നേർവഴിയേകേണ്ട മസ്തിഷ്കം

ഒ​രു ശ​രാ​ശ​രി മ​ല​യാ​ളി അ​ഞ്ചും ആ​റും മ​ണി​ക്കൂ​ർ ഒ​രു​ദി​വ​സം മൊ​ബൈ​ലി​ന് മു​ന്നി​ൽ ചെ​ല​വ​ഴി​ക്കു​ന്നു. ആ ​കാ​ണു​ന്ന​തും കേ​ൾ​ക്കു​ന്ന​തു​മെ​ല്ലാം ന​മ്മു​ടെ മ​സ്തി​ഷ്ക​ത്തി​ലേ​ക്കു​ള്ള ഇ​ൻ​പു​ട്ടു​ക​ളാ​ണ്. അ​ത് ഏ​റ്റ​വും മി​ക​ച്ച​വ​യാ​ക്കാ​നു​ള്ള വ​ഴി​ക​ൾ നാം ​ആ​ലോ​ചി​ക്ക​ണം

ഓ​ക്‌​സ്‌​ഫ​ഡ് യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​സ് 2024 ന്‍റെ വാ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് ‘ബ്രെ​യി​ൻ റോ​ട്ട്’ (brain rot) എ​ന്ന പ​ദ​മാ​ണ്. മ​സ്തി​ഷ്ക​ത്തി​ന്‍റെ അ​ഴു​ക​ൽ, ചീ​യ​ൽ എ​ന്നൊ​ക്കെ​യാ​ണ് അ​തി​ന്‍റെ ഭാ​ഷാ​ർ​ഥം. അ​ർ​ഥ​ശൂ​ന്യ​മാ​യ സ​മൂ​ഹ​മാ​ധ്യ​മ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​ര​ന്ത​രം വി​നി​മ​യം ചെ​യ്യു​ന്ന​തി​ലൂ​ടെ ഒ​രു വ്യ​ക്തി​യു​ടെ വി​ശ​ക​ല​ന​ബു​ദ്ധി​യി​ൽ ഉ​ണ്ടാ​കു​ന്ന ത​ക​ർ​ച്ച (cognitive decline)യെ​യാ​ണ് ഇ​ത് കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. നാം ​ജീ​വി​ക്കു​ന്ന ലോ​ക​ത്തി​ന് സം​ഭ​വി​ച്ച വ​ലി​യൊ​രു മാ​റ്റ​ത്തെ കു​റി​ക്കു​ന്ന ഈ ​വാ​ക്ക് കേ​ട്ട​പ്പോ​ൾ ഒ​ട്ടേ​റെ കാ​ഴ്ച​ക​ളാ​ണ് മ​ന​സ്സി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്.

ട്രെ​യി​നി​ലോ ബ​സി​ലോ സ​ഞ്ച​രി​ക്കു​മ്പോ​ൾ ചു​റ്റു​മു​ള്ള​വ​ർ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ടോ? 90 ശ​ത​മാ​നം പേ​രും മൊ​ബൈ​ലി​ൽ ക​ണ്ണു​പൂ​ഴ്ത്തി​യി​രി​ക്കു​ക ആ​യി​രി​ക്കും. ഇ​ക്കാ​ല​ത്ത് എ​പ്പോ​ഴും വേ​ണ്ടു​ന്ന ഉ​പ​ക​ര​ണ​മാ​യ മൊ​ബൈ​ൽ ഫോ​ണു​പ​യോ​ഗി​ച്ച് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​രും വാ​യി​ക്കു​ന്ന​വ​രു​മൊ​ക്കെ​യു​ണ്ടാ​വും. ഉ​ൽ​കൃ​ഷ്ട കൃ​തി​ക​ൾ വാ​യി​ക്കാ​നും ലോ​ക സി​നി​മ​ക​ൾ കാ​ണാ​നു​മെ​ല്ലാം അ​തീ​വ സൗ​ക​ര്യ​പ്ര​ദ​മാ​യ സ​ങ്കേ​ത​മാ​ണ് ഇ​ന്ന്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ർ​ഥ​ശൂ​ന്യ​മാ​യ പോ​സ്റ്റു​ക​ളും റീ​ലു​ക​ളും നി​ല​വാ​ര​മി​ല്ലാ​ത്ത​തും പ്ര​തി​ലോ​മ​ക​ര​വു​മാ​യ വി​ഡി​യോ​ക​ളും അ​തി​വേ​ഗം ക​ണ്ണി​ലെ​ത്തി​ക്കു​ന്ന​തും ഫോ​ണു​ക​ളാ​ണ്. എ​ന്ത് വാ​യി​ക്ക​ണം/​കാ​ണ​ണം എ​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും അ​വ​കാ​ശ​മാ​ണ്. ആ ​വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ൽ കൈ​ക​ട​ത്തു​ക​യ​ല്ല ഈ ​കു​റി​പ്പി​ന്‍റെ ഉ​ദ്ദേ​ശ്യം.

