പാരിസ്: ഫ്രഞ്ച് ഒാപണിൽ ചാമ്പ്യൻ നദാലും ഒന്നാം നമ്പറുകാരൻ നൊവാക് ദ്യോകോവിച്ചും വെല്ലുവിളിയില്ലാതെ മുന്നോട്ട്. കനത്ത തണുപ്പ് എന്ന വെല്ലുവിളിക്കിടെ കോർട്ടിലിറങ്ങിയ താരങ്ങൾക്ക് കിരീടമെന്നത് എളുപ്പമല്ലെന്ന് ഒാർമപ്പെടുത്തുകയാണ് റോളങ്ഗാരോ. ഒന്നാം റൗണ്ടിൽ ബെലറൂസിെൻറ ഇഗോർ ജെറാസിമോവിനെ 6-4, 6-4, 6-2 സ്കോറിനാണ് നദാൽ തോൽപിച്ചത്. കരിയറിലെ 12ാം ഫ്രഞ്ച് ഒാപണും 18ാം ഗ്രാൻഡ്സ്ലാമും ലക്ഷ്യമിട്ടാണ് നദാലിെൻറ തുടക്കം.
ദ്യോകോവിച് സ്വീഡെൻറ മികായേൽ യെമറിനെയാണ് അനായാസം തോൽപിച്ചത്. സെറീന വില്യംസ് നാട്ടുകാരിയായ ക്രിസ്റ്റി ആനിനെതിരെ ഏറെ വിയർപ്പൊഴുക്കിയാണ് ജയിച്ചത്. സ്കോർ 7-6, 6-0. മൂന്നു മണിക്കൂർ നീണ്ട മൂന്നു സെറ്റ് പോരാട്ടം ജയിച്ചാണ് ഗർബിൻ മുഗുരുസ രണ്ടാം റൗണ്ടിൽ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.