ലി​സ്​​ബ​ത്ത്​ ക​രോ​ളി​ന് 1.65 കോ​ടിയുടെ ​അ​മേ​രി​ക്ക​ൻ സ്​​കോ​ള​ർ​ഷി​പ്

കോ​ഴി​ക്കോ​ട്​: ദേ​ശീ​യ സ്​​കൂ​ൾ കാ​യി​ക മേ​ള​ക​ളി​ൽ തി​ള​ങ്ങി​യ ജം​പി​ങ്​ താ​രം ലി​സ്​​ബ​ത്ത്​ ക​രോ​ളി​ൻ ജോ​സ​ഫി​ന്​ അ​മേ​രി​ക്ക​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്​​കോ​ള​ർ​ഷി​പ്. തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​നി​യാ​യ ലി​സ്​​ബ​ത്തി​‍െൻറ കാ​യി​ക​മി​ക​വ്​ ക​ണ്ട്​ വി​ർ​ജീ​നി​യ ലി​ഞ്ച്​​ബ​ർ​ഗി​ലെ ലി​ബ​ർ​ട്ടി സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്​ ലി​സ്​​ബ​ത്തി​നെ ക്ഷ​ണി​ച്ച​ത്.

കാ​യി​ക പ​രി​ശീ​ല​ന​ത്തി​നും ബി​സി​ന​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ പ​ഠ​ന​ത്തി​നു​മാ​യി 1.65 കോ​ടി രൂ​പ​യാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല ചെ​ല​വ​ഴി​ക്കു​ക. പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ ലി​സ്​​ബ​ത്ത്.

2018ൽ ​നൈ​റോ​ബി​യി​ൽ ന​ട​ന്ന ലോ​ക സ്​​കൂ​ൾ മീ​റ്റി​ൽ ട്രി​പ്​​ൾ ജം​പി​ൽ ലി​സ്​​ബ​ത്തി​‍െൻറ പ്ര​ക​ട​നം ക​ണ്ടാ​ണ്​ ലി​ബ​ർ​ട്ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രി​ശീ​ല​ക​ർ ഈ ​താ​ര​ത്തെ ആ​ദ്യ​മാ​യി സ​മീ​പി​ച്ച​ത്. 2015-16ൽ ​കോ​ഴി​ക്കോ​ട്ട്​ ന​ട​ന്ന ദേ​ശീ​യ സ്​​കൂ​ൾ കാ​യി​ക​മേ​ള​യി​ൽ നേ​ടി​യ മൂ​ന്നു സ്വ​ർ​ണ​മ​ട​ക്കം നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ദേ​ശീ​യ ജൂ​നി​യ​ർ മീ​റ്റു​ക​ളി​ലും മെ​ഡ​ൽ വേ​ട്ട​ക്കാ​രി​യാ​ണ്.

വി​സ ഇ​ൻ​റ​ർ​വ്യൂ ക​ട​മ്പ​യും ക​ട​ന്ന ലി​സ്​​ബ​ത്ത്​ ഈ ​ആ​ഴ്​​ച ത​ന്നെ അ​മേ​രി​ക്ക​യി​ലേ​ക്ക്​ പ​റ​ക്കും. പു​ല്ലൂ​രാം​പാ​റ സെൻറ്​ ജോ​സ​ഫ്​​സ്​ സ്​​കൂ​ളി​ൽ​നി​ന്ന്​ കാ​യി​ക രം​ഗ​ത്തെ​ത്തി​യ ലി​സ്​​ബ​ത്ത്​ മ​ല​ബാ​ർ സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി​യി​ൽ ടോ​മി ചെ​റി​യാ​ന്​ കീ​ഴി​ലാ​യി​രു​ന്നു പ​രി​ശീ​ലി​ച്ച​ത്. പു​ല്ലൂ​രാം​പാ​റ ​െകാ​ല്ലി​ത്താ​നം സ​ജി​യു​ടെ​യും ലെ​ൻ​സി​യു​ടെ​യും മ​ക​ളാ​ണ്. ഇ​ള​യ സ​ഹോ​ദ​രി​മാ​രാ​യ ആ​ൻ ടെ​ൻ​സ്​ ജോ​സ​ഫും പി​ലോ എ​യ്​​ഞ്ച​ൽ ജോ​സ​ഫും കാ​യി​ക താ​ര​ങ്ങ​ളാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.