തു​ട​ർ​ച്ച​യാ​യി ഏ​റെ​നേ​രം ഇ​ത്ത​രം വി​ഡി​യോ​ക​ളും മ​റ്റും കാ​ണു​ന്ന ഒ​രാ​ൾ​ക്ക് ക​ണ്ണി​നും മ​ന​സ്സി​നും ശ​രീ​ര​ത്തി​ന് ആ​കെ​യും വ​ലി​യ ത​ള​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഒ​രു പു​സ്ത​കം ര​ണ്ട് മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി വാ​യി​ച്ചാ​ലും ക​ണ്ണി​ന് വേ​ദ​ന​യു​ണ്ടാ​കി​ല്ലേ എ​ന്ന് ചോ​ദി​ച്ചേ​ക്കാം. വി​ല്യം ഷേ​ക്സ്പി​യ​റി​ന്‍റെ ഹാം​ല​റ്റ്​ ആ​ക​ട്ടെ, ഹോ​മ​റി​ന്‍റെ ഇ​ലി​യ​ഡ് ആ​ക​ട്ടെ ബ​ഷീ​റി​ന്റെ​യോ എം.​ടി​യു​ടെ​യോ കെ.​ആ​ർ. മീ​ര​യു​ടെ​യോ ബെ​ന്യാ​മി​ന്റെ​യോ കൃ​തി​ക​ളാ​വ​ട്ടെ-​എ​ത്ര മി​ക​ച്ച പു​സ്ത​ക​വും തു​ട​ർ​ച്ച​യാ​യി വാ​യി​ച്ചാ​ൽ ക​ണ്ണ് വേ​ദ​നി​ക്കും.

എ​ന്നാ​ൽ, മി​ക​ച്ച സാ​ഹി​ത്യ​ര​ച​ന​ക​ൾ വാ​യി​ക്കു​മ്പോ​ൾ മ​ന​സ്സി​ന് ഒ​രു​വി​ധ ക്ഷീ​ണ​വും സം​ഭ​വി​ക്കി​ല്ല. ഉ​ൽ​കൃ​ഷ്ട കൃ​തി​ക​ളു​ടെ സാ​മീ​പ്യം മ​ന​സ്സി​ന് വ​ലി​യ ഉ​ണ​ർ​വാ​ണ് ന​ൽ​കു​ക. എ​ന്നാ​ൽ, അ​ർ​ഥ​ശൂ​ന്യ​മാ​യ വി​ഡി​യോ​ക​ളും മ​റ്റു ക​ണ്ട​ന്‍റു​ക​ളും ഒ​രു പ​രി​ധി​ക്ക​പ്പു​റം കാ​ണു​ക​യോ കേ​ൾ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് മ​ന​സ്സി​ന് വ​ല്ലാ​ത്ത ഇ​ടി​വും ഞെ​രു​ക്ക​വു​മാ​ണ് വ​രു​ത്തി​വെ​ക്കു​ക. അ​ത് പെ​ട്ടെ​ന്ന് ഒ​രു ദി​വ​സം കൊ​ണ്ടു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. മ​ന​സ്സി​ന് അ​ല്ലെ​ങ്കി​ൽ ത​ല​ച്ചോ​റി​ന് സം​ഭ​വി​ക്കു​ന്ന ഈ ​ഞെ​രു​ക്ക​ത്തെ​ക്കു​റി​ച്ച് പ​ല​രും ആ​ലോ​ചി​ക്കാ​റി​ല്ല.

