ഇൗ മലകയറ്റം​ ചരിത്രനിമിഷം

ഇത്​ ചരിത്രനിമിഷം തന്നെയാണ്. ബിന്ദുവും കനകദുർഗയും ശബരിമലയിലേക്ക് നടന്നുകയറിയതിലൂടെ സ്ത്രീകളുടെ ആത്മാഭിമാ നത്തെയാണ് ഉയർത്തിപ്പിടിച്ചത്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും ഈ പ്രവേശനം വലിയ സമരാവേശമാണ് നൽകുന്നത്. ‘അവർ പുലർച്ചയാണ് പോയത്, വളഞ്ഞുതിരിഞ്ഞാണ്’ പോയത് എന്നൊക്കെ പറഞ്ഞ് നടക്കുന്നവർ ഏറെയുണ് ട്. അതിന് ഇവിടെ പ്രസക്തിയില്ല. സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ അടിസ്ഥാന ആവശ്യമ ാണ്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി വന്നതിനുശേഷം സമൂഹത്തിൽ നടന്ന മാറ്റങ്ങൾ എല്ല ാവർക്കുമറിയാം.

ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നു, അവർക്ക് തോന്നിയപോലെ കാര്യങ്ങൾ ചെയ്യുന്നു. ഈ അവസ്ഥ സമൂഹത ്തിൽ മോശം കീഴ്വഴക്കം സൃഷ്​ടിക്കുമോ എന്ന് ഭയമുണ്ടായിരുന്നു. ഏതൊരു പ്രബല ആൾക്കൂട്ടത്തിനോ സംഘടനക്കോ നിയമം കൈയില െടുക്കാമെന്ന സ്ഥിതിവരുമ്പോൾ താരതമ്യേന ചെറിയ സംഘടനകളുടെ അവകാശങ്ങളാണ് ഇല്ലായ്മ ചെയ്യുന്നത്. ഭരണഘടന അവകാശം നേ ടിയെടുക്കുക എന്നത് കാലഘട്ടം ആവശ്യപ്പെടുന്ന ഒന്നാണ്. ശബരിമലയിൽ ബിന്ദുവും കനകദുർഗയും മലകയറിയതിലൂടെ അതാണ് സംഭവ ിച്ചിരിക്കുന്നത്.

ഭരണഘടന ഓരോ ഇന്ത്യൻപൗരനും ഉറപ്പ് നൽകുന്ന തുല്യാവകാശം സ്ത്രീകൾക്കുമുണ്ട് എന്ന് ഒരിക്കൽ കൂടി തെളിയിക്കാൻ കഴ ിഞ്ഞു എന്നത് ഏറെ ആഹ്ലാദം നൽകുന്നു. ശബരിമല കയറുക എന്നത് അത്ര എളുപ്പമല്ലെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. എത് രയെത്ര സ്ത്രീകളെയാണ് മലകയറാൻ അനുവദിക്കാതെ ഹൈന്ദവ ഗുണ്ടകളടക്കമുള്ളവർ തിരിച്ചിറക്കിയത്. മലകയറാൻ ഒരുങ്ങിയ സ്ത ്രീകളെ മാനസികമായും ശാരീരികമായും ഇവർ തളർത്തിക്കളഞ്ഞു. ജീവനുപോലും ഭീഷണിനേരിട്ടു. സർക്കാറി​​​െൻറ രാഷ്​​ട്രീയ ഇ ച്ഛാശക്തിയില്ലായ്മയായിരുന്നു ഇത്രയും പ്രശ്നങ്ങൾക്ക് കാരണം. പൊലീസിനെ കുറ്റം പറയാൻ പറ്റില്ല. മുഖ്യമന്ത്രിയടക ്കമുള്ളവർ ശക്തമായ നിർദേശം നൽകിയിരുന്നെങ്കിൽ എന്നോ സ്ത്രീപ്രവേശനം സാധ്യമായിരുന്നു. അതിനെല്ലാമുള്ള മധുര പ്രത ികാരം കൂടിയാണ് ബിന്ദുവും കനകദുർഗയും നിർവഹിച്ചിരിക്കുന്നത്.

