good

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.