മൊ​ബൈ​ൽ ആ​ധി​പ​ത്യ​മു​ള്ള ഈ ​കാ​ലം, മെ​ച്ച​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ചി​ന്ത​ക​ളും മു​ന്നോ​ട്ടു​വെ​ക്കാ​നു​ള്ള മ​നു​ഷ്യ​രു​ടെ ക​രു​ത്ത് ചോ​ർ​ത്തി​ക്ക​ള​യു​ന്നു​ണ്ടോ എ​ന്ന സം​ശ​യം പ​ല​രും ഉ​യ​ർ​ത്താ​റു​ണ്ട്. അ​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ച് ചെ​ല്ലു​മ്പോ​ൾ നാം ​എ​ത്തു​ക ഇ​ത്ത​രം കെ​ട്ടു​കാ​ഴ്ച​ക​ൾ സൃ​ഷ്ടി​ക്കു​ന്ന ആ​ല​സ്യ​ത്തി​ലേ​ക്കും ആ​കു​ല​ത​ക​ളി​ലേ​ക്കു​മാ​ണ്.

ന​മ്മു​ടെ ത​ല​ച്ചോ​റി​നെ ശ​രി​യാം​വ​ണ്ണം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഇ​ന്ധ​നം നാം ​ന​ൽ​കു​ന്ന മെ​ച്ച​പ്പെ​ട്ട ഇ​ൻ​പു​ട്ടു​ക​ളാ​ണ്. ഇ​ൻ​പു​ട്ട് മോ​ശ​മാ​യാ​ൽ പ്ര​വ​ർ​ത്ത​ന​വും അ​തേ​വി​ധ​മാ​കു​മെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

ക​മ്പ്യൂ​ട്ട​റു​ക​ൾ​ക്ക് സ്വ​ന്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​യു​മോ എ​ന്ന സം​ശ​യം ഒ​രു​കാ​ല​ത്ത് പ​ല​രും ഉ​ന്ന​യി​ച്ചി​രു​ന്നു. നാം ​ചെ​യ്യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യു​ക​യും ന​മ്മെ​പ്പോ​ലെ ചി​ന്തി​ക്കു​ക​യും ചെ​യ്യു​ന്ന, തൊ​ഴി​ൽ ക​വ​ർ​ന്നെ​ടു​ക്കു​ന്ന യ​ന്ത്ര​രാ​ക്ഷ​സ​നാ​യി ക​മ്പ്യൂ​ട്ട​റി​നെ ചി​ത്രീ​ക​രി​ച്ച കാ​ല​വു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ന​മ്മ​ൾ ന​ൽ​കു​ന്ന മെ​ച്ച​പ്പെ​ട്ട ഇ​ൻ​പു​ട്ടു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യ വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ ക​മ്പ്യൂ​ട്ട​റി​നാ​യാ​ലും നി​ർ​മി​ത ബു​ദ്ധി​ക്കാ​യാ​ലും ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്ന തി​രി​ച്ച​റി​വി​ലേ​ക്ക് നാം ​ഇ​ന്നെ​ത്തി.

