1950കളിൽ വിൻസ്റ്റൺ ചർച്ചിലാണേത്ര നേതാക്കളുടെ ഒത്തുചേരലുകൾക്ക് ‘ഉച്ചകോടി’ (Summit) എന്ന് പേരുനൽകിയത്. 20ാം നൂറ്റാണ്ടിെൻറ രണ്ടാംപാതിയിൽ കൂടുതൽ രാജ്യങ്ങൾ സ്വതന്ത്രമായതോടെ ഉച്ചകോടിയുടെ പ്രസക്തിയും വർധിച്ചു. എന്നാൽ, ഒത്തുകൂടുന്ന രാഷ്ട്രങ്ങളുടെ സാമ്പത്തികവും സൈനികവുമായ ശക്തി സന്തുലനമാണ്പലപ്പോഴും തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ. പരസ്പര വിശ്വാസമല്ല, ഭീതിയാണ് രാഷ്ട്രങ്ങളെ തീരുമാനങ്ങളിലേക്കു നയിക്കുന്നത്. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് ട്രംപിെൻറയും കിം ജോങ് ഉന്നിെൻറയും സംഭാഷണത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. ഇരുവരും പരസ്പരം വെല്ലുവിളി നടത്തവെയാണ് കിം ജോങ് ഉന്നിനെ ട്രംപ് വൈറ്റ്ഹൗസിൽ സ്വീകരിക്കുന്നത്.1980 മുതൽ ആണവായുധങ്ങൾ കൈവശം വെക്കാനായി പരീക്ഷണങ്ങളിലേർപ്പെട്ടിരുന്ന ഉത്തര കൊറിയ അമേരിക്കയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നല്ലോ. അവരുടെ മിസൈലുകൾ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും താവളങ്ങളിൽ ആക്രമണം നടത്തുന്നതിന് ശക്തമാണെന്നും നിരീക്ഷിക്കപ്പെട്ടിരുന്നു. മാത്രമല്ല, യു.എൻ സെക്യൂരിറ്റി കൗൺസിലിൽ ചൈനയും റഷ്യയും സ്വീകരിച്ച നിലപാടുകളും അമേരിക്കയെ സമ്മർദത്തിലാക്കിയതായി വിലയിരുത്തപ്പെടുന്നു.
എന്നാൽ, ഇറാെൻറ വിഷയത്തിൽ അമേരിക്കയുടെ നിലപാട് കൂടുതൽ കർക്കശമായിരുന്നു. 2015ൽ ഉണ്ടാക്കിയ അന്താരാഷ്ട്ര ആണവകരാർ ഇറാൻ തെറ്റുകൂടാതെ പാലിക്കുന്നതായി ആണവ ഏജൻസി ഓരോ ആറുമാസം കൂടുമ്പോഴും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കരാറിൽ ഒപ്പുവെച്ച വൻശക്തികളെല്ലാം ഇതു സമ്മതിക്കുകയും ചെയ്യുന്നു. പിന്നെ എന്തുകൊണ്ടാണ് അമേരിക്കയെ ഇറാനെതിരെ വാളോങ്ങാൻ നിർബന്ധിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാഷ്ട്രങ്ങൾ ഇപ്പോഴും കരാറിൽ ഉറച്ചുനിൽക്കുന്നു എന്നത് ഇറാൻ കരാർ പാലിക്കുകയായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കയുടെ യു.എൻ പ്രതിനിധി നിക്കി ഹാലിയും നയതന്ത്രജ്ഞരും ഇറാനെതിരെ വാദിച്ചപ്പോൾ, ആണവ പ്രസരണത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന 80 ശാസ്ത്രജ്ഞർ കരാറിൽനിന്നുള്ള പിന്മാറ്റം സമാധാനത്തിനു ഭീഷണിയായിരിക്കുമെന്ന് ട്രംപിനെ ഉപദേശിച്ചു. എന്നാൽ, അതൊന്നുംതന്നെ അദ്ദേഹം വകവെക്കാതെ കരാറിൽനിന്നു പിന്മാറാനാണ് തീരുമാനിച്ചത്. എങ്ങനെയെങ്കിലും ഇറാനെ വരുതിയിലാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നാണിത് തെളിയിക്കുന്നത്. കരാറിൽനിന്നു പിന്മാറാനുള്ള തീരുമാനം മൂന്നുതവണ ട്രംപ് നീട്ടിവെച്ചതായിരുന്നത്രെ! എന്നാൽ, ഇത്തവണ സ്റ്റേറ്റ് സെ ക്രട്ടറി മൈക് പോംപിയോവും സെക്യൂരിറ്റി അഡ്വൈസർ ജോൺബോൾട്ടും പിന്തുണച്ചതോടെ, എതിരഭിപ്രായങ്ങൾ തൃണവൽഗണിക്കപ്പെട്ടു. 2016ൽ തെരഞ്ഞെടുപ്പു വേളയിൽ ട്രംപ് ഇറാനുമായുള്ള ആണവ കരാറിനെ ആക്ഷേപിക്കുകയും അതിൽനിന്ന് പിന്മാറുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഉത്തര കൊറിയയെ ശക്തിയായ സമ്മർദങ്ങളാണ് വഴിപ്പെടുത്തിയതെന്ന് വിശ്വസിക്കുന്ന ട്രംപ് അനുകൂലികൾ ഇറാെൻറ വിഷയത്തിലും അതുതന്നെയാണ് മാർഗമെന്ന് ഉപദേശിച്ചു. 2001ൽ ബാലിസ്റ്റിക് മിസൈൽ ട്രീറ്റിയിൽനിന്ന് ജോർജ് ബുഷ് പിന്മാറിയ കാര്യം അവർ എടുത്തുകാട്ടി ഇതുന്യായീകരിച്ചു. എന്നാൽ, യൂറോപ്യൻ യൂനിയൻ ഇറാെൻറ കൂടെ ഉറച്ചുനിൽക്കുകയാണ്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ജർമൻ ചാൻസലർ അംഗലാ െമർകലും ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേയും സംയുക്ത പ്രസ്താവനയിൽ ട്രെംപിനെ വിമർശിച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ നടത്തിയ കരാറിൽനിന്നു ഏകപക്ഷീയമായി പിന്മാറുന്നത് അന്താരാഷ്ട്ര രംഗത്തെ അമേരിക്കയുടെ വിശ്വാസ്യത തകർക്കാൻ കാരണമാകുമെന്ന് മുൻ പ്രസിഡൻറ് ബറാക് ഒബാമയും താക്കീത് ചെയ്തു. പക്ഷേ, ട്രംപിനെ സ്വാധീനിച്ചത് ഇസ്രായേൽ പ്രസിഡൻറ് നെതന്യാഹുവിന് ബോധ്യമായ കാര്യങ്ങളാണെന്നത് കൗതുകകരമാണ്!
2002ൽ ഇറാഖിനെതിരെ ബുഷ് ഭരണകൂടം നിരത്തിയ ആരോപണങ്ങൾ ഓർക്കുമ്പോൾ ഇതു നമ്മെ അത്ഭുതപ്പെടുത്തുന്നില്ല! വൈസ് പ്രസിഡൻറ് ഡിക്ചെനിയും സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവലും ഡിഫൻ സ് സെക്രട്ടറി കോണ്ടലിസ െെറസുമെല്ലാം ചേർന്ന് നടത്തിയ നാടകം ലോകം മറക്കാറായിട്ടില്ല! സദ്ദാം ഹുസൈനെ പുറന്തള്ളേണ്ടത് മനുഷ്യരാശിയുടെതന്നെ ആവശ്യമായി വ്യാഖ്യാനിക്കപ്പെട്ടു! എന്നാൽ, ഇതുമൂലം സദ്ദാം ഹുസൈൻ സ്ഥാനഭ്രഷ്ടനായെന്നതു ശരിയാണ്.
പക്ഷേ, ലക്ഷക്കണക്കിനു മനുഷ്യരുടെ കൂട്ടക്കുരുതിക്കാണ് അത് അവസരം നൽകിയത്! വാസ്തവമാകട്ടെ അങ്ങനെയൊരു കൂട്ടനശീകരണായുധം സദ്ദാം ഹുസൈെൻറ ൈകയിലുണ്ടായിരുന്നില്ലെന്നാണ് ഇപ്പോൾ അമേരിക്കയുടെതന്നെ അന്വേഷണ ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് നേട്ടങ്ങളുണ്ടാക്കിയത് ഇസ്രാേയലാണ്. മിഡി റ്റിൽ ഇസ്രാേയലുമായി ഏറ്റുമുട്ടാൻ ശക്തമായിരുന്ന ഇറാഖിെൻറ നിഷ്കാസനം സാധിച്ചെടുക്കാൻ ഇതുവഴി ഇസ്രാേയലിനുസാധിച്ചു. ഇന്ന് നെതന്യാഹു രംഗം കൈയടക്കിയിരിക്കുന്നതും അതേ ലക്ഷ്യത്തോടെയാണെന്നത് വ്യക്തമാണ്. മൈക്ക്പോംപിയോവും ജോൺ ബോൾട്ടനുമൊക്കെ സയണിസ്റ്റുകളുടെ സ്വന്തക്കാരായിരിക്കെ കാര്യം സാധിപ്പിച്ചെടുക്കുക എളുപ്പമാണ്. നെതന്യാഹു പറയുന്നത് ഇറാെൻറ രഹസ്യമായ ആണവ പരീക്ഷണങ്ങൾ വെളിപ്പെടുത്തുന്ന ഒരു ലക്ഷം ഡോക്യുമെൻറുകൾ അദ്ദേഹത്തിെൻറ കൈവശമുണ്ടെന്നാണ്. എന്നാൽ, ഇവയുടെ സത്യാവസ്ഥ ലോകത്തിനു ബോധ്യപ്പെടേണ്ടതുണ്ട്. അതു ബോധ്യപ്പെടുത്തുകയെന്നതു അമേരിക്കയുടെ ബാധ്യതയാണ്. 2017ൽ ഇസ്രാേയലും സയണിസ്റ്റ് ലോബി ‘ബാൽഫർ’ ഡിക്ലറേഷെൻറ 100ാം വാർഷികം ആഘോഷിക്കുകയുണ്ടായി. അത് ട്രംപിനെ സ്വാധീനിച്ചു. താമസംവിനാ, അത് ഫലംകണ്ടു. കിഴക്കൻ ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായിത്തീർന്നു. ട്രംപിെൻറ ഈ നടപടിയാണ് സിറിയയിലെ ഇറാെൻറ സൈനികത്താവളങ്ങളിൽ ബോംബുകൾ വർഷിക്കാൻ ഇസ്രായേലിനു ധൈര്യം നൽകിയത്.
ഇസ്രായേൽ ഒഴികെ അമേരിക്കക്ക് സ്ഥിരം മിത്രങ്ങളൊന്നുമില്ലെന്നതാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ടാണ് ‘താൽപര്യങ്ങളാണ് അമേരിക്കയുടെ വിദേശനയത്തെ നിയന്ത്രിക്കുന്നതെന്ന്’ ഏറെക്കാലംഅമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെൻട്രി കിസിഞ്ചർ തുറന്നുപറഞ്ഞത്. ഇപ്പോൾ ട്രംപിനെ സ്വാധീനിക്കുന്നത് ഭരണത്തിൽ പിടിച്ചുനിൽക്കാൻ സയണിസ്റ്റുകളുടെ പിന്തുണ നേടുകയെന്നതാണ്. അവരെ നിയന്ത്രിക്കാൻ നെതന്യാഹുവിനേ സാധിക്കൂ. ഇറാെൻറ സൈനിക സാന്നിധ്യം സിറിയയിലൂടെ ഇസ്രാേയലിെൻറ അരികിൽ വന്നുനിൽക്കുന്നുവെന്നത് തെൽ അവീവിനു തലവേദനയാകുന്നു. ലബനാനിലെ ഹിസ്ബുല്ലയുടെ ശക്തിയും ഇറാന് അനുകൂലമാണ്. ഇതൊക്കെയാണ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹമ്മോദ് പ്രസ്താവിച്ചതുപോലെ ഇറാനുമായുള്ള ഒരു ഒത്തുതീർപ്പിനു ലോകരാഷ്ട്രങ്ങളെ സമ്മതിക്കാതിരിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കുന്നത്. എന്നാൽ, ഉപരോധത്തെ അനുകൂലിക്കുന്നത് യൂറോപ്യൻ രാഷ്ട്രങ്ങളുടെ സാമ്പത്തികനയങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എണ്ണ ഉൽപാദന രാഷ്ട്രമായ ഇറാനുമായുള്ള അവരുടെ വാണിജ്യ ബന്ധങ്ങൾക്ക് അത് പോറലേൽപിക്കും. വൻകിട അന്താരാഷ്ട്ര കമ്പനികളുടെ താൽപര്യങ്ങളെ ഹനിക്കുന്നത് അവർക്കുദോഷം ചെയ്യുന്നതാണ്.
അതുകൊണ്ടുതന്നെ, അമേരിക്കയുടെ നേതൃത്വത്തിൽ കഴിയുന്നത്ര രാഷ്ട്രങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് ഇറാനെതിരെ ഒരു മഹാസഖ്യം രൂപവത്കരിക്കാനുള്ള ശ്രമത്തെക്കുറിച്ചാണ് ഇപ്പോൾ ട്രംപും നെതന്യാഹുവും സംസാരിക്കുന്നത്. ഇതിനുള്ള സാധ്യത ഇല്ലെന്നുതന്നെ പറയാം. കാരണം, റഷ്യ, ചൈന, ഉത്തര കൊറിയ എന്നിവർ ഇറാെൻറ കൂടെ ഉറച്ചുനിൽക്കുകയാണെങ്കിൽ അമേരിക്കയുടെ ശൗര്യം പണ്ടേപ്പോലെ ഫലിച്ചുകൊള്ളണമെന്നില്ല. പക്ഷേ, ഇസ്രായേലിനു കൈവന്നിരിക്കുന്നത് അവരുടെ സ്വപ്നസാക്ഷാത്കാരമാണ്. അമേരിക്കയും ഇസ്രാേയലും ഒത്തുചേർന്നു ഇറാനെതിരെ പോരാടുന്നതിനാണ് നാമിപ്പോൾ സാക്ഷ്യംവഹിക്കുന്നത്. അമേരിക്ക ഇറാനെതിരെ സാമ്പത്തിക ഉപരോധമേർപ്പെടുത്തുമ്പോൾ ഇസ്രായേൽ സൈനിക നടപടികളിലൂടെ ഇറാനെ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നു.
ഇത് ഇസ്രായേലിനെയും ഇറാനെയും നേരിട്ടുള്ള യുദ്ധത്തിലേക്കു നയിക്കുമോ എന്ന സംശയമാണ് ലോകത്തെ അലോസരപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.