ബിന്ദുവും കനകദുർഗയും കാണിച്ച ധൈര്യം സമ്മതിക്കണം. ഇനി അവർക്ക് പൂർണപിന്തുണ നൽകുകയാണ് പൊതുസമൂഹം ചെയ്യേണ്ടത്. ഇരുവരുടെയും ജീവനും സ്വത്തിനും സുരക്ഷ ഒരുക്കണം. കുടുംബങ്ങൾക്കും വീടിനും ബന്ധുക്കൾക്കും സംരക്ഷണം ഉറപ്പുവരുത്തണം. തുടർന്നുള്ള ദിവസങ്ങളിൽ സ്വാഭാവിക ജീവിതം പുനസ്ഥാപിക്കാൻ സമൂഹം ബിന്ദുവി​​​െൻറയും കനകദുർഗയുടെയും കൂടെയുണ്ടാകണം. അവരുടെ വീട്ടിലേക്ക് സംരക്ഷണ മാർച്ച് നടത്താൻ ഞങ്ങൾക്ക് ആലോചനയുണ്ട്.

യുവതീപ്രവേശന​ത്തെ തുടർന്ന്​ ശബരിമല ക്ഷേത്രത്തിൽ പഞ്ചപുണ്യാഹം തളിച്ചശേഷം നടയടക്കുന്നു

ശബരിമല നട അടച്ചു ശുദ്ധികലശം നടത്തിയത് അങ്ങേയറ്റം ഭരണഘടന വിരുദ്ധമാണ്. ആർട്ടിക്കിൽ 17 പ്രകാരം ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്മ തെറ്റാണ്. മല കയറിയ ഒരു സ്ത്രീ ദലിത്​ സമൂഹത്തിൽ നിന്ന് വരുന്നതാണ്. അവരെ അപമാനിക്കുന്നതിനോടൊപ്പം ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയാണ് ഇത് ഇല്ലാതാക്കുന്നത്. ഇത്തരത്തിൽ ശുദ്ധിക്രിയ നടത്തിയ ശാന്തിമാർക്കും ദേവസ്വം ജീവനക്കാർക്കും എതിരെ മുഖ്യമന്ത്രി ശക്തമായ നടപടി എടുക്കണം.

ഒരു മാസം മുമ്പ് വില്ലുവണ്ടി യാത്രസംഘടിപ്പിച്ചപ്പോൾ മകരവിളക്കിന് മുമ്പ് കേരളത്തിലെ ആദിവാസി സംഘം മലകയറുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. എല്ലാവിധ മനുഷ്യരെയും കൂട്ടി ശബരിമലയിൽ പ്രവേശിക്കാൻ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നതാണ്. സമയം പ്രഖ്യാപിച്ച് തന്നെ പോകാനായിരുന്നു വിചാരിച്ചിരുന്നത്. അതിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയാകുകയും െചയ്തിരുന്നു. ശബരിമലയിൽ സ്ത്രീപ്രവേശനം സാധ്യമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബിന്ദുവും കനകദുർഗയും അത് നിർവഹിച്ചതിനാൽ മറ്റ് ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകും.

ശബരിമലയിൽ കാട് കൈയേറി പിടിച്ചെടുത്ത ഭൂമിയും ക്ഷേത്രവും ആദിവാസികൾക്ക് വിട്ടുകൊടുക്കുക. ക്ഷേത്രത്തിലെ തന്ത്രിമാർ അവിടത്തെ സേവനം നിർത്തി മലയിറങ്ങുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഇനി ഞങ്ങളുടെ പോരാട്ടം. ഇത് ബ്രാഹ്മണിക്കൽ മേധാവിത്വത്തിന് നേരെയുള്ള സമരം കൂടിയാണ്. ഒരു തവണ സ്ത്രീകൾ കയറിക്കഴിഞ്ഞാൽ ഇനിയുള്ള ദിവസങ്ങളിൽ സ്ത്രീകൾ കയറും എന്നത് തീർച്ചയാണ്. ഒരിക്കൽ തിരിച്ചിറക്കിവിട്ട മനിതി സംഘങ്ങൾ വരെ മലകയറാൻ എത്തുമെന്ന് തന്നെയാണ് കരുതുന്നത്. ക്ഷേത്രപ്രവേശന വിളംബരം നടന്നിട്ട് 30 വർഷം കഴിഞ്ഞിട്ടാണ് ആളുകൾ പേടിയില്ലാതെ ക്ഷേത്രങ്ങളിലേക്ക് പ്രവേശിച്ച് തുടങ്ങിയത്. 18ാം പടി ചവിട്ടിതന്നെ സ്ത്രീകൾക്ക് മലകയറാൻ സാധ്യമാകുന്ന ദിവസങ്ങൾ വിദൂരമല്ലെന്ന് ഉറപ്പിച്ചുപറയാം.
(എഴുത്തുകാരിയും, ദലിത് ആക്ടിവിസ്​റ്റുമാണ്​ ലേഖിക)