ക​മ്പ്യൂ​ട്ട​ർ​വ​ത്ക​ര​ണ​ത്തി​ന്‍റെ ആ​രം​ഭ​നാ​ളു​ക​ളി​ൽ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ഓ​ഫി​സു​ക​ൾ ഭേ​ദ​മ​ന്യെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ പ​ല​ർ​ക്കും ക​മ്പ്യൂ​ട്ട​റി​നെ​ക്കു​റി​ച്ച് എ​മ്പാ​ടും തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ചി​ല്ല​റ കാ​ര്യ​ങ്ങ​ൾ ക​മ്പ്യൂ​ട്ട​റി​ന് ന​ൽ​കി​യാ​ൽ എ​ല്ലാം ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ലാ​ക്കി ക​മ്പ്യൂ​ട്ട​ർ തി​രി​ച്ചു​ത​രും എ​ന്ന​താ​യി​രു​ന്നു അ​തി​ലൊ​ന്ന്. എ​നി​ക്ക് പ​രി​ച​യ​മു​ള്ള ഒ​രു ഓ​ഫി​സി​ൽ ന​ട​ന്ന കാ​ര്യം ഓ​ർ​മ​യി​ൽ വ​രു​ന്നു. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ മേ​ലു​ദ്യോ​ഗ​സ്ഥ​നോ​ട് ചോ​ദി​ച്ചു. ‘സാ​ർ, ഈ ​ഡേ​റ്റ അ​പ്പ​ടി ക​മ്പ്യൂ​ട്ട​റി​ലേ​ക്ക് കൊ​ടു​ക്ക​ട്ടെ’. ‘ഡേ​റ്റ​യി​ലെ ശ​രി​യും തെ​റ്റും താ​ൻ വി​ല​യി​രു​ത്തി​യോ’-​മേ​ലു​ദ്യോ​ഗ​സ്ഥ​ൻ തി​രി​ച്ചു​ചോ​ദി​ച്ചു. ‘അ​ത് ഞാ​ൻ വി​ല​യി​രു​ത്തേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ, അ​തി​ന​ല്ലേ ക​മ്പ്യൂ​ട്ട​ർ’-​ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

മേ​ലു​ദ്യോ​ഗ​സ്ഥ​ന് ക​മ്പ്യൂ​ട്ട​റി​നെ​ക്കു​റി​ച്ച് വ​ലി​യ പി​ടി​പാ​ടി​ല്ലാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹം അ​പ്പ​റ​ഞ്ഞ​ത് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ക​ല​മാ​യ ആ ​ഡേ​റ്റ ക​മ്പ്യൂ​ട്ട​റി​ന് കൈ​മാ​റി. ക​മ്പ്യൂ​ട്ട​ർ പ്രോ​സ​സ് ചെ​യ്ത് തി​രി​കെ ന​ൽ​കി​യ ഔ​ട്ട്​​പു​ട്ടി​ലാ​വ​ട്ടെ അ​ബ​ദ്ധ​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​നും മേ​ലു​ദ്യോ​ഗ​സ്ഥ​നും മൂ​ക്ക​ത്ത് വി​ര​ൽ​വെ​ച്ചു. അ​വ​സാ​നം അ​വ​ർ പ​ഴി​ചാ​രി​യ​ത് ക​മ്പ്യൂ​ട്ട​റി​ന്റെ​യും അ​തി​ലു​പ​യോ​ഗി​ച്ചി​രു​ന്ന സോ​ഫ്റ്റ് വെ​യ​റി​ന്റെ​യും മേ​ലാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് നാ​ട്ടി​ൽ ല​ഭ്യ​മാ​യി​രു​ന്ന​തി​ൽ​വെ​ച്ച് ഏ​റ്റ​വും മി​ക​ച്ച​വ​യാ​യി​രു​ന്നു അ​തെ​ന്ന് ഓ​ർ​ക്ക​ണം.

