ഒളിമ്പിക്​സ്​: അത്​ലറ്റുകൾക്കും ഒഫിഷ്യൽസിനും ക്വാറ​ൻറീ​ൻ ഇല്ല

ടോക്യോ: ഒളിമ്പിക്​സിനെത്തുന്ന കായിക താരങ്ങൾക്കും ​പരിശീലകർക്കും ഒഫിഷ്യൽസിനും 14 ദിവസത്തെ ക്വാറ​ൻറീ​ൻ ഒഴിവാക്കി ജപ്പാൻ. പകരം, രാജ്യത്ത്​ പ്രവേശിക്കുന്നതിനു മുമ്പ്​​ 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ പരിശോധന നെഗറ്റിവ്​ ആയിരിക്കണം.

അടുത്ത വർഷം ജൂ​ൈലയിൽ ആരംഭിക്കുന്ന ഒളിമ്പിക്​സിനുള്ള തയാറെടുപ്പി​െൻറ ഭാഗമായാണ്​ കായികതാരങ്ങൾക്കും മറ്റുമുള്ള കോവിഡ്​ പ്രേ​ാ​േട്ടാകോൾ തയാറാക്കിയത്​.

അതേസമയം, വിദേശ കാണികൾക്ക്​ പ്രവേശനം നൽകുന്നതു​ സംബന്ധിച്ച്​ തീരുമാനമായിട്ടില്ല. കാണികൾക്ക്​ 14 ദിവസ ക്വാറ​ൻറീ​ൻ ഏർപ്പെടുത്തുന്നത്​ സാധ്യമല്ലെന്നാണ്​ നിരീക്ഷണം. ഇതുസംബന്ധിച്ച്​ അടുത്ത വർഷം അന്തിമ തീരുമാനമെടുക്കുമെന്ന്​ ജപ്പാൻ ഒളിമ്പിക്​ കമ്മിറ്റി അറിയിച്ചു.

Tags:    
News Summary - no quarantine for athlets and officials tokyo olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.