തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന ദക്ഷിണമേഖല ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിെൻറ രണ്ടാം ദിനത്തിലും തമിഴ്നാടിെൻറ മുന്നേറ്റം. 24 സ്വര്‍ണവും 29 വെള്ളിയും 21 വെങ്കലവുമായി 491.5 പോയൻറുമായാണ് തമിഴ്നാടിെൻറ കുതിപ്പ്. ട്രാക്കിലും ഫീൽഡിലുമായി നടത്തിയ കുതിപ്പില്‍ മൊത്തം 17 സ്വര്‍ണവും 28 വെള്ളിയും 22 വെങ്കലവുമടക്കം 450.5 പോയൻറുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് കേരളം. കര്‍ണാടകയാണ് മൂന്നാം സ്ഥാനത്ത്. 14 സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവും നേടി 249 പോയൻറാണ് അവർ കൈക്കലാക്കിയത്. 144 പോയൻറുമായി ആന്ധ്രപ്രദേശും 118 പോയൻറുമായി തെലങ്കാനയും നാലും അഞ്ചും സ്ഥാനത്തുണ്ട്.
അണ്ടര്‍ 20 പെണ് വിഭാഗത്തില്‍ 100 മീ. ഹർഡില്‍സില്‍ അപർണ റോയിയും (14.14 സെ.) ലോങ്ജംപില്‍ ആന്‍സി സോജനും (6.28 മീ.) ഹാമര്‍ ത്രോയില്‍ കെസിയ മറിയം ബെന്നിയുമാണ് (49 മീ.) കേരളത്തിനായി പുതിയ റെക്കോഡുടമകളായത്. ഇതടക്കം 11 മീറ്റ് റെക്കോഡുകളാണ് രണ്ടാം ദിനത്തിൽ പിറന്നത്. അണ്ടര്‍ 14 ലോങ്ജംപ്- സായിനന്ദന, അണ്ടര്‍ 18- 800 മീ. -സ്റ്റെഫി സാറ കോശി, അണ്ടര്‍ 16 ഡിസ്കസ് -കെ.സി. സര്വാന്, അണ്ടര്‍ 20 പോള്‍വാട്ട് -കെ. അതുൽരാജ്, അണ്ടര്‍ 20 ഹൈജംപ് -രോഷ്നി അഗസ്റ്റിൻ, അണ്ടര്‍ 18 800 മീ. -അജയ് കെ. വിശ്വനാഥ്, 110 മീ. ഹർഡില്‍സ് -വി. മുഹമ്മദ് ഹനാൻ എന്നിവരാണ് മീറ്റ് റെക്കോഡുകള്‍ക്ക് പുറമെ കേരളത്തിനായി സ്വർണം നേടിയ മറ്റുള്ളവർ.
അണ്ടര്‍ 16 പെണ് ഹൈജംപില്‍ പവന നാഗരാജ് (കര്‍ണാടക 1.68 മീ.), അണ്ടര്‍ 16 പെണ് ഷോട്ട്പുട്ടില്‍ റുബാശ്രീ കൃഷണമൂര്‍ത്തി (തമിഴ്നാട് 14.11 മീ.), അണ്ടര്‍ 18 പെണ് 400 മീറ്റിൽ പ്രിയ ഹബ്ബാതന്നഹള്ളി മോഹന്‍ (കര്‍ണാടക 54.84 സെക്കൻഡ്), അണ്ടര്‍ 18 പെണ് 100 മീ. ഹര്‍ഡില്‍സില്‍ അഗ്്സര നന്ദിനി (തെലുങ്കാന 13.87 സെക്കൻഡ്), ഷോട്ട്പുട്ട് അണ്ടര്‍ 18 പെണ് -എം. ഷര്‍മിള (തമിഴ്നാട് 15.01 മീ.), അണ്ടര്‍ 20 പെണ് 100 മീ. ഹര്‍ഡില്‍സ്- അപര്‍ണ റോയ് (കേരളം 14.14 സെക്കൻഡ്), അണ്ടര്‍ 20 പെണ് ലോങ് ജംപ് -ഇ. ആന്‍സി സോജന് (കേരളം 6.28 മീ.), അണ്ടര്‍ 20 പെണ് ഹാമര്‍ ത്രോ -കെസിയ മറിയം ബെന്നി (കേരളം 49.00 മീ.), അണ്ടര്‍ 16 ആണ് 800 മീ. - ബോപ്പണ്ണ കലപ്പ (കര്‍ണാടക ഒരുമിനിറ്റ് 56.21 സെക്കൻഡ്), അണ്ടര്‍ 18 ആണ് 400 മീ.- എസ്. ഭരത് (തമിഴ്നാട് 48.04 സെക്കൻഡ്), അണ്ടര്‍ 18 ആണ് പോള്‍വാട്ട് ആര്. ശക്തിമഹേന്ദ്രന് (തമിഴ്നാട് 4.56 മീ.) എന്നിവരാണ് പുതിയ മീറ്റ് റെക്കോഡിന് അവകാശികളായത്. മീറ്റ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.