സ​ത്യ​ത്തി​ൽ അ​വി​ടെ സം​ഭ​വി​ച്ച​ത് ഇ​താ​യി​രു​ന്നു. ആ ​ഉ​ദ്യോ​ഗ​സ്ഥ​ൻ തെ​റ്റാ​യ സ്വ​ഭാ​വ​ത്തി​ലു​ള്ള കു​റേ വി​വ​ര​ങ്ങ​ൾ ക​മ്പ്യൂ​ട്ട​റി​ലേ​ക്ക് ഇ​ൻ​പു​ട്ട് ആ​യി ന​ൽ​കി. അ​തി​ന് അ​നു​സൃ​ത​മാ​യ ഔ​ട്ട്പു​ട്ട് ക​മ്പ്യൂ​ട്ട​റും ന​ൽ​കി.

യ​ഥാ​ർ​ഥ​ത്തി​ൽ ക​മ്പ്യൂ​ട്ട​ർ​പോ​ലെ​യാ​ണ് ന​മ്മു​ടെ മ​സ്തി​ഷ്ക​വും. ന​മ്മ​ൾ ഉ​ള്ളി​ലേ​ക്ക് ന​ൽ​കു​ന്ന​ത് മെ​ച്ച​പ്പെ​ട്ട ഇ​ൻ​പു​ട്ടു​ക​ളാ​ണെ​ങ്കി​ൽ, സം​ശ​യം വേ​ണ്ട ന​മ്മു​ടെ മ​സ്തി​ഷ്കം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത് അ​തി​ലേ​റെ ഉ​ൽ​കൃ​ഷ്ട​മാ​യ കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും. തി​രി​ച്ചാ​യാ​ൽ അ​ങ്ങ​നെ​യും. ക​മ്പ്യൂ​ട്ട​ർ എ​ന്ന യ​ന്ത്ര​ത്തെ ന​മ്മ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​പോ​ലെ, അ​തി​ലേ​റെ സൂ​ക്ഷ​മ​ത​യോ​ടെ, അ​വ​ധാ​ന​ത​യോ​ടെ വേ​ണം ന​മ്മു​ടെ ബു​ദ്ധി​യെ​യും പ​രി​ച​രി​ക്കാ​ൻ.

ഒ​രു ശ​രാ​ശ​രി മ​ല​യാ​ളി അ​ഞ്ചും ആ​റും മ​ണി​ക്കൂ​ർ ഒ​രു​ദി​വ​സം മൊ​ബൈ​ലി​ന് മു​ന്നി​ൽ ചെ​ല​വ​ഴി​ക്കു​ന്നു. ആ ​കാ​ണു​ന്ന​തും കേ​ൾ​ക്കു​ന്ന​തു​മെ​ല്ലാം ന​മ്മു​ടെ മ​സ്തി​ഷ്ക​ത്തി​ലേ​ക്കു​ള്ള ഇ​ൻ​പു​ട്ടു​ക​ളാ​ണ്. അ​ത് ഏ​റ്റ​വും മി​ക​ച്ച​വ​യാ​ക്കാ​നു​ള്ള വ​ഴി​ക​ൾ നാം ​ആ​ലോ​ചി​ക്ക​ണം. മൊ​ബൈ​ലി​ലൂ​ടെ കാ​ണു​ന്ന കാ​ഴ്ച​ക​ൾ, നേ​ടു​ന്ന അ​റി​വു​ക​ൾ, ആ​സ്വ​ദി​ക്കു​ന്ന വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഏ​റ്റ​വും മി​ക​ച്ച​ത് ആ​വു​ക എ​ന്ന​ത് ത​ന്നെ​യാ​ണ്​ അ​തി​നു​ള്ള വ​ഴി. മൊ​ബൈ​ൽ സ്ക്രീ​നി​ൽ വ​രു​ന്ന സ​ക​ല കാ​ഴ്ച​ക​ൾ​ക്കും ന​മ്മു​ടെ ക​ണ്ണും കാ​തും മ​ന​സ്സും നീ​ട്ടി​ക്കൊ​ടു​ത്താ​ൽ ആ​ത്യ​ന്തി​ക​മാ​യി ന​മ്മു​ടെ മ​സ്തി​ഷ്ക​ത്തി​നും അ​തി​ന്‍റെ​താ​യ അ​ഴു​ക​ൽ സം​ഭ​വി​ക്കും -അ​താ​ണ് ‘ബ്രെ​യി​ൻ റോ​ട്ട്’.