ശുദ്ധികലശം ആർക്കുവേണ്ടി?
പുന്നല ശ്രീകുമാർ


തീർത്തും യാഥാസ്ഥിതിക നിലപാടിനെതിരായ സമരമാണ് ശബരിമലയിൽ നടക്കുന്നത്. ഭരണഘടനയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുമ്പോൾ ശുദ്ധികലശം നടത്തുന്നുവെന്നുപറഞ്ഞാൽ യാഥാസ്ഥിതികത്വം എത്രമാത്രം ശക്തമാണെന്ന കാര്യം അനുഭവത്തിലൂടെ വെളിപ്പെടുകയാണ്. ശുദ്ധാശുദ്ധം വലിയതോതിൽ നിലനിന്ന നാടായിരുന്നു കേരളം. അശുദ്ധിയുള്ളവർ തൊടാതെയും ഇരുന്ന നമ്പൂതിരിമാരുണ്ടായിരുന്നു. അടുക്കള മുതൽ അമ്പലംവരെ ഇവിടെ അയിത്തം നിലനിന്നിരുന്നു. മലയാള ജാതികൾക്കിടയിൽ ഏറ്റവും യാഥാസ്ഥിതികത്വം നിലനിർത്തിയിരുന്നത് നമ്പൂതിരിമാരാണ്.

അവർക്ക് ശുദ്ധാശുദ്ധ വിചാരങ്ങൾ ഉണ്ടായിരുന്നില്ലേ? അതെല്ലാം കാലത്തിനനുസരിച്ച് അവർതന്നെ തിരുത്തിയെന്നത് ചരിത്രം പരിശോധിച്ചാൽ അറിയാം. ഏതു പരിവർത്തനത്തെയും സംശയത്തിനും ഭീതിയോടെയാണ് അക്കാലത്ത് അവർ കണ്ടിരുന്നത്. അതുപോലെ തിരുത്തേണ്ട ഒന്നാണ് ശബരിമലയിലെ സ്ത്രീ പ്രവേശനവും.
പരമോന്നത നീതിപീഠത്തിൻെറ പ്രഖ്യാപിച്ച നിയമങ്ങൾക്കു മുകളിൽ തങ്ങളുടെ നിയമങ്ങൾ അടിച്ചേൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച യാഥാസ്ഥിതികർക്കെതിരെയുള്ള പോരാട്ടമാണിത്. സ്ത്രീകൾക്ക് യഥേഷ്​ടം പോകാൻ കഴിയുന്ന ഒരു ആരാധനകേന്ദ്രമായി ശബരിമല മാറണം. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ വിശ്വാസികളിൽനിന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാത്തതിനു കാരണം വനിതമതിൽ സൃഷ്​ടിച്ച അന്തരീക്ഷമാണ്.

ഗുരുവായൂർ സത്യഗ്രഹം നടക്കുന്ന കാലത്ത് സാമൂതിരി ചെയ്ത കാര്യമാണ് ഇപ്പോൾ ശബരിമലയിൽ ആവർത്തിച്ചിരിക്കുന്നത്. അന്ന് ഇന്ത്യൻ ഭരണഘടന നിലവിലില്ല. സാമൂതിരി ക്ഷേത്രത്തിലെ ട്രസ്​റ്റിയായിരുന്നു. ഇതിന് സമാനമായി തന്ത്രിയും പന്തളം കൊട്ടാരവും മുന്നോട്ടുവെച്ച വിശ്വാസം ഇപ്പോൾ തകർന്നിരിക്കുന്നു. കേരളത്തിലെ പൊതുമണ്ഡലത്തിൽ ഉണ്ടായിരുന്ന അജ്ഞതയെയാണ് തന്ത്രിമാർ മുതലെടുത്തത്. തന്ത്രിക്കുള്ള അധികാരത്തെക്കുറിച്ചുള്ള ചർച്ചയിലാണ് 1949ലെ കവനൻറ് കടന്നുവന്നത്. തിരുവിതാംകൂർ രാജാവും കൊച്ചി രാജാവും ഇന്ത്യ ഗവൺമ​​​െൻറി​​​​െൻറ പ്രതിനിധിയായ മേനോനും മാത്രമാണ് അതിലെ കക്ഷികൾ. അതനുസരിച്ച് ശബരിമല ദേവസ്വം ബോർഡി​​​​െൻറ ക്ഷേത്രമാണ്. ദേവസ്വം ബോർഡി​​​​െൻറ അധികാരിയായിരുന്ന രാജഗോപാലൻ നായർ തന്നെ ഇക്കാര്യം വിശദീകരിച്ചുകഴിഞ്ഞു.

