മലപ്പുറം: മലബാറിലെയും മലപ്പുറത്തെയും ഫുട്ബാൾ ടൂർണമെന്‍റുകളിൽ മികച്ച സമ്മാനങ്ങൾ എക്കാലത്തും നൽകിവരാറുണ്ട്. ഇക്കുറി മലപ്പുറം മങ്ങാട്ടുപുലത്തെ ടൂർണമെന്‍റ് സംഘാടകർ നൽകിയത് ദിനംപ്രതി മൂല്യമേറുന്ന സമ്മാനമാണ്. മികച്ച കാല്‍പന്ത് കളിക്കാരന് മൂന്ന് ലിറ്റർ പെട്രോളാണ് സംഘാടകർ നൽകിയത്. മങ്ങാട്ടുപുലം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ വണ്‍ഡേ ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനാണ് 'അമൂല്യ സമ്മാനം' ഏറ്റുവാങ്ങിയത്.
'പാസ്‌ക് പിലാക്കല്‍' ടീമംഗം അനസാണ് സമ്മാനം ഏറ്റുവാങ്ങിയത്. പെട്രോള്‍ വില വര്‍ധനക്കെതിരായ ക്രിയാത്മക പ്രതിഷേധം എന്ന നിലയിലാണ് പെട്രോള്‍ സമ്മാനമായി നല്‍കിയതെന്ന് ക്ലബ് പ്രസിഡന്റ് എം സമീര്‍ പറഞ്ഞു. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ പാസ്‌ക് പിലാക്കല്‍ 'രാജകുടുംബം കോഴിക്കോടി'നെ തോല്‍പ്പിച്ച് ജേതാക്കളായി.
ടൂർണമെന്റിൽ ഉദ്ഘാടന ചടങ്ങിൽ അതിഥികളായി എത്തിയവർക്ക് സ്നേഹ സമ്മാനമായി 1/2 ലിറ്റർ പെട്രോൾ വീതം നൽകിയിരുന്നു. ടൂർണമെന്റിൽ നിന്നും സംഘാടകർക്ക് ലഭിച്ച തുകയുടെ ഒരു വിഹിതം ചികിത്സ ധനസഹായമായി നൽകുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.