ന​ല്ല​തും ചീ​ത്ത​യും കൃ​ത്യ​മാ​യി വേ​ർ​തി​രി​ക്കാ​നും അ​തി​ൽ​നി​ന്ന് ന​ല്ല​ത് മാ​ത്രം തി​ര​ഞ്ഞെ​ടു​ക്കാ​നു​മു​ള്ള വി​വേ​ച​ന​ശേ​ഷി നാം ​നേ​ട​ണം. ന​മ്മ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ഴ്ച, കേ​ൾ​വി, വാ​യ​ന, ന​മ്മു​ടെ സൗ​ഹൃ​ദ​ങ്ങ​ൾ, ചു​റ്റു​പാ​ടു​ക​ൾ എ​ല്ലാം തെ​ളി​മ​യു​ള്ള​താ​യാ​ൽ അ​തി​ന് അ​നു​സൃ​ത​മാ​യാ​വും ന​മ്മു​ടെ മ​സ്തി​ഷ്ക​വും പ്ര​വ​ർ​ത്തി​ക്കു​ക. ചി​ന്ത, ബു​ദ്ധി, തീ​രു​മാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം ആ ​തെ​ളി​ച്ചം പ്ര​ക​ട​മാ​വു​ക​യും ചെ​യ്യും.

ന​ല്ലൊ​രു ലോ​ക​ത്തി​ന്‍റെ സൃ​ഷ്ടി​ക്കാ​യി ആ​ദ്യം വേ​ണ്ട​ത് ന​ല്ല പാ​ക​ത​യും തെ​ളി​മ​യു​ള്ള മ​സ്തി​ഷ്ക​ങ്ങ​ളാ​ണ്. അ​തി​ൽ​നി​ന്ന് ഉ​റ​വ​യെ​ടു​ക്കു​ന്ന ചി​ന്ത​ക​ളും കാ​ഴ്ച​ക​ളും കേ​ൾ​വി​ക​ളും ഏ​റ്റ​വും മി​ക​ച്ച ഒ​രു ലോ​ക സൃ​ഷ്​​ടി​യി​ലേ​ക്ക് ന​യി​ക്കും. അ​ത്ത​രം തെ​ളി​മ​യു​ള്ള മ​സ്തി​ഷ്ക​ങ്ങ​ൾ ഒ​രാ​യി​രം ഗു​കേ​ഷു​മാ​ർ​ക്ക് പി​റ​വി ന​ൽ​കും- ഉ​റ​പ്പ്.

‘മ​നു​ഷ്യ​നാ​വ​ട്ടെ, കാ​ക്ക​യാ​വ​ട്ടെ-​ഈ ലോ​ക​ത്ത് ന​മു​ക്ക് സ്വ​ന്ത​മാ​യി​ട്ടു​ണ്ടാ​വേ​ണ്ട മൂ​ല്യ​വ​ത്താ​യ ഒ​രേ​യൊ​രു കാ​ര്യം ത​ല​ച്ചോ​റാ​ണ്’ എ​ന്ന് പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​ൻ എ​ൽ ഫ്രാ​ങ്ക്ബോം കു​റി​ച്ചി​ട്ട​ത് എ​ന്തു​മാ​ത്രം കാ​ലി​ക​പ്ര​സ​ക്ത​മാ​ണെ​ന്ന് ചി​ന്തി​ക്കൂ!

Tags:    
News Summary - Train your brain properly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.