സംഘടിത കൊള്ളയെന്നും നിയമാനുസൃത പിടിച്ചുപറിയെന്നും മുൻ പ്രധാനമന്ത്രി മൻമോഹന സിങ് വിശേഷിപ്പിച്ച ചരിത്ര വങ്കത്തത്തിന് ഇന്ന് രണ്ടു വർഷം. ഒരു രാജ്യത്തെ ജനതയെ മുഴുവൻ വെയിലത്ത് ക്യുവിൽ നിർത്തിയ "സർജിക്കൽ സ്ൈട്രക്കിെൻറ അനന്തര ഫലം നാട് ഇന്നും അനുഭവിച്ചുതീർന്നിട്ടല്ല. സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുേമ്പാൾ പ്രാഥമികമായി പരിഗണിക്കേണ്ട തത്വങ്ങൾ പോലും ലംഘിച്ചായിരുന്നു 2016 നവംബർ എട്ടിന് 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത്. ചരിത്രത്തിൽ ഇതിനു മുമ്പ് അർധരാത്രി നടത്തിയ മറ്റൊരു സുപ്രധാന പ്രഖ്യാപനമുണ്ടായിരുന്നു. ജവഹർലാൽ നെഹ്രു നടത്തിയ ആ പ്രഖ്യാപനം സ്വാതന്ത്ര്യത്തിേൻറതായിരുന്നെങ്കിൽ ഇത് രാജ്യത്തെ അസ്വാതന്ത്ര്യത്തിലേക്കും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കും നയിക്കുന്നതായിരുന്നു. നോട്ട് നിരോധനം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയാകുേമ്പാഴും ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ അത് ഏൽപ്പിച്ച ആഘാതങ്ങൾ തുടരുകയാണ്.
റിസർവ് ബാങ്ക് പോലും ഇൗ തീരുമാനം അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. സമ്പദ്വ്യവസ്ഥയിൽ പരിഷ്കാരം എത്രത്തോളം ആഘാതം സൃഷ്ടിക്കുമെന്നതിനെ കുറിച്ചും കാര്യമായ പരിശോധനയുണ്ടായില്ല. വിദേശബാങ്കുകളിലും റിയൽ എസ്റ്റേറ്റിലും സ്വർണ്ണത്തിലുമെല്ലാം നിക്ഷേപിക്കപ്പെട്ട കള്ളപണത്തെ തിരികെയെത്തിക്കാൻ നോട്ട് നിരോധനം കൊണ്ട് സാധിക്കില്ലെന്ന് വ്യക്തമായിട്ടും മോദി സർക്കാർ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. പിൻവലിക്കപ്പെട്ട നോട്ടുകളിൽ ഭൂരിപക്ഷവും സമ്പദ്വ്യവസ്ഥയിലേക്ക് തിരിച്ചെത്തിയെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് കൂടി പുറത്ത് വന്നതോടെ സാമ്പത്തിക പരിഷ്കാരം സമ്പൂർണമായി പാളിയെന്ന് വ്യക്തമായി.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ കരുത്ത് ചെറുകിട വ്യവസായ മേഖലയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അസംഘടിത തൊഴിൽ മേഖലയുമാണ്. വലിയൊരളവിൽ സമ്പദ്വ്യവസ്ഥക്ക് സംഭാവന ചെയ്യാൻ മേഖലക്ക് സാധിക്കാറുമുണ്ട്. നോട്ട് നിരോധനം വന്നതോടെ സമ്പൂർണ്ണ സാമ്പത്തിക മുരടിപ്പായിരുന്നു മേഖലയിലുണ്ടായത്. ഡിജിറ്റൽ ഇടപാടുകളിൽ പുരോഗതിയൊന്നും ഉണ്ടാവാത്ത മേഖലയിൽ കറൻസി ക്ഷാമം വൻ ആഘാതമാണ് സൃഷ്ടിച്ചത്. അസംഘടിത മേഖലയിലെ വരുമാനത്തിൽ 60 ശതമാനത്തിെൻറ കുറവുണ്ടായെന്ന് കണക്കുകൾ. തീരുമാനം മൂലം രാജ്യത്തെ വലിയൊരു വിഭാഗം തൊഴിൽ മേഖല അനിശ്ചിതത്വങ്ങളിലേക്കാണ് എറിയപ്പെട്ടത്.