അതിനാൽ ക്ഷേത്രം അടച്ചിടാൻ തന്ത്രിക്ക് അധികാരമില്ല. ദേവസ്വം ബോർഡുമായി കൂടിയാലോചിക്കാതെ തന്ത്രിക്ക് അത് ചെയ്യാൻ കഴിയില്ല. ഇപ്പോൾ വെളിപ്പെടുന്നത് ദേവസ്വം ബോർഡുമായി ആലോചിക്കാതെയാണ് നടയടച്ചതെന്നാണ്. ഇതൊരു കോടതിയലക്ഷ്യമാണ്. ശബരിമലയിലെ പ്രതിഷേധം നടന്നപ്പോൾ ആചാരലംഘനം നടന്നതായി തെളിഞ്ഞിരുന്നു. അന്നൊന്നും നടത്താത്ത ഒരു ശുദ്ധികലശം രണ്ടു സ്ത്രീകൾ പ്രവേശിച്ചപ്പോൾ തന്ത്രിമാർ നടത്തുന്നത് കോടതിവിധിയോടുള്ള അനാദരവുതന്നെയാണ്.

പരിഹാരക്രിയ നടത്താൻ വലിയ സാമ്പത്തികം ആവശ്യമാണ്. അത് ആരാണ് ചെലവഴിക്കുന്നതെന്ന ചോദ്യത്തിനും ഉത്തരവാദിത്തമുള്ളവർ മറുപടി പറയണം. ദേവസ്വം ബോർഡ് യോഗം ചേർന്ന് തീരുമാനമെടുത്തെങ്കിൽ മാത്രമേ ചെലവ് ദേവസ്വം ബോർഡിന് ഏറ്റെടുക്കാൻ കഴിയൂ. നടയടച്ചതിൽ തന്ത്രിയും ദേവസ്വം ബോർഡും തുല്യ കുറ്റവാളികളായി കോടതിയിൽ നിൽക്കേണ്ടിവരും. കാരണം, കോടതിവിധി നടപ്പാക്കിയ സമയത്ത് ശുദ്ധികർമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് ഇവർ മറുപടി പറയണം. ക്ഷേത്രത്തി​​​​െൻറ ഭരണപ്രക്രിയ നിയന്ത്രിക്കുന്നത് ദേവസ്വം ബോർഡാണ്. കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയിൽ ദേവസ്വംബോർഡ് മറുപടി പറയേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

കോടതിവിധി വന്നതിനുശേഷം നടന്ന സമരങ്ങളൊക്കെ രാഷ്​ട്രീയപ്രേരിതമായിരുന്നു. രാഷ്​ട്രീയമുള്ള പ്രക്ഷോഭങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. സ്വതന്ത്രവും യുക്തിസഹവുമായ സംവാദത്തിന് വിശ്വാസിസമൂഹം തയാറായിട്ടില്ല. രാഷ്​ട്രീയ നേട്ടം ആഗ്രഹിക്കുന്ന ഏജൻസികൾ ഇപ്പോൾ രൂപപ്പെട്ട സാഹചര്യങ്ങളെയും പ്രയോജനപ്പെടുത്തിയ രീതി പരിഷ്കൃത സമൂഹം സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചിന്തിക്കണം.എൻ.എസ്.എസിനെ ഇനി ആരും നവോത്ഥാനം പഠിപ്പിക്കേണ്ട എന്നാണ് അവർ പറയുന്നത്. കേരളം എൻ.എസ്.എസിനെ വിമർശിക്കുന്നത് അതൊരു നവോത്ഥാന പ്രസ്ഥാനമായിരുന്നുവെന്ന നിലയിലാണ്. എൻ.എസ്.എസ് ഇന്ന് സ്വീകരിക്കുന്ന സമീപനങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സമുദായാചാര്യൻ മുന്നോട്ടുവെച്ച ആശയങ്ങൾ അല്ല അവർ ഇപ്പോൾ പറയുന്നത്. അതിനുള്ളിൽ തന്നെ ഒരു തിരുത്തൽ പ്രവർത്തനം നടക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അവർ ഒരു പുനർചിന്തനത്തിനു തയാറാകേണ്ടിവരും. വനിതാ മതിലിലൂടെ കേരളത്തിലെ സ്ത്രീസമൂഹം മുന്നോട്ടുവെച്ച ആശയങ്ങൾ കൂടിയാകുമ്പോൾ യാഥാസ്ഥിതികർ കൂടുതൽ ദുർബലപ്പെട്ടു.

കോഴിക്കോട് രൂപം കൊണ്ട വനിതാ മതിൽ

ശബരിമലയുടെ പശ്ചാത്തലത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ശബരിമല അഭിസംബോധന ആ പട്ടികയിൽ ഒന്നുമാത്രമായിരുന്നു. ശബരിമല യുവതിപ്രവേശനം മാത്രമല്ല. ശബരിമലയുടെ ജനാധിപത്യവത്​കരണ​െത്ത കുറിച്ചാണ് കോടതി സംസാരിച്ചത്. അവിടത്തെ പൗരോഹിത്യത്തിൻെറ പ്രശ്നമുണ്ട്. കാലഘട്ടത്തി​​​​െൻറ അനിവാര്യത എന്ന നിലയിലാണ് ദലിത് പിന്നാക്ക സമുദായ സംഘടനകളെ സർക്കാർ ഒരു ചരടിൽ കോർത്തത്. പുരോഗമനപരമായി ചിന്തിക്കുന്ന സംഘടനകൾ ഒന്നിച്ചുനിൽക്കാൻ ഈ കാലഘട്ടം നിർബന്ധിക്കുകയായിരുന്നു. സാങ്കേതികമായി ഇപ്പോൾ സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചുകഴിഞ്ഞു. എന്നാൽ, വിശാലമായ അർഥത്തിൽ സ്ത്രീകൾക്ക് അവിടെ പോകാനുള്ള അവസ്ഥയുണ്ടാകണം. വിശ്വാസികൾ എന്ന പേരിൽ തെരുവിൽ ഇറങ്ങിയത് സമൂഹത്തിലെ ന്യൂനപക്ഷമായിരുന്നു. നാടിൻെറ ഹിതം അതല്ലെന്ന് വനിതാ മതിൽ ​െതളിയിച്ചു.

നിയമത്തി​​​​െൻറ പിൻബലത്തിലാണ് പൗരന്മാർ കോടതിയിലേക്ക് പോകുന്നത്. സ്ത്രീകളുടെ അഭിമാനത്തെയും അവകാശത്തെയും ഹനിക്കുന്ന നടപടിയാണ് ശബരിമലയിൽ ഉണ്ടായത്. അതും കോടതിയലക്ഷ്യത്തിന് പരിധിയിൽ വരും. സർക്കാറിന് വിധി നടപ്പാക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് പ്രവേശനത്തിന് സ്വയം തയാറായവരെ അംഗീകരിക്കണം. ആർജവം കാട്ടിയ സ്ത്രീകളെ വിപ്ലവകാരികളായിത്തന്നെ കരുതണം.

വിദ്യാഭ്യാസത്തിലും തൊഴിലിലും ഉന്നതനിലയിലുള്ള രണ്ടു സ്ത്രീകളാണ് ശബരിമലയിൽ പ്രവേശിച്ചത്. അവർ പൂർണമായ ബോധ്യത്തോടെയാണ് ശബരിമലയിലേക്ക് പോയത്. സാമൂഹികവിപ്ലവത്തിനു വേണ്ടിയുള്ള മുൻകൈ പ്രവർത്തനമാണ് അവർ നടത്തിയത്. അവർ രണ്ടുപേരും പ്രതിനിധാനംചെയ്യുന്നത് സമൂഹത്തിൻെറ രണ്ടു വിഭാഗങ്ങളിലുള്ള ശ്രേണികളെയാണ്. കനകദുർഗ സവർണ സമുദായ അംഗമാണെന്നാണ് അറിയുന്നത്; ബിന്ദു പട്ടികജാതി വിഭാഗത്തിലും. അതും പരിഷ്കരണത്തി​​​​െൻറ ഭാഗമായി മുന്നോട്ടുവെച്ച ആശയമാണ്. കേരളം പോലെ ജനാധിപത്യപരമായി മുന്നോട്ട് സഞ്ചരിച്ച സംസ്ഥാനത്ത് നടക്കേണ്ട ഒന്നാണിത്. യാഥാസ്ഥിതിക നിലപാടുകളിൽനിന്ന് കുറെയെങ്കിലും മോചിതമായ നാടാണ്​ കേരളം. നമ്മുടെ നാട് പുരോഗമനപരമായ ചിന്തയോടെയാണ് മുന്നോട്ടുപോകുന്നത്. അതിനാൽ പരിഷ്കരണത്തിനുവേണ്ടി സന്നദ്ധത കാട്ടിയ ആളുകളെ തീർച്ചയായും ഈ സമൂഹം പിന്തുണക്കുകയും സംരക്ഷിക്കുകയും വേണം. കേരളംതന്നെ അവർക്ക് സംരക്ഷണം ഒരുക്കണം.അതിന് കേരളം മാതൃകയാകണം.

(കെ.പി.എം.എസ് ജനറൽ സെക്രട്ടറിയാണ്​ ലേഖകൻ)

Tags:    
News Summary - Sabarimala- Women Entry - Open Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.