ജി.ഡി.പി വളർച്ചയിലുണ്ടായ കുറവായിരുന്നു നോട്ട് നിരോധനത്തിെൻറ മറ്റൊരുഫലം . നിരോധനത്തിന് ശേഷമുള്ള സാമ്പത്തിക വർഷങ്ങളിലെ പല പാദങ്ങളിലും പ്രതീക്ഷിച്ച വളർച്ച സമ്പദ്വ്യവസ്ഥ കൈവരിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. 2017 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ വളർച്ച നിരക്ക് 5.7 ശതമാനമായി കുറഞ്ഞു. നിരോധനം മൂലം ജി.ഡി.പി വളർച്ച നിരക്കിൽ 1.5 ശതമാനത്തിെൻറ വരെ കുറവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നോട്ട് നിരോധനം തകർത്തെറിഞ്ഞ മറ്റൊരു മേഖലയായിരുന്നു റിയൽ എസ്റ്റേറ്റ്. വലിയൊരു വിഭാഗം തൊഴിലാളികളും മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ വളർച്ചയുടെ പാതയിൽ നിൽക്കുേമ്പാഴാണ് നോട്ട് നിരോധനം എത്തിയത്. തീരുമാനം പുറത്ത് വന്ന് രണ്ട് വർഷങ്ങൾക്കിപ്പുറം ഇതിെൻറ ആഘാതത്തിൽ നിന്നും പൂർണമായും കരകയറാൻ മേഖലക്കായിട്ടില്ല. ചെറിയൊരുണർവ് മേഖലയിൽ ഉണ്ടാവുന്നുണ്ടെങ്കിലും പഴയ പ്രതാപത്തിലേക്ക് റിയൽ എസ്റ്റേറ്റ് മേഖല എത്തണമെങ്കിൽ ഇനിയും വർഷങ്ങൾ എടുക്കുമെന്നുറപ്പാണ്.
നോട്ട് നിരോധനത്തിെൻറ രണ്ടാം ഘട്ടത്തിൽ ഉയർന്ന് വന്ന ലക്ഷ്യമായിരുന്നു ഡിജിറ്റൽ ഇടപാട്. എന്നാൽ, ഡിജിറ്റൽ ഇടപാടിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ നോട്ട് നിരോധനത്തിനും സാധിച്ചിട്ടില്ലെന്നതാണ് സത്യം. 2018 ഒക്ടോബർ 26ലെ കണക്കുകൾ പ്രകാരം 19.6 ലക്ഷം കോടിയാണ് ഇന്ത്യയിൽ സർക്കുലേഷനിലുള്ള കറൻസി. 2016 നവംബറിൽ സമ്പദ്വ്യവസ്ഥയിൽ ഉണ്ടായിരുന്ന കറൻസി 17.9 ലക്ഷം കോടിയാണ്. സമ്പദ്വ്യവസ്ഥയിലുള്ള കറൻസിയുടെ അളവിൽ 9.4 ശതമാനത്തിെൻറ വർധനയാണ് രേഖപ്പെടുത്തിയത്. നോട്ട് നിരോധനത്തിന് ശേഷം എ.ടി.എം ഇടപാടുകളിലും വർധനയാണ് രേഖപ്പെടുത്തുന്നത്.
ഇതിനിടെ ഡിജിറ്റൽ ഇടപാടിലെ മുൻനിര കമ്പനികളിലൊന്നായ മാസ്റ്റർകാർഡ് ഇന്ത്യൻ സമീപനത്തിനെതിരെ രംഗത്തെത്തിയതും ഇൗയടുത്താണ്. റുപേ കാർഡിന് പ്രാധാന്യം നൽകുന്ന മോദിക്കെതിരെ അമേരിക്കൻ സർക്കാറിനാണ് മാസ്റ്റർകാർഡ് പരാതി നൽകിയത്. ഡിജിറ്റൽ ഇടപാട് പ്രോൽസാഹിപ്പിക്കുമെന്ന് നാഴികക്ക് നാൽപ്പതുവട്ടവും പറയുന്ന നരേന്ദ്രമോദി ഇൗ മേഖലയിലുള്ള വൻകിട കമ്പനികളെ തഴയുകയാണ് ചെയ്യുന്നത്. പക്ഷേ, ഇതിനായി ഇന്ത്യ വികസിപ്പിച്ച സംവിധാനങ്ങളുടെ കാര്യക്ഷമത ഇപ്പോഴും ചോദ്യചിഹ്നമാണ്.
നോട്ട് നിരോധനത്തിെൻറ രണ്ടാം വർഷത്തിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഭാവി അത്ര ശോഭനമല്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ആർ.ബി.െഎയുടെ കരുതൽ ധനത്തിൽ നിന്ന് 3.6 ലക്ഷം കോടിയാണ് മോദി സർക്കാർ ആവശ്യപ്പെടുന്നത്. നോട്ട് നിരോധനത്തിന് ശേഷം ഡോളറിനെതിരെ രൂപയുെട മൂല്യത്തിലുണ്ടായ കുറവും പരിഗണിക്കപ്പെടേണ്ട വിഷയമാണ്.
ഇന്ത്യക്കൊപ്പം നോട്ട് നിരോധനം നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നായിരുന്നു വെനസ്വേല. ജീവിക്കാനായി സ്വന്തം മക്കളെ വരെ വിൽക്കാൻ നിർബന്ധിതരാവുന്ന അമ്മമാരാണ് വെനസ്വേലയുടെ സമകാലിക കാഴ്ച. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണനിക്ഷേപമുള്ള വെനസ്വേലയിലെ ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്ക് 475 ശതമാനമാണ്.
ആർ.ബി.െഎയിൽ നിന്ന് കരുതൽ ധനം ഉൾപ്പടെ പിടിച്ച് വാങ്ങാനുള്ള ശ്രമത്തിലാണ് സർക്കാർ . ഇതിൽ നിന്ന് പിൻമാറിയില്ലെങ്കിൽ വെനസ്വേല പോലുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഗതിയായിരിക്കും ഇന്ത്യക